Image

ടൈക്കൂണിലൂടെ 370 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പോലീസ്

Published on 16 June, 2011
ടൈക്കൂണിലൂടെ 370 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പോലീസ്
കോഴിക്കോട്: ടൈക്കൂണ്‍ നിക്ഷേപതട്ടിപ്പു കേസില്‍ 370 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പോലീസ്. ചെന്നൈയില്‍നിന്ന് പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് വന്‍തുകയുടെ തട്ടിപ്പ് നടന്നതായി വിവരം ലഭിച്ചത്. പ്രതികളെ തെളിവെടുപ്പിനായി വടകരയില്‍ കൊണ്ടുവന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും.

കേരളത്തിലേക്കു കൊണ്ടുവരുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ പിന്തുടര്‍ന്നു പിടികൂടി.

ചെന്നൈയ്ക്കുസമീപം സേട്ട്‌പേട്ട് എന്ന സ്ഥലത്തുനിന്നാണ് പോലീസ് വാഹനത്തില്‍ നിന്ന് പോലീസുകാരെ തള്ളിമാറ്റി രണ്ടുപേരും രക്ഷപ്പെടാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ചരാത്രി 8.30 ഓടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടപ്പോഴായിരുന്നു സംഭവം. ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും വണ്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഉടന്‍തന്നെ ഇവരെ പിടികൂടി സേട്ട്‌പെട്ട്‌പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക