Image

ദുബായില്‍ മഞ്ഞുവീഴ്‌ചയും ശൈത്യവും തുടരുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Published on 20 January, 2012
ദുബായില്‍ മഞ്ഞുവീഴ്‌ചയും ശൈത്യവും തുടരുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്‌: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കാഠിന്യത്തോടെ ശൈത്യം അനുഭവപ്പെട്ട്‌ തുടങ്ങുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാത്രികളിലാണ്‌ കൂടുതല്‍ തണുപ്പ്‌ അനുഭവപ്പെടുക. ഇറാഖിന്‌ മുകളില്‍ പ്രത്യക്ഷപ്പെട്ട ശൈത്യ കാറ്റാണ്‌ യു.എ.ഇയില്‍ അനുഭവപ്പെടുന്ന അതിശൈത്യത്തിന്‌ കാരണം. ഈ കാറ്റ്‌ ദക്ഷിണ ഇറാഖിലേക്കും കിഴക്കന്‍ മെഡിറ്ററേനിയനിലേക്കും നീങ്ങിയിട്ടുണ്ട്‌.

ഗള്‍ഫ്‌ സമുദ്രങ്ങളില്‍ പത്ത്‌ അടിയിലേറെ ഉയരത്തിലുള്ള തിരമാലകള്‍ക്ക്‌ വടക്കന്‍ കാറ്റ്‌ കാരണമായേക്കുമെന്ന്‌ നാഷനല്‍ സെന്‍റര്‍ ഫോര്‍ മിറ്റിയറോളജി ആന്‍റ്‌ സൈസ്‌മോളജി (എന്‍.സി.എം.എസ്‌) വൃത്തങ്ങള്‍ അറിയിച്ചു. രാത്രി കാലങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്‌. വടക്കു പടിഞ്ഞാറ്‌ ദിശയില്‍ അനുഭവപ്പെടുന്ന മണല്‍ക്കാറ്റ്‌ ദൂരക്കാഴ്‌ച കുറക്കാനിടയുണ്ടെന്നും വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും അവര്‍ വ്യക്തമാക്കി.
ദുബായില്‍ മഞ്ഞുവീഴ്‌ചയും ശൈത്യവും തുടരുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക