ഉത്തമഗീതം, പെസഹാ കുഞ്ഞാട് സിഡികളുടെ പ്രകാശനം നടന്നു.
Madhaparam
13-Dec-2015

ലോസ് ആഞ്ചലസ് : കെയ്‌റോസ് മീഡിയായുടെ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനസമാഹരാമായ 'ഉത്തമഗീതം' സിഡിയുടെ പ്രകാശാനംലോസ് ആഞ്ചലസില്‍ നടന്നു.
പ്രശസ്ത ക്രിസ്തീയക്രിസ്തീയ ഗായകനും ഗാന സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂരിനൊപ്പം അമേരിക്കന്‍ യുവ മലയാളികളായ അനീഷ് ആറ്റയില്‍, സൈജു ജോസ് , ജോജി ജോസ് എന്നിവരാണ് ഈ ഗാന സമാഹാരത്തിനു ഈണം നല്‍കിയിരിക്കുന്നത്. യേശുവിനെ വാഴ്ത്തുന്ന സുതിമനോഹര ഈ ഗാനങ്ങളുടെ രചന അനീഷ് ആറ്റയിലും സൈജു ജോസും ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു. കെയ്‌റോസ് ടീമംഗങ്ങളായ ഇവരുടെ പ്രഥമ സംരഭമാണ് ഈ ഗാനസമാഹാരം.
ലോസ് ആഞ്ചലസില്‍ നടന്ന ചടങ്ങില്‍ കെയ്‌റോസ് റിട്രീറ്റ് ടീമംഗങ്ങള്‍ പങ്കെടുത്തു. ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ് സിഡിയുടെ പ്രകാശനം നിര്‍വഹിച്ചു. വചന പ്രഘോഷകനായ റജി കൊട്ടാരം പ്രാര്‍ഥനാശംസകള്‍ നേര്‍ന്നു. ഈസ്റ്ററിനു മുന്നോടിയായി പീറ്റര്‍ ചേരാനെല്ലൂര്‍ തന്നെ ഈണം പകര്‍ന്ന പെസഹാ കുഞ്ഞാടിന്റെ പ്രകാശനവും ഒപ്പം നടന്നു. കെസ്‌റ്റെര്‍ , നിക്‌സണ്‍ , ബേബി ജോണ്‍ കലയന്താനി (രചന) ) തുടങ്ങി ഭക്തിഗാനരംഗത്തെ പ്രമുഖര്‍ എല്ലാം തന്നെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.


Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments