റിയാദ്: ലോക പ്രശസ്ത ജൂവലറി ഷോറൂമുകളിലൊന്നായ ജോയ് ആലൂക്കാസിന്െറ 85-ാമത് ശാഖ
റിയാദിലെ മുറബ്ബയിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജനുവരി 19ന് വൈകുന്നേരം
ആറിന് പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരവും ജോയ് ആലൂക്കാസിന്െറ ബ്രാന്റ്
അംബാസിഡറുമായ മാധവന് ഉദ്ഘാടനം ചെയ്യും.
സൗദി അറേബ്യയിലെ വിവിധ
പൗരപ്രമുഖരും സാംസ്കാരിക സാമൂഹ്യപ്രവര്‍ത്തകരും ജോയ് ആലൂക്കാസിന്െറ മുതിര്‍ന്ന
ഉദ്യോഗസ്ഥരും ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കുമെന്ന് ജോയ് ആലുക്കാസിന്‍െറ
എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജോണ്‍ പോള്‍ ജോയ് ആലൂക്കാസ് വാര്‍ത്താ
സമ്മേളനത്തില്‍ പറഞ്ഞു.
സൗദി അറേബ്യയിലെ ജോയ് ആലൂക്കാസ് ജൂവലറിയുടെ
രണ്ടാമത് ഷോറൂമാണ് റിയാദില്‍ ആരംഭിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയിലെ അല്‍
കോബാറില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലുള്ള ജോയ് ആലൂക്കാസിന്െറ ആദ്യ ഷോറൂം വന്‍
വിജയമാണെന്ന് ജോണ്‍ പോള്‍ പറഞ്ഞു. റിയാദ് ഷോറൂമിന്‍െറ ഉദ്ഘാടനത്തോടനുബന്ധിച്ച്
5000 റിയാലിന് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കുന്ന സ്വര്‍ണ സമ്മാനമടക്കം
നിരവധി സമ്മാനപദ്ധതികള്‍ ജോയ് ആലൂക്കാസ് പ്രഖ്യാപിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍
സിനിമയില്‍ നിരവധി ആരാധകരുള്ള ആര്. മാധവന് രണ്ട് വര്‍ഷമായി ജോയ്
ആലൂക്കാസിന്െറ ബ്രാന്റ് അംബാസഡറാണ്. ഉദ്ഘാടനച്ചടങ്ങില്‍ മാധവിന്‍െറ
സാന്നിദ്ധ്യം ചടങ്ങ് കൂടുതല്‍ വര്‍ണാഭമാക്കുമെന്നും ജോണ്‍ പോള്‍ പ്രത്യാശ
പ്രകടിപ്പിച്ചു.
ലോക പ്രശ്സതമായ ഏറ്റവും പുതിയ മോഡലുകളിലും പരമ്പരാഗത
ശൈലിയിലുമുള്ള സ്വര്ണാഭരണങ്ങളോടൊപ്പം പേരു കേട്ട എല്ലാ വജ്രാഭരണങ്ങളുടേയും
പ്രത്യേക ശേഖരവും ജോയ് ആലൂക്കാസ് ഷോറൂമില്‍ ലഭ്യമാണ്. റിയാദിലെ ജൂവല്ലറി
വാങ്ങാനാഗ്രഹിക്കുന്ന മുഴുവനാളുകളുടേയും ഇഷ്ടങ്ങള്‍ പൂര്‍ത്തീകരിക്കാനുതകും വിധം
മനോഹരമായി സജീകരിച്ചിരിക്കുന്ന ജോയ് ആലൂക്കാസ് റിയാദിലെ ഏററവും വലിയ ജൂവലറി
ഷോറൂമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ജോയ് ആലൂക്കാസിന്െറ കണ്ട്രി
മാനേജര്‍ ദിലീപ് പറഞ്ഞു.
ഇന്ത്യയിലും മധ്യേഷ്യയിലെ വിവിധ രാജ്യങ്ങളിലും
സിങ്കപ്പൂര്‍, യുകെ തുടങ്ങിയ സ്ഥലങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന ജോയ്
ആലൂക്കാസിന്െറ ഷോറൂമുകളിലും ഫാക്ടറികളിലുമായി പ്രത്യക്ഷമായി മൂവായിരത്തിലധികം
പേര് ജോലി ചെയ്യുന്നുണ്ട്. സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലായി ഇനിയും
ശാഖകള്‍ തുറക്കാന്‍ പദ്ധതിയുള്ള ജോയ് ആലൂക്കാസിന്െറ പ്രാദേശിക പങ്കാളി സത്താം
അബ്ദുള്‍ അസീസ് അല്‍ ഉമൈരി, മാര്‍ക്കറ്റിംഗ് മാനേജര്‍ ടോമി ജോസഫ്, റീട്ടെയില്‍
മാനേജര്‍ ഹെന്റി ജോസഫ് തുടങ്ങിയവരും ബത്ഹയിലെ ഹോട്ടല്‍ കോര്‍ബ്
എക്സിക്യൂട്ടിവില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.