Image

സൊമര്‍സെറ്റ് സെന്‍റ് തോമസ്­ കാത്തലിക് ഫൊറോനാ ദേവാലായത്തില്‍ തിയോളജി സെന്‍റര്‍

ജോയി­ച്ചന്‍ പുതു­ക്കുളം Published on 15 December, 2015
സൊമര്‍സെറ്റ് സെന്‍റ് തോമസ്­ കാത്തലിക് ഫൊറോനാ ദേവാലായത്തില്‍ തിയോളജി സെന്‍റര്‍
ന്യൂജേഴ്‌സി: കേരളത്തിലെ താമരശ്ശേരി രൂപാതയിലെ ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ്­ സയന്‍സ് കേന്ദ്രീകരിച്ച്­ സോമര്‍സെറ്റ് സെന്റ്­ തോമസ്­ സീറോ മലബാര്‍ കത്തലിക് ഫൊറോനാ ദേവാലായത്തില്‍ തിയോളജി സെന്‍റര്‍ രൂപീകരിച്ചു. സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനം 2015, നവംബര്‍ 22­ന് ബഹുമാനപ്പെട്ട ഇടവക വികാരി ഫാ. തോമസ്­ കടുകപ്പിള്ളിയുടെ സാന്നിദ്ധ്യത്തില്‍ ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട്­ ഓഫ്­ തിയോളജി ആന്‍ഡ്­ സയന്‍സ്­ ഡീന്‍. റവ. ഡോ. തോമസ്­ കൊച്ചുകരോട്ട്­ നിര്‍വഹിച്ചു. തിയോളജിയില്‍ ബിരുദവും, ബിരുദാനന്ത ബിരുദവും നേടാനുള്ള ഈ അസുലഭ സന്ദര്‍ഭത്തെ പ്രയോജനപ്പെടുത്താന്‍ ഇടവക വികാരി ബഹു. തോമസ്­ കടുകപ്പിള്ളില്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.

യു.ജി.സി ഓഫ് ഇന്‍ഡ്യയ്ക്ക് സ്വീകാര്യമായ രീതിയിലും, സഭാചട്ട പ്രകാരവും ചിട്ടപ്പെടുത്തി തയാറാക്കിയ ബൈബിള്‍­ മതപഠന കോഴ്‌സുകള്‍ യൂണിവേഴ്‌സല്‍ അംഗീകാരം ലഭിച്ചതാണ്. ഏവര്‍ക്കും എല്ലായിടത്തും പ്രയോജനകരമാകും വിധമാണ് ബൈബിള്‍ കോഴ്‌സുകളുടേയും മതപാഠ കോഴ്‌സുകളുടേയും പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത്. 

ലോകത്താകമാനമുള്ള വിവിധ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള സമഗ്ര മതപാഠ കോഴ്‌സുകളാണ് ആല്‍ഫാ ഇന്‍സ്റ്റിറ്റുട്ടിലൂടെ നല്‍കുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലര്‍ ബിരുദം നേടിയവര്‍ക്ക് തിയോളജി ബിരുദാനന്ത ബിരുദത്തിനു ഒരു വര്‍ഷത്തെ ആകെ ടൂഷന്‍ ഫീസായ $500.00 അടച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഈ വര്‍ഷത്തെ ക്‌ളാസ്സുകള്‍ 2016, ജനുവരി 3­ന് ആരംഭിക്കും.

ഡിസംബര്‍ 25­നു മുമ്പായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മലയാളത്തിലുള്ള ബുക്കുകളും, ഇംഗ്ലീഷിലുള്ള നോട്ടുകളും ലഭിക്കുന്നതാണ്. പഠന സഹായത്തിനായി ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ, യൂട്യൂബ്, എന്നീ മാര്‍ഗ്ഗങ്ങല്‍ സ്വീകരിക്കാവുന്നതാണ്. പ്രശസ്ത ബൈബിള്‍ പ്രഭാഷകനും ദൈവശാസ്ത്ര പണ്ഡിതനുമായ റവ. ഡോ. ജോസഫ്­ പാംപ്ലാനിയാണ് ആല്‍ഫാ ഇന്‍സ്റ്റിറ്റുട്ടിന്റെ ഡയറക്ടര്‍. 

വിശ്വാസത്തിന്റെ ആഴമേറിയ ആത്മദര്‍ശനത്തിലൂടെ ഉരുത്തിരിഞ്ഞ, ബൈബള്‍­ മതപാഠ ജ്ഞാനമുള്ള പണ്ഡിതരും ദൈവ ജ്ഞാനത്തെകുറിച്ചുള്ള വിവിധ കോഴ്‌സുകള്‍ നയിച്ചിട്ടുള്ളവരുമായ വിദഗ്ധരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നയിക്കപ്പെടുന്നത്. ദൈവവചനത്തെ കുറിച്ചുള്ള മികച്ച അറിവുകള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്നതാണ് കോഴ്‌സിന്റെ ലക്ഷ്യം.

വിവിധ സര്‍വകലാശാലകള്‍, കോളജുകള്‍, സെമിനാരികള്‍, സഭാ രംഗങ്ങളില്‍ നിന്നുള്ള വിദഗ്ധരായ കത്തോലിക്കാ പണ്ഡിതര്‍, തങ്ങളുടെ വൈദഗ്ധ്യവും അനുഭവ പരിചയവും ഇവിടെ പങ്കുവയ്ക്കുന്നതായിരിക്കും. ഇവരുടെ ബോധനങ്ങള്‍ പ്രിന്റ് ചെയ്ത രൂപത്തിലും ശബ്ദരൂപത്തിലും ലഭ്യമാക്കുന്നു. 

വിശ്വാസികളുടെ വിശ്വാസ ശാക്തീകരണത്തിലൂടെ ഇടവകയ്ക്ക് (പ്രാദേശിക ദേവാലങ്ങള്‍ക്ക് ) കരുത്തേകിയും,പങ്കാളിത്ത ക്യാംപസുകളിലൂടെയും, ടെലിവഷന്‍ നെറ്റ് വര്‍ക്കുകളിലൂടെയും പ്രായോഗികവും ആത്മീയത നിറഞ്ഞതും ദൈവശാസ്ത്ര സമ്പുഷ്ടവുമായ അംഗീകൃത പരിശീലനത്തിലൂടെ നാളെയുടെ ആത്മീയ നേതാക്കളെ ഇന്നുതന്നെ വാര്‍ത്തെടുക്കുന്നതിന് പ്രാദേശിക ഇടവകയ്ക്ക് സഹായം ഒരുക്കുന്ന സ്വാധീന ശേഷിയുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ആയി ഇത് പ്രവര്‍ത്തിക്കും.

മുഖ്യധാരാ ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരെ വിഭാഗീയ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ സൂക്ഷ്മമായി പരിശോധിക്കുകയും ഒപ്പം വിശകലനം നടത്തുകയും ചെയ്യുന്നു.

മതപഠനത്തിന്റെ വിവിധ തലങ്ങളെ കുറിച്ചുള്ള ഗൗരവകരമായ പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുയാണ് ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ലക്ഷ്യം, പ്രത്യേകിച്ചും ഏഷ്യന്‍ ക്രിസ്ത്യന്‍ മതപഠനത്തിന് ഊന്നല്‍ നല്‍കികൊണ്ടുള്ള പഠന ഗവേഷണം. വ്യക്തികളുടെ ജീവിതത്തിലും സഭാ തലത്തില്‍ മതശാസ്ത്രപരവും, ആത്മീയവും മതപരവും, മനശ്ശാസ്ത്രപരവും സാമൂഹ്യപരവുമായ ഉദ്ഗ്രഥനമാണ് ഗവേഷണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഭക്തി, ജ്ഞാനം, പ്രവൃത്തി ഇവയുടെ ഐക്യത്തെ ഇന്‍സ്റ്റിറ്റിയൂട്ട് പരിപോഷിപ്പിക്കുന്നു. ഗൗരവകരമായ പഠനത്തിലും ഗവേഷണത്തിലും മികവ് പ്രകടിപ്പിക്കാന്‍ തീവ്ര ശ്രമം നടത്തുമ്പോള്‍ തന്നെ, ഓരോ വിദ്യാര്‍ത്ഥിയ്ക്കും നിസ്വാര്‍ത്ഥ സേവനത്തിലൂടെ സ്‌നേഹ നിര്‍ഭരമായ ഭക്തിയുടേയും ജ്ഞാനത്തിന്റേയും പ്രവൃത്തിയുടേയും ഐക്യ സാക്ഷാത്ക്കാരത്തില്‍ മികവ് കാട്ടുന്നതിനുള്ള പ്രോത്സാഹനവും ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ക്കും, കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും ബന്ധപ്പെടുക,

ഫാ.തോമസ്­ കടുകപ്പിള്ളി (വികാരി) 908 235 8449 
ജെയ്‌സണ്‍ അലക്‌സ്­ (കോര്‍ഡിനേറ്റര്‍ ) 914­645­9899 
ടോം പെരുമ്പായില്‍ (ട്രസ്റ്റി) 646­326­3708
തോമസ്­ ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) 908­906­1709
മേരിദാസന്‍ തോമസ്­ (ട്രസ്റ്റി) 201­912­6451
മിനേഷ് ജോസഫ്­ (ട്രസ്റ്റി) 201­978­9828
web: www.stthomassyronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.
സൊമര്‍സെറ്റ് സെന്‍റ് തോമസ്­ കാത്തലിക് ഫൊറോനാ ദേവാലായത്തില്‍ തിയോളജി സെന്‍റര്‍സൊമര്‍സെറ്റ് സെന്‍റ് തോമസ്­ കാത്തലിക് ഫൊറോനാ ദേവാലായത്തില്‍ തിയോളജി സെന്‍റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക