Image

എ.കെ. ആന്റണിയുടെ പരിശോധനകള്‍ ഇന്നു തീരും; കാന്‍സറില്ല

Published on 23 December, 2015
എ.കെ. ആന്റണിയുടെ പരിശോധനകള്‍ ഇന്നു തീരും; കാന്‍സറില്ല
ന്യു യോര്‍ക്ക്: മിനസോട്ടയിലെ റൊച്ചസ്റ്ററിലുള്ള മയോ ക്ലിനിക്കില്‍ മുന്‍ കേന്ദ്ര മന്ത്രി എ.കെ. ആന്റണിയുടെ വിദ്ഗദ പരിശോധനകള്‍ ഇന്ന് (വ്യാഴം) തീരും. മിക്കവാറും ഇന്നോ നാളെയോ അദ്ധേഹവും ഭാര്യ ഭാര്യ എലിസബത്തും മകന്‍അനിലും ചിക്കാഗോയിലേക്കും അവിടെ നിന്നു ഇന്ത്യയിലേക്കും മടങ്ങിയേക്കും.

സംശയിച്ചതു പൊലെ കാന്‍സര്‍ രോഗബാധയൊന്നും ഇല്ലെന്നു പരിശോധനയില്‍ വ്യക്തമായതായി ഡോക്ടര്‍മാര്‍ അറിയിച്ചുവെന്നു അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ആപി) മുന്‍ പ്രസിഡന്റ് ഡോ. നരേന്ദ്ര കുമാര്‍ പറഞ്ഞു. ഡോ. കുമാറും ആന്റണിയെ ചിക്കാഗോയില്‍ നിന്നു റോച്ചസ്റ്ററിലേക്ക് അനുഗമിച്ചിരുന്നു.

ടെസ്റ്റുകളിലെല്ലാം ഫലം അനുകൂലമായിരുന്നു. എം.ആര്‍.ഐ. സ്‌കാന്‍, പെറ്റ് സ്‌കാന്‍, ബോണ്‍ മാരോയുടെ ബയോപ്‌സി തുടങ്ങിയവയെല്ലാംഅനുകൂലമായിരുന്നു. ഇന്ത്യയില്‍ നടത്തിയ പെറ്റ് സ്‌കാനില്‍ ചില കുഴപ്പങ്ങള്‍ കണ്ടിരുന്നുവെങ്കിലുംപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണു ഇപ്പോള്‍ സ്‌കാനിംഗില്‍ വ്യക്തമായത്.
ഓങ്കോളജി വിഭാഗം മേധാവി ഡോ ഷാജി കുമാര്‍ ആണു പരിസോധനകള്‍ക്കു നേത്രുത്വം നല്‍കിയത്. ഇന്റര്‍നാഷണല്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ. അമിത് ഘോഷ്, ഭാര്യയും മലയാളിയുമായ ഡോ. കാര്‍ത്തിക ഘോഷ് എന്നിവരും സഹായത്തിനുണ്ടായിരുന്നു.

ആന്റണിയെ അനുഗമിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും റോച്ചസ്റ്ററിലുണ്ട്.
ടെസ്റ്റ് റിസല്‍ട്ടുകളെല്ലാം നെഗറ്റിവ് ആയിരുന്നുവെന്നു പുത്രന്‍ അനില്‍ അറിയിച്ചതായി ഐ.എന്‍.ഒ.സി ചെയര്‍ ജോര്‍ജ് ഏബ്രഹാമും പറഞ്ഞു 
എ.കെ. ആന്റണിയുടെ പരിശോധനകള്‍ ഇന്നു തീരും; കാന്‍സറില്ല
Join WhatsApp News
Anthappan 2015-12-24 07:24:42
Mayo clinic is pronounced [mey-oh] not maayo established by Dr. William Worrall Mayo settled his family in Rochester in 1864 and opened a medical practice that evolved under his sons into Mayo Clinic
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക