Image

ആതിരയ്ക്കു സ്വാഗതം (കവിത: ബാല ആന്‍ഡ്രപള്ളിയാൽ)

Published on 28 December, 2015
ആതിരയ്ക്കു സ്വാഗതം (കവിത: ബാല ആന്‍ഡ്രപള്ളിയാൽ)
വരുന്നൊരാതിരേ തരുന്നു സ്വാഗാതം
നിറഞ്ഞ മോദത്താല്‍ തുറന്ന കൈകളാല്‍
ഊയലീലാടീ ദശപുഷപം ചൂടീ
വിരുന്നിനായ് വരൂ മാനസങ്ങളില്‍

സ്മരണ ചെയ്‌വു നാം ശിശിരരാവിതില്‍
പകുതി മെയ്യിലേ പ്രണയ സത്യവും

തൊടുത്ത ബാണത്തില്‍ ചൊടിക്ലൊരീശ്വരന്‍
മിഴിച്ച ത്രുക്കണ്ണില്‍ ജ്വലിച്ച മന്മഥന്‍
കൊടും തപസ്സ്യയാല്‍ ദേവി പാര്‍വ്വതീ
ചടുലമാക്കിയ ശൈവ മാനസം

ചരണദാസ്യവും വരണമാല്യവും
കാര്‍ത്തികേയനും താരകാന്ത്യവും
സ്മരണ ചെയ് വു നാം ശിശിര രാവിതില്‍
പകുതി മെയ്യിലേ പ്രണയ സത്യവും

വിറച്ച രാവിലേ ഉറഞ്ഞ മഞ്ഞിലായ്
തുടിച്ചു പടുമീ അമ്പലക്കുളം
കുളിച്ചു കേറുന്നൂ മാര്‍കഴിക്കാറ്റും
മടിച്ചുറങ്ങുന്നോ രുദയ ഭാസ്കരന്‍

വിളഞ്ഞ നെല്ലിന്റെ സുവര്‍ണ്ണ മണികളാല്‍
പടര്‍ന്ന പാടത്തിന്‍ നിറഞ്ഞ വൈഭവം
ഒരുങ്ങി നില്‍ക്കുന്നൂ ഗ്രാമ കേരളം
വരുന്ന നാളിലേ ഉത്സവത്തിന്നായ്

മകയീരം നാളില്‍ മഹിളകള്‍ വ്രതം
കാന്ത സന്തതീ സൗഖ്യങ്ങള്‍ക്കായീ
ആതിരാ രാവില്‍ പാതിരാപ്പൂക്കള്‍
ഭാഗ്യ മാംഗല്യ വ്രുദ്ധികള്‍ തേടി

കോര്‍ത്തൊരൂഞ്ഞാലില്‍ ആടി കന്യമാര്‍
ഓര്‍ത്തിരിയ്ക്കുന്നൂ കൊതിച്ച മാരനെ
കോമളാംഗികള്‍ ചാരുതാങ്കണേ
കാമരാഗത്തില്‍ പാടിയാടുന്നൂ

വരുന്നൊരാതിരേ തരുന്നു സ്വാഗാതം
നിറഞ്ഞ മോദത്താല്‍ തുറന്ന കൈകളാല്‍
ഊയലീലാടീ ദശപുഷപം ചൂടീ
വിരുന്നിനായ് വരൂ മാനസങ്ങളില്‍

സ്മരണ ചെയ്‌വു നാം ശിശിരരാവിതില്‍
പകുതി മെയ്യിലേ പ്രണയ സത്യവും

കഴിഞ്ഞ കാലത്തിന്‍ പൊഴിഞ്ഞൊരോര്‍മ്മ തന്‍
പൊതികള്‍ക്കുള്ളിലായ് ചികഞ്ഞു നോക്കവേ
വീര്‍പ്പടക്കി ഞാന്‍ മൗന ചോദ്യമായ്
തിരിച്ചു കിട്ടുമോ നഷ്ട ബാല്യങ്ങള്‍

====================
ആശംസകളോടെ
ബാല ആന്‍ഡ്രപള്ളിയകാല്‍
ആതിരയ്ക്കു സ്വാഗതം (കവിത: ബാല ആന്‍ഡ്രപള്ളിയാൽ)
Join WhatsApp News
വിദ്യാധരൻ 2015-12-29 12:08:55
ബാല്യം തിരിച്ചു കിട്ടുക എന്നത് ഒരു വ്യാമോഹമാണ്. പക്ഷെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൻറെ  നാട്ടിന്‍ പുറഭൂഭാഗങ്ങളെ പ്രകൃതിരമണിയതേയും തടുത്തു നിറുത്താൻ കഴിയും. പക്ഷെ അതിന് അനിതരസാധാരണമായ ഇച്ഛാശക്തി ഉണ്ടായങ്കിലെ കഴിയു.  ഇന്ന് കേരളത്തിന്റെ അവസ്ഥ പരിതാപകരമാണ്.  മരതകകുന്നുകളും, പച്ചയാംവിരിപ്പിട്ട ഭൂപ്രദേശങ്ങളും,  പമ്പയും പെരിയാറും എല്ലാം ഇന്ന് മനുഷ്യരാൽ അപമാനിക്കപ്പെട്ടും നിന്ദിക്കപ്പെട്ടും ദുരുപയോഗം ചെയ്യപ്പെട്ട ഒരു വ്യശ്യസ്ത്രീയെപ്പോലെയാണ്.  ഭക്തിയുടെപേരിൽ മലവിസർജനം ചെയ്യുത് അതിൽ തന്നെ മുങ്ങിക്കുളിച്ചു സായൂജ്യം അടയുന്നവരും,  അതിൽ നിന്ന് തന്നെ മണല് മാന്തി വിറ്റ് സമ്പത്ത് ഉണ്ടാക്കുന്നവരും, കൂടാതെ പുരോഗമനത്തിന്റെ പേരിൽ ആറുമുളപോലെയുള്ള സ്ഥലങ്ങളെ വ്യഭിചരിക്കാൻ കണ്ണും നാട്ടിരിക്കുന്നവരും, രാഷ്ട്രീയക്കാരും  അവർക്ക് കൂട്ട് നില്ക്കുന്ന കേരളത്തിലെയും അമേരിക്കയിലെയും ചില സാഹിത്യ കോമരങ്ങളും കൂടി കേരള മാതാവിന്റെ നെഞ്ചകം കീറി അവളുടെ രക്തം കുടിക്കും എന്നതിന് സംശയിക്കണ്ട.   ഇത് നടക്കാതിരിക്കണം എങ്കിൽ നിങ്ങളെപ്പോലെ നെഞ്ചിൽ നാടിനെക്കുറിച്ചുള്ള വേദനകൾ പേറി നടക്കുന്നവരുടെ കവിതകളിലൂടെയും സാഹിത്യരചനകളിലൂടെയുമുള്ള ഇടപെടലുകൾ ആവശ്യമാണ്.  നഷ്ടമായിക്കൊണ്ടിരിക്കുന്ന ദുഖങ്ങളിൽ മുക്കിയാണ് ആതിരയെ സ്വാഗതം ചെയുതുകൊണ്ടുള്ള കവിത നിങ്ങൾ കുറിച്ചിരിക്കുന്നത് അത് സൃഷ്ടിക്കുന്ന വൈകാരിക ചലനങ്ങളാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത്.  

കേരളത്തെക്കുറിച്ച്  ഗൃഹാതുരത്വം ഉണർത്തുന്ന ആശാന്റെ കവിതയുടെ ചില ഭാഗങ്ങൾ 

പൂക്കുന്നിത മുല്ല പൂക്കുന്നിലഞ്ഞി 
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം 
വയ്ക്കുന്നു വേലിക്ക് വർണ്ണങ്ങൾ പൂവാൽ 
ചോക്കുന്നു കാടന്തി മേഘങ്ങൾപോലെ 

എല്ലാടവും പുഷ്പ ഗന്ധം പരത്തി 
മെല്ലെന്നു തെക്കുന്നു വീശുന്നു വായു 
ഉല്ലാസമീ നീണ്ട കൂകുരവത്താ-
ലെല്ലാർക്കുമെകുന്നിതെ കൊകിലങ്ങൾ 

കാണുന്നിതാ രാവിലെ പൂവുതേടി 
ക്ഷീണത്വമൊരാത്ത തേനീച്ച കാട്ടിൽ 
പോണേറെയുൽസാഹമുൾണ്ടിവയ്കെ 
ന്തോണം വെളുക്കുന്നുഷസ്സൊയിതെല്ലാം 

പാടങ്ങൾ പൊന്നിൻ നിറം പൂണ്ടു നീളെ 
പ്പാടിപറന്നെത്തിയി തത്തെയെല്ലാം 
കേടറ്റ നെല്ലിൻ കതിർക്കാമ്പുകൊത്തി 
കൂടാർന്ന ദിക്കോർത്തു പോകുന്നു വാനിൽ  
Ninan Mathullah 2015-12-29 18:33:09

Now we have a global economy. In the past we could go on with our affairs oblivious to what is happening elsewhere. Now everything is interconnected. We can’t live in isolation as if we haven’t seen the developments outside our country. We are forced to consider what is happening around the world. If we need to keep the standard of living in other countries, our governments need to bring somewhat similar developments and advanced technology in India too. If not, that government can’t stay in power as most of the people want the same standard of living as in other countries. People are watching through TV and social media what is taking place in other countries. A government has to listen to what the majority of people want. The idealistic view of some of the writers here like Vidhyadharan not pragmatic in their outlook and will not stand in the face of public demand. I love nature and stand for taking care of our environment. An airport at Aranmula is not that is damaging our nature or environment. Take into consideration the amount of pollution contributed by coal using industries, automobiles etc. that damage nature and environment. To reduce pollution and to safeguard nature we need more of reliable mass public transportation reducing the demand for automobiles. It is pure politics that some of these groups make a big issue of heritage and damage to the environment while close their eyes to the big contributors to pollution that damage our nature and environment. More and more people are moving to the cities. We can’t pass legislation to prevent it. Now transportation to and fro is a must. To attract foreign exchange through tourists to increase our revenue and to keep a good standard of living, we need to provide good transportation facilities for tourists. If we do not develop it the tourist income will go to other countries or states that provide such facilities. The transportation and infrastructure facilities we see now in USA is the result of advanced planning that took into consideration the need for transportation 40 or 50 years ahead. Can we see fifty or sixty years ahead as the city planners do here? In Houston the transportation facilities not adequate now as it can’t keep pace with the increased demand although the city planners here were not worried about issues like Aarammula heritage or other petty political issues. The leaders of Aaramula heritage are shortsighted. To move ahead and to have a good standard of living for our coming generations we must rise above the petty politics like Aaranmmula heritage and have the vision for the future of our country with balanced developments and at the same time taking care of environment.  I wish if Aaranmula do not want the Airport there then Mallappally find the land for the Airport to move it there. It will change the face of our village and at the same time equip our country to take off to the next centaury. If we need to have the ‘Vikasanam that prime-minister Modi proclaim, them we need to pull together as a nation and rise above petty politics like Aaranmula heritage.

കണ്ണൂര് വാസൂ 2015-12-30 08:18:33
ഓൻ എന്തുട്ട് വർത്താനാമാണ് പറയണ മാത്തുള്ള. ഇങ്ങക്ക് ഇപ്പ എത്ര വിമാന താവളം കേരളത്തില് വേണം.  ഇങ്ങടെ വീടിന്റെ പിന്നാമ്പുറത്ത് ഇറങ്ങാന മല്ലപ്പള്ളിയിൽ വിമാന താവളം വേണമെന്ന് പറയുന്നതു ? ഇത് നല്ല തമാശ.  ഇങ്ങക്ക് കൊച്ചീന്ന് ഒരു കാരുപിടിച്ച് മല്ലപ്പള്ളിക്ക് പോയാൽ എന്താ ഒരു കൊയപ്പം ?  ഇങ്ങക്ക് അമേരിക്കയിൽ ഇരുന്നു എയിതി വിട്ടാമതി. ഞങ്ങള് നാട്ടു കാരുടെ ഗതിമുട്ടണതു ഇങ്ങക്ക് പ്രശ്നമല്ലല്ലോ?   നാട്ടിൽ സ്വർണ്ണ കടേം ജൗളി കടേം മാത്രമാണുള്ളത്. പഠിക്കണങ്കിൽ ബാംഗ്ലൂര് പോകണം അല്ലെങ്കിൽ തമിഴ് നാട്ടിൽ പോകണം ജോലിക്കും അവിടെ തന്നെ പോകണം. അത് ഞങ്ങൾ നാട്ടുകാര് ട്രയിൻ പിടിച്ചു പോക്കോളം /. അതിനു വിമാനത്തിന്റെ ആവശ്യം ഇല്ലല്ലോ? വിമാനം ഗള്ഫ്ക്കര്ക്കും അമേരിക്കക്കാർക്കും പോരെ. അതിനു നാട്ടിൽ തിരുവന്തപുരം, നെടുമ്പാശ്ശേരി, കണ്ണൂര്, കോയിക്കോട് ഇവിടെയെല്ലാം വിമാനം ഇറങ്ങണണ്ടോല്ലോ? ഇത് കൂടാതെ ഇങ്ങക്ക് ഒരെണ്ണം മല്ലപ്പള്ളിയിലും വേണോ? ഇങ്ങക്കെന്താ തലക്ക് ചൂട് പിടിച്ചാ ചങ്ങാതിയെ?
Ninan Mathullah 2015-12-30 09:54:38
Looks like Kannur Vasu has real good future in politics. It is the language of politicians to say 'Payar Anjazhi when the question is Ari ethra'. Without referring to any other issues in my comment just mocking will not bring development or jobs to kerala.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക