Image

ഗുരു ശ്രേഷ്ഠാ അവാര്‍ഡ് മത്തായിയച്ചനും എം കെ കുര്യക്കോസച്ചനും (ജോര്‍ജ് നടവയല്‍)

Published on 11 December, 2015
ഗുരു ശ്രേഷ്ഠാ അവാര്‍ഡ് മത്തായിയച്ചനും എം കെ കുര്യക്കോസച്ചനും (ജോര്‍ജ് നടവയല്‍)
ഫിലഡല്‍ഫിയ: വെരി റവറന്റ് മത്തായി കോര്‍ എപ്പിസ്‌കോപ്പയ്ക്കും എം കെ കുര്യാക്കോസ് അച്ചനും ഗുരുശ്രേഷ്ഠാ അവാര്‍ഡ്. കുര്യാക്കോസ് അച്ചന് മൂന്നു വര്‍ഷം മുന്‍പ് 15 സംഘടനകളുടെ ഐക്യ വേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ''ഗുരുശ്രേഷ്ഠാ അവാര്‍ഡ്'' സമ്മാനിച്ചിരുന്നു. ഇത്തവണ ഗുരുശ്രേഷ്ഠാ അവാര്‍ഡ് പ്രഖ്യാപിച്ചത് ഫിലഡല്‍ഫിയയിലെ 7 മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകകളുടെ സംയുക്തക്കൂട്ടായ്മയായ മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ ഫെലോഷിപ്പാണ് (എം ഓ സി എഫ്).

“കിസ്തീയ തത്വങ്ങളെ മനുഷ്യ സേവനത്തിന്റെ തീര്‍ത്ഥയാത്രയാക്കി മാറ്റുന്ന ഗുരുപ്രമുഖരും സേവനനിരതരുമായ മാതൃകാ വൈദികര്‍ക്ക്; ''ഗുരുശ്രേഷ്ഠാ അവാര്‍ഡ്'' സമ്മാനിക്കുന്നതിലൂടെ; ഈ ഗുരുതുല്യരുടെ മാതൃക; വൈദിക മൂല്യങ്ങളെ ചെളിവാരിയെറിയുന്നവര്‍ക്കുള്ള മറുപടിയാകുകയാണ്. സമാധാനത്തിന്റെയും സദാചാരത്തിന്റെയും സാഹോദര്യത്തിന്റെയും സ്വര്‍ഗചിന്തകളുടെയുംസദ്വാര്‍ത്തകള്‍ പേറുന്ന കലര്‍പ്പറ്റ മതപഠനങ്ങള്‍; അധികാര പ്രമത്തതയ്ക്കും ഭീകരവാദത്തിനും ചൂഷണങ്ങള്‍ക്കും വ്യക്തിപൂജയ്ക്കും വേണ്ടി വികലമനസ്‌കര്‍ ദുര്‍വിനിയോഗം ചെയ്യുന്ന ഈ ദശകത്തില്‍ ''ഗുരുശ്രേഷ്ഠാ അവാര്‍ഡ്'' കൂടുതല്‍ അര്‍ത്ഥം നേടിയത്, അത്, കുര്യാക്കോസച്ചനും മത്തായി കോര്‍ എപ്പിസ്‌കോപ്പയ്ക്കും സമ്മാനിച്ചു എന്നതു കൊണ്ടാണ്” എന്ന് എം ഓ സി എഫ് പ്രസിഡന്റ് ഫീലിപ്പോസ് ചെറിയാന്‍ പറഞ്ഞു.

വെരി റവറന്റ് സി ജെ ജോണ്‍സണ്‍ കോര്‍ എപ്പിസ്‌കോപ്പോസ് ( സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍), ഫാ. ഗീവര്‍ഗീസ്‌ജോണ്‍ (സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്ചര്‍ച്ച്, ഫിലഡല്‍ഫിയ), ഫാ. ഡോ. സാമുവേല്‍ കെ മാത്യൂ ( സെന്റ് മേരീസ് ഓര്‍ത്ത്‌ഡോക്‌സ് ചര്‍ച്), ഫാ. കെ. കെ. ജോണ്‍ ( സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), ഫാ. ഷിബു വേണാട് മത്തായി ( സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്, ബെന്‍സേലം), ഫാ. കുര്യാക്കോസ് -സിബി-വര്‍ഗീസ് (സെന്റ് ജോണ്‍സ്ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്ചര്‍ച്ച് ,ഡ്രെക്‌സല്‍ ഹില്‍),ഫാ. അബു വര്‍ഗീസ് പീറ്റര്‍ ( സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ്ചര്‍ച്ച് , ഫെയര്‍ലെസ്സ് ഹില്‍സ്), ഫാ. സജി തോമസ് തറയില്‍ (ഓര്‍ത്തഡോക്‌സ് ചര്‍ച്, മെരീലാന്റ്), റവ. ഡീക്കന്‍ യോഹന്നാന്‍ ഡാനിയേല്‍ (സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) റവ. ഡീക്കന്‍എബീ പൗലോസ് ( സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) എന്നീ ആരാധാന നേതൃത്വങ്ങളാണ് എം ഓ സി എഫില്‍ സജീവം.

നാല്‍പ്പതു വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ അജപാലനശുശ്രൂഷയില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന ഗുരു, ഫിലഡല്‍ഫിയയിലെ മലയാള ആരാധനാ സമൂഹത്തിന്റെ ആദ്യ വൈദികന്‍ എന്നെല്ലാമുള്ള സവിശേഷതകളാണ്്വെരി റവറന്റ് മത്തായി കോര്‍ എപ്പിസ്‌കോപ്പ യെ ''ഗുരുശ്രേഷ്ഠാ അവാര്‍ഡിന് '' അര്‍ഹനാക്കിയത് എന്ന് എം ഓ സി എഫ് ട്രഷറാര്‍ ജോണ്‍ പണിക്കര്‍ പറഞ്ഞു..

വീഴ്ച്ചയില്ലാത്ത പുരോഹിത ദൗത്യത്തിന്റെ ലളിതവും സമ്പൂര്‍ണ്ണ സമര്‍പ്പിതവും പുരോഹിത ഗര്‍വ് അല്പം പോലും ഇല്ലാത്തതുമായ പ്രവര്‍ത്തന ശൈലിയിലൂടെ, സേവനമേഖലയില്‍ബന്ധപ്പെട്ട സകല ജനതകളുടെയും ഹൃദയം കവര്‍ന്ന്, മലയാളി സമൂഹത്തിന്റെ കണ്ണിലുണ്ണിയായി മാറി എന്നതാണ് എം കെ കുര്യാക്കോസച്ചനെ അവാര്‍ഡിനര്‍ഹനാക്കിയത് എന്ന് എം ഓ സി എഫ് മുന്‍ സെക്രട്ടറി ജോര്‍ജ് മാത്യൂ പറഞ്ഞു.
വെരി റവറന്റ് മത്തായി കോര്‍ എപ്പിസ്‌കോപ്പ യുടെ ജന്മദേശം പത്തനംതിട്ട മല്ലശ്ശേരി. പത്തനംതിട്ട കാതോലികേറ്റ്കോളജ്, കോട്ടയം തിയോളജിക്കല്‍ സെമിനാരി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അഭിവന്ദ്യ കാതോലിക്കോസ് മാത്യൂസ് ഒന്നാമന്‍തിരുമേനിയില്‍ നിന്ന് ഡീക്കന്‍ പട്ടം സ്വീകരിച്ചു. മോര്‍ അത്തനേഷ്യോസ് തിരുമേനിയില്‍ നിന്ന് 1975ല്‍ വൈദിക പട്ടം. ആ വര്‍ഷം അമേരിക്കയില്‍ വൈദിക ശുശ്രൂഷയ്ക്ക് വന്നു. 1976 മുതല്‍ ഫിലഡല്‍ഫിയയിലെ മലയാളി സമൂഹത്തിന് ദൈവാരാധനയ്ക്ക് വൈദിക ശുശ്രൂഷ നല്കി. അക്കാലത്ത് മറ്റ് വൈദികര്‍ ഫിലഡല്‍ ഫിയയിലെ മലയാളി സമൂഹത്തിന് സ്വന്തമായി ഇല്ലായിരുന്നു. സാമ്പത്തിക പ്രതിഫലം ഇല്ലായിരുന്നു. അക്കാലത്ത് ആരാധനാ സമൂഹത്തില്‍ കത്തോലിക്കര്‍, മാര്‍ത്തോമാ, സി എസ് ഐ, ഓര്‍ത്തഡോക്‌സ് വിഭഗങ്ങള്‍ വിഭാഗീയ വ്യത്യാസ്സമില്ലാതെമത്തായി അച്ചന്‍ നേതൃത്വം നല്‍കിയ ദൈവാരാധനയില്‍ ചെസ്റ്റ് നട് സ്ട്രീറ്റിലെ ചര്‍ച്ച് ഓഫ് സേവ്യറില്‍ പങ്കെടുത്തിരുന്നു. യഥാര്‍ത്ഥത്തില്‍ എക്യൂമെനിസ്സം പ്രയോഗത്തിലായിരുന്നു.1996ല്‍ അഭിവന്ദ്യ മോര്‍ ബര്‍ണബാസ് തിരുമേനിമത്തായി അച്ചനെ കോറെപ്പിസ്‌കോപ്പ എന്ന ചുമതലയില്‍ അഭിഷേകം ചെയ്തു. മറിയാമ്മ മത്തായി ഭാര്യ.

ബത്തേരിയിലെ കോളിയാടിയാണ് (മുറിമറ്റം കുടുംബം) എം കെ കുര്യാക്കോസ് അച്ചന്റെ ജന്മദേശം. സെന്റ് മേരീസ് കോളജ് , (സുല്‍ത്താന്‍ ബത്തേരി), ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി (കോട്ടയം), യുണൈറ്റഡ് തിയോളജിക്കല്‍ കോളജ് , (ബാംഗളൂര്‍) ( ബാച്ചിലര്‍ ഓഫ് ഡിവിനിറ്റി, മാസ്റ്റര്‍ ഓഫ് തിയോളജി), നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ, ന്യൂ ഡെല്ലി,( എം ഏ ആര്‍കൈവ്‌സ് മാനേജ്‌മെന്റ്), കൊളംബിയാ യൂണിവേഴ്‌സിറ്റി, ന്യൂയോര്‍ക്ക് ( എം എസ്സ് ലിബ്രറി സയന്‍സ്), മൈസൂര്‍ യൂണിവേഴ്‌സിറ്റി ( എം ഏ. ഇന്റ്യന്‍ ഹിസ്റ്ററി) എന്നിങ്ങനെ വിദ്യാഭ്യാസ്സം. 1970ല്‍ ഡീക്കന്‍ പട്ട്ം.1975ല്‍ വൈദികപട്ടം. 1979 വരെ ബാംഗളൂര്‍സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ സേവനം. 1981 വരെ ബാംഗ്ലൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍.1989 വരെഇടവേളകളോടെബാംഗളൂരിലും ബാംഗാളൂര്‍ ഈസ്റ്റിലും, മുഖ്യമായും സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. 1989 മുതല്‍ 1996 വരെന്യൂ യോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ്ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. 1996 മുതല്‍ ഫിലഡല്‍ഫിയാ സെന്റ് തോമസ് ഇഡ്യന്‍ ഓര്‍ത്തഡോക്‌സ്ചര്‍ച്ചില്‍ വികാരി.
റിസേര്‍ച്ച് അസ്സിസ്റ്റന്റ്, ഡയറക്ടര്‍ ഓഫ് ആര്‍ക്കൈവ്‌സ് ( യൂടി സി, ബാംഗളൂര്‍), ലൈബ്രറി ഡയറക്ടര്‍ (യൂ ടി സി),ലൈബ്രേറിയന്‍ (ലാഗ്വാര്‍ഡിയകമ്മ്യൂണിറ്റി കോളജ്, ന്യൂയോര്‍ക്), ലൈബ്രറി ഡയറക്ടര്‍ (എല്മണ്ട് പാര്‍ക് പബ്ലിക് ലൈബ്രറി),ട്രെന്റന്‍ സിറ്റി ലൈബ്രറി ഡയറക്ടര്‍ ,ന്യൂ ജേഴ്‌സി സ്റ്റേറ്റ് പ്രിസണ്‍ ലൈബ്രറിയന്‍എന്നീ നിലകളില്‍ സേവന ചരിത്രം.
മേരീ കുര്യാക്കോസ് ഭാര്യ. ഡോ. അനുപമ ജേക്കബ്, ഡോ.മറിയാ ഫിലിപ് എന്നിവര്‍ മക്കള്‍. നോര്‍ത്ത് അമേരിക്കന്‍ ഡയോസിസ് ഓഫ് ദി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചിന്റെ ഡയോസിഷ്യന്‍ സെക്രട്ടറിയാണിപ്പോള്‍. സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഫിലഡല്‍ഫിയാ സമൂഹത്തിന്റെവികാരിയച്ചനുമാണ്. ഫിലഡല്‍ഫിയാ നാട്ടുക്കൂട്ടം ചിന്താ വേദിയുടെ സാരഥിയുമാണ്.
താങ്ക്‌സ് ഗിവിങ്ങ് മഹാ സമ്മേളനത്തില്‍ വച്ചാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (അണ്രൂ, ഫിലഡല്‍ ഫിയ) ആയിരുന്നു സമ്മേളനം.
ഗുരു ശ്രേഷ്ഠാ അവാര്‍ഡ് മത്തായിയച്ചനും എം കെ കുര്യക്കോസച്ചനും (ജോര്‍ജ് നടവയല്‍)ഗുരു ശ്രേഷ്ഠാ അവാര്‍ഡ് മത്തായിയച്ചനും എം കെ കുര്യക്കോസച്ചനും (ജോര്‍ജ് നടവയല്‍)ഗുരു ശ്രേഷ്ഠാ അവാര്‍ഡ് മത്തായിയച്ചനും എം കെ കുര്യക്കോസച്ചനും (ജോര്‍ജ് നടവയല്‍)
Join WhatsApp News
mr_philly04@yahoo.com 2015-12-18 08:05:17

Do you guys have anything better to do? What good does this do to millions of people who are suffering? These are cheap publicity and if you are truly a “guru sreshta” then should have avoided these type of publicity and ask these people to channel their energy and money to a something good that benefits the poor and needed. It was a big trend one time to elevate the priest to very reverend, core-episcopa etc. now it’s the new trend to have the “guru sreshta” awards for all the priest…. What a shame!  

Anthappan 2015-12-18 10:50:15

It is making public fool out of it.   ‘Thawthamsi ‘award ‘Gurushreshatta’ award, completing 25 years’ service award are the most prominent awards in USA.  As the other commentator said what good these people are doing to the society other than taking care of themselves.  The build mega churches and have a flamboyant life while thousands dye all over the world with poverty and war.   Most of the wars and terrorism in the world are orchestrated by religion and their crooked leaders.  They don’t have any problem finding people to take their order and commit horrible crime against humanity.   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക