Image

ക്യൂന്‍സ് സെന്റ് ഗ്രിഗോറിയോസില്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷം ഡിസംബര്‍ 19ന്

ബെന്നി വര്‍ഗീസ് Published on 11 December, 2015
ക്യൂന്‍സ് സെന്റ് ഗ്രിഗോറിയോസില്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷം ഡിസംബര്‍ 19ന്
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലുള്ള ക്യൂന്‍സ് സെന്റ് ഗ്രിഗോറിയോസില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ്- പുതുവല്‍സര ആഘോഷം, ഡിസംബര്‍ 19 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ നടത്തും. ഇടവക വികാരി വെരി.റെവ.യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്‌ക്കോപ്പ നേതൃത്വം നല്‍കും. 

ന്യൂയോര്‍ക്ക് സി.എസ്.ഐ. ജൂബിലി മെമ്മോറിയല്‍ ഇടവക വികാരി റവ.ബിജു ജോണ്‍ ക്രിസ്തുമസ് സന്ദേശം നല്‍കുന്നതായിരിക്കും. തദവസരത്തില്‍ ക്യൂന്‍സ് ഇടവകയുടെ അദ്ധ്യാത്മീക സംഘടനകളുടെ വാര്‍ഷികവും നടത്തും. ക്രിസ്തുമസ് സന്ദേശത്തെ തുടര്‍ന്ന് ഇടവകയിലെ സണ്‍ഡേ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളും ക്രിസ്തുമസ്സിനോട് അനുബദ്ധിച്ചിട്ടുള്ള വര്‍ണ്ണപ്പകിട്ടാര്‍ന്ന പരിപാടികള്‍ സമര്‍പ്പിക്കും. ക്രിസ്തുദേവന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ പങ്കുചേരാന്‍ എല്ലാവരെയും ഭക്തിപൂര്‍വ്വം ക്ഷണിക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 
വെരി.റവ.യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്‌കോപ്പ(718)-934-1636, ജോര്‍ജ് പറമ്പില്‍(646)-739-0060, കോശി ചെറിയാന്‍(917)-921-1419
st.gregoriosqueens.org

ക്യൂന്‍സ് സെന്റ് ഗ്രിഗോറിയോസില്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷം ഡിസംബര്‍ 19ന്ക്യൂന്‍സ് സെന്റ് ഗ്രിഗോറിയോസില്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷം ഡിസംബര്‍ 19ന്ക്യൂന്‍സ് സെന്റ് ഗ്രിഗോറിയോസില്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷം ഡിസംബര്‍ 19ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക