Image

ദൈവ വിളിയുടെ പ്രതിധ്വനിയായിരുന്നു മാര്‍ ബര്‍ണാബാസ്: സക്കറിയാ മാര്‍ നിക്കോളാവോസ്

വര്‍ഗീസ് പോത്താനിക്കാട്‌ Published on 14 December, 2015
ദൈവ വിളിയുടെ പ്രതിധ്വനിയായിരുന്നു മാര്‍ ബര്‍ണാബാസ്: സക്കറിയാ മാര്‍ നിക്കോളാവോസ്
ന്യൂയോര്‍ക്ക് ദൈവ വിളിയുടെ പ്രതിധ്വനിയായിരുന്നു പുണ്യ സ്മരണാര്‍ഹനായ മാത്യൂസ് മാര്‍ ബര്‍ണാബാസ് തിരുമേനിയെന്ന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭി. സക്കറിയാ മാര്‍ നിക്കോളാവോസ് പ്രസ്താവിച്ചു.  മാര്‍ ബര്‍ണാബാസ് മെത്രാപ്പോലീത്തായുടെ 3–ാം ദുഖ്‌റോനയോടനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയില്‍ ജനിച്ചതും വളര്‍ന്നതുമായ നിരവധി ചെറുപ്പക്കാരെ വൈദിക വൃത്തിയിലേക്ക് ആകര്‍ഷിക്കത്തക്ക വണ്ണമുളള ജീവിതവും ആത്മീകാകര്‍ഷണവും മാര്‍ ബര്‍ണബാസിനുണ്ടായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുമേനിയുടെ ജീവിതവും അര്‍പ്പണ മനോഭാവവും വിശ്വാസികളോടുളള അടുപ്പവും സ്‌നേഹവുമെല്ലാം അമേരിക്കന്‍ ഭദ്രാസനങ്ങളെ മലങ്കര സഭയുടെ മാതൃക ഭദ്രാസനങ്ങളായി ചിത്രീകരിക്കത്തക്ക വണ്ണം ഉയര്‍ച്ചയിലേക്കു നയിക്കാന്‍ വഴി െതളിച്ചു. തനിക്കുളളതെല്ലാം താന്‍ സേവിച്ച ഭദ്രാസനത്തിനായി വിട്ടു കൊടുത്ത തിരുമേനി നിസ്വാര്‍ത്ഥ സേവനത്തിന്റെ തെളിയിക്കപ്പെട്ട പ്രതീകമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ഓര്‍മ്മ വാഴ്വിനായി ഭവിക്കട്ടെയെന്നും അവിടുത്തെ മധ്യസ്ഥത നമുക്കെന്നും കോട്ടയായിരിക്കട്ടെയെന്നും മാര്‍ നിക്കോളാവോസ് ആശംസിച്ചു.
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 9 ബുധനാഴ്ച വൈകിട്ട് 6.30 ന് സന്ധ്യാനമസ്‌കാരത്തോടും തുടര്‍ന്ന് കുര്‍ബാനയോടും കൂടെ മാര്‍ ബര്‍ണബാസിന്റെ ഓര്‍മ്മ പെരുന്നാളിന് തുടക്കമായി. ഓര്‍മ്മ കുര്‍ബാനയിലും അനുസ്മരണ ശുശ്രൂഷകളിലും നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനാധിപന്‍ മാര്‍ നിക്കോളാവോസ് മുഖ്യ കാര്‍മ്മികനായിരുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നായി ഇരുപതോളം വൈദികരും അനേകം വിശ്വാസികളും പങ്കെടുത്തു ഒരു പ്രവൃത്തി ദിവസത്തിന്റെ സന്ധ്യയില്‍ ദൂരെയും ചാരെയുമുളള ഇത്രയും പേര്‍ വന്നു കൂടി പ്രാര്‍ഥനകള്‍ അര്‍പ്പിച്ചത് മാര്‍ ബര്‍ണബാസിനോട് വിശ്വാസികള്‍ക്കുണ്ടായിരുന്ന സ്‌നേഹവും ആദരവും ആത്മബന്ധവും വിളിച്ചറിയിക്കുന്നതാണെന്ന് ഭദ്രാസന സെക്രട്ടറി ഫാ. എം. കെ. കുര്യാക്കോസ് തന്റെ നന്ദി പ്രസംഗത്തില്‍ പ്രസ്താവിച്ചു. ഇടവക അസിസ്റ്റന്റ് വികാരി ഫാ. ഗ്രിഗറി വര്‍ഗീസ് സ്വാഗതമാശംസിച്ചു. പെരുന്നാള്‍ സദ്യയോടും നേര്‍ച്ച വിളമ്പോടും കൂടെ പരിപാടികള്‍ പര്യവസാനിച്ചു.
ദൈവ വിളിയുടെ പ്രതിധ്വനിയായിരുന്നു മാര്‍ ബര്‍ണാബാസ്: സക്കറിയാ മാര്‍ നിക്കോളാവോസ്
Join WhatsApp News
P C MATHEWS 2015-12-14 17:12:23
Barnabas Thirumeni was very close to me and my late wife. I remember him for his simplicity
and courteous dealings with everyone. He was always very humble. I was lucky to see him
in his retirement a few months before his departure for his final rest. God bless his soul.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക