Image

സ്റ്റാറ്റന്‍­ഐ­ലന്റ് എക്യൂ­മെ­നി­ക്കല്‍ കൗണ്‍സി­ലിന് പുതിയ നേതൃത്വം

ബിജു ചെറി­യാന്‍ Published on 15 December, 2015
സ്റ്റാറ്റന്‍­ഐ­ലന്റ് എക്യൂ­മെ­നി­ക്കല്‍ കൗണ്‍സി­ലിന് പുതിയ നേതൃത്വം
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍­ഐ­ലന്റിലെ വിവിധ കേരള ക്രൈസ്തവ ദേവാ­ല­യ­ങ്ങ­ളുടെ കൂട്ടാ­യ്മ­യായ എക്യൂ­മെ­നി­ക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ സ്റ്റാറ്റന്‍­ഐ­ലന്റിന് (ECKCSI) പുതിയ ഭാര­വാ­ഹി­കളെ തെര­ഞ്ഞെ­ടു­ത്തു. റവ. മാത്യൂസ് ഏബ്രഹാം (സ്റ്റാ­റ്റന്‍­ഐ­ലന്റ് മാര്‍ത്തോമാ ചര്‍ച്ച്) ആണ് പുതിയ പ്രസി­ഡന്റ്. ക്യാപ്റ്റന് രാജു ഫിലിപ്പ് (സെന്റ് മേരീസ് ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ച്)- സെക്ര­ട്ട­റി, പൊന്ന­ച്ചന്‍ ചാക്കോ (മാര്‍ ഗ്രിഗോ­റി­യോസ് ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ച്) - ട്രഷ­റര്‍, തോമസ് തോമസ് പാല­ത്തറ (ബ്ലസ്ഡ് കുഞ്ഞ­ച്ചന്‍ സീറോ മല­ബാര്‍ കാത്ത­ലിക് മിഷന്‍ ചര്‍ച്ച്)- വൈസ് പ്രസി­ഡന്റ്, രാജന്‍ മാത്യൂസ് (ത­ബോര്‍ മാര്‍ത്തോമാ ചര്‍ച്ച്) - ജോയിന്റ് സെക്ര­ട്ടറി എന്നി­വ­രാണ് ഇതര എക്‌സി­ക്യൂ­ട്ടീവ് കമ്മിറ്റി അംഗ­ങ്ങള്‍. 

ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലാ­വധി പൂര്‍ത്തീ­ക­രിച്ച് സ്ഥാന­മൊ­ഴി­യുന്ന പ്രസി­ഡന്റ് റവ.­ഫാ. ചെറി­യാന്‍ മുണ്ട­യ്ക്ക­ലിന്റെ അധ്യ­ക്ഷ­ത­യില്‍ ചേര്‍ന്ന വാര്‍ഷിക പൊതു­യോ­ഗ­ത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, കണക്കുകളും അവ­ത­രി­പ്പിച്ച് പാസാ­ക്കി. എട്ട് ഇട­വ­ക­ക­ളില്‍ നിന്നായി വൈദീക ശ്രേഷ്ഠരും അത്മായ പ്രതി­നി­ധി­കളും പങ്കെ­ടു­ത്തു. ഡോ. ജോണ്‍ കെ. തോമ­സ്, ദേവ­സ്യാ­ച്ചന്‍ മാത്യു, ഏബ്രഹാം മാത്യു, കോര കെ. കോര, ടോം തോമ­സ്, സാമു­വേല്‍ കോശി എന്നി­വര്‍ കമ്മി­റ്റി­യം­ഗ­ങ്ങ­ളായും തെര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു. 

എക്യൂ­മെ­നി­ക്കല്‍ കൗണ്‍സി­ലിന്റെ ആഭി­മു­ഖ്യ­ത്തില്‍ നട­ത്ത­പ്പെ­ടുന്ന സംയുക്ത ക്രിസ്മസ് ഡിസം­ബര്‍ 26­-ന് വൈകു­ന്നേരം അഞ്ചു മണിക്ക് ആരം­ഭി­ക്കും. ആഘോഷ­പ­രി­പാ­ടി­ക­ളുടെ ഒരു­ക്ക­ങ്ങള്‍ നട­ന്നു­വ­രു­ന്നു. 

എക്യൂ­മെ­നി­ക്കല്‍ പി.­ആര്‍.­ഒ. ബിജു ചെറി­യാന്‍ അറി­യി­ച്ച­താ­ണി­ത്.
സ്റ്റാറ്റന്‍­ഐ­ലന്റ് എക്യൂ­മെ­നി­ക്കല്‍ കൗണ്‍സി­ലിന് പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക