Image

പ്രധാനമന്ത്രിയുടെ വഴിവിട്ട വിദേശ യാത്രയും നമോ-നവാസ് ജന്മദിന നയതന്ത്രവും(ഡല്‍ഹി കത്ത്:പി.വി.തോമസ്)

പി.വി.തോമസ് Published on 29 December, 2015
പ്രധാനമന്ത്രിയുടെ വഴിവിട്ട വിദേശ യാത്രയും നമോ-നവാസ് ജന്മദിന നയതന്ത്രവും(ഡല്‍ഹി കത്ത്:പി.വി.തോമസ്)
ഡിസംബര്‍ 24 ന് മോസ്‌ക്കോയില്‍ നിന്നും കാബൂള്‍ വഴി ഡല്‍ഹിയിലേക്ക് മടങ്ങുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ലാഹോറില്‍ ഒന്ന് ഇറങ്ങി. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് മോഡിയെ എയര്‍പോര്‍ട്ടില്‍ കാത്തുനില്‍പുണ്ടായിരുന്നു. അന്ന് ഷെരീഫിന്റെ ജന്മദിനം ആയിരുന്നു. അത് അറിയാമായിരുന്ന മോഡി മോസ്‌ക്കോയില്‍ വച്ച് ഷെരീഫിനെ ഫോണില്‍ വിളിക്കുകയുണ്ടായി ജന്മദിനം ആശംസിക്കുവാന്‍. അപ്പോള്‍ ഷെരീഫ് മോഡിയോട് പറഞ്ഞു അദ്ദേഹം ഇസ്ലാമാബാദില്‍ അല്ല അപ്പോഴെന്നും ലാഹോറിലാണ് ഉള്ളതെന്നും. അദ്ദേഹത്തിന്റെ ചെറുമകളുടെ വിവാഹം ആണ്. അതില്‍ പങ്കെടുക്കുവാനായി ലാഹോറില്‍ എത്തിയിരിക്കുകയാണ്. മാധ്യമങ്ങളില്‍ അച്ചടിച്ച് വരുന്ന കഥ പ്രകാരം ഷെരീഫ് അപ്പോള്‍ മോഡിയോട് ചോദിച്ചു! താങ്കള്‍ ഏതായാലും കാബൂളില്‍ നിന്നും ഡല്‍ഹിയിലേക്ക് പാക്കിസ്ഥാന്റെ മുകളിലൂടെയല്ലേ പറക്കുന്നത്. എങ്കില്‍ ലാഹോറില്‍ ഇറങ്ങി ചായകുടിച്ചിട്ട് പോയിക്കൂടെ? മോഡി സമ്മതിച്ചു. ലാഹോറില്‍ അദ്ദേഹം ഷെരീഫിന്റെ ജന്മഗ്രാമം സന്ദര്‍ശിച്ചു. ഷെരീഫിന്റെ മാതാവിന്റെ കാല്‍തൊട്ട് വന്ദിച്ചു. ഷെരീഫിന് വീണഅടും ജന്മദിന ആശംസകള്‍ നേര്‍ന്നു. ജന്മദിന സമ്മാനമായി ഇളം ചുവപ്പ് നിറമുള്ള ഒരു രാജസ്ഥാനി ടര്‍ബനും നല്‍കി. അതുപോലെ തന്നെ ഷെരീഫിന്റെ കൊച്ചു മകള്‍ക്ക് വിവാഹസമ്മാനമായി ഇന്‍ഡ്യന്‍ വസ്ത്രങ്ങളും നല്‍കി. ക്ഷണം മോസ്‌ക്കോയില്‍വച്ച് പൊടുന്നനെ ആയിരുന്നെങ്കിലും മോഡി സമ്മാനങ്ങള്‍ കരുതിയിരുന്നു എന്നുവേണം അനുമാനിക്കുവാന്‍. അതു അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടിയുടെ ഭാഗമായി കാണാം. അല്ലെങ്കില്‍ സമ്മാനങ്ങള്‍ കാബൂളിലെ ഇന്‍ഡ്യന്‍ എംബസിയില്‍ നിന്നോ മറ്റോ സംഘടിപ്പിച്ചതാകാം. ഇവിടത്തെ അടിസ്ഥാനപരമായ ഒരു ചോദ്യം ഈ സന്ദര്‍ശനം ആകസ്മികം ആയിരുന്നോ എന്നുള്ളതാണ്. അല്ല നേരത്തെ പ്ലാന്‍ ചെയ്തത് ആയിരുന്നെങ്കില്‍ അദ്ദേഹം ഒരു ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ എന്തുകൊണ്ട് പാര്‍ലിമെന്റിനെ വിശ്വാസത്തില്‍ എടുത്തില്ല? അദ്ദേഹം അദ്ദേഹത്തിന്റെ മന്ത്രിസഭയെ വിശ്വാസത്തില്‍ എടുത്തിരുന്നോ? ഇതു പോലുള്ള ഒരു സന്ദര്‍ശനത്തിന് ഒരു നിഗൂഡതയുടെ ആവശ്യം ഉണ്ടോ അത് മുന്‍കൂട്ടി തീരുമാനിച്ചത് ആയിരുന്നുവെങ്കില്‍? കാരണം സന്ദര്‍ശിക്കുന്ന രാജ്യം പാക്കിസ്ഥാന്‍ ആണ്. ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം അതിന്റെ നയതന്ത്രബന്ധത്തിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനം ആണ് പാക്കിസ്ഥാന് ഉള്ളത്. ഇവിടെ സന്ദര്‍ശനം മോഡി എന്ന വ്യക്തിയും ഷെരീഫ് എന്ന വ്യക്തിയും തമ്മില്‍ അല്ല. ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും തമ്മിലാണ് കണ്ടുമുട്ടല്‍. അതിന് ചരിത്രപരമായ പ്രാധാന്യവും പ്രസക്തിയും ഉണ്ട്. അതിനാല്‍  മോഡി ഇതിനെ വളരെ ലാഘവത്തോടെ വ്യക്തിപരമായ ഇഷ്ടാനുഷ്ടങ്ങളുടെ ഭാഗമായി കണക്കാക്കരുത്. എന്താണ് ഈ സന്ദര്‍ശനത്തിന്റെ നേട്ടം?

രാഷ്ട്രത്തലവന്മാര്‍ തമ്മില്‍ സൗഹൃദകണ്ടുമുട്ടലും സംഭാഷണവും ആധുനിക നയതന്ത്രബന്ധത്തിന്റെ മര്‍മ്മം ആണ്. ഇത് തര്‍ക്കമില്ലാത്തകാര്യം ആണ്. ആ വിധത്തില്‍ മോഡി-ഷെരീഫ് ത്വരിതസമാഗമത്തെ ശുഭകാമനയുടെ സ്വാഗതാര്‍ഹമായ ഒരു പ്രതീകം ആയി കണക്കാക്കുന്നതില്‍ തെറ്റില്ല. മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഷെരീഫ് അതിഥിയായിരുന്നു. പെട്ടെന്നുള്ള ക്ഷണം പെട്ടെന്നു തന്നെ സ്വീകരിച്ച് ദ്രുതഗതിയില്‍ പറന്ന് വരുകയായിരുന്നു ഷെരീഫ് ഇസ്ലാമാബാദില്‍ നിന്നും 2014 മെയ് 26ന്. അതിന് ശേഷം എന്ത് പുരോഗതി നേടി ഇന്‍ഡോ-പാക്ക്ബന്ധത്തില്‍? കാര്യമായിട്ടൊന്നും പുരോഗമിച്ചിട്ടില്ല. കാശ്മീരില്‍ ഭീകരപ്രവര്‍ത്തനം കുറഞ്ഞിട്ടില്ല. വെടിനിര്‍ത്തല്‍ ലംഘനം കുറഞ്ഞിട്ടില്ല അതിര്‍ത്തിയില്‍. ക്രിക്കറ്റ് കളി പുന:രാരംഭിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനസംഭാഷണം പുനരാരംഭിച്ചിട്ടില്ല. വിദേശകാര്യ തലത്തിലുള്ള ഒരു സംഭാഷണം ഈ വര്‍ഷം ഇന്‍ഡ്യക്ക് റദ്ദാക്കേണ്ടതായി വന്നു. കാരണം പാക്കിസ്ഥാന്‍ സ്ഥാനപതി സംഭാഷണത്തിന് മുന്നോടിയായി വിഘടനവാദികളായ കാശ്മീര്‍ ഹുറിയത്ത് നേതാക്കന്മാരുമായി ചര്‍ച്ചക്ക് തയ്യാറായി. ഇപ്പോള്‍ വീണ്ടും ഇതൊക്കെ പുനരാരംഭിക്കുവാനുള്ള ശ്രമം നടക്കുന്നുണ്ട്. ഹുറിയത്തിനെയും പാക്കിസ്ഥാന്‍ സ്ഥാനപതിയെയും ഭയന്നിട്ട് വിദേശകാര്യ സെക്രട്ടറി തലത്തിലുള്ള സംഭാഷണം പാക്കിസ്ഥാനിലേക്ക് മാറ്റിയത്രെ! എന്ത് സമാധാനം! എന്ത് സഹവര്‍ത്തിത്വം. അപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഷെരീഫിനെ സന്ദര്‍ശനം കൊണ്ട് യഥാര്‍ത്ഥത്തില്‍ ഇന്‍ഡോ-പാക്ക് ബന്ധത്തില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. വഷളായെങ്കിലേ ഉള്ളൂ. മുംബൈ ഭീകരാക്രമണത്തിലെ പ്രതികളെ പാക്കിസ്ഥാന്‍ ശിക്ഷിച്ചോ? മുംബൈ സ്‌ഫോടനകേസിലെ പ്രതിയായ ദാവൂദ് ഇബ്രാഹിമിനെ വിട്ടുതന്നോ? ഇല്ല. ഇതുകൊണ്ടൊന്നും സമാധാന സംഭാഷണങ്ങളും സൗഹൃദസന്ദര്‍ശനങ്ങളും അരുതെന്ന അല്ല പറയുന്നത്. പ്രത്യേകിച്ചും ഇന്‍ഡോ-പാക് വിഷയത്തില്‍ പെട്ടെന്ന് ഒരു ദിവസം കൊണ്ട് സമസ്ത പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാമെന്ന  വിശ്വാസവും ആര്‍ക്കും ഇല്ല.
നമോ-നവാസ് ജന്മദിന നയതന്ത്രം ആകസ്മികമായിക്കൊള്ളട്ടെ കരുതികൂട്ടിനേരത്തെ ആസൂത്രണം ചെയ്തത് ആയികൊള്ളട്ടെ. പക്ഷെ, നരേന്ദ്രമോഡിയുടെ ആദ്യ പാക്കിസ്ഥാന്‍ സന്ദര്‍ശനം ഒരു ഉച്ചകോടി തലത്തില്‍ ആയിരിക്കണമായിരുന്നു.  കാരണം ഒരു പാക്കിസ്ഥാന്‍ ഭരണാധികാരി ഇടപെടുമ്പോള്‍ മനസിലാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ശരിയായിരിക്കാം മോഡി ഔട്ട് ഓഫ് ദ ബോക്‌സ് ചിന്തകന്‍ ആയിരിക്കാം. പുതിയ വഴിയും പുതിയ ശൈലിയും തേടുന്ന ഭരണാധികാരിയായിരിക്കാം. അതു കൊണ്ടായിരിക്കാം അദ്ദേഹം ഷെരീഫിനോട് കണ്ടപാടേ ചോദിച്ചതെന്ന് മാധ്യമങ്ങള്‍ എഴുതിയത്: നമുക്ക് എന്തുകൊണ്ട് യൂറോപ്യന്‍ രാഷ്ട്രനേതാക്കന്മാര്‍ കാണുന്നത് പോലെ വെറുതെ അങ്ങ് കണ്ട് കൂടാ. എന്ന്. നല്ലത്.

ഇവിടെ പ്രശ്‌നം ഇതൊന്നും അല്ല. ഇന്‍ഡ്യയും പാക്കിസ്ഥാനും ആണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി അല്ല പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാക്കിസ്ഥാനിലെ ഒരു സിവിലിയന്‍ ഭരണാധികാരി നമ മാത്രം ആണ്. അവിടെ പട്ടാളത്തിന്റെയും, ഐ.എസ്.ഐ.യുടെയും മുള്ളാമാരുടെയും പിന്തുണയില്ലാതെ ഒന്നും നടക്കുകയില്ല. പ്രത്യേകിച്ചും ഇന്‍ഡോ-പാക്ക് ബന്ധത്തില്‍.

ഇവിടെ ചോദ്യം ഷെരീഫ് ആര്‍മിയെയും ഐ.എസ്.ഐ.യും  മുള്ളമാരെയും വിശ്വാസത്തില്‍ എടുത്തിരുന്നോ? അതില്ലെങ്കില്‍ ഈ സന്ദര്‍ശനത്തിന് വിപരീത ഗുണമേ ചെയ്യുകയുള്ളൂ. കാരണം പാക്കിസ്ഥാന്‍ പട്ടാളവും ഐ.എസ്.ഐ. എന്ന ചാരസംഘടനയും മുള്ളമാര്‍ എന്ന മതമൗലീക വാദികളും ആണ് പാക്കിസ്ഥാന്‍ ഭരിക്കുന്നത്. ഷെരീഫ് അല്ല. പക്ഷേ ഇന്‍ഡ്യക്ക് സൗഹൃദസംഭാഷണങ്ങളും സന്ദര്‍ശനങ്ങളും നടത്തിയേ പറ്റൂ. അത് കൊണ്ട് മോഡി നടത്തിയ മിന്നല്‍ സന്ദര്‍ശനം പ്രതിരൂപാത്മകമായും നയതന്ത്രപരമായും നല്ലതാണ്.

ഈ സന്ദര്‍ശനത്തില്‍ അവര്‍ എന്താണ് ചര്‍ച്ചചെയ്തത്? കാശ്മീര്‍? ഭീകരവാദം? ദാവൂദ്? വെടിനിര്‍ത്തല്‍ ലംഘനം? സര്‍ക്രീക്ക്? സിയാച്ചിന്‍? ഒന്നും ഇല്ല. ആര്‍ക്കും ഒന്നും അറിയുവാന്‍ സാധിക്കുകയില്ല. കാരണം മോഡി അദ്ദേഹത്തിന്റെ വിദേശ സന്ദര്‍ശനങ്ങളില്‍ മാധ്യമങ്ങളെ കൂടെ കൊണ്ടുപോകാറില്ല. വരുന്ന സ്‌റ്റോറികള്‍ വെറും പ്ലാന്റുകള്‍ ആണ്. ഓരോ ഉദ്യോഗസ്ഥന്മാരും അവര്‍ക്ക് തോന്നിയതുപോലെ യജമാനന് വേണ്ടരീതിയില്‍ സ്‌റ്റോറികള്‍ പ്ലാന്റ് ചെയ്യും. മോഡി- ഷെരീഫ് സംഭാഷണത്തെക്കുറിച്ച് ഇതുവരെ യാതൊരു ഔദ്യോഗിക വിശദീകരണവും ഇല്ല. നമ്മുടെ ജനാധിപത്യം, നല്ല ജനാധിപത്യം. നമ്മുടെ പ്രധാനമന്ത്രി, നല്ല പ്രധാനമന്ത്രി. നമ്മള്‍ ചൈനയോ, കൊറിയയോ ആണോ? അല്ല. ദ ഗ്രെയിറ്റ് ലീഡര്‍--- എന്ന് പറഞ്ഞുകൊട്ടിഘോഷിക്കുവാന്‍.

ഇന്‍ഡ്യയും പാക്കിസ്ഥാനും തമ്മില്‍ അടിസ്ഥാനപരമായ അകല്‍ച്ച ഉണ്ട്. ഇത് എല്ലാവര്‍ക്കും അറിയാം അത് പരിഹരക്കപ്പെടേണ്ടതാണ്. മൂന്നോ നാലോ യുദ്ധങ്ങള്‍ ഈ രാജ്യങ്ങള്‍ തമ്മില്‍ നടന്നു. ഇന്നും ഭീകര നിഴല്‍ യുദ്ധം നടക്കുന്നു. കാശ്മീര്‍ ഇതിന്റെ ചങ്കായി നിലകൊള്ളുന്നു. ഒരു സത്യപ്രതിജ്ഞ സന്ദര്‍ശനത്തിനോ ഒരു ജന്മദിന കൂടിക്കാഴ്ചക്കോ ഇതൊന്നും പരിഹരിക്കുവാന്‍ ആവുകയില്ല. എങ്കിലും ഓരോരോ കുഞ്ഞു ചുവടുവയ്പ്പുകളും നല്ലത് തന്നെ. പക്ഷേ, രാജ്യത്തോട് പറയണം എന്താണ് ഈ വക കണ്ട്മുട്ടലുകളില്‍ സംഭവിച്ചത് എന്ന്. എന്തേ? നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞനയതന്ത്രവും ഇപ്പോഴിതാ ജന്മദിന നയതന്ത്രവും ഗംഭീരം തന്നെ. ആഗോള തലത്തില്‍ വാര്‍ത്താ പ്രാധാന്യം ലഭിച്ചു. വാള്‍ സ്ട്രീറ്റ് ജേര്‍ണ്ണലും വാഷിങ്ങ്ടണ്‍ പോസ്റ്റും ന്യൂയോര്‍ക്ക് ടൈംസും ലോസ് ഏഞ്ചലസ് ടൈംസും ഇതിനെ അത്യത്ഭുതകരമെന്ന് കൊട്ടിഘോഷിച്ചു. ഇന്‍ഡ്യന്‍ ദിനപ്പത്രങ്ങളിലും ഇത് വെണ്ടക്കാ അക്ഷരത്തില്‍ ഒന്നാം പേജ് വാര്‍ത്തയായിരുന്നു. നല്ലത് തന്നെ. പക്ഷേ, എന്തായിരിക്കും അനന്തരഫലം?

കച്ചവട-നയതന്ത്ര-സാംസ്‌ക്കാരിക ബന്ധങ്ങളില്‍ ഇത് എന്തെങ്കിലും ശുഭവാര്‍ത്ത നല്‍കുമോ? ഭീകരവാദം? സര്‍ക്രീക്ക്? സിയച്ചിന്‍? സിയച്ചനില്‍ നിന്നും- ലോകത്തിലെ ഏറ്റവും ഉയരംകൂടി പടമുഖം- സേനയെ പിന്‍വലിച്ചാല്‍ ലക്ഷക്കണക്കിന് കോടിരൂപയുടെയും മനുഷ്യായുസിന്റെയും ലാഭം ആണ് ഇരു രാജ്യങ്ങള്‍ക്കും ലഭിക്കുക. കാശ്മീര്‍ എത്രയോ പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളുടെയും ഇടയില്‍ ഒരു ഹോമകുണ്ഡം ആയി നില കൊള്ളുന്നു. എത്ര ആയിരം ജീവിതങ്ങള്‍ ഇവിടെ ഹോമിക്കപ്പെട്ടു? ഇപ്പോഴും ഹോമിക്കപ്പെടുന്നു. അതൊക്കെ പരിഹരിക്കുവാന്‍ സാധിക്കുമോ? നയതന്ത്രം വെറും ജന്മദിന സത്യപ്രതിജ്ഞ ആര്‍ഭാടം അല്ല ശ്രീ മോഡിജി.

ഇതുപോലുള്ള തുടക്കങ്ങള്‍ നല്ലത് തന്നെ. പക്ഷേ, എത്രകാലം ഈ തുടക്കങ്ങളുമായി മാത്രം നമ്മള്‍ മുമ്പോട്ട് പോകും.? അവ വെറും നാടകീയ മുഹൂര്‍ത്തങ്ങള്‍ ആയി തരം താഴരുത്. വീണ്ടും ഞാന്‍ പറയുന്നു സംഭാഷണവും സമാധാനവും സംയോജനയും ഇരുരാജ്യങ്ങളും തമ്മില്‍ വേണം. പക്ഷേ, അത് ഇതുപോലുള്ള പര്യകലയായിട്ട് മാത്രം മാറരുത്. ഇതിനിടക്കാണ് ഇന്‍ഡ്യയും പാക്കിസ്ഥാനും ബംഗ്ലാദേശും ചേര്‍ന്നുള്ള അഖണ്ഡ ഭാരതം എന്ന ആശയവുമായി മുന്‍ ആര്‍.എസ്.എസ്. നേതാവും ബി.ജെ.പി. ജനറല്‍ സെക്രട്ടറിയുമായ  രാം മാധവ് രംഗപ്രവേശനം നടത്തിയിരിക്കുന്നത്. ഗംഭീരമായി. അഖണ്ഡഭാരതം എന്ന പഴയ ആശയം പൊടിതട്ടിയെടുത്ത് പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും ഹൈന്ദവവല്‍ക്കരിക്കുകയല്ലെന്ന് ആര്‍ക്കാണ് അറിയുവാന്‍ പാടില്ലാത്തത്? എന്തീ വികൃതികള്‍ രാംമാധവ്?

പ്രധാനമന്ത്രിയുടെ വഴിവിട്ട വിദേശ യാത്രയും നമോ-നവാസ് ജന്മദിന നയതന്ത്രവും(ഡല്‍ഹി കത്ത്:പി.വി.തോമസ്)
Join WhatsApp News
Tom abraham 2015-12-29 07:47:28

Well-written. Modi does not have to  waste time visiting Lahore to wish him birthday. There are people in Kashmir who cannot celebrate birthdays, only death anniversaries. Is this PM bringing any " good days " for our poor millions or only for Pak leader ? Modi a bunch of contradictions, Where and when the next trip ?


JOHNY KUTTY 2015-12-29 08:43:44
മോഡി പറ്റിയ അബദ്ധം അദ്ദേഹം പ്രധാനമന്ത്രി മാരുടെ വിദേശ യാത്രക്ക് ഒപ്പം കൂട്ടാറുള്ള വൻ മാധ്യമ പടയെ ഒഴിവാക്കി എന്നത് ആണ്. അതുകൊണ്ട് രാജ്യത്തിന്‌ കുറെ പൈസ ലാഭം ഉണ്ടായെങ്ങിലും കൂടെ പോയി സല്കാരവും സൗജന്യ യാത്രയും തരപ്പെടാത്തതിന്റെ ഒരു പരിഭവം എല്ലാ പത്രക്കാരുടെയും എഴുത്തിൽ കാണാം.  അവരെ എല്ലാം കൂടെ കൊണ്ട് പൊയിരുന്നെഗിൽ ഇത്രയും തെറി വിളി കേൾകേണ്ടി വരില്ലായിരുന്നു. ഒത്തിരി നല്ല കാര്യങ്ങൾ അവർ പൊടിപ്പും തൊങ്ങലും വച്ച് കാച്ചിയേനെ. എന്തെ ഇത്ര അസഹിഷ്ണത പ്രത്യേകിച്ച് മലയാളി സമൂഹത്തിനു ശ്രീ മോഡിയോട്.  ഇന്ത്യയിലെ ജനങ്ങൽ തിരഞ്ഞെടുത്ത ഒരു പ്രധാന മന്ത്രി ആണ് ഒരു മൂന്നു കൊല്ലം കൂടി അങ്ങ് കാത്തിരുക്കൂ.  വേണ്ട എങ്കിൽ താഴെ ഇറക്കി മറ്റു ആരെ വേണം എങ്കിലും നമുക്ക് കൊണ്ട് വരാം അല്ലോ. ഇഷ്ടം അല്ലാത്ത ഭാര്യ തൊട്ടതെല്ലാം കുറ്റം എന്നപോലെ പല മാധ്യമങ്ങളും ആളുകളും പെരുമാരുന്നതിനോട് യോജിക്കുന്നില്ല
politicker 2015-12-29 09:05:01
Modi's travels are a kind of escapism from reality. He does not need to involve in Indian affairs. He can keep his image for some time. What is the use of going to kirgystan or turkmenistan? If Modi wants to do foreign affairs, why there is a minister for that (Sushama Swaraj) 
Modi behaves like a child playing with his new toy
SchCast 2015-12-29 11:04:52
If Modi was a not PM, there will not be any criticism. At a minimum level, he should have consulted with the Parliament and cabinet. It is true that informal meeting may bring in the  benefit of starting a process in discussion of serious matterrs. But to do it in an immature fashion will not bring in applause but criticism. What just happened in the press and society is attesting to the fact.
TexanAmerican 2015-12-29 11:24:57
ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് അമേരിക്കയിൽ എത്തിപ്പെട്ട കുറെ മലയാളികളാണല്ലോ പിന്നെ ഇന്ത്യൻ പ്രധാനമന്ത്രി എവിടെ പോവണം പോവണ്ട എന്ന് തീരുമാനിക്കുന്നത് . ഇവിടത്തെ കുറെ മലയാളികളുടെ വിചാരം അവരാണ് അമേരിക്കയും പിനീ ഇന്ത്യയും തങ്ങി നിര്തുന്നതെന്ന്
politicker 2015-12-29 11:28:12
It is funny to see the Sanghis trying to justify Modi for everything. They unleashed venom againtys Manmohan Singh, earlier PM. They still venomously attack Sonia and Rahul. But others cannot say anything against Modi. what a pity
Manoj, USA 2015-12-29 12:06:06
Mr Thomas always have an element of intolerance whenever he writes about Narendra Modi. It is ok not to accept Narendra Modi as a person but you have to accept the fact that he is the prime minister of India. 
This is international diplomacy and it will have elements of secrecy, can't announce each and everything to the world always. 
The fact is Malayalees generally are against Narendra Modi compared to people in other parts of India (When Modi does something really good we don't appreciate but a minor mistake or an isolated incident is blown out of proportion). Accept it or not, we are so used to the communal politics of Kerala and think that Kerala model of politics is the best !.
It is time to move forward as one "INDIAN"
Indian American 2015-12-29 12:15:39
എന്തിനാട മക്കളെ നീയൊക്കെ ഇവിടെകിടന്നു വീര്പ്പു മുട്ടുന്നത്. ഞങ്ങളുടെ നാട് അമേരിക്കയാണ്.  ഞങ്ങൾ ഈ രാജ്യത്തെ സ്നേഹിക്കുന്നു. നീയൊക്കെ ഇവിടെ നിന്ന് ഒന്ന് പോയി തരാമോ ഇന്ത്യൻ അമേരിക്കക്കാരുടെ പേര് ചീത്തയാക്കാൻ ഓരോ അവന്മാര് വന്നു കൂടിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി , മോഡി , ആന്റണി , എന്ന് വേണ്ട കാശിനു പ്രയോചനം ഇല്ലാത്തവന്മാരെ ചുമന്നു കൊണ്ട് നടക്കുന്ന കുറെ കോവർ കഴുതകൾ. ഒന്നുകിൽ ഹില്ലരി ക്ലിന്റന് വോട്ട് ചെയുക അല്ലെങ്കിൽ ട്രംബിനു.  
നാരദർ 2015-12-29 12:38:10
ഏഴു കോവർ കഴുതകളുടെ മുകളിലാണ് ഇപ്പോൾ ഇന്ത്യൻ അമേരിക്കൻ ഇരിക്കുന്നത്. താഴെപോകാതെ സൂക്ഷിച്ചോണം. ബോധം ഇല്ലാത്ത വർഗ്ഗമാ 
വിദ്യാധരൻ 2015-12-29 13:52:17
പോകുക പോകുക മലയാളി 
ഇവിടൊന്നൊന്നു പോയി താ 
നാട്ടിൽ നിന്നും  കുടിയേറി 
ഈ രാജ്യത്തെ ത്തീട്ടും 
മനവും മിഴിയും അവിടെല്ലേ 
ചത്ത ശരീരം ഇവിടെയും. 
അവിടേം ഇവിടേം അല്ലാതെ 
എന്തിനിങ്ങനെ ജീവിപ്പൂ .
കുടുങ്ങിപ്പോയി ചങ്ങാതീ 
ഇവിടെതന്നെ നിന്നന്ത്യം 
പള്ളീ ക്ഷേത്രം ഫൊക്കാന 
ഫോമാ കൂടതസോസേഷ്യൻസും
നൂറുകണക്കിന് ജില്ലകൾ 
ഇവയുടെ പേരും ചൊല്ലീ നീ 
ജീവിതം വെറുതെ കളയുന്നൂ 
ഏഷ്യാ നെറ്റും കൈരളിയും 
അവയിലെ ചൂടൻ വാർത്തകളും 
മാണി മോഡി ആന്റണിയും 
മീന്തല ചാണ്ടി കുരിയന്മാർ 
ഇങ്ങനെ ഓരോ വിഷയങ്ങൾ 
ചൊല്ലി കലഹിച്ചീ നാട്ടിൽ 
വടിയായി തീരും മുൻപേ നീ 
പോകുക പോകുക മലയാളി 
നാട്ടിൽ തിരിച്ചു പോകുക നീ .
MOhan Parakovil 2015-12-29 14:08:31
അമേരിക്കൻ മലയാളികൾ ദയാശീലരും നാട്ടിലെ
ദരിദ്രരായവരെ സഹായിക്കാൻ മുൻ കൈ  എടുക്കുന്നവരും ആണെന്ന് പത്ര വാര്ത്തകളും
അവരുടെ സുകുമാര ചിത്രങ്ങളും സാക്ഷ്യം വഹിക്കുന്നു. എത്രയോ ഗഹനമായ വിഷയങ്ങൾ നാട്ടിൽ പരിഹാരമില്ലാതെ കിടക്കുമ്പോഴാണ്
മോഡി  അല്ല ഇന്ത്യൻ പ്രധാനമന്ത്രി പാക് പ്രധാനമന്ത്രിയെ കാണാൻ പോയ കാര്യം എഴുതി
സമയം കളയുന്നു. ആനകാര്യത്തിനിടക്ക് ചേനകാര്യം, പത്രക്കാര്ക്ക് എന്തെങ്കിലും എഴുതണമല്ലോ . നാട്ടിൽ നിന്നും സ്നേഹപൂര്വ്വം മോഹൻ പാറകോവിൽ
politicker 2015-12-29 15:48:06
ജനാധിപത്യത്തില്‍ പ്രധാനമന്ത്രി ചോദ്യങ്ങള്‍ക്കതീതനല്ല. സംഘികള്‍ക്ക് ആരെയും തെറി പറയാം ആക്രമിക്കാം. പക്ഷെ തിരിച്ച് ഒന്നും പറ്റില്ല. ഇന്നലെ വരെ മന്മോഹന്യും സോണിയയെയും രാഹുലിനെയും പച്ചത്തെറിയും കല്ലുവച്ച നൂണകളും പ്രചരിപ്പിച്ചവര്‍ക്ക് ഇപ്പോല്‍ വിമര്‍ശനം കേള്‍ക്കുമ്പോള്‍ വിമ്മിട്ടം.
ഇഷ്ടം പോലെ എവിടെയും പോകുവാനല്ലല്ലോ പ്രധാന്മന്ത്രി. രാജ്യതാല്പര്യത്തിനു ആവശ്യമുള്ളയിടത്തു പോകാം. ഇന്ത്യയുടെ ഒരു താലൂക്കിന്റെ വലിപ്പമുള്ളൈടത്തു പോയിട്ട് ഇന്ത്യക്ക് എന്ത് കിട്ടും? യാത്രാ ചെലവും പ്രധാന മന്ത്രിയുടെ സമയവും നഷ്ടം. 
Johny Kutty 2015-12-30 06:37:13
ഇന്ദിര ഗാന്ധി മുതൽ നരേന്ദ്ര മോഡി വരെ ഉള്ള പ്രധാന മന്ത്രി മാരുടെ കാല ഖട്ടത്തിൽ ജീവിക്കുന്ന വ്യക്തി എന്ന നിലയിൽ എക്കാലത്തും അവർ ചെയ്ത നല്ല കാര്യങ്ങളിൽ പിന്തുണക്കുകയും തെറ്റിനെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. ഇനി നാളെ രാഹുൽ ആയാലും നല്ലത് കണ്ടാൽ പിന്തുണയ്കും. (ആവല്ലേ എന്ന് ആഗ്രഹിക്കുന്നു)
ഇവിടെ കാണുന്ന polittikken സ്റ്റൈൽ വിമർസനങ്ങൽ ഒരു ടോം വടക്കൻ രീതി ആയി തോന്നുന്നു അത് പാർട്ടിക്ക് ഗുണതെകാൾ ദോഷം ചെയ്യും എന്ന് ടോം വടക്കനെ പോലുള്ളവർ തെളിയിച്ചും കഴിഞ്ഞു. 
Observer 2015-12-30 08:27:06
വിദ്യാധരന്റെ ചരമ ഗീതം നന്നായിരിക്കുന്നു
Rev.jose joy 2015-12-30 08:33:41

Before he loses his position, he wants to see all other countries and proclaim his PM status. Not sending Sushama the foreign minister because this PM does not like his wife or any woman. He is imitating Kerry or Hillary who did US secretary job. PM has no proper educational background like Nehruji or Indraji. His love for PAK PM is full of hypocrisy, and they the Pak know it.  Neither a perfect Hindu nor an aggressive PM. 


Rev. Mathew Varghese 2015-12-30 11:55:04
Rev. Jos Joy is a fox. He started showing his true color.  
Johny Kutty 2015-12-30 12:12:16
നാട്ടിൽ ഒരു ചൊല്ലുണ്ട് ഒരു പുരോഹിതന് മറ്റൊരു പുരോഹിതനെ കണ്ടു കൂടാ. 
Rt Rev. Krishnan Namboodiri 2015-12-30 12:43:20
To Rt Rev Jose Joy: Now that you have declared in your comment Modi is not a perfect Hindu, please enlighten us all with your definition and expectation of a perfect Hindu father.
rev.jose joy 2015-12-30 14:22:03

If you ask me silly questions, should I keep answering them ? A perfect Hindu must know Dharma, Karma and Kama plus Arthashasthra in governance. He mastered Political science from Gujarat but not a master of these great Hindu Vedic principles. Sorry, this is it.

TexanAmerican 2015-12-30 21:02:02
For those who are concerned about Mod's tour expenditure please explain this.  Just release RTI by Delhi govt says : Sonia's palatial Bungalow at 10 Janpath is the largest is Delhi. fully government funded and full Z category  is larger than poor Modis' residence. She is just an MP . There is another big govt. Bugalow for Rahul Ji . who is he? Not done. There is another big govt.  Bungalow for Priyanka Ji.   there goes the Congress way of ruling and living.   In another news from Bihar : As you know Lalu jis two sons are ministers in state. Now wife and another son going to be rajyasabha MPs ,just so that lalu gets a free Bungalow in Delhi.   The biigest beneficiary of the BEEF controversy before BEEHAR elecetion was Lalu. now no one has any issue with Beef. Election over , beef issue is over.
politicker 2015-12-31 15:37:53
It is not about the money. It is the usefulness of Modi's travels. Are they needed? mostly no. He should visit US< Russia and China. allow the external affairs minister to do the rest. He is at best escaping from Indian realities. that is no good for the country or him. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക