Image

ഏ.കെ.ആന്റണിയുടെ ജന്മദിനം ചിക്കാഗോയില്‍ ആഘോഷിച്ചു

തോമസ് മാത്യു പട­ന്ന­മാ­ക്കല്‍ Published on 28 December, 2015
ഏ.കെ.ആന്റണിയുടെ ജന്മദിനം ചിക്കാഗോയില്‍ ആഘോഷിച്ചു
ചിക്കാഗോ: ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മറ്റി അംഗവും മുന്‍ ഇന്‍ഡ്യന്‍ പ്രതിരോധമന്ത്രിയുമായ ഏ.കെ. ആന്റണി എം.പിയുടെ എഴുപത്തി അഞ്ചാമത് ജന്മദിനം ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, മിഡ് വെസ്റ്റ് റീജിയണ്‍ സംഘടിപ്പിച്ച ചടങ്ങില്‍  കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേയും ചിക്കാഗോ മലയാളി സമൂഹത്തിന്റെയുമൊപ്പം മൗണ്ട് പ്രോസ്പക്ടിസിലുള്ള കണ്‍ട്രി ഇന്നില്‍ വച്ച് ആഘോഷിച്ചു. 

ജീവിതത്തില്‍ ആദ്യമായി താന്‍ കേക്കുമുറിച്ച് ജന്മദിനം ആഘോഷിക്കുന്നത് ചിക്കാഗോ മലയാളികളോടൊപ്പം ആയതില്‍ സന്തോഷവാനാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെയും ശ്രീ ആന്റണിയും ജന്മദിനം ഒരേ ദിവസമാണെന്നുള്ള സവിശേഷതയും ഉണ്ട്. ശ്രീ.എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും തദവസരത്തില്‍ സന്നിഹിതനായിരുന്നു.

അഗസ്റ്റിന്‍ കരിംകുറ്റിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അമേരിക്കന്‍ മലയാളികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും, അമേരിക്കന്‍ മലയാളികള്‍ കേരളത്തിലനുഭവിക്കുന്ന ഭൂമി ഇടപാടുകളെക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍, ഇന്‍ഡ്യന്‍ പാസ്‌പോര്‍ട്ട്, ഓസിഐ കാര്‍ഡ് തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ക്ക് താനും രമേശ് ചെന്നിത്തലയും കൂടി വേണ്ട നടപടികള്‍ വിവിധ വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുവാന്‍ തീര്‍ച്ചയായും ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. കേരളത്തനിമ 30 ഉം 40 വര്‍ഷങ്ങള്‍ പിന്നിട്ട അമേരിക്കന്‍ ജീവിതത്തിനുശേഷവും പിന്‍തുടരുന്നത് അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം പ്രസ്ഥാവിച്ചു.

പ്രവാസികളുടെ പ്രശ്‌നപരിഹാരത്തിനായി ജുഡീഷ്യന്‍ അധികാരങ്ങളോടുകൂടിയ ഒരു പുതിയ കമ്മീഷനെ നിയമിച്ചകാര്യം  ചെന്നിത്തല വിശദീകരിച്ചു. 

മുന്‍ പ്രസിഡന്റുമാരായ തോമസ് മാത്യു, സതീശന്‍ നായര്‍, പ്രൊഫസര്‍ തമ്പിമാത്യു (ജനറല്‍ സെക്രട്ടറി) തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഐഎന്‍ഓസി വൈസ് പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍, ഹെറാള്‍ഡ് ഫിഗറെദോ, ജോസി കുരിശുങ്കല്‍, സെക്രട്ടറി ജോഷി വള്ളിക്കുളം, ബോര്‍ഡ് ഡയറക്ടര്‍മാരായ പ്രതീഷ് തോമസ്, ടോബിന്‍ തോമസ്, ബെന്നി പരിമണം, സജി കുര്യന്‍, സെക്രട്ടറി ബാബു മാത്യു, ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, കെ.എം.ഈപ്പന്‍ (മാനേജിംഗ് എഡിറ്റര്‍ കേരള എക്‌സ്പ്രസ്), ജോസഫ് നാഴിയംപാറ, ഈശോ വര്‍ഗീസ്, ജോസ് ചാമക്കാല, സിറിയക്ക്, ജോസ് ജോര്‍ജ്, ജോസ് ചെന്നിക്കര (സംഗമം), സണ്ണി വള്ളിക്കുളം(ചിക്കാഗോ മലയാളി അസോസിയേഷന്‍, ജോണ്‍ ഇലക്കാട്ട് (സാഹിത്യവേദി), മേഴ്‌സി കുര്യാക്കോസ് (നേഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ്), ജോസ് ആന്റണി ബേസില്‍ പെരേര തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നേതൃത്വം നല്‍കി.

ചടങ്ങില്‍ സന്തോഷ് നായര്‍ എംസി ആയിരുന്നു. ജസ്സി റിന്‍സി ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി.

ഏ.കെ.ആന്റണിയുടെ ജന്മദിനം ചിക്കാഗോയില്‍ ആഘോഷിച്ചുഏ.കെ.ആന്റണിയുടെ ജന്മദിനം ചിക്കാഗോയില്‍ ആഘോഷിച്ചുഏ.കെ.ആന്റണിയുടെ ജന്മദിനം ചിക്കാഗോയില്‍ ആഘോഷിച്ചുഏ.കെ.ആന്റണിയുടെ ജന്മദിനം ചിക്കാഗോയില്‍ ആഘോഷിച്ചുഏ.കെ.ആന്റണിയുടെ ജന്മദിനം ചിക്കാഗോയില്‍ ആഘോഷിച്ചുഏ.കെ.ആന്റണിയുടെ ജന്മദിനം ചിക്കാഗോയില്‍ ആഘോഷിച്ചുഏ.കെ.ആന്റണിയുടെ ജന്മദിനം ചിക്കാഗോയില്‍ ആഘോഷിച്ചു
Join WhatsApp News
ചിക്കാഗോ ബാബു 2015-12-28 08:32:07
നാട്ടിൽ പോയി എങ്ങനെ അധികാരത്തിൽ കടിച്ചു തൂങ്ങി കിടക്കാൻ അടുത്ത മാർഗ്ഗം നോക്കി കൂടെ? വെറുതെ അമേരിക്കയിൽ കിടന്നു ച്ചുട്ടികരങ്ങാതെ ? എത്ര പാവങ്ങളാ ആശുപത്രികളിൽ പോകാൻ നിവർത്തിയില്ലാതെ നാട്ടിൽ ചത്തൊടുങ്ങുന്നത്. അവരെയൊക്കെ മേയോ ക്ലിനിക്കിൽ കൊണ്ടുവരാൻ ഒരു പദ്ധതി ആസൂത്രണം ചെയ്യ്.  ചിക്കാഗോ മലയാളികളാണ് രാഷ്ട്രീയക്കാരെ ചീത്തയാക്കുന്നത് 

JOHNY KUTTY 2015-12-28 09:16:00
അടുത്തത് നമ്മുടെ വയലാർ രവി ആയിക്കോട്ടെ.  മൂപ്പിലാനു ഒരു സ്വീകരണം കൊടുത്തിട്ട് എത്ര നാളായി. പാവം വിഷമം ആയിക്കാനുമോ ആവോ
John Varghese 2015-12-28 09:58:35
ഓരോ അവന്മാരുടെ നില്പ് കണ്ടാൽ ലോകം കീഴടക്കിയപ്പോലെയാണ്.
pappachi 2015-12-28 16:25:36
I agree with Mr.John Varughese's comment. Shame on all these leaders for supporting these type of leaders, who never done anything to any pravasi malayalees. Come here and take all hospitality of us and speak all the unwanted things and forget when they reach India. We the malaylee pravasis are stupid.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക