ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വൈദീകരുടെ സ്ഥലംമാറ്റം
Madhaparam
19-Dec-2015

ഷിക്കാഗോ: ഫിലഡല്‍ഫിയ, ന്യൂജേഴ്‌സി എന്നീ സ്ഥലങ്ങളിലുള്ള ക്‌നാനായ കാത്തലിക് മിഷനുകളുടെ ഡയറക്ടറായി റെനി ഏബ്രഹാം അച്ചനേയും, കണക്ടിക്കട്ട്, റോക്ക്‌ലാന്റ്, ബ്രോങ്ക്‌സ്-വെസ്റ്റ്‌ചെസ്റ്റര്‍ എന്നിവടങ്ങളിലുള്ള ക്‌നാനായ കാത്തലിക് മിഷനുകളുടെ ഡയറക്ടറായി ജോസഫ് മാത്യു ആദോപ്പള്ളി അച്ചനേയും, സൗത്ത് ഫ്‌ളോറിഡ സെന്റ് ജൂഡ് ക്‌നാനായ കാത്തലിക് പള്ളി വികാരിയായി പടിഞ്ഞാറേക്കര സുനി അച്ചനേയും, ഷിക്കാഗോയിലെ മോര്‍ട്ടന്‍ഗ്രോവ്, മെയ്‌വുഡ് എന്നിവടങ്ങളിലെ ക്‌നാനായ ഇടവകകളുടെ സഹ വികാരിയായി ജോസ് ചിറപ്പുറത്ത് അച്ചനേയും രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് നിയമിച്ചു.
ഈ നിയമനങ്ങളെല്ലാം 2015 ഡിസംബര്‍ 20-ന് ഞായറാഴ്ച മുതല്‍ നിലവില്‍വരുമെന്ന് രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് അറിയിച്ചു.
ഈ നിയമനങ്ങളെല്ലാം 2015 ഡിസംബര്‍ 20-ന് ഞായറാഴ്ച മുതല്‍ നിലവില്‍വരുമെന്ന് രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് അറിയിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments