Image

ബലാത്സംഗം; പീഢനം; ചായ കുടി: സുധീര്‍ പണിക്കവീട്ടില്‍

സുധീര്‍ പണിക്കവീട്ടില്‍ Published on 19 January, 2012
ബലാത്സംഗം; പീഢനം; ചായ കുടി: സുധീര്‍ പണിക്കവീട്ടില്‍
കേരളത്തിലെ ഒരു മുഖ്യമന്ത്രി അമേരിക്ക സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പത്ര മാദ്ധ്യമങ്ങളോട് പറഞ്ഞു ''അമേരിക്കയില്‍ ബലാത്സംഗം എന്നു് പറയുന്നത് നമ്മള്‍ ചായ കുടിക്കുന്ന പോലെയാണു്.' പെണ്ണുള്ളേടത്ത് പെണ്‍വാണിഭ്യം ഉണ്ടാകുമെന്നും അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹം മണ്‍ മറഞ്ഞു പോയെങ്കിലും പറഞ്ഞ കാര്യങ്ങള്‍ ഇന്നു കേരളത്തില്‍ ഒരു സാധാരണ സംഭവമായി നടക്കുന്നു. ഓടുന്ന തീവണ്ടിയില്‍ നിന്നും തള്ളിയിട്ട് മാനഭംഗപ്പെടുത്തില്പകൊലപ്പെടുത്തിയ സൗമ്യയുടെ ഘാതകനെ തൂക്കി കൊല്ലാനുള്ള വിധിയുണ്ടായി. അത് കൊണ്ടു ഇനി മുതല്‍ ബലാത്സംഗങ്ങള്‍ ഉണ്ടാകില്ലെന്നു ഉറപ്പാക്കാമോ. ഗോവിന്ദ ചാമിയെന്ന ആ ഘാതകന്റെ ശവം മണ്ണില്‍ ചേരുമ്പോഴേക്കും അടുത്ത ഗോവിന്ദ ചാമി ഉയര്‍ത്തെഴുന്നേല്‍ക്കും. ആളൊഴിഞ്ഞ കമ്പാര്‍ട്ടുമെന്റില്‍ നിന്നും ഒറ്റക്കാകുന്ന സ്ത്രീകള്‍ യാത്രക്കാരുള്ള മുറിയിലേക്ക് മാറി കയറിയിരിക്കണമെന്നാണു വളരെകാലമായി തീവണ്ടി യാത്ര നടത്തുന്ന സ്ത്രീകള്‍ പറയുന്നത്. അങ്ങനെ പുരുഷന്മാരെ പേടിച്ച് നമ്മള്‍ക്ക് മാറേണ്ട കാര്യമില്ലെന്നു ധൈര്യമുള്ള പെണ്‍കുട്ടികള്‍ പറയുന്നതും ശരിയാണു. പഴമക്കാര്‍ അതിനോട് യോജിക്കാതെ ഇല മുള്ളില്‍ വീണാലും മുള്ളു ഇലയില്‍ വീണാലും ഇലക്ക് തന്നെ കേടെന്നു പെണ്‍കുട്ടികളെ പറഞ്ഞ് മനസ്സിലാക്കുന്നു.

ദൈവം എന്തായിരിക്കും
സ്ത്രീകളോട് ഉപദേശിക്കുന്നത് ? ഒരു പക്ഷെ അദ്ദേഹത്തിന്റെ ഉദ്ദേശ്യം ഇങ്ങനെയാകാം. ലൈംഗികാസക്തിയുമായി നിങ്ങളെ പ്രാപിക്കാന്‍ വരുന്ന പുരുഷനു വിധേയയാകയല്ലാതെ അവനില്‍ നിന്നും രക്ഷപെടാന്‍ നിങ്ങള്‍ക്ക് ഞാന്‍ കരുത്ത് തന്നിട്ടില്ല കാരണം ആകാശ്ത്ത് നക്ഷത്രങ്ങള്‍ പോലെയും ഭൂമിയില്‍ മണല്‍ തരികള്‍ പോലെയും സന്താനങ്ങള്‍ ഉണ്ടാകണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. തന്മൂലം ബലാത്സംഗം ഒരു പക്ഷെ പ്രക്രുതി നിയമമായേക്കാം. നിയമപരമായി വിവാഹാതിരായവര്‍ തമ്മില്‍ മാത്രമേ ലൈംഗിക ബന്ധം പാടുള്ളു എന്ന് മനുഷ്യന്റെ കല്‍പ്പനയുള്ളത് കൊണ്ട് ബലാത്സംഗം സ്ത്രീയെ സമ്പന്ധിച്ചേടത്തോളം മാനഭംഗം ആണു്. ചൈനീസ് തത്വചിന്തകനായ ലാവോത്‌സെ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് അബലകളായ സ്ത്രീകള്‍ക്ക് കൊടുത്ത ഉപദേശം ഇങ്ങനെയായിരുന്നു.''നിങ്ങള്‍ ബലാത്സംഗത്തിനിരയാവുകയും ഒരു വിധത്തിലും രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലെന്നു നിങ്ങള്‍ക്ക് ബോദ്ധ്യമാവുകയും ചെയ്താല്‍ പൂര്‍ന്നമായി കീഴടങ്ങുക , കിടന്നു കൊടുത്ത് സുഖിക്കുക.'. ഉപദേശങ്ങള്‍ കൊടുക്കാന്‍ എളുപ്പമല്ലേ. ജസ്റ്റിസ് ശ്രീദേവി പെണ്‍കുട്ടികളോട് പറഞ്ഞു. സാക്ഷ അകത്താണു, ബോധപൂര്‍വ്വം അതു തുറന്നു കൊടുത്താലെ പുറത്ത് നിന്നും ഒരാള്‍ക്ക് അകത്ത് കടക്കാനാകു. വര്‍ഷങ്ങള്‍ക്ക് മുമ്പു ഒരു പെണ്‍ വക്കീല്‍ ഒരു ബലാത്സംഗകാരനെ രക്ഷിക്കാന്‍ പറഞ്ഞ ന്യായം തിരിയുന്ന സൂചിയുടെ കുഴയില്‍ നൂലു കോര്‍ക്കാന്‍ പറ്റില്ലെന്നാണു. അവര്‍ കയ്യടി വാങ്ങി കേസ്സ് ജയിച്ചപ്പോള്‍ ബലാത്സംഗത്തിനിരയായ സ്ത്രീയുടെ സഹോദരന്‍ ആലോചിച്ചത് അദ്ദേഹം പിന്നീടു പറഞ്ഞു നൂലിനു ഉറപ്പുണ്ടെങ്കില്‍ സൂചി ഏത് കവണം മറിഞ്ഞാലും കുഴയിലൂടെ കയറിയിരിക്കും. വക്കീലിനു അതു ബോദ്ധ്യപ്പെടുത്തി കൊടുക്കാന്‍ നിയമം അനുവദിക്കുന്നില്ലല്ലൊ എന്ന്. പാവം ആ മനുഷ്യന്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്നു പുരുഷത്വമുള്ള ആര്‍ക്കുമറിയാം. ഒരു പക്ഷെ അന്നു വിധി പ്രഖ്യാപിച്ച ജഡ്ജിക്ക് ലൈംഗിക ദൗര്‍ബ്ബല്യം ഉണ്ടായിരുന്നിരിക്കണം. അല്ലെങ്കില്‍ അദ്ദേഹം അതു വിശ്വസിക്കയില്ലല്ലോ. ഒരു സത്യം ഇക്കാര്യത്തില്‍ കണ്ടെത്തിയിട്ടുള്ളത് മുപ്പത് വയസ്സിനു താഴെയുള്ള സ്ത്രീയെ ബലാത്സംഗം ചെയ്യുന്നയാള്‍ക്ക് പ്രാരംഭ നടപടികള്‍ക്കുള്ള ബുദ്ധിമുട്ടേയുള്ളു. പിന്നെ സ്ത്രീ ഇന്ദ്രിയാനുഭൂതികളുടെ അടിമയാകുമ്പോള്‍ അവളുടെ പ്രതിരോധത്തിനു മാന്ദ്യത സംഭവിക്കുന്നു. അവള്‍ക്ക് വയസ്സ് കൂടുന്നതിനനുസരിച്ച് പ്രതിരോധം ശക്തമാകാം.

മന''ശാസ്ര്തജ്ഞമാരും
സ്ത്രീകളെ ഇക്കാര്യത്തില്‍ പരിഹസിക്കയാണു് ചെയ്യുന്നത്. അവര്‍ പറയുന്നു ' ഓരോ സ്ത്രീയും ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും ബലാത്സംഗം ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നു എന്നു. ഈ ആശയം ഉള്‍കൊള്ളുന്ന നിരവധി സംഭവങ്ങള്‍ല്പവാമൊഴിയായും, മാദ്ധ്യമങ്ങളിലൂടേയും കേട്ടിട്ടുണ്ട്. അതില്‍ നിന്നും ഈ ലേകന്റെ ഭാവനയിലൂടെ ഒരു കഥ മെനയുകയാണു. ഈജിപ്റ്റിലെ ഒരു രാജ്ഞിക്ക് ഒരപരാഹ്നത്തിലെ അര്‍ദ്ധ നിദ്രയില്‍ ഒരു മോഹം തോന്നി. പെട്ടെന്നുണര്‍ന്ന് നോക്കിയപ്പോള്‍ ഒന്നിനും കൊള്ളാത്ത രാജാവു തളര്‍ന്ന താമര തണ്ടു പോലെ കിടന്ന് കൂര്‍ക്കം വലിക്കുന്നു. അവര്‍ അറപ്പോടെ അയാളെ നോക്കി. ലൈംഗിക മോഹം തീര്‍ക്കണമെന്ന് രാജ്ഞി ആഗ്രഹിച്ചാല്‍ അതിനാണോ വിഷമം. ആരോട് വേണമെങ്കിലും കല്‍പ്പിക്കാമല്ലോ. കല്‍പന അനുസരിക്കുന്നതില്‍ പുരുഷന്മാര്‍ സന്തോഷവാന്മാരും ആകുമല്ലോ? എന്നാല്‍ രാജ്ഞി ചിന്തിച്ചത് ഒന്നു ബലാത്സംഗം ചെയ്യപ്പെടണമെന്നാണു.

അതിനായി കൊട്ടാരത്തിലെ വിശ്വസ്ഥനോട് വിവരം പറഞ്ഞു. രാജ്ഞിയെ പ്രീതിപ്പെടുത്താന്‍ വേണ്ടി ബുദ്ധിമാനായ അയാള്‍ അതീവ സുന്ദരനായ ഒരു ടീനേജ്കാരനെ കണ്ടു പിടിച്ചു. ടീനേജ് കാരനാകുമ്പോള്‍ ബല പ്രയോഗങ്ങള്‍ക്കിടയില്‍ വികാരാവേശത്താല്‍ സ്‌ലനം സംഭവിച്ചാലും ഉടനെ തന്നെ ഉദ്ധാരണം സാദ്ധ്യമാകുമല്ലോ, അങ്ങനെ ബലാത്സംഗം വിജയിപ്പിക്കാം.കൊട്ടാരം ജോലിക്കാരന്‍ 'ചെറുക്കനെ'' മുറി കാണിച്ച് കൊടുത്തു ഭീഷണിപ്പെടുത്തി. 'പോയി രാജ്ഞിയെ ബലാത്സംഗം ചെയ്ത് വാ, അല്ലെങ്കില്‍ നിന്നെ കൊന്നു കുഴിച്ച് മൂടും. ചെറുക്കന്‍ ഭയത്തോടെ എന്നാല്‍ ഉള്‍പുളകത്തോടെ രാജ്ഞിയുടെ അന്തഃപുരത്തില്‍ കടന്നു. മല്ലീശ്വരന്‍ വില്ലെടുത്തു. രാജ്ഞി യതൊരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല അത് കൊണ്ട് ബലാത്സംഗം വേണ്ടി വന്നില്ല. ചെറുക്കനെ സംബന്ധിച്ച് 'അത് വരെ അറിയാത്ത പ്രാണ ഹര്‍ഷങ്ങളില്‍ അവളുടെ താരുണ്യം അലിഞ്ഞിറിങ്ങിയ' അനുഭൂതി. 'അധരം കൊണ്ടധരത്തില്‍ അമ്രുത് നിവേദിച്ച അസുലഭ നിര്‍
വൃതിയില്‍' അവന്‍ ആലസ്യം പൂണ്ടപ്പോള്‍ രാജ്ഞി ചെറുക്കനെ കരവലയത്തിലൊതൊക്കി അവന്റെ കാതുകളില്‍ കടിച്ച് പിന്നെ കവിളില്‍ ഉമ്മ വച്ച് അടങ്ങാത്ത അഭിനിവേശത്തോടെ '' എന്റെ കുട്ടാ' എന്നു വിളിച്ചോമനിച്ചു. പിന്നെ ഏണിറ്റ് ചെന്നു പുറത്ത് കാവലിരുന്നിരുന്ന, ചെറുക്കനെ തരപ്പെടുത്തിയ കൊട്ടാരം ജോലിക്കാരന്റെ കരണകുറ്റിക്ക് നല്ല ഒരടി കൊടുത്ത് രണ്ട് ചീത്തയും വിളിച്ചു . എന്താണു സംഭവിച്ചതെന്നറിയാതെ ഓച്ചാനിച്ച് നിന്ന ജോലിക്കാരനോട് രാജ്ഞി പറഞ്ഞു. അവന്‍ നല്ല സുന്ദരന്‍ ചെക്കന്‍, അവനെ കണ്ടപ്പോഴെ എന്റെ വായില്‍ വെള്ളമൂറി. പിന്നെ എങ്ങനയാ ബലാത്സംഗം നടക്കുന്നത്. ബലാത്സംഗം ചെയ്യുന്നവന്‍ സുന്ദരനും ചെറുപ്പകാരനുമാണെങ്കില്‍ സ്ത്രീക്ക് വിരോധമില്ലെന്നു വരുത്തി തീര്‍ക്കുക കൂടി ചെയ്യുന്നു ഈ കഥ.

ബലാത്സംഗം കഴിവതും
സ്ത്രീകള്‍ മറച്ച് വക്കുന്നത് കൊണ്ടും ഈ കുറ്റവാസന പെരുകുന്നുണ്ട്. ഇല മുള്ളില്‍ വീണാലും മുള്ളു ഇലയില്‍ വീണാലും എന്ന ചൊല്ലില്‍ ഇല ചിലപ്പോള്‍ മുള്ളു കൊണ്ട വേദന ആസ്വദിക്കുന്നതായും കാണുന്നു. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മലമുകളില്‍ അബ്ദുള്ള എന്ന കഥയിലെ നായിക മീന്‍കാരന്‍ മൊയ്തീന്റെ മകള്‍ ബീബി അവളുടെ കല്യാണ രാത്രിയില്‍ ദുഃഖിതയായിരുന്നു. അവളുടെ പുതുമാരന്‍ അയാളുടെ രോമങ്ങളില്ലാത്ത, കരുത്തില്ലാത്ത കൈത്തണ്ടയില്‍ അവളെ ഒതുക്കാന്‍ നോക്കി. ദുര്‍ബ്ബലമായ അയാളുടെ കൈകള്‍ അവളെ കെട്ടിപിടിച്ചപ്പോള്‍ അവള്‍ക്ക് സുരക്ഷ ബോധം തോന്നിയില്ല. കാരണം അവള്‍ വയസ്സറിയിച്ചതിനു ശേഷം മല മുകളില്‍ പറങ്കിയണ്ടി പെറുക്കാന്‍ പോയ വെളുപ്പാന്‍ കാലത്ത് ഹാജിയാരുടെ മകന്‍ അബ്ദുള്ള അന്നു അവള്‍ക്കിഷ്ടപെടാത്ത ഒരു കാര്യം ചെയ്തിരുന്നു. അവളെ കോരിത്തരിപ്പിക്കാനോ, ഇക്കിളിപ്പെടുത്താനൊ അവളുടെ കെട്ടിയോനു കഴിയുന്നില്ല. നിമിഷാര്‍ദ്ധത്തെ പിടച്ചിലിനു ശേഷം ചപ്പിയ കശുമാങ്ങയണ്ടി പോലെ ( മാധവികുട്ടിയുടെ പ്രയോഗം) അയാള്‍ തളര്‍ന്നു കിടക്കുന്ന രാത്രിയുടെ മൂകവും വിരസവുമായ നിമിഷങ്ങളിലേക്ക് പറങ്കി മാങ്ങയുടെ ഗന്ധവുമായി കാറ്റു കടന്നു വരുന്നത് അവള്‍ അറിയുന്നു. ബലിഷ്ഠ്മായ അബ്ദുള്ളയുടെ കരങ്ങളില്‍ ഒന്നു കൂടി സുരക്ഷിതയാകാന്‍ അവളുടെ മനസ്സ് വെമ്പല്‍ കൊള്ളുന്നു. സ്ത്രീ ഹൃദയത്തിന്റെ നിഗൂഡ ചലനങ്ങള്‍ ആരറിയുന്നു, സൃഷ്ടാവല്ലാതെ.

സ്പാനിഷ് നിയമമനുസരിച്ച് കോളനൈസേഷന്റെ കാലത്ത്
ക്രിസ്തു മതത്തില്‍ പെടാത്ത തദ്ദേശീയ യുവതികളെ ബലാത്സംഗം ചെയുന്നത് കുറ്റകരമല്ലായിരുന്നു. അതെപോലെ ആദ്യരാത്രി അവകാശമെന്ന ചടങ്ങും നില നിന്നിരുന്നു. ഭൂവുടമകള്‍ക്ക്ല് ഭ്രുത്യന്മാരുടെ പെണ്മക്കളെ അവരുടെ കല്യാണത്തിന്റെ തലേന്നാള്‍ സഹശയനത്തിനു ഉപയോഗിക്കാം. ഈ വൃത്തികെട്ട ആചാരം നമ്മുടെ കേരളത്തിലും നിലവിലിരുന്നിരുന്നു. ഹായ് ഹായ് ഈ നേരമങ്ങടു സന്ധ്യയാവുണില്ലല്ലോ എന്നു പറഞ്ഞു ഇരിക്കപ്പൊറുതിയില്ലാതെ, കൗപീനം മുറുക്കി കെട്ടി, മുറുക്കി തുപ്പി അക്ഷമയോടെ കാത്തിരുന്നിരുന്നു ഒരു വിഭാഗം. വാസ്തവത്തില്‍ ഇന്നത്തെ ബലാത്സംഗം അല്ലെങ്കില്‍ പീഢനം ഒക്കെ വേറൊരു വിധത്തില്‍ പണ്ടെ നിലവിലുണ്ടായിരുന്നു.

ഒരു ബലാത്സംഗം ചിലപ്പോള്‍ വലിയ ഒരു ചരിത്രം
സൃഷ്ടിച്ചേക്കാം. റോമന്‍ റിപ്പബ്ലിക്ക് ചരിത്രത്തിലെ ഇതിഹാസ താരമാണു ലുക്രീഷ. റോമിലെ അവസാനത്തെ രാജവിന്റെ ( 510-509 ബി.സി) ഭരണത്തില്‍ അസന്തുഷ്ടരായിരുന്നു അന്നത്തെ ജനങ്ങള്‍. അപ്പോഴാണു രാജവിന്റെ മകന്‍ ലുക്രീഷയെ ബലാത്സംഗം ചെയ്തത്. അപമാന ഭാരത്താല്‍ നെഞ്ചില്‍ കഠാര കുത്തിയിറക്കി അവള്‍ അത്മഹത്യ ചെയ്തു. ഈ സംഭവം ജനങ്ങളെ രോഷാകുലരാക്കുകയും രാജഭരണത്തിനു വിരാമമിട്ട് റോമന്‍ റിപ്പബ്ലിക്കിനു ജന്മം കൊടുക്കുകയും ചെയ്തു. ഈ കഥ എഴുത്തുകാര്‍ക് പ്രചോദനം നല്‍കിയിട്ടുണ്ട്. ഷേക്‌സ്പ്പിയര്‍ ലുക്രീഷ എന്ന പേരില്‍ ഒരു വര്‍ണ്ണന കാവ്യം രചിച്ചിട്ടുണ്ട്.

ദേവന്മാര്‍ ഭൂമിയിലെ സുന്ദരിമാരെ മോഹിക്കുകയും പ്രണയിക്കുകയും ചെയ്യുന്നത് കൂടുതലായി ഭാരതത്തിലേയും ഗ്രീക്കിലേയും പുരാണങ്ങളില്‍ കാണുന്നുണ്ട്. അപ്പോളോ ദേവനു കസ്സന്‍ഡ്ര എന്ന സുന്ദരിയോട് കാമം ( പ്രേമമല്ല) തോന്നുകയും തന്റെ ഇംഗിതത്തിനു വഴങ്ങുമെന്നുള്ള വിശ്വാസത്തോടെ അവള്‍ക്ക് പ്രവചന ശക്തി കൊടുക്കുകയും ചെയ്തു.. പിന്നെ അവളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും അവള്‍ തടുക്കുകയാണുണ്ടായത്.. അതിനു പ്രതികാരമായി അദ്ദേഹം അവള്‍ക്ക് ഒരു ശാപം കൊടുത്തു. അവളുടെ പ്രവചനങ്ങള്‍ ആരും വിശ്വസിക്കുകയില്ലെന്നു. ഭാരതീയ പുരാണങ്ങളിലേക്ക് കടക്കുമ്പോള്‍ പെണ്ണുങ്ങളോട് കമ്പവുമായി നടക്കുന്ന ആളായിട്ടാണു ദേവലോക ചക്രവര്‍ത്തി ഇന്ദ്രന്‍ കാണപ്പെടുന്നത്. അദ്ദേഹത്തിന്റെ മകനും മോശമല്ല. പതി
വ്രത രത്‌നമായ സീതദേവിയുടെ മേല്‍ ഒരു കണ്ണു വച്ച് സ്വന്തം കണ്ണുകളില്‍ ഒന്നു നഷ്ടപെടുത്തി കളഞ്ഞു ജയന്തന്‍ എന്ന ആ പുത്രന്‍.

ബലാത്സംഗം വളരെ ഹീനമായ ഒരു പ്രവര്‍ത്തിയാണു. ഈ കുറ്റത്തിന്റെ നിരക്ക് കൂടുന്നതിനു ഒരു കാരണം ബലാത്സംഗം ചെയ്യപ്പെടുന്ന
സ്ത്രീ സമൂഹത്തിന്റെ മുന്നില്‍ പരിഹാസ പാത്രമാകുന്നു എന്നുള്ളത് കൊണ്ടാണു. അതു ചെയ്ത പുരുഷനു ഒന്നും സംഭവിക്കുന്നില്ല. ഈ നിലപാടില്‍ മാറ്റം വന്നാല്‍ ഒരു പരിധി വരെ ഈ കുറ്റകൃത്യം തടയാന്‍ സാധിക്കും. സാക്ഷരത നിരക്കില്‍ ഏറ്റവും ഉയര്‍ന്ന സംസ്ഥാനം എന്നു കീര്‍ത്തിയുള്ള കേരളം പീഡനത്തിനും ബലാത്സംഗത്തിനും കുപ്രസിദ്ധി നേടുന്നു എന്നത് എത്രയോ പരിതാപകരം. ഒരു മനുഷ്യന്റെ പ്രവര്‍ത്തി അവന്റെ സംസ്‌കാര നിലവാരം അനുസരിച്ചായിരിക്കും. ആസ്സാമിലെ ഒരു കുഗ്രാമത്തില്‍ സംസാരിക്കുന്ന ഭാഷയില്‍ ബലാത്സംഗം എന്ന വാക്കില്ലത്രെ. എന്താണു അതു വ്യക്തമാക്കുന്നത്, ആ ഭാഷ സംസാരിക്കുന്നവര്‍ സ്ത്രീകളെ ബഹുമാനിച്ചിരുന്നു. അതേ സമയം മലയാളത്തില്‍ പുരുഷന്റെ നാണംകെട്ട ഈ വീരകൃത്യത്തിനു പുതിയ പുതിയ വാക്കുകള്‍ പ്രതി ദിനം ഉണ്ടായികൊണ്ടിരിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക