Image

പ്രസ് അസോസിയേഷന്‍ പ്രവര്‍ത്തന ഉദ്ഘാടനം

രാജന്‍ ആര്യപ്പള്ളിയില്‍ Published on 16 June, 2011
പ്രസ് അസോസിയേഷന്‍ പ്രവര്‍ത്തന ഉദ്ഘാടനം
തിരുവല്ല: പെന്തക്കോസ്തു പത്രപ്രവര്‍ത്തകരുടേയും, എഴുത്തുകാരുടേയും ഐക്യവേദിയായ പെന്തക്കോസ്തു പ്രസ് അസോസിയേഷന്റെ പ്രവര്‍ത്തന ഉദ്ഘാടനം ജൂലൈ 2 ശനിയാഴ്ച രാവിലെ 10 മണിക്ക് തിരുവല്ല ശാന്തിനിലയത്തില്‍ നടക്കും. പ്രസിഡന്റ് സി.വി. മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ഐ.പി.സി. സീനിയര്‍ ജനറല്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ ടി.എസ്. ഏബ്രഹാം ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്നു നടക്കുന്ന സെമിനാറുകളില്‍ പാസ്റ്റര്‍ വി.പി.ഫിലിപ്പും, ജോണ്‍സണ്‍ മാത്യു മാങ്ങാനവും (മലയാള മനോരമ) പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സുവി.പി.ഐ. ഏബ്രഹാം (കാനം അച്ചന്‍), പാസ്റ്റര്‍ പി.റ്റി. തോമസ് എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും. പെന്തക്കോസ്തല്‍ മാധ്യമങ്ങളുടെ സ്വാധീനതയും സാദ്ധ്യതകളും എന്ന വിഷയത്തെ അധികരിച്ച് ചര്‍ച്ച നടക്കും. സഭാ നേതാക്കന്മാരും സാമൂഹ്യ പ്രവര്‍ത്തകരും ആശംസകള്‍ അറിയിക്കും.

പെന്തക്കോസ്തു എഴുത്തുകാരും, പത്രമാസികകളും അഭിമുഖീകരിക്കുന്ന പ്രശനങ്ങളില്‍ സന്ദര്‍ഭോചിതമായി ഇടപെടുന്നതിനും, ഈ രംഗത്തേക്ക് വരുവാന് ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട കൈത്താങ്ങുകള്‍ നല്‍കുന്നതിനുമായാണ് ഈ ഐക്യവേദി രൂപം കൊണ്ടത്. തോമസ് വടക്കേക്കൂറ്റ്, കെ.എന്‍. റസ്സല്‍, പാസ്റ്റര്‍ ജെ.ജോസഫ്, ഫിന്നി മാത്യു, സാം കുട്ടി മാത്യു, പാസ്റ്റര്‍ ഷിബു കെ. മാത്യു, രാജു ആനിക്കാട്ട്, തോമസ് തോന്നയ്ക്കല്‍, എം.വി.ഫിലിപ്പ്, സണ്ണി മുളമൂട്ടില്‍, സം റ്റി. മുഖത്തല, പാസ്റ്റര്‍ ബേബി കടമ്പനാട്, പാസ്റ്റര്‍ പി.ഐ. എബ്രഹാം (മുംബൈ) തുടങ്ങിയവര്‍ ഈ വേദിക്ക് നേതൃത്വം നല്‍കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക