Image

ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാമണ്ഡല പൂജ ഡിസംബര്‍ 26ന്

പി.പി.ചെറിയാന്‍ Published on 22 December, 2015
ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാമണ്ഡല പൂജ ഡിസംബര്‍ 26ന്
വൃശ്ചിക മാസം ഒന്നു മുതല്‍ ആരംഭിച്ച മണ്ഡലകാല പൂജകള്‍ക്ക് വിരാമം കുറിച്ചു കൊണ്ടുള്ള മഹാമണ്ഡല പൂജ ഗുരുവായൂരപ്പന്‍ ക്ഷേത്ത്രതിലെ ശ്രീ ധര്‍മ്മശാസ്താവിന്റെ സന്നിധിയില്‍ ഡിസംബര്‍ 26, ശനിയാഴ്ച നടത്തപ്പെടുന്നു. ക്ഷേത്രത്തിലെ സ്പിരിച്ച്വല്‍ ഹാളില്‍ ശനിയാഴ്ച രാവിലെ ആരംഭിക്കുന്ന ഗണപതി ഹോമത്തോടെ അന്നത്തെ ചടങ്ങുകള്‍ക്ക് ആരംഭം കുറിക്കുമെന്ന്, കേരളം ഹിന്ദു സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സസ്സ് പ്രസിഡന്റ് ഗോപാലപിള്ള അറിയിച്ചു.
വ്രതശുദ്ധിയോടെ മുദ്രമാല അണിഞ്ഞ അയ്യപ്പന്‍മാര്‍ നിറക്കുന്ന നെയ്യ്‌തേങ്ങയും, പൂജാദ്രവ്യങ്ങളും ഇരുമുടികളിലാക്കി ഗുരുസ്വാമിമാരായ സോമന്‍ നായരും, ഉണ്ണി നായരും കെട്ടുകള്‍ മുറുക്കുന്നതായിരിക്കും. അതിനുശേഷം കാനനപാതയിലൂടെയുള്ള ശരണയാത്രയെ അനുസ്മരിപ്പിക്കുന്ന ഘോഷയാത്രയായി അയ്യപ്പന്‍മാര്‍ ക്ഷേത്രം വലം വച്ച് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കും. ക്ഷേത്ര മേല്‍ശാന്തിമാരായ വിനയന്‍ നീലമന, മാധവന്‍ നമ്പൂതിരി എന്നിവര്‍ നിര്‍വ്വഹിക്കുന്ന അഭിഷേക പൂജാദികള്‍ക്കുശേഷം, സര്‍വ്വാലങ്കാര വിഭൂഷിതനായി മണികണ്ഠസ്വാമി എല്ലാ ഭക്തജനങ്ങളെയും അനുഗ്രഹിക്കും.

ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന# ക്ഷേത്രത്തിന്റെ നിര്‍മ്മിതിക്കുശേഷം നടക്കുന്ന ആദ്യത്തെ മണ്ഡ പൂജകളില്‍ അനേകം അയ്യപ്പഭക്തര്‍ പങ്കെടുത്തതായി കെ.എച്ച്.എസ്. ട്രസ്റ്റി ചെയര്‍മാന്‍ ഹരിപിള്ള അറിയിച്ചു. ക്ഷേത്രത്തിലെ അയ്യപ്പ ഭക്തജന സംഘം അനേകം അയ്യപ്പ ഭക്തരുടെ ഭവനങ്ങളില്‍ അയ്യപ്പ ഭജനകള്‍ നടത്തിയിരുന്നു. മഹാമണ്ഡല പൂജകളില്‍ പങ്കെടുത്ത് കലിയുഗവരദിന്റെ അനുഗ്രഹാശിസ്സുകള്‍  ഏറ്റുവാങ്ങാന്‍ എല്ലാ ഭക്തരും എത്തിച്ചേരണമെന്നും ക്ഷേത്ര ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാമണ്ഡല പൂജ ഡിസംബര്‍ 26ന്ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാമണ്ഡല പൂജ ഡിസംബര്‍ 26ന്ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാമണ്ഡല പൂജ ഡിസംബര്‍ 26ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക