Image

ഷിക്കാ­ഗോ­യില്‍ പരി­ശുദ്ധ ബസേ­ലി­യോസ് ദ്വിതീ­യന്‍ ബാവ­യുടെ ഓര്‍മ്മ­പ്പെ­രു­ന്നാള്‍ ആച­രി­ക്കുന്നു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 29 December, 2015
ഷിക്കാ­ഗോ­യില്‍ പരി­ശുദ്ധ ബസേ­ലി­യോസ് ദ്വിതീ­യന്‍ ബാവ­യുടെ ഓര്‍മ്മ­പ്പെ­രു­ന്നാള്‍ ആച­രി­ക്കുന്നു
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോ­റി­യോസ് ഓര്‍ത്ത­ഡോക്‌സ് കത്തീ­ഡ്ര­ലില്‍ മല­ങ്കര സഭ­യുടെ വലിയ ബാവാ എന്ന് അറി­യ­പ്പെ­ടുന്ന പരി­ശുദ്ധ ബസേ­ലി­യോസ് ഗീവര്‍ഗീസ് ദ്വിതീ­യന്‍ ബാവ­യുടെ അമ്പ­ത്തി­രണ്ടാം ഓര്‍മ്മ­പ്പെ­രു­ന്നാള്‍ 2016 ജനു­വരി മൂന്നാം തീയതി ഞായ­റാഴ്ച ഭക്തി­നിര്‍ഭ­ര­മായി ആച­രി­ക്കു­ന്നു.

രാവിലെ 9 മണിക്ക് പ്രഭാത നമ­സ്കാ­ര­വും, 10 മണിക്ക് വിശുദ്ധ കുര്‍ബാ­ന, അനു­സ്മ­രണ യോഗം, കൈമു­ത്ത്, ശ്രാദ്ധ­സദ്യ എന്നി­വ­യു­ണ്ടാ­യി­രി­ക്കും.

ദൈവ­ത്തില്‍ അടി­യു­റച്ച വിശ്വാ­സവും, ഭക്തി­യും, സര്‍വ്വോ­പരി തിരു­മേ­നി­യുടെ തത്വ­ദീ­ക്ഷ­യു­മാ­യി­രുന്നു വിജ­യ­ര­ഹ­സ്യം. പരി­ശുദ്ധ പരു­മല തിരു­മേ­നി­യു­ടേ­യും, വട്ട­ശേ­രില്‍ തിരു­മേ­നി­യു­ടേയും വാത്സ­ല്യ­വാ­നാ­യി­രുന്ന പരി­ശുദ്ധ തിരു­മേനി ഇന്നും സജീ­വ­നാ­യി­തന്നെ നില­കൊ­ള്ളു­ന്ന­തായി വികാരി ഫാ. ദാനി­യേല്‍ ജോര്‍ജ് അഭി­പ്രാ­യ­പ്പെ­ട്ടു.

പിതാ­വിന്റെ ഭക്തി­നിര്‍ഭ­ര­മായ ഓര്‍മ്മ­പ്പെ­രു­ന്നാ­ളി­ലേക്ക് എല്ലാ ഭക്ത­ജ­ന­ങ്ങ­ളേയും വികാരി ഫാ. ഡാനി­യേല്‍ ജോര്‍ജ്, നിയുക്ത ട്രസ്റ്റി ജോണ്‍ പി. ജോണ്‍, നിയുക്ത സെക്ര­ട്ടറി റീനാ വര്‍ക്കി തുട­ങ്ങി­യ­വര്‍ സ്വാഗതം ചെയ്യു­ന്നു. കത്തീ­ഡ്രല്‍ ന്യൂസി­നു­വേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാ­ഴി­യില്‍ അറി­യി­ച്ച­താ­ണി­ത്.
ഷിക്കാ­ഗോ­യില്‍ പരി­ശുദ്ധ ബസേ­ലി­യോസ് ദ്വിതീ­യന്‍ ബാവ­യുടെ ഓര്‍മ്മ­പ്പെ­രു­ന്നാള്‍ ആച­രി­ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക