Image

എക്യുമെനിക്കല്‍ പ്രസ്ഥാനം അനുശോചനം അറിയിച്ചു

ജോര്‍ജ് തുമ്പയില്‍ Published on 29 December, 2015
എക്യുമെനിക്കല്‍ പ്രസ്ഥാനം അനുശോചനം അറിയിച്ചു
ന്യൂ യോര്‍ക്ക് : കാലം ചെയ്ത, മലങ്കര മാര്‍ത്തോമാ സിറിയന്‍ സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയുടെ വിയോഗത്തില്‍ð എക്യുമെനിക്കല്‍ പ്രസ്ഥാനം അനുശോചിച്ചു. സഭയ്ക്കും എക്യുമെനിക്കല്‍ പ്രസ്ഥാനത്തിനും മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത നല്‍കിയ നിരവധിയായ സേവനങ്ങള്‍ക്ക് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (ഡബ്ല്യു സി സി) ജനറല്‍ സെക്രട്ടറി റവ. ഡോ. ഒലവ് ഫിക്‌സെ ട്വീറ്റ് ആദരങ്ങള്‍ നേര്‍ന്നു. എക്യുമെനിക്കല്‍ പ്രസ്ഥാനവുമായി തിരുമേനിക്കുള്ള ദീര്‍ഘകാലബന്ധം അദ്ദേഹത്തിന്റെ ശക്തവും ആത്മാര്‍ഥവുമായ അര്‍പ്പണബോധമാണ് വെളിവാക്കുന്നത്. റവ. ഡോ. ഒലവ് അനുസ്മരിച്ചു.

കാന്‍ബറ, ഹരാരെ, പോര്‍ട്ടോ അലെഗ്രെ, ബുസാന്‍ ഡബ്ല്യു സി സി അസംബ്ലികളിലെല്ലാം
തിരുമേനി പങ്കെടുത്തിരുന്നു. ഡബ്ല്യു സി സിയുടെ കേന്ദ്ര, എക്‌സിക്യൂട്ടീവ് കമ്മിറ്റികളില്‍ രണ്ടുതവണ (1991-98, 1999-2006) അംഗമായിരുന്നു. ഡബ്ല്യു സി സിയിലെ ഓര്‍ത്തഡോക്‌സ് പങ്കാളിത്തത്തെകുറിച്ച സ്‌പെഷല്‍ കമ്മിഷനിലും ഡബ്ല്യു സി സി ഏഷ്യ റീജിയണല്‍ ഗ്രൂപ്പിലും ഡബ്ല്യു സി സി-സിസിഎ (ക്രിസ്റ്റ്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ) ജോയിന്റ് വര്‍കിംഗ് ഗ്രൂപ്പിലും അംഗമായിരുന്നു. വിവിധ എക്യുമെനിക്കല്‍ പാസ്റ്ററല്‍ സന്ദര്‍ശനങ്ങളില്‍ ഡബ്ല്യു സി സിയെ പ്രതിനിധീകരിച്ചു. 

സമാധാനപൂര്‍ണമായൊരു ലോകത്തെ ലക്ഷ്യമിട്ട് ക്രിസ്റ്റ്യന്‍ സഭകളുടെ ഐക്യത്തിനായി പ്രവര്‍ത്തിക്കുന്ന ഡബ്ല്യു സി സി 1948ലാണ് രൂപംകൊണ്ടത്. 345 സഭകളിലെ 550 മില്യന്‍ ക്രൈസ്തവര്‍ക്കൊപ്പം റോമന്‍ കാത്തലിക് ചര്‍ച്ചുമായി ചേര്‍ന്നാണ് ഡബ്ല്യു.സി.സിയുടെ പ്രവര്‍ത്തനം.
Visiting address: 150 route de Ferney, 1211 Geneva 2, Switzerland 
എക്യുമെനിക്കല്‍ പ്രസ്ഥാനം അനുശോചനം അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക