Image

ഫീനി­ക്‌സില്‍ കരു­ണ­വര്‍ഷ­ത്തിന് തിരി­തെ­ളിഞ്ഞു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 17 December, 2015
ഫീനി­ക്‌സില്‍ കരു­ണ­വര്‍ഷ­ത്തിന് തിരി­തെ­ളിഞ്ഞു
ഫീനിക്‌സ്: ഫീനിക്‌സ് ഹോളി ഫാമിലി സീറോ മല­ബാര്‍ ദേവാ­ല­യ­ത്തില്‍ വിശ്വാ­സ­വര്‍ഷാ­ച­ര­ണ­ത്തിന് ആരം­ഭം­കു­റി­ച്ചു­കൊണ്ട് നടന്ന വിവിധ പരി­പാ­ടി­കള്‍ ഭക്തി­നിര്‍ഭ­ര­മാ­യി. വികാരി ഫാ. ജോര്‍ജ് എട്ടു­പ­റ­യില്‍ വിശ്വാ­സ­ദീപം തെളി­യി­ച്ചു­കൊണ്ടാണ് പരി­പാ­ടി­കള്‍ക്ക് തുട­ക്ക­മി­ട്ട­ത്. ഈശോ­യുടെ കാരു­ണ്യ­ത്തിന്റെ ചിത്രവും വഹി­ച്ചു­കൊണ്ടുള്ള പ്രദ­ക്ഷി­ണ­ത്തിന് സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥി­കള്‍ നേതൃത്വം നല്‍കി. കരു­ണാ­വര്‍ഷാ­ച­ര­ണ­ത്തിന്റെ ഭാഗ­മായി ആഗോള സഭ­യില്‍ അനു­ഷ്ഠി­ക്ക­പ്പെ­ടുന്ന ഭക്ത­കര്‍മ്മ­ങ്ങള്‍ക്കൊപ്പം ഇട­വ­ക­യില്‍ പ്രത്യേ­ക­മായി നട­പ്പാ­ക്കാന്‍ ഉദ്ദേ­ശി­ക്കുന്ന വിവിധ ആത്മീയ പ്രവര്‍ത്ത­ന­ങ്ങളും ദിവ്യ­ബലി മധ്യേ ഇട­വക വികാരി പ്രഖ്യാ­പി­ച്ചു. 

കരുണവര്‍ഷാ­ച­ര­ണ­ത്തിലെ ഓരോ ദിവ­സവും ഇട­വ­ക­യിലെ ഒരു കുടും­ബ­ത്തിന് പ്രത്യേക പ്രാര്‍ത്ഥ­ന­കള്‍ക്കും ഭക്തി­കര്‍മ്മ­ങ്ങള്‍ക്കു­മായി നിശ്ച­യി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. അന്നേ­ദി­വസം മുന്‍കൂട്ടി നിശ്ച­യി­ക്ക­പ്പെ­ട്ടി­രി­ക്കുന്ന കുടും­ബ­ത്തി­നു­വേണ്ടി ദിവ്യ­ബ­ലി, ദിവ്യ­കാ­രു­ണ്യാ­രാ­ധ­ന, പ്രത്യേക പ്രാര്‍ത്ഥ­ന­കള്‍ തുട­ങ്ങി­യ­വ­യു­ണ്ടാ­യി­രി­ക്കും. ഭക്താ­നു­ഷ്ഠാ­ന­ങ്ങള്‍ക്ക് ഇട­വക വികാരി കാര്‍മി­കത്വം വഹി­ക്കും. ഇട­വ­ക­യിലെ വിശ്വാ­സ­വര്‍ഷാ­ചാ­ര­ണ­ പരി­പാ­ടി­കള്‍ വിജ­യി­പ്പി­ക്കു­ന്ന­തിനും അനു­ഗ്ര­ഹ­ങ്ങള്‍ തേടു­വാനും ഇട­വ­കാം­ഗ­ങ്ങള്‍ എല്ലാ­വരും ആത്മീ­യ­മായി ഒരു­ങ്ങ­ണ­മെന്ന് വികാരി ഫാ. ജോര്‍ജ് എട്ടു­പ­റ­യില്‍ അഭ്യര്‍ത്ഥി­ച്ചു. മാത്യു ജോസ് അറി­യി­ച്ച­താ­ണി­ത്.
ഫീനി­ക്‌സില്‍ കരു­ണ­വര്‍ഷ­ത്തിന് തിരി­തെ­ളിഞ്ഞുഫീനി­ക്‌സില്‍ കരു­ണ­വര്‍ഷ­ത്തിന് തിരി­തെ­ളിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക