Image

മരണവും നാശവും വിതച്ച് ഭീകര രാക്ഷസനായി എത്തിയ ചുഴലിക്കൊടുങ്കാറ്റ്‌ (സന്തോഷ് പിള്ള)

സന്തോഷ് പിള്ള Published on 28 December, 2015
മരണവും നാശവും വിതച്ച്  ഭീകര രാക്ഷസനായി എത്തിയ ചുഴലിക്കൊടുങ്കാറ്റ്‌  (സന്തോഷ് പിള്ള)
അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും ഭീതി പരത്തുകയും, ടെക്‌സസില്‍ പലപ്പോഴും പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഭീകര രാക്ഷസനാണ് ടൊര്‍ണാഡൊ. ടെലിവിഷനിലൂടെയും, പ്ത്രമാദ്ധ്യമങ്ങളിലും മാത്രം കണ്ടിരുന്ന ഈ ഭീകരനെ നേരിട്ട് കാണുന്നത് ഒരു ജൂലൈ മാസം നട്ടുച്ച സമയത്താണ്. 

ഡാളസ്സില്‍ നിന്നും ഹൂസ്റ്റണിലേക്കുള്ള വഴി മദ്ധ്യേ, അതാ അങ്ങകലെ, നോക്കെത്താ ദൂരം പരന്നുകിടക്കുന്ന ഫാം ലാന്‍ഡിന്റെ അറ്റത്തായി ആകാശത്ത് വലിയൊരു കുടയുടെ ആകൃതിയിലൂടെ കാര്‍മേഘത്തിന്റെ നടക്കുനിന്നും, കുടക്കാലു പോലെയുള്ള ഒരു നാളം ഭൂമിയിലേക്ക് ഇറങ്ങി വരുന്നു. കാര്‍മേഘങ്ങള്‍ക്കുള്ളില്‍ വെള്ളി വല വിരിച്ചുകൊണ്ട് ഇടി മിന്നലും കൂടെ ആയപ്പോള്‍ ദൂരെ നിന്നും വീക്ഷിക്കുവാന്‍ കൗതുകരമായ ഒരു പ്രതിഭാസം. അദൃശ്യനായ ഒരു ഭീകര രാക്ഷസന്‍ വാനം മുട്ടുന്ന ഒരു കുടയും പിടിച്ച് ശബ്ദകോലാഹലത്തോടെ കണ്ണില്‍ കാണുന്നതെല്ലാം ചവിട്ടിമെതിച്ച്, നാശം വിതച്ച് മുന്നോട്ട് പോകുന്നു. തൃണാവര്‍ത്തന്‍ എ്ന്നാണത്രെ ഈ രാക്ഷസന്റെ നാമം.

കാനഡയില്‍, ടൊര്‍ണാഡൊ എന്ന സിനിമ പ്രദര്‍ശിപ്പിച്ചു കൊണ്ടിരുന്ന സമയത്ത്, അവിടെ പ്രത്യക്ഷപ്പെട്ട് ആ തീയേറ്റര്‍ മുഴുവന്‍ ഈ രാക്ഷസന്‍ തകര്‍ത്ത് തരിപ്പണമാക്കിയത്രേ. 1993 ല്‍ ഡാളസ്സിനടുത്ത റോക്ക് വാളില്‍ മദേഴ്‌സ് ഡേയില്‍ നടത്തിയ വിളയാട്ടത്തിനൊടുവില്‍, ഒരു പ്രദേശം മുഴുവന്‍ തരിപ്പണമാക്കി. പക്ഷം നിലംപരിശാക്കിയ ഒരു വീടിനുള്ളിലെ ഒരു മേശയും, അതിനു മുകളിലിരുന്ന ഒരു അമ്മയുടെ ചിത്രവും കേടുപാടുവരുത്താതെ സംരക്ഷിച്ചത് ആ ദിവസം മദേഴ്‌സ് ഡേ ആയതുകൊണ്ടാണത്രേ.

ടൊര്‍ണാഡോ ബാധിത പ്രദേശമായ സണ്ണിവെയിലില്‍ താമസിക്കുന്ന സുഹൃത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ പോകുന്ന വഴിക്കുതന്നെ EF4 കാറ്റഗറിയില്‍, മണിക്കൂറില്‍ 200 മൈല്‍ വേഗതയില്‍ കാറ്റടിച്ച ഈ ഭീമാകാരന്റെ കെടുതികള്‍ കാണാന്‍ തുടങ്ങി. വിദ്യുച്ഛക്തി പോസ്റ്റുകള്‍ പിഴുതെറിയപ്പെട്ടു, തകര്‍ത്ത വീടുകളില്‍ നിന്നും പൊക്കിയെടുത്ത സാധന സാമഗ്രികള്‍ പ്രദേശമാകെ വാരി വിതറിയും, ഒരു യുദ്ധഭൂമിയില്‍ അകപ്പെട്ട പ്രതീതി.

കാലാവസ്ഥ മുന്നറിയിപ്പ് ടെലിവിഷനില്‍ സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരുന്ന സുഹൃത്ത്, സണ്ണി വെയില്‍  ഡാളസ്സിനടുത്തുള്ള ചെറിയ ഒരു പ്രദേശമായതുകൊണ്ട് ഒരിക്കലും വാര്‍ത്തകളില്‍ നമ്മളുടെ സിറ്റിയുടെ പേര്‍ പറയുകയില്ല എന്ന് സഹധര്‍മ്മിണിയോട് പറഞ്ഞപ്പോള്‍ തന്നെ, ഗാര്‍ലന്റ്, റൗലറ്റ്, സണ്ണിവെയില്‍ എന്നീ പ്രദേശത്തുള്ളവര്‍ എത്രയും പെട്ടെന്ന് ടൊര്‍ണാഡോ മുന്‍കരുതലുകള്‍ എടുക്കുക എന്ന അറിയിപ്പുണ്ടായി. കുടുംബാംഗങ്ങള്‍ എല്ലാവരും ഏറ്റവും ഉള്ളിലെ മുറിയിലേക്ക് പാഞ്ഞോടുമ്പോള്‍ തന്നെ വീടൊന്നാകെ കുലുങ്ങുകയും, ഒരു ട്രെയിന്‍ പാഞ്ഞുവരുന്ന ശബ്ദം കേള്‍ക്കുകയും ചെയ്തു. സിറ്റിയുടെ സൈറണോടൊപ്പം, ജനല്‍ ഗ്ലാസ്സുകള്‍ ഒന്നൊന്നായി പൊട്ടിചിതറുന്നതും കേള്‍ക്കാറായി. നിമിഷങ്ങള്‍ക്കകം എല്ലാം കഴിഞ്ഞു.

വീടു മുഴുവന്‍ നിലം പരിശായിക്കാണും എന്ന് തീര്‍ച്ചപ്പെടുത്തിയതുകൊണ്ട്, ഒളിച്ചിരിക്കുന്ന മുറിയില്‍ നിന്നും പുറത്തുകടക്കുവാന്‍ അവര്‍ ഭയപ്പെട്ടു. അവസാനം വാതില്‍ തുറന്നപ്പോള്‍, വീടാകെ പൊട്ടിച്ചിതറിയ ഗ്ലാസ് കഷ്ണങ്ങള്‍. തകര്‍ത്തെറിഞ്ഞ ഏതോ ഒരു വീട്ടില്‍ നിന്നും പൊക്കിയെടുത്ത വലിയ ഒരു തടിക്കഷ്ണം, ജനല്‍ ചില്ലുകള്‍ പൊട്ടിച്ച് 200 മൈല്‍ വേഗതയില്‍ വീടിനുള്ളിലെ അകത്തെ ഭിത്തിയില്‍ തുളഞ്ഞു കയറിയിരിക്കുന്നു. പൊളിഞ്ഞ മേല്‍ക്കൂരക്കും സീലിങ്ങിനുമുള്ളില്‍ കൂടി മഴവെള്ളം വീടിനുള്ളിലേക്ക് ഒഴുകികൊണ്ടിരിക്കുന്നു.

അയല്‍പക്കത്തെ വീട്ടിലെ മെറ്റല്‍ ഗരാജ് ഡോര്‍ പറിച്ചെടുത്ത് പുറത്തു കിടന്ന അവരുടെ കാറിനെ ചുറ്റി വരിഞ്ഞ് വച്ചിരിക്കുന്നു. അയല്‍വാസിയുടെ വീടിനു മുന്നില്‍ നിന്ന് ചെറിയ മരം താഴെ നിന്നും വെട്ടിയെടുത്തതുപോലെ പൊക്കിയെടുത്ത്, മുന്നിലെ റോഡില്‍ കിടന്ന വാനിന്റെ മുകള്‍ വശം ഈ മരം കൊണ്ട് വെട്ടി മാറ്റിയിട്ടിരിക്കുന്നു.

അനേകം മലയാളികള്‍ വസിക്കുന്ന ഡാളസ്സിലെ സമീപ പ്രദേശങ്ങളായ, സണ്ണിവെയില്‍, ഗാര്‍ലന്റ്, റൗലറ്റ് എന്നീ സ്ഥലങ്ങളില്‍ സംഹാര താണ്ഡവ മാടിയ ഈ ടൊര്‍ണാഡോ രാക്ഷസന്‍ ഇനി ഒരിക്കലും, ഒരിടത്തും വരാതെ ഇരിക്കട്ടെ എന്ന് വൃഥാ ആശിച്ചുപോകുന്നു. പ്രകൃതി പ്രതിഭാസങ്ങളെ മനസ്സിലാക്കി നിയന്ത്രണ വിധേയമാക്കാന്‍ ഇനിയും എത്രനാള്‍ നാം കാത്തിരിക്കണം.

മരണവും നാശവും വിതച്ച്  ഭീകര രാക്ഷസനായി എത്തിയ ചുഴലിക്കൊടുങ്കാറ്റ്‌  (സന്തോഷ് പിള്ള)മരണവും നാശവും വിതച്ച്  ഭീകര രാക്ഷസനായി എത്തിയ ചുഴലിക്കൊടുങ്കാറ്റ്‌  (സന്തോഷ് പിള്ള)മരണവും നാശവും വിതച്ച്  ഭീകര രാക്ഷസനായി എത്തിയ ചുഴലിക്കൊടുങ്കാറ്റ്‌  (സന്തോഷ് പിള്ള)
Join WhatsApp News
S Dilip Kumar 2015-12-28 17:47:30
The news item compiled by Santosh Pillai is very realistic. One could feel if you are on the location. Very resourceful and talented use of Language. On a scale of 1 to 5 and 1 being lowest and 5 the highest Santosh score 5+. Bravo Santosh.
Chandra S Menon 2015-12-28 19:06:47

സുഹ്രുത്തേ    ... ലേഖനം ഇത് കഥ അല്ല യാദാർഥ്യം എന്നറിയുമ്പോൾ ആര്ക്കും പറഞ്ഞറിയിക്കുവാൻ ആകാത്ത വികാരങ്ങൾ ഉണ്ടാകും . കനത്ത നഷ്ടവും ജീവ നാശവും വരുത്തുന്ന ഈ വിധ ടോര്നാടോ എന്ന രാക്ഷസിനിൽ നിന്നും ജഗദീശ്വരൻ എല്ലാവരേയും രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടോപ്പം ഈ എളിയവന്റെ എന്നാൽ ആവുന്ന എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു എന്ന് അറിയിക്കുന്നു

ചന്ദ്രശേഖരൻ.

ഹരിദാസ്‌ തങ്കപ്പൻ 2015-12-29 06:43:53
ത്രുണാവർത്തന്റെ ഉഗ്രതാണ്ഢവം ഇനിയുണ്ടാകതെയിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം. സാഹിത്യത്തിൽ ചാലിച്ച ലേഖനം. 
Hari Pillai 2016-01-13 11:12:50
Great Article
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക