Image

മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ച് ഓര്‍മ്മ ക്രിസ്തുമസ് പുതുവത്സര സന്ധ്യ 2016

ഷിബു കിഴക്കേകുറ്റ് Published on 22 December, 2015
മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ച് ഓര്‍മ്മ ക്രിസ്തുമസ് പുതുവത്സര സന്ധ്യ 2016
വിസ്മയിപ്പിക്കുന്ന കലാപരിപാടികളോടെയും മറക്കാനാവാത്ത രുചി ഭേദങ്ങളോടെയും   ഓര്‍മ്മയുടെ  Nouvale Ann 2016, ഡിസംബര്‍ 19 ന്  മിസ്സിസ്സാഗ ഗ്ലെന്‍ ഫോറെസ്റ്റ് സെക്കന്ററി സ്‌ക്കൂളില്‍ വച്ച് നടന്നു. അമ്പതോളം കലാകാരന്മാര്‍ അണിനിരന്ന ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളുടെ വേഷവിധാനങ്ങള്‍ അരങ്ങിലെത്തിച്ച 'ഭാരതീയം', കേരളത്തിന്റെ തനത് നൃത്തരൂപങ്ങളിലൊന്നായ മാര്‍ഗംകളി, ഇരുപതോളം കുട്ടികള്‍ അണിനിരന്ന ഡാന്‍സിംഗ് ഡ്രാഗന്‍,കൊച്ചു കുട്ടികളുടെ തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന ചിത്രീകരണം ക്രിസ്തുമസ് ഡ്രിസ്സില്‍സ്, അര്‍പണ്‍ അക്കാദമി ഓഫ് പെര്‍ഫൊര്‍മിങ്ങ് ആര്‍ട്‌സിലെ കുട്ടികള്‍ ചുവടു വെച്ച  ശാസ്ത്രീയ നൃത്തം, കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ സ്‌കിറ്റ്, സിനിമാറ്റിക്, ഡാന്‍സ്, ഫുഷന്‍ഡാന്‍സ്, ഭരതനാട്യം, സ്വരം കൊണ്ട് വിസ്മയം തീര്‍ക്കുന്ന ഗായകരുടെ ഗാനമേള എന്നിവ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു. 

ഒന്ടാരിയോ പ്രോഗ്രസ്സിവ് കണ്‌സര്‍വേറ്റിവ് പാര്‍ട്ടി ലീഡര്‍ ശ്രി പാട്രിക്ക് ബ്രൗണ്‍ മുഖ്യാഥിതിയായിരുന്നു. പ്രസിഡന്റ്  ലിജോ ചാക്കോ, സെക്രട്ടറി ടോം ജയിംസ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ശ്രി ജെറിന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഓര്‍മ്മയുടെ വൈസ് പ്രസിഡണ്ട് ഷെല്ലി ജോയ്, ജോയിന്റ് സെക്രട്ടറി ബിജു എബ്രഹാം, ബിജു ജോണ്‍, അജു പോള്‍,അജു ഫിലിപ്പ്, സജി നന്‍ജിലാത്തില്‍, സന്തോഷ് മേക്കര എബ്രഹാം, ലോല്‍ബി ജോസെഫിന്‍, ജോസ് ചാക്കോ, റോഷന്‍ പുല്ലുകാലയില്‍, ഷിന്മോന്‍ തകിടിയേല്‍, റിന്റോ മാത്യു , ശിവശങ്കര്‍ എ ജി, കൃഷ്ണ പ്ലാചേരില്‍,ടോം ജോസ്, അഭിലാഷ് ഗോപാലകൃഷ്ണന്‍, മെജോ വര്‍ഗീസ്, ടോം ജെയിംസ്, ബിനു വര്‍ഗീസ്, ജോണി ജോസഫ്, ജെറിന്‍ ജോണ്‍, ബിജോയ് ജോണ്‍, സാബു ചാക്കോ, ശ്രീജ ശിവന്‍കുട്ടി, മീര ഉഴവൂര്‍ ,ജോസ്‌മോന്‍ പി മാണി, ജിന്‍സ് തോമസ്, ഡാനി വിന്‍സെന്റ്, മാത്യു അഗസ്റ്റിന്‍, സെബാസ്റ്റ്യന്‍ പുല്ലേലി, സുധീഷ് ബാലകൃഷ്ണന്‍, പോള്‍സണ്‍ പോള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ക്രിസ്തുമസ് ഡിന്നറും നടന്നു

മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ച് ഓര്‍മ്മ ക്രിസ്തുമസ് പുതുവത്സര സന്ധ്യ 2016   മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ച് ഓര്‍മ്മ ക്രിസ്തുമസ് പുതുവത്സര സന്ധ്യ 2016   മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ച് ഓര്‍മ്മ ക്രിസ്തുമസ് പുതുവത്സര സന്ധ്യ 2016   മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ച് ഓര്‍മ്മ ക്രിസ്തുമസ് പുതുവത്സര സന്ധ്യ 2016   മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ച് ഓര്‍മ്മ ക്രിസ്തുമസ് പുതുവത്സര സന്ധ്യ 2016
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക