Image

ഉപ്പ്‌ കുറച്ച്‌ ബ്ലഡ്‌ പ്രഷര്‍ ഒഴിവാക്കൂ.....

Published on 20 January, 2012
ഉപ്പ്‌ കുറച്ച്‌ ബ്ലഡ്‌ പ്രഷര്‍ ഒഴിവാക്കൂ.....
നിശ്ശബ്ദനായ കൊലയാളി എന്ന്‌ അറിയപ്പെടുന്ന ബ്ലഡ്‌ പ്രഷര്‍ ഉപ്പിന്റെ നിയന്ത്രണംകൊണ്ട്‌ ഒരു പരിധിവരെ ഒഴിവാക്കാനാകും. എന്നാല്‍ കൂടിയ അളവിലാണെങ്കില്‍ മരുന്ന്‌ ക്യതമായി കഴിച്ചേ തീരൂ.

രക്തധമനികളുടെ വശങ്ങളില്‍ രക്തപ്രവാഹം ചെലുത്തുന്ന സമ്മര്‍ദ്ദമാണ്‌ രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ബ്ലഡ്‌പ്രഷര്‍. കൃത്യസമയത്ത്‌ കൃത്യമായ ചികിത്‌സ നടത്തിയില്ലെങ്കില്‍ ജീവനു തന്നെ ഭീഷണിയാകുന്ന ഒന്നാണിത്‌. ഒരു പ്രാവിശ്യം അമിതരക്തസമ്മര്‍ദ്ദം കണ്ടാല്‍ ചികിത്‌സിക്കേണ്ട ആവശ്യമില്ല. രണ്ടു തവണയെങ്കിലും ചികിത്‌സയില്‍ ബി.പി കൂടുതലാണെന്ന്‌ കണ്ടാല്‍ ചികിത്‌സിച്ചാല്‍ മതി. ബിപിക്ക്‌ കഴിക്കേണ്ട മരുന്ന്‌ അസുഖത്തിന്റെ അളവിനെ ബാധിച്ചിരിക്കും. ചെറിയ രീതിയിലുളള ബി.പി ആണെങ്കില്‍ വ്യായാമം അല്ലെങ്കില്‍ ഭക്ഷണക്രമം കൊണ്ട്‌ തന്നെ മാറ്റിയെടുക്കാവുന്നതാണ്‌. അളവ്‌ വളരെ കൂടുതലാണെങ്കില്‍ നിര്‍ബന്ധമായും ഉടനടി മരുന്നു കഴിച്ചു തുടങ്ങേണ്ടതാണ്‌.

അമിത രക്തസമ്മര്‍ദ്ദം പ്രധാന അവയവങ്ങളെ ബാധിച്ചേക്കാം. വളരെ ചുരുങ്ങിയ ശതമാനം പേര്‍ക്ക്‌ മാത്രമേ ഇതു മൂലം വൃക്കരോഗങ്ങള്‍, ഹോര്‍മോണ്‍ തകരാറുകള്‍ ഉണ്ടാകാറുളളൂ. തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടുക, വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുക, എന്നിവയാണ്‌ പ്രധാനമായും രക്തസമ്മര്‍ദ്ദം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍.

ബ്ലഡ്‌ പ്രഷറിന്റെ മരുന്നുകള്‍ക്ക്‌ 24 മണിക്കൂര്‍ ഫലമേ ഉളളൂ അതുക്കൊണ്ട്‌ മരുന്ന്‌ ജീവിതക്കാലം മുഴുവന്‍ തുടരേണ്ടി വരും. അച്ചാര്‍, പപ്പടം, ഉണക്കമീന്‍ മുതലായവ ഒഴിവാക്കുക.
ഉപ്പ്‌ കുറച്ച്‌ ബ്ലഡ്‌ പ്രഷര്‍ ഒഴിവാക്കൂ.....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക