Image

സ്റ്റാറ്റന്‍­ഐ­ലന്റില്‍ എക്യൂ­മെ­നി­ക്കല്‍ ക്രിസ്മസ് 26­-ന്

ബിജു ചെറി­യാന്‍ Published on 23 December, 2015
സ്റ്റാറ്റന്‍­ഐ­ലന്റില്‍ എക്യൂ­മെ­നി­ക്കല്‍ ക്രിസ്മസ് 26­-ന്
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍­ഐ­ലന്റിലെ കേരള ക്രൈസ്തവ ദേവാ­ല­യ­ങ്ങ­ളുടെ സംയുക്ത വേദി­യായ എക്യൂ­മെ­നി­ക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ച­സിന്റെ ആഭി­മു­ഖ്യ­ത്തില്‍ ഉജ്വല ക്രിസ്മസ് ആഘോഷം ഡഡി­സം­ബര്‍ 26­-ന് ശനി­യാഴ്ച വൈകു­ന്നേരം 5 മണിക്ക് നട­ത്ത­പ്പെ­ടു­ന്നു. തദ­വ­സ­ര­ത്തില്‍ മല­ങ്കര ഓര്‍ത്ത­ഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് ഭദ്രാ­സ­ന­ത്തിലെ യുവ വൈദീ­ക­നായ റവ.­ഫാ. ജോയിസ് പാപ്പന്‍ (സെന്റ് ഗ്രിഗോ­റി­യോസ് ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ച്, എല്‍മോ­ണ്ട്, ന്യൂയോര്‍ക്ക്) ക്രിസ്മ­സ്­-­പു­തു­വ­ത്സര സന്ദേശം നല്‍കു­ന്ന­താ­ണ്. 

സംയുക്ത ആരാ­ധ­ന, എക്യൂ­മെ­നി­ക്കല്‍ ക്വയര്‍ അവ­ത­രി­പ്പി­ക്കുന്ന കരോള്‍, വിവിധ ഇട­വ­ക­ക­ളുടെ കലാ­പ­രി­പാ­ടി­കള്‍, ക്രിസ്മസ് കരോള്‍, സ്കിറ്റ് എന്നി­വ­യാണ് മുഖ്യ പരി­പാ­ടി­കള്‍. ഡിന്ന­റോ­ടു­കൂടി ആഘോ­ഷ­പ­രി­പാ­ടി­കള്‍ക്ക് സമാ­പനം കുറി­ക്കും. 

എക്യൂ­മെ­നി­ക്കല്‍ കൗണ്‍സില്‍ പ്രസി­ഡന്റ് റവ. മാത്യൂസ് ഏബ്ര­ഹാ­മിന്റെ നേതൃ­ത്വ­ത്തില്‍ പൊന്ന­ച്ചന്‍ ചാക്കോ (ട്ര­ഷ­റര്‍), ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (സെ­ക്ര­ട്ട­റി), തോമസ് തോമസ് പാല­ത്തറ (വൈസ് പ്രസി­ഡന്റ്), രാജന്‍ മാത്യൂസ് (ജോ­യിന്റ് സെക്ര­ട്ട­റി) എന്നി­വര്‍ ഉള്‍പ്പെട്ട എക്‌സി­ക്യൂ­ട്ടീവ് കമ്മി­റ്റി­യും, വിവിധ കോര്‍ഡി­നേ­റ്റര്‍മാരും പരി­പാ­ടി­യുടെ ഉജ്വല വിജ­യ­ത്തി­നായി പ്രവര്‍ത്തി­ക്കു­ന്നു. റവ.­ഫാ. ചെറി­യാന്‍ മുണ്ട­യ്ക്കല്‍ (ഫെ­ല്ലോ­ഷി­പ്പ്), കോര കെ. കോര, ഏബ്രഹാം മാത്യു (പ­ബ്ലിക് റിലേ­ഷന്‍ ആന്‍ഡ് ഹോസ്പി­റ്റാ­ലി­റ്റി), സാമു­വേല്‍ കോശി കോടി­യാട്ട്, ദേവ­സ്യാ­ച്ചന്‍ മാത്യു, രാജന്‍ മാത്യൂസ് (റ­ഫ്ര­ഷ്‌മെന്റ്), ടോം തോമസ് (കള്‍ച്ച­റല്‍ പ്രോഗ്രാം), ഡോ. ജോണ്‍ തോമസ് (വീ­ഡിയോ/ഫോട്ടോ), ബിജു ചെറി­യാന്‍ (പ­ബ്ലി­സി­റ്റി), റോഷന്‍ മാമ്മന്‍ (പ­ര­സ്യ­ക­ല), ആഷ്‌ലി മത്തായി (ക്വ­യര്‍) എന്നി­വര്‍ വിവിധ കമ്മി­റ്റി­കള്‍ക്ക് നേതൃത്വം നല്‍കു­ന്നു. 

ലോക രക്ഷ­ക­നായ യേശു­ക്രി­സ്തു­വിന്റെ തിരു­ജ­ന­ന­ത്തി­ലൂടെ ലഭ്യ­മായ ശാന്തിയും സമാ­ധാ­നവും നമ്മുടെ സമൂ­ഹ­ത്തിലും ഭവ­ന­ങ്ങ­ളിലും നിറ­യട്ടെ എന്ന് ആശം­സി­ച്ചു­കൊണ്ട് ഏവ­രേയും കുടും­ബ­മായി എക്യൂ­മെ­നി­ക്കല്‍ ക്രിസ്മസ് ആഘോ­ഷ­ങ്ങ­ളി­ലേക്ക് സ്വാഗതം ചെയ്യു­ന്ന­തായി പ്രസി­ഡന്റ് റവ. മാത്യൂസ് കെ.ഏബ്രഹാം അറി­യി­ച്ചു. 

വിലാസം: Chirstian Penthacosthal Church Auditorium, 1020 Targee st, Staten Island, NY 10304.

കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (917 854 3818), പൊന്ന­ച്ചന്‍ ചാക്കോ (718 687 7627), രാജന്‍ മാത്യൂസ് (917 344 0589), സാമു­വേല്‍ കോശി (917 829 1030), കോര കെ. കോര (718 213 7086), ടോം വി. തോമസ് (718 983 8131), ഏബ്രഹാം മാത്യു (732 589 6331), ഡോ. ജോണ്‍ കെ. തോമസ് (917 923 7149), ദേവ­സ്യാ­ച്ചന്‍ മാത്യു (718 761 1353). ബിജു ചെറി­യാന്‍ അറി­യി­ച്ച­താ­ണി­ത്.
സ്റ്റാറ്റന്‍­ഐ­ലന്റില്‍ എക്യൂ­മെ­നി­ക്കല്‍ ക്രിസ്മസ് 26­-ന്സ്റ്റാറ്റന്‍­ഐ­ലന്റില്‍ എക്യൂ­മെ­നി­ക്കല്‍ ക്രിസ്മസ് 26­-ന്സ്റ്റാറ്റന്‍­ഐ­ലന്റില്‍ എക്യൂ­മെ­നി­ക്കല്‍ ക്രിസ്മസ് 26­-ന്സ്റ്റാറ്റന്‍­ഐ­ലന്റില്‍ എക്യൂ­മെ­നി­ക്കല്‍ ക്രിസ്മസ് 26­-ന്സ്റ്റാറ്റന്‍­ഐ­ലന്റില്‍ എക്യൂ­മെ­നി­ക്കല്‍ ക്രിസ്മസ് 26­-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക