Image

ആരാധന പ്രശോഭയില്‍ സ്റ്റാറ്റന്‍ഐലന്റ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയം

Published on 09 December, 2015
ആരാധന പ്രശോഭയില്‍ സ്റ്റാറ്റന്‍ഐലന്റ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയം
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യ ഓര്‍ത്തഡോക്‌സ് ദേവാലയമായ സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് ചര്‍ച്ചിന്റെ താല്‍ക്കാലിക കൂദാശ ഡിസംബര്‍ 12ന് രാവിലെ ഏഴുമണിക്ക്നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാസ് മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും

സ്റ്റാറ്റന്‍ഐലന്റ് സഭാ വിശ്വാസികളുടേയും സെന്റ് ജോര്‍ജ് ഇടവകാംഗങ്ങളുടേയും ചിരകാലാഭിലാഷം പൂവണിയുന്ന ഈ സന്ദര്‍ഭത്തില്‍ ജാതിമത ഭേദമെന്യേ എല്ലാ ഭക്തജനങ്ങളുടേയും, അഭ്യുദയകാംക്ഷികളുടേയും പ്രാര്‍ത്ഥനാപുരസരമായ സാന്നിധ്യം സാദരം ക്ഷണിക്കുന്നു.

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ ഏതാണ്ട് 16000 ച.മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ മനോഹരമായ ദേവാലയം, പാശ്ചാത്യദേശത്ത് മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ആദ്യമായി സ്വന്തം ഒരു ആരാധനാലയം കരസ്ഥമാക്കിയ സ്റ്റാറ്റന്‍ഐലന്റ് സഭാവിശ്വാസികളുടെ ചിരകാലാഭിലാഷത്തിന്റെ പൂര്‍ത്തീകരണമാണ്.

ഏതാണ്ട് 15 കുടുംബങ്ങളുമായി തുടക്കംകുറിച്ച ഈ ഇടവകയില്‍ ന്യൂയോര്‍ക്ക് സെന്റ് തോമസ് പള്ളി വികാരിയായിരുന്ന വെരി റവ. ടി.എം. സക്കറിയ കോര്‍എപ്പിസ്‌കോപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചാണ് ഈ ദേവാലയത്തിന്റെ തുടക്കംകുറിച്ചത്.

ആദ്യമായി സൈമണ്‍ കുളക്കരയുടെ ഉടമസ്ഥതയിലുള്ള എലിസബത്ത് മെമ്മോറിയല്‍ ഹാളില്‍ നടന്നുവന്ന ആരാധനയ്ക്ക് വന്ദ്യ യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌കോപ്പ, ദിവംഗതനായ വന്ദ്യ മുണ്ടുകുഴി തോമസ് എപ്പിസ്‌കോപ്പ, റവ.ഫാ. കെ.സി. ജോര്‍ജ്, റവ. ടി.സി മത്തായി കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ നേതൃത്വം നല്‍കി.

1977-ല്‍ അമേരിക്കന്‍ ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ശോകനായ ഡോ. തോമസ് മാര്‍ മക്കാറിയോസ് തിരുമേനി റവ.ഫാ. ടി.എ തോമസിനെ വികാരിയായി നിയമിച്ചു. ഇടവകാംഗങ്ങളുടെ അര്‍പ്പണബോധവും കഠിനാധ്വാനവും സുമനസും കൊണ്ട് 1980 മെയ് 1-ന് 75 സീഡര്‍ഗ്രോവ് അവന്യൂ, സ്റ്റാറ്റന്‍ഐലന്റില്‍ സഭയ്ക്ക് സ്വന്തമായി ഒരു ദേവാലയം കരസ്ഥമാക്കി. ഇതായിരുന്നു അമേരിക്കയില്‍ ആദ്യമായി കൂദാശ ചെയ്യപ്പെട്ട ദേവാലയം.

അമേരിക്കന്‍ ഭദ്രാസനത്തില്‍ ആദ്യമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഒരു വൈദീകനേയും (റവ.ഫാ. അജു മാത്യു) ഒരു ദയാറാ പട്ടക്കാരനേയും (റവ.ഫാ. ആന്‍ഡ്രൂസ് ദാനിയേല്‍) സംഭാവന നല്‍കാന്‍ ഈ ദേവാലയത്തിനു ഭാഗ്യം ലഭിച്ചു.

1980 മെയ് ഏഴിനു ദേവാലയത്തിന്റെ വി. മൂറോന്‍ കൂദാശയും സമര്‍പ്പണവും അഭിവന്ദ്യ തിരുമേനി ഡോ. തോമസ് മാര്‍ മക്കാറിയോസ് നിര്‍വഹിച്ചു. വി. ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ സ്ഥാപിതമായിട്ടുള്ള ഈ ദേവാലയത്തില്‍ റവ,ഫാ. ടി.എ. തോമസ്, റവ.ഫാ. ദാനിയേല്‍ ഫിലിപ്പ്, വെരി. റവ. പൗലോസ് ആദായി, റവ,ഫാ. ഫിലിപ്പ് സി. ഏബ്രഹാം എന്നിവര്‍ വികാരിമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2009-ല്‍ റവ.ഫാ. അലക്‌സ് കെ. ജോയി ഇടവകയുടെ വികാരിയായി സ്ഥാനമേറ്റു ദേവാലയ നിര്‍മ്മാണത്തിനു നേതൃത്വം വഹിച്ചുവരുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും നിസ്വാര്‍ത്ഥ സേവനവും ഈ ദേവാലയനിര്‍മ്മാണത്തിനു മുതല്‍ക്കൂട്ടായി.

2009-ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച ഈ ദേവാലയത്തിന്റെ സെക്രട്ടറിമാരായി ഇടുക്കുള ദാനിയേല്‍ (2009), സി.ടി. വര്‍ഗീസ് (2010- 11), ജോണ്‍ ചെറിയാന്‍ (2012- 13), ഫിലിപ്പ് വര്‍ഗീസ് (2014- 15), ജോസ് കെ. ജോയി (2015) എന്നിവരും ട്രസ്റ്റിമാരായി ഫിലിപ്പ് വര്‍ഗീസ് (2009- 10), ഈപ്പന്‍ തോമസ് (2011-12), റജി വര്‍ഗീസ് (2013-14,15), ആനി ജോണ്‍ (2015) എന്നിവരും, ചര്‍ച്ച് ബില്‍ഡിംഗ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതിനായി ഫിനാന്‍സ് കോര്‍ഡിനേറ്ററായി ബാബു ഫിലിപ്പും, കണ്‍സ്ട്രക്ഷന്‍ കോര്‍ഡിനേറ്ററായി നിതീഷ് പി. ജോയി (2009- 10,11), ഫിലിപ്പ് തൈക്കുടം (2012- 13,14,15) എന്നിവര്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു. കൂടാതെ ഫിനാന്‍സ് കമ്മിറ്റി അംഗങ്ങള്‍, കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗങ്ങള്‍, വിവിധ ആത്മീയ സംഘടനകളുടേയും, സര്‍വ്വോപരി ഇടവക ജനങ്ങളുടേയും ഉദാരമനസ്കതയും, കഠിനാധ്വാനവും, അര്‍പ്പണമനോഭാവവും, ആത്മാര്‍ത്ഥതയും ഒന്നുകൊണ്ടു മാത്രമാണ് ഈ സ്വപ്നസാക്ഷാത്കാരമായ ദേവാലയം പൂര്‍ത്തീകരിക്കപ്പെട്ടത്.

ഡിസംബര്‍ 11-ന് 6 മണിക്ക് ഭദ്രാസനാധിപന്‍ അഭി. സക്കറിയാസ് മാര്‍ നിക്കളാവോസ് തിരുമേനിയുടേയും, വികാരി റവ.ഫാ. അലക്‌സ് കെ. ജോയിയുടേയും മറ്റ് പ്രമുഖ വൈദീകരുടേയും നേതൃത്വത്തില്‍ സന്ധ്യാ നമസ്കാരവും അതേ തുടര്‍ന്ന് ധ്യാന പ്രഘോഷണവും ഉണ്ടായിരിക്കുന്നതാണ്.

തുടര്‍ന്ന് ഡിസംബര്‍ 12-ന് രാവിലെ 7 മണിക്ക് താത്കാലിക വിശുദ്ധ കൂദാശയും തുടര്‍ന്ന് ഇടവക മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും, അതിനുശേഷം ആശീര്‍വാദവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. 

തുടര്‍ന്ന് ഇടവക മെത്രാപ്പോലീത്തയേയും സഹ വൈദീകരേയും സമൂഹത്തിലെ മറ്റ് വിശിഷ്ടാതിഥികളേയും സ്വീകരിച്ച് ആനയിക്കുന്നതും, അതിനുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇടവക മെത്രാപ്പോലീത്ത, സ്റ്റാറ്റന്‍ഐലന്റ് ബോറോ പ്രസിഡന്റ്, കൗണ്‍സില്‍മാന്‍, കോണ്‍ഗ്രസ് മാന്‍, ഡിസ്ട്രിക്ട് അറ്റോര്‍ണി, ബില്‍ഡിംഗ് കമ്മീഷണര്‍, ചീഫ് ഓഫ് പോലീസ് തുടങ്ങിയ വിശിഷ്ടാതിഥികളും മീഡിയ പ്രവര്‍ത്തകരും പങ്കെടുക്കുന്നതാണ്.

ഭക്തിസാന്ദ്രമായ ഈ ചടങ്ങിലേക്ക് ജാതിമതഭേദമെന്യേ എല്ലാവരേയും സാദരം ക്ഷണിക്കുന്നു. മുന്‍ ട്രഷറററും, പി.ആര്‍.ഒയുമായ റജി വര്‍ഗീസ് അറിയിച്ചതാണിത്.
വിവരങ്ങള്‍ക്ക്: വികാരി ഫാ. അലക്‌സ്കെ. ജോയി 973-489-6440
ട്രസ്റ്റി: ആനി ജോണ്‍ 347-640-1295
സെക്രട്ടറി ജോസ് കെ ജോയ് 973-632-7797
പബ്ലിക്ക് റിലേഷന്‍സ് റെജി വര്‍ഗീസ് 646-708 6070 
ആരാധന പ്രശോഭയില്‍ സ്റ്റാറ്റന്‍ഐലന്റ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയം
ആരാധന പ്രശോഭയില്‍ സ്റ്റാറ്റന്‍ഐലന്റ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയം
ആരാധന പ്രശോഭയില്‍ സ്റ്റാറ്റന്‍ഐലന്റ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയം
ആരാധന പ്രശോഭയില്‍ സ്റ്റാറ്റന്‍ഐലന്റ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയം
ആരാധന പ്രശോഭയില്‍ സ്റ്റാറ്റന്‍ഐലന്റ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയം
ആരാധന പ്രശോഭയില്‍ സ്റ്റാറ്റന്‍ഐലന്റ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയം
ആരാധന പ്രശോഭയില്‍ സ്റ്റാറ്റന്‍ഐലന്റ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയം
Join WhatsApp News
MANI CHACKO 2015-12-11 13:32:27
WISH YOU ALL BEST AND BLESSINGS
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക