Image

ചെന്നൈ ദുരി­താ­ശ­്വാസ നിധി­യി­ലേക്ക് ദേവ­സ്വം ബോര്‍ഡ് സഹായം (ശ­ബ­രി­മല വിശേ­ഷ­ങ്ങള്‍: അ­നില്‍ പെ­ണ്ണുക്കര)

Published on 12 December, 2015
ചെന്നൈ ദുരി­താ­ശ­്വാസ നിധി­യി­ലേക്ക് ദേവ­സ്വം ബോര്‍ഡ് സഹായം (ശ­ബ­രി­മല വിശേ­ഷ­ങ്ങള്‍: അ­നില്‍ പെ­ണ്ണുക്കര)
പ്രള­യ­ക്കെ­ടു­തി­യില്‍ വല­യുന്ന ചെന്നൈ നിവാ­സി­കള്‍ക്ക് സഹായം എത്തി­ക്കു­ന്ന­തിന്റെ ഭാഗ­മായി തമി­ഴ്‌നാട് മുഖ­്യ­മ­ന്ത്രി­യുടെ ദുരി­താ­ശ­്വാസ ഫണ്ടി­ലേക്ക് തിരു­വി­താം­കൂര്‍ ദേവ­സ്വം ബോര്‍ഡ് ധന­സ­ഹായം എത്തി­ക്കു­മെന്ന് പ്രസി­ഡന്റ് പ്രയാര്‍ ഗോപാ­ല­കൃഷ്ണന്‍ അറി­യി­ച്ചു. സന്നി­ധാനം ഗസ്റ്റ്ഹൗസില്‍ മാധ­്യമ പ്രവര്‍ത്ത­ക­രു­മായി സംസാ­രി­ക്കു­ക­യാ­യി­രുന്നു അദ്ദേഹം. തിരു­വി­താം­കൂര്‍ ദേവ­സ്വം ബോര്‍ഡിന്റെ വക­യായി 10 ലക്ഷം രൂപയും പ്രസി­ഡന്റ്, മെമ്പര്‍മാര്‍ എന്നി­വ­രുടെ ഡിസം­ബര്‍ മാസത്തെ ഓണ­റേ­റി­യവും എല്ലാ ദേവ­സ്വം ജീവ­ന­ക്കാ­രു­ടെയും ഒരു ദിവ­സത്തെ ശമ്പ­ളവും ഉള്‍പ്പെടെ 35 ലക്ഷ­ത്തോളം രൂപ­യാകും ദേവ­സ്വം ബോര്‍ഡ് നല്‍കു­ക. 

ഈ മാസം കേരളം സന്ദര്‍ശി­ക്കുന്ന പ്രധാ­ന­മ­ന്ത്രിയെ നേരില്‍ കണ്ട് ശബ­രി­മ­ലയെ ദേശീയ തീര്‍ത്ഥാ­ട­ന­കേ­ന്ദ്ര­മായി ഉയര്‍ത്തു­ന്ന­തിന് ആവ­ശ­്യ­മായ സഹാ­യ­ങ്ങള്‍ അഭ­്യര്‍ത്ഥി­ക്കു­ന്ന­തിന് സന്ദര്‍ശാ­നാ­നു­മതി തേടി പ്രധാ­ന­മ­ന്ത്രി­യുടെ ഓഫീ­സിന് കത്ത് നല്‍കി­ട്ടു­ണ്ടെന്നും അദ്ദേഹം അറി­യി­ച്ചു. 

എരു­മേലി മുതല്‍ പമ്പ വരെയുള്ള പര­മ്പ­രാ­ഗത കാന­ന­പാ­ത­യില്‍ കാല്‍ന­ട­യായി സന്ദര്‍ശനം നടത്തി സൗക­ര­്യ­ങ്ങള്‍ നേരിട്ട് വില­യി­രു­ത്തി­യ­തിന്റെ പശ്ചാ­ത്ത­ലത്തില്‍ വനം­വ­കു­പ്പിന്റെ ഭാഗത്ത് നിന്ന് തീര്‍ത്ഥാ­ട­കര്‍ക്ക് വിരി­പ്പുര ഒരു­ക്കു­ന്നത് ഉള്‍പ്പെടെ ആവ­ശ­്യ­മായ സഹാ­യ­ങ്ങള്‍ ഏര്‍പ്പെ­ടു­ത്തു­വാന്‍ വകുപ്പ് മന്ത്രി തിരു­വ­ഞ്ചൂര്‍ രാധാ­കൃ­ഷ്ണ­നോട് അഭ­്യര്‍ത്ഥിച്ചി­ട്ടു­ണ്ടെന്നും അദേഹം അറി­യി­ച്ചു. അഴു­ത­ക്ക­ട­വില്‍ ഹൈമാസ് ലൈറ്റ് സ്ഥാപി­ക്കണമെ­ന്നുള്ള ഭക്ത­രുടെ ആവ­ശ്യം ആന്റോ ആന്റണി എം.­പി­യുടെ ശ്രദ്ധ­യില്‍പ്പെ­ടു­ത്തി­യി­ട്ടു­ണ്ടെന്നും പ്രസി­ഡന്റ് അറി­യി­ച്ചു. അഴു­ത­ക്ക­ട­വില്‍ 2.4 ലക്ഷം രൂപ ചെല­വില്‍ കുളി­ക്ക­ടവ് നിര്‍മ്മി­ക്കു­വാന്‍ വനം വകുപ്പ് എസ്റ്റി­മേറ്റ് നല്‍കി­യെ­ങ്കിലും പണി ആരം­ഭി­ച്ചി­ട്ടി­ല്ല. ഇക്കാ­ര­്യ­ത്തില്‍ ഉടന്‍ പരി­ഹാരം ഉണ്ടാ­ക്കു­മെന്ന് പ്രസി­ഡന്റ് ഉറപ്പ് നല്‍കി. കാന­ന­പാ­ത­യില്‍ ദേവ­സ്വം ബോര്‍ഡിന്റെ മേല്‍നോ­ട്ട­ത്തില്‍ കട­ക­ളില്‍ വൈദ­്യുതി എത്തി­ക്കു­വാന്‍ ഉപ­യോ­ഗി­ക്കുന്ന ജന­റേ­റ്റ­റു­ക­ളില്‍ നിന്ന് വൈദ­്യുതി ഉപയോഗിച്ച് ആവ­ശ­്യ­മായ ലൈറ്റു­കള്‍ സ്ഥാപി­ക്കു­മെന്നും ചെല­വു­കള്‍ ദേവ­സ്വം ബോര്‍ഡ് വഹി­ക്കു­മെന്നും അദ്ദേഹം മാധ­്യ­മ­പ്ര­വര്‍ത്ത­ക­രോട് പറ­ഞ്ഞു. പ്രധാ­ന­പ്പെട്ട കേന്ദ്ര­ങ്ങ­ളില്‍ കട­ക­ളോട് ചേര്‍ന്ന് ബോര്‍ഡിന്റെ മേല്‍നോ­ട്ട­ത്തില്‍ ഓക്‌സി­ജന്‍ പാര്‍ല­റു­കളും അടി­യ­ന്തിര വൈദ്യ സഹായ കേന്ദ്ര­ങ്ങള്‍ ആരം­ഭി­ക്കും. അയ്യപ്പ സേവാ സംഘം തയ്യാ­റ­ല്ലെ­ങ്കില്‍ ഇവി­ട­ങ്ങ­ളില്‍ ദേവ­സ്വം ബോര്‍ഡ് സൗജ­ന്യ ചുക്കു­വെള്ള വിത­ര­ണവും ആരം­ഭി­ക്കും. കരി­മല കോട്ട പുന­രു­ദ്ധ­രി­ക്കുകയും ഇവി­ടെത്തെ കാണി­ക്ക­വഞ്ചി പെയിന്റ് ചെയ്ത് നവീ­ക­രി­ക്കു­മെന്നും അദ്ദേഹം അറി­യി­ച്ചു. കരി­മ­ല­യില്‍ അയ്യ­പ്പ­സേവ സംഘ­ത്തിന്റെ അന്ന­ദാ­ന­ത്തിന് ആവ­ശ­്യ­മായ വെള്ളം വനം­വ­കു­പ്പിന്റെ ജല­സം­ഭ­ര­ണി­യില്‍ നിന്നും നല്‍കു­വാന്‍ ബന്ധ­പ്പെ­ട്ട­വ­രു­മായി ചര്‍ച്ച ചെയ്ത് തീരു­മാ­ന­മാ­യെന്നും പ്രസി­ഡന്റ് പറ­ഞ്ഞു. കൂടാതെ കരി­മ­ല­യില്‍ ദേവ­സ്വം ജീവ­ന­ക്കാര്‍ക്കായി താല്‍ക്കാ­ലിക ഷെഡ് പണി­യു­മെന്നും അദ്ദേഹം അറി­യി­ച്ചു.

മുടങ്ങിക്കിട­ക്കുന്ന പമ്പാ സംഗമം പുന­രാ­രം­ഭി­ക്കു­വാ­നുള്ള നട­പ­ടി­കള്‍ സ്വീ­ക­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണെന്നും സമീപ സംസ്ഥാ­ന­ങ്ങ­ളിലെ മുഖ­്യ­മ­ന്ത്രി­മാരെ കേരള മുഖ­്യ­മന്ത്രി ഉമ്മന്‍ ചാണ്ടി സംഗ­മ­ത്തി­നായി നേരിട്ട് ക്ഷണി­ച്ചി­ട്ടു­ണ്ടെന്നും ദേവ­സ്വം പ്രസി­ഡന്റ് പ്രയാര്‍ ഗോപാ­ല­കൃ­ഷ്ണന്‍ പത്രസമ്മേ­ള­ന­ത്തില്‍ അറി­യി­ച്ചു. പ്രസി­ഡന്റി­നോ­ടൊപ്പം സന്നി­ധാനം എക്‌സി­ക­്യൂ­ട്ടീവ് ഓഫീ­സര്‍ ബി.­എല്‍. രേണു­ഗോ­പാല്‍, പി.­ആര്‍.ഒ മുര­ളീ­കോ­ട്ട­യ്ക്കം എന്നി­വരും പത്ര­സ­മ്മേ­ള­ന­ത്തില്‍ പങ്കെ­ടു­ത്തു. 

ശബ­രി­മല ഉന്ന­താ­ധി­കാര സമിതി യോഗം ഇന്ന് (ഡി­സം­ബര്‍ 12) സന്നി­ധാ­നത്ത് ചേരും

ശബ­രി­മല ഉന്ന­താ­ധി­കാര സമി­തി­യുടെ യോഗം ഇന്ന് (ഡി­സം­ബര്‍ 12) ഉച്ചയ്ക്ക് 2 ന് സന്നി­ധാനം ദേവ­സ്വം ഗസ്റ്റ് ഹൗസില്‍ ചേരും. ഇത് പമ്പ­യില്‍ നട­ത്തു­വാ­നാണ് നേരത്തെ തീരു­മാ­നി­ച്ചിരുന്നത്. അടുത്ത തീര്‍ത്ഥാ­ട­ന­കാ­ലത്തിന് മുമ്പ് നട­പ്പി­ലാ­ക്കു­വാന്‍ ഉദേ­ശി­ക്കുന്ന പദ്ധ­തി­കള്‍ക്ക് അംഗീ­കാരം നല്‍കു­ക­യാണ്് യോഗ­ത്തി­ന്റെ പ്രധാന ലക്ഷ­്യം. പമ്പ­യില്‍ പുതിയ മാലി­ന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മി­ക്കു­ക, പമ്പ­ാന­ദിയുടെയും തീര­ത്തി­ന്റെയും വിക­സ­നം, മാളി­ക­പ്പു­റത്ത് പുതിയ മന്ദിരം നിര്‍മ്മി­ക്കുക എന്നി­വ­യാണ് പ്രധാ­ന­മായും നട­പ്പി­ലാ­ക്കു­വാന്‍ ഉദ്ദേ­ശി­ക്കുന്ന പദ്ധ­തി­കള്‍. കൂടാതെ സന്നി­ധാ­നത്ത് പ്രവര്‍ത്ത­നം ആരം­ഭിച്ച മാലി­ന്യ സംസ്ക­രണ പ്ലാന്റിന്റെ പ്രവര്‍ത്ത­നത്തെക്കുറിച്ചും മറ്റ് വിക­സ­ന­പ്ര­വര്‍ത്ത­ന­ങ്ങ­ളെ­ക്കു­റിച്ചും യോഗം അവ­ലോ­കനം ചെയ്യും.

ഉന്ന­താ­ധി­കാര സമിതി ചെയര്‍മാന്‍ കെ. ജയ­കു­മാ­ര്‍ അദ്ധ­്യ­ക്ഷ­ത വഹിക്കും. ദേവ­സ്വം ബോര്‍ഡ് പ്രസി­ഡന്റ് പ്രയാര്‍ ഗോപാ­ല­കൃ­ഷ്ണന്‍, അംഗ­ങ്ങ­ളായ അജയ് തറ­യില്‍, പി.­കെ.കുമാ­രന്‍ എന്നി­വരും മറ്റ് ഉന്നത ഉദേ­്യാ­ഗ­സ്ഥരും സംബ­ന്ധിക്കും.

സന്നി­ധാ­നത്ത് ട്രാക്ട­റു­കള്‍ക്ക് നിയ­ന്ത്രണം ഏര്‍പ്പെ­ടുത്തും

ശബ­രി­മ­ല­യില്‍ ട്രാക്ട­റു­കള്‍ക്ക് സമയനിയ­ന്ത്രണം ഏര്‍പ്പെ­ടു­ത്തു­മെന്ന് എക്‌സി­ക­്യൂ­ട്ടീവ് ഓഫീ­സര്‍ ബി.­എല്‍ രേണു­ഗോ­പാല്‍ അറി­യി­ച്ചു. സന്നി­ധാനം ഗസ്റ്റ്ഹൗ­സില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദേ­്യാ­ഗ­സ്ഥ­രുടെ അവ­ലോ­കന യോഗ­ത്തില്‍ സംസാ­രി­ക്കു­ക­യാ­യി­രുന്നു അദേ­ഹം.

ട്രാക്ട­റു­ക­ളുടെ അമി­ത­വേഗം തീര്‍ത്ഥാ­ട­കര്‍ക്ക് ബുദ്ധി­മു­ട്ടു­ണ്ടാ­ക്കു­ന്ന­തായി പോലീസ് ഉദേ­്യാ­ഗ­സ്ഥര്‍ ശ്രദ്ധ­യില്‍പ്പെടു­ത്തി­യ­തിനെ തുടര്‍ന്നാണ് തീരു­മാ­നം. തീര്‍ത്ഥാ­ട­ക­രുടെ തിര­ക്കുള്ള രാവി­ലെയും വൈകി­ട്ടു­മാണ് സമ­യ­നി­യ­ന്ത്രണം ഏര്‍പ്പെ­ടു­ത്തു­ക. പുലര്‍ച്ചെ 4 മുതല്‍ രാവിലെ 9 മണി വരെയും വൈകിട്ട് 4 മണി മുതല്‍ രാത്രി 10 മണി വരെയും ട്രാക്ട­റു­കള്‍ ഓടാന്‍ അനു­വ­ദി­ക്കി­ല്ല.

തിരു­മു­റ്റത്ത് സുര­ക്ഷ­യൊ­രുക്കി കമാന്‍ഡോസ്

ശബ­രി­മ­ല­യില്‍ തിരു­മു­റ്റത്ത് സുര­ക്ഷ­യൊ­രു­ക്കു­ന്നത് കേരള പോലീ­സിന്റെ സായുധ കമാന്‍ഡോ സംഘ­മാ­ണ്. 10 പേരുടെ സംഘ­മാണ് ഇതി­നായി സന്നി­ധാ­നത്ത് ക്യാമ്പ് ചെയ്യു­ന്ന­ത്. അതീവ ജാഗ്ര­തയും സുര­ക്ഷയും വേണ്ട­മേ­ഖ­ല­യാ­യ­തി­നാ­ലാണ് എന്‍.­എ­സ്.ജി ട്രെയി­നിംഗ് കഴിഞ്ഞ കമാന്‍ഡോ സംഘത്തെ തിരു­മു­റ്റത്ത് നിയോ­ഗി­ച്ചി­രി­ക്കു­ന്ന­ത്.

1998 മുതല്‍ 2011 വരെയുള്ള പോലീസ് ബാച്ചു­ക­ളില്‍ നിന്നും തിര­ഞ്ഞെ­ടു­ക്ക­പ്പെട്ട അമ്പത് കമാന്‍ഡോ­ക­ളാണ് കേരള പോലീ­സി­നു­ള്ള­ത്. ഹരി­യാ­ന­യിലെ മനേ­സ­്വ­റി­ലുള്ള എന്‍.­എ­സ്.ജി ട്രെയി­നിംഗ് സെന്റ­റില്‍ നിന്ന് അത­്യാ­ധു­നിക ആയു­ധ­ങ്ങള്‍ ഉപ­യോ­ഗി­ക്കു­ന്ന­തി­ലും, തായ്‌കോ­ണ്ട, ഉള്‍പ്പെ­ടെ­യുള്ള കായി­കാ­ഭ­്യാ­സ­ങ്ങ­ളിലും പരി­ശീ­ലനം ലഭി­ച്ചവ­രാണ് കമാന്‍ഡോ­കള്‍. കേരള പോലീ­സില്‍ മൂന്നു­വര്‍ഷം വിജ­യ­ക­ര­മായി സേവനം പൂര്‍ത്തി­യാക്കിയ ഉദേ­്യാ­ഗ­സ്ഥ­രെ­യാണ് കമാന്‍ഡോ സംഘ­ത്തി­ലേയ്ക്ക് തിര­ഞ്ഞെ­ടു­ക്കു­ന്ന­ത്. സാധാ­ര­ണ­ഗ­തി­യില്‍ വി.­വി.­ഐ.­പി­കള്‍ക്ക് സുരക്ഷ ഒരു­ക്കു­ന്ന­തിനും അതീവ ജാഗ്രത പുലര്‍ത്തേണ്ട മേഖ­ല­ക­ളിലും ആക്ര­മ­ണ­ങ്ങളെ പ്രതി­രോ­ധി­ക്കാനും മറ്റു­മാണ് കമാന്‍ഡോ സംഘ­ത്തിനെ പ്രധാ­ന­മായും നിയോ­ഗി­ക്കു­ന്നത്. 

തിരു­മു­റ്റത്ത് മൂന്ന് സ്ഥല­ങ്ങ­ളി­ലായി എട്ട് മണി­ക്കൂര്‍ വീത­മുള്ള മൂന്ന് ഷിഫ്റ്റു­ക­ളാ­യാണ് കമാന്‍ഡോ സംഘം സേവനം അനു­ഷ്ഠി­ക്കു­ന്നത്. സന്നി­ധാ­ന­ത്തുള്ള സംഘ­ത്തിന്റെ പാര്‍ട്ടി കമാന്‍ഡന്റ് ഇന്‍ ചാര്‍ജ്ജ് ജി.­രാ­ജീവ് ആണ്.

സന്നി­ധാ­നത്ത് അത­്യാ­ധു­നിക ആശു­പത്രി നിര്‍മ്മി­ക്കും: കെ.­ജ­യ­കു­മാര്‍


അടുത്ത തീര്‍ത്ഥാ­ടന കാല­ത്തിന് മുമ്പായി സന്നി­ധാ­നത്ത് അത­്യാ­ധു­നിക ആശു­പത്രി പണിത് പ്രവര്‍ത്തനം ആരം­ഭി­ക്കു­മെന്ന് ശബ­രി­മല ഉന്ന­താ­ധി­കാര സമിതി ചെയര്‍മാന്‍ കെ. ജയ­കു­മാര്‍ പറ­ഞ്ഞു. സന്നി­ധാ­നത്ത് ഉന്ന­താ­ധി­കാര സമിതി യോഗ­ത്തിന് ശേഷം പത്ര­സ­മ്മേ­ള­ന­ത്തില്‍ സംസാ­രി­ക്കു­ക­യാ­യി­രുന്നു അദ്ദേഹം. നില­വി­ലുള്ള എന്‍.­ആര്‍.­എ­ച്ച്.എം ആശു­പ­ത്രി­യുടെ സ്ഥാന­ത്താ­യി­രിക്കും പുതിയ ആശു­പത്രി പണി­യു­ക. വര്‍ഷം മുഴു­വന്‍ ഡോക്ട­റുടെ സേവനം ഇവിടെ ഉറ­പ്പാ­ക്കു­മെന്നും അദേഹം അറി­യി­ച്ചു. ശബ­രി­മ­ല­യുടെ പ്രവേ­ശ­ന­ക­വാടം എന്ന നില­യില്‍ അടുത്ത തീര്‍ത്ഥാ­ട­ന­കാ­ല­ത്തിന് മുമ്പായി പമ്പ ശുചീ­ക­രിച്ച് കൂടു­തല്‍ സൗന്ദ­ര­്യ­വ­ത്ക്ക­രണം നട­ത്തു­മെന്നും സൗക­ര­്യ­ങ്ങള്‍ വര്‍ദ്ധി­പ്പി­ക്കു­മെന്നും അദേഹം അറി­യി­ച്ചു. പമ്പ നദി മലി­ന­മാ­കു­ന്നത് തട­യാന്‍ അടി­യ­ന്തി­ര­മായി പമ്പ­യില്‍ പുതിയ മാലി­ന്യ സംസ്ക്ക­രണ പ്ലാന്റ് നിര്‍മ്മി­ക്കു­മെന്നും അദ്ദേഹം അറി­യി­ച്ചു. പമ്പാ തീര­ത്തി­ന്റെയും നദി­യു­ടെയും വിക­സ­ന­ത്തിനും ശുചീ­ക­ര­ണ­ത്തി­നു­മായി സാധ­്യ­മാ­യ­തെല്ലാം ചെയ്യു­മെന്നും ഇക്കാ­ര­്യ­ങ്ങ­ളില്‍ പഠനം നട­ത്തു­വാന്‍ നാലംഗ കമ്മീ­ഷനെ സമിതി നിയോ­ഗി­ച്ചി­ട്ടു­ണ്ടെന്നും ഈ കമ്മീ­ഷന്‍ ഒരു മാസ­ത്തി­നകം റിപ്പോര്‍ട്ട് സമര്‍പ്പി­ക്കു­മെന്നും അദ്ദേഹം മാധ­്യ­മ­ങ്ങളെ അറി­യി­ച്ചു. മുന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ ഡോ.­ക­സ്തൂരി രംഗന്‍, ദേവ­സ്വം ചീഫ് എഞ്ചി­നീ­യര്‍ ശങ്ക­രന്‍ പോറ്റി, ഐ.­എല്‍& എഫ്.­എ­സ്. കണ്‍സള്‍ട്ടന്റ് ഗോപാ­ല­കൃ­ഷ്ണന്‍, ആര്‍ക്കി­ടെക് മഹേഷ് എന്നി­വ­രാണ് കമ്മീ­ഷന്‍ അംഗ­ങ്ങള്‍. 

പാണ്ടി­ത്താ­വ­ള­ത്തിന് സമീപം തുറ­സ്സാ­യി­ക്കി­ട­ക്കുന്ന ഭാഗത്ത് തീര്‍ത്ഥാ­ട­കര്‍ക്ക് താമസ സൗക­ര്യം ഒരു­ക്കു­ന്ന­തി­നായി ദര്‍ശനം കോംപ്ലക്‌സ് നിര്‍മ്മി­ക്കു­മെന്നും അന്ന­ദാ­ന­മ­ണ്ഡ­പ­ത്തിന് മുന്നിലും മാളി­ക­പ്പു­റ­ത്തിനു മുന്‍പിലും തീര്‍ത്ഥാ­ട­കര്‍ വിരി­വ­യ്ക്കുന്ന ഇട­ങ്ങള്‍ 38 ലക്ഷം രൂപ മുടക്കി നവീ­ക­രി­ക്കു­മെന്നും അദേഹം പറ­ഞ്ഞു. കൂടാതെ മാലി­ന­്യ­നീ­ക്ക­ത്തി­നായി പരീ­ക്ഷ­ണാ­ടി­സ്ഥാ­ന­ത്തില്‍ ബാറ്റ­റി­യില്‍ പ്രവര്‍ത്തി­ക്കുന്ന വാഹനം ഏര്‍പ്പാ­ടാ­ക്കു­ന്ന­തി­നായി ഉന്ന­താ­ധി­കര സമിതി തീരു­മാ­നി­ച്ചു. ശബ­രി­മ­ല­യിലെ ഭണ്ഡാ­ര­ത്തില്‍ സുര­ക്ഷ­യുടെ ഭാഗ­മായി 68 ലക്ഷം രൂപ വില­വ­രുന്ന ബോഡി സ്കാനര്‍ സ്ഥാപി­ക്കു­മെന്ന് അദേഹം അറി­യി­ച്ചു. നില­യ്ക്ക­ലില്‍ 25 കോടി രൂപ മുടക്കി തീര്‍ത്ഥാ­ട­കര്‍ക്കായി ഷെല്‍ട്ടര്‍ പണി­യും. സന്നി­ധാ­നത്തെ പുതിയ മാലി­ന്യ സംസ്ക­രണ പ്ലാന്റിന്റെ പ്രവര്‍ത്ത­ന­ങ്ങള്‍ യോഗം വിലി­യി­രു­ത്തി­യെന്നും രണ്ട് ദിവ­സ­ത്തി­നു­ള്ളില്‍ പ്ലാന്റ് പൂര്‍ണ്ണ സജ്ജ­മാ­കു­മെന്നും അദേഹം അറി­യിച്ചു. ഉന്ന­താ­ധി­കാര സമിതി ചെയര്‍മാന്‍ കെ.­ജ­യ­കു­മാ­റി­നൊ­പ്പം, ദേവ­സ്വം പ്രസി­ഡന്റ് പ്രയാര്‍ ഗോപാ­ല­കൃ­ഷ്ണന്‍, ബോര്‍ഡ് മെംബര്‍ അജയ് തറ­യില്‍, ദേവ­സ്വം കമ്മീ­ഷ­ണര്‍ രാമ­രാ­ജ­പ്രേമ പ്രസാ­ദ്, പി.­ആര്‍.ഒ മുരളി കോട്ട­യ്ക്കകം തുട­ങ്ങി­യ­വര്‍ സംബ­ന്ധി­ച്ചു. 

പുണ്യം പൂങ്കാ­വനം അവ­ലോ­ക­ന­യോഗം നടന്നു

പുണ്യം പൂങ്കാ­വനം പദ്ധ­തി­യുടെ അവ­ലേ­കന യോഗം വെള്ളി­യാഴ്ച വൈകിട്ട് 7 മണിക്ക് സന്നി­ധാ­നം ഗസ്റ്റ് ഹൗസ്സില്‍ നട­ന്നു. ഇതു­വ­രെ­യുള്ള പുണ്യം പൂങ്കാ­വനം പ്രവര്‍ത്ത­ന­ങ്ങള്‍ വിജ­യ­ക­ര­മാ­ണെന്നും സന്നി­ധാ­നത്തെ മാലി­ന­്യ­ങ്ങള്‍ ഒരു പരി­ധി­വരെ ഒഴി­വാ­ക്കു­ന്ന­തിലും തീര്‍ത്ഥാ­ട­കര്‍ക്കി­ട­യില്‍ അവ­ബോധം ഉണ്ടാ­ക്കു­ന്ന­തി­ലും പദ്ധ­തി­ക്കാ­യെന്നും യോഗം വില­യി­രു­ത്തി. പുണ്യം പൂങ്കാ­വനം പദ്ധ­തി­യെ­ക്കു­റിച്ച് പഠി­ക്കു­വാന്‍ കേന്ദ്രപദ്ധ­തി­യായ സ്വ­ച്ഛ്ഭാ­ര­തിന്റെ ഒരു സംഘം സന്നി­ധാ­നത്ത് ഉടന്‍ എത്തു­മെന്ന് യോഗാ­ദ്ധ­്യ­ക്ഷനും പദ്ധ­തി­യുടെ ചീഫ് കോര്‍ഡി­നേ­റ്റ­റു­മായ ഇന്റ­ലി­ജന്‍സ് ഡി.­ഐ.ജി പി. വിജ­യന്‍ പറ­ഞ്ഞു. എന്‍.­ഡി.­ആര്‍.­എഫ് ഡെപ­്യൂട്ടി കമാന്‍ഡന്റ് ജി.വിജ­യന്‍, ആര്‍.­എ.­എഫ് ഡെപ­്യൂട്ടി കമാന്‍ഡന്റ്മധു.­ജി.­നാ­യര്‍, ഡി.­വൈ.­എ­സ്.പി ഷാജി സുഗു­ണന്‍, പോലീസ് എ.­എ­സ്.ഒ സുദര്‍ശന്‍, കോര്‍ഡി­നേ­റ്റര്‍ രാംദാസ് ദേവ­സ്വം അഡ്മി­നി­സ്‌ട്രേ­റ്റര്‍ സോമ­നാ­ഥന്‍ നായര്‍ തുട­ങ്ങി­യ­വര്‍ യോഗ­ത്തില്‍ സംസാ­രി­ച്ചു.

ജസ്റ്റിസ് തോട്ട­ത്തില്‍ ബി.­രാ­ധാ­കൃ­ഷ്ണന്‍ ശബ­രി­മ­ല­ സന്ദര്‍ശിച്ചു


കേരള ഹൈക്കോ­ടതി ജഡ്ജി തോട്ട­ത്തില്‍ ബി. രാധ­കൃ­ഷ്ണന്‍ ശബ­രി­മ­ല­യില്‍ സന്ദര്‍ശനം നട­ത്തി. ആചാ­ര­പ്ര­കാരം ഇരു­മു­ടി­യേന്തി എത്തിയ അദ്ദേഹം ശബ­രീശ സന്നി­ധി­യില്‍ ദര്‍ശനം നട­ത്തി. പിന്നീട് ശബ­രി­മ­ല­യില്‍ ഈ തീര്‍ത്ഥാ­ട­ന­കാ­ലത്ത് പ്രവര്‍ത്ത­ന­മാ­രം­ഭിച്ച മാലി­ന്യ സംസ്ക­രണ പ്ലാന്റ് സന്ദര്‍ശിച്ച് പ്രവര്‍ത്ത­ന­ങ്ങള്‍ വില­യി­രു­ത്തി. ജസ്റ്റി­സി­നോ­ടൊപ്പം ശബ­രി­മല ഉന്ന­താ­ധി­കാര സമിതി ചെയര്‍മാന്‍ കെ.­ജ­യ­കു­മാര്‍, ദേവ­സ്വം കമ്മീ­ഷ­ണര്‍ രാമ­രാ­ജ­പ്രേ­മ­പ്ര­സാ­ദ്, പി.­ആര്‍.ഒ മുരളി കോട്ട­യ്ക്കകം എന്നി­വരും അനു­ഗ­മി­ച്ചു. വില­യി­രു­ത്തു­കള്‍ക്ക് ശേഷം വേണ്ട നിര്‍ദ്ദേ­ശ­ങ്ങള്‍ നല്‍കിയ അദ്ദേഹം പിന്നീട് സന്നി­ധാ­നത്ത് നടന്ന പുണ്യം പൂങ്കാ­വനം പദ്ധ­തി­യിലും പങ്കെ­ടു­ത്തു. 

പോലീസ് ഉദേ­്യാ­ഗ­സ്ഥ­നെന്ന വ്യാ­ജേന സന്നി­ധാ­നത്ത് തിരക്ക് നിയ­ന്ത്രിച്ച യുവാവ് പോലീസ് പിടി­യില്‍


പോലീസ് ഉദേ­്യാ­ഗ­സ്ഥ­നെന്ന വ്യാ­ജേന ശബ­രി­മ­ല­യില്‍ തിരക്ക് നിയ­ന്ത്രിച്ച കോഴി­ക്കോട് സ്വ­ദേശി സന്നി­ധാനം പോലീ­സിന്റെ പിടി­യി­ലാ­യി. കോഴി­ക്കോട് പെരു­വ­ണ്ണൂര്‍ നില­ഞ്ചേ­രില്‍കണ്ടില്‍ വീട്ടില്‍ ശശി വി.കെ (38) ആണ് അറ­സ്റ്റി­ലാ­യ­ത്. പോലീസ് ഉദേ­്യാ­ഗ­സ്ഥ­നെന്ന വ്യാ­ജേന പോലീസ് യൂണിഫോം ധരിച്ച് തിരക്ക് നിയ­ന്ത്രി­ക്കു­ക­യാ­യി­രുന്നു ഇയാള്‍. പ്രതി­ക്കെ­തിരെ സ്വ­ദേ­ശത്ത് രണ്ട് ക്രിമി­നല്‍ കേസ്സുകള്‍ നില­വി­ലു­ണ്ടെന്ന് സന്നി­ധാനം എസ്.ഐ അശ്വിത്ത് കാരാന്‍മയില്‍ അറി­യിച്ചു. എ.­എ­സ്.­ഐ­മാ­രായ സുരേ­ഷ്കു­മര്‍, ചന്ദ്ര­മോ­ഹന്‍ എന്നി­വ­രുടെ നേതൃ­ത­്വ­ത്തി­ലുള്ള പോലീസ് സംഘ­മാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തമി­ഴ്‌നാട് ഇന്‍ഫര്‍മേ­ഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരം­ഭിച്ചു


തമി­ഴ്‌നാട് സര്‍ക്കാ­റിന്റെ ഹിന്ദു റിലീ­ജി­യസ് ആന്റ് ചാരി­റ്റ­ബിള്‍ എന്‍ഡോവ്‌മെന്റ ഡിപ്പാര്‍ട്ട്‌മെന്റി­ന്റെ ആഭി­മു­ഖ­്യ­ത്തി­ലുള്ള തീര്‍ത്ഥാ­ടക സഹായ കേന്ദ്രം സന്നി­ധാ­നത്ത് ദേവ­സ്വം ബോര്‍ഡ് പ്രസി­ഡന്റ് പ്രയാര്‍ ഗോപാ­ല­കൃ­ഷ്ണന്‍ ഉദ്ഘാ­ടനം ചെയ്തു. സന്നി­ധാനം ഫെസ്റ്റി­വല്‍ കണ്‍ട്രോള്‍ ഓഫീ­സി­ലാണ് സെന്റര്‍ പ്രവര്‍ത്തി­ക്കു­ന്ന­ത്. തമി­ഴ്‌നാട് സ്വ­ദേ­ശി­ക­ളായ തീര്‍ത്ഥാ­ട­കര്‍ക്ക് ആവ­ശ­്യ­മായ വിവ­ര­ങ്ങള്‍ ലഭി­ക്കു­വാ­നാണ് സെന്റര്‍ തുറ­ന്ന­ത്. ബോര്‍ഡ് അംഗം അജ­യ്ത­റ­യില്‍ സെന്റ­റിന്റെ താക്കോല്‍ ജീവ­ന­ക്കാര്‍ക്ക് കൈമാ­റി. ചട­ങ്ങില്‍ എക്‌സി­ക­്യൂ­ട്ടീവ് ഓഫീസര്‍ ബി.­എല്‍ രേണു­ഗോ­പാല്‍, ഫെസ്റ്റി­വല്‍ കണ്‍ട്രോള്‍ ഓഫീ­സര്‍ കൃഷ്ണ­കു­മാര്‍, പി.­ആര്‍.ഒ മുരളീ കോട്ട­യ്ക്ക­കം, അസി.­എ­ഞ്ചി­നീ­യര്‍ ബസന്ത് തുട­ങ്ങി­യ­വര്‍ ചട­ങ്ങില്‍ പങ്കെടു­ത്തു.
ചെന്നൈ ദുരി­താ­ശ­്വാസ നിധി­യി­ലേക്ക് ദേവ­സ്വം ബോര്‍ഡ് സഹായം (ശ­ബ­രി­മല വിശേ­ഷ­ങ്ങള്‍: അ­നില്‍ പെ­ണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക