Image

ചിക്കാഗോ കെ. സി. എസ്. ക്രിസ്മസ് ആഘോഷം ശ്രദ്ധേ­യ­മായി

ജീനോ കോതാ­ല­ടി­യില്‍ Published on 30 December, 2015
ചിക്കാഗോ കെ. സി. എസ്. ക്രിസ്മസ് ആഘോഷം ശ്രദ്ധേ­യ­മായി
ചിക്കാഗോ: ക്‌നാനായ കാത്ത­ലിക് സൊസൈ­റ്റി­യുടെ നേതൃ­ത്വ­ത്തില്‍ ക്‌നാനായ കമ്മ്യൂ­ണിറ്റി സെന്റ­റില്‍ വച്ച് ക്രിസ്മസ് വിപു­ല­മായ രീതി­യില്‍ ആഘോ­ഷി­ച്ചു. കെ. സി. സി. എന്‍. എ. പ്രസി­ഡന്റ് സണ്ണി­ പൂ­ഴി­ക്കാല നില­വി­ളക്കു കൊളുത്തി ആഘോ­ഷ­പ­രി­പാ­ടി­കള്‍ ഉല്‍ഘാ­ടനം ചെയ്തു. കെ. സി. എസ്. പ്രസി­ഡന്റ് ജോസ് കണി­യാലി സമ്മേ­ള­ന­ത്തില്‍ അദ്ധ്യ­ക്ഷത വഹി­ച്ചു. വികാരി ജന­റാള്‍ ഫാ.­തോ­മസ് മുള­വ­നാല്‍ ക്രിസ്മസ് സന്ദേശം നല്‍കി. ഫൊറോനാ വികാരി ഫാ. അബ്രഹാം മുത്തോ­ലത്ത് മുഖ്യ­പ്രഭാ­ഷണം നട­ത്തി. ഡി. കെ. സി.സി പ്രഥമ പ്രസി­ഡന്റ് ജോര്‍ജ്ജ് നെല്ലാ­മ­റ്റം, ക്‌നാനായ വിമന്‍സ് ഫോറം പ്രസി­ഡന്റ് പ്രതിഭ തച്ചേ­ട്ട്, ഡി.­കെ.സി.സി. അംഗം സിറി­യക് പുത്തന്‍പുര­യില്‍, കണ്‍വെന്‍ഷന്‍ രജിസ്‌ട്രേ­ഷന്‍ ചെയര്‍പേ­ഴ്‌സണ്‍ ഡാളി കട­മു­റി­യില്‍, തോമസ് പൂത­ക്കരി എന്നി­വര്‍ പ്രസം­ഗി­ച്ചു. കെ. സി. എസ് സെക്ര­ട്ടറി ജീനോ കോതാ­ല­ടി­യില്‍ എം.സി ആയി­രു­ന്നു. വൈസ് പ്രസി­ഡന്റ് റോയി നെടും­ചിറ സ്വാഗ­തവും ട്രഷ­റര്‍ സ്റ്റീഫന്‍ കിഴ­ക്കേ­ക്കുറ്റ് കൃത­ജ്ഞ­തയും പറ­ഞ്ഞു.

ജോയിന്റ് സെക്ര­ട്ടറി സണ്ണി ഇടി­യാ­ലില്‍, ഫാ. ജോസ് ചിറ­പ്പു­റ­ത്ത്, സക്ക­റിയ ചേല­യ്ക്കല്‍ (­കെ.സി.സി. എന്‍.എ. ജോയിന്റ് സെക്ര­ട്ട­റി), റ്റിനു പറ­ഞ്ഞാ­ട്ട് (­ആര്‍.വി.പി), ജോസ് മണ­ക്കാ­ട്ട്, തങ്ക­ച്ചന്‍ വെട്ടി­ക്കാ­ട്ടില്‍ (കെ.സി.സി.എന്‍.­എ), സിബു കുള­ങ്ങര (കിഡ്‌സ് ക്ലബ്), അനിത പണ­യ­പ്പ­റ­മ്പില്‍ (കെ.സി.ജെ.എല്‍), തോമസ് കല്ലി­ടു­ക്കില്‍ (സീ­നി­യര്‍ സിറ്റി­സണ്‍ ഫോറം) എന്നി­വരും സന്നി­ഹി­ത­രാ­യി­രു­ന്നു. ഷാനാ മഠ­ത്തില്‍ പ്രാര്‍ത്ഥ­നാ­ഗാനം ആല­പി­ച്ചു. തുടര്‍ന്നു നടന്ന കലാ­പ­രി­പാ­ടി­കള്‍ക്ക് ഡെന്നി പു­ല്ലാ­പ്പ­ള്ളില്‍ നേ­തൃത്വം നല്‍കി. ചെയര്‍പേ­ഴ്‌സണ്‍ അമ്മു കണ്ടാ­ര­പ്പ­ള്ളില്‍, ഭാവന ഇടു­ക്കു­തറ എന്നി­വര്‍ എം.സിമാരാ­യി­രു­ന്നു.

ക്‌നാനായ കര്‍ഷ­കശ്രീ പുര­സ്കാരം ജെയിംസ് കുശ­കു­ഴിക്ക് ഡി.കെ.സി.സി പ്രഥമ പ്രസി­ഡന്റ് ജോര്‍ജ്ജ് നെല്ലാ­മറ്റം സമ്മാ­നി­ച്ചു. പ്രോത്സാ­ഹ­ന­സ­മ്മാനം നേടിയ ജോജോ ഇട­ക­രയ്ക്ക് ഫാ. തോമസ മുള­വ­നാല്‍ സമ്മാനം നല്‍കി. ബെസ്റ്റ് ഗ്രാന്‍ഡ് പേരന്റ്‌സി­നുള്ള അവാര്‍ഡ് പുല്ലാ­പ്പ­ള്ളില്‍ ജേക്കബ് ആന്റ് ത്രേസ്യാമ്മ ദമ്പ­തി­കള്‍ ഫാ. അബ്രഹാം മുത്തോ­ല­ത്തില്‍ നിന്നും സ്വീക­രി­ച്ചു. കഴിഞ്ഞ വര്‍ഷത്തെ കെ. സി. എസ്. ഡയ­റ­ക്ടര്‍ ബോര്‍ഡ് യോഗ­ങ്ങ­ളില്‍ പങ്കെ­ടു­ത്ത­വര്‍ക്കുള്ള പെര്‍ഫക്ട് അറ്റന്‍ഡന്‍സ് അവാര്‍ഡ് ജോസ് മണ­ക്കാ­ട്ടിന് ഫാ. അബ്രഹാം മുത്തോ­ല­ത്തും, ഡാളി കട­മു­റി­യ്ക്ക് സണ്ണി പൂഴി­ക്കാ­ലായും സമ്മാ­നി­ച്ചു. സമ്മേ­ള­ന­ത്തോ­ട­നു­ബ­ന്ധിച്ച് കെ.സി.എസ്. യുവ­ജ­നോ­ത്സ­വ­ത്തി­ലും, ക്‌നാനായ ഒളി­മ്പി­ക്‌സിലും വിജ­യി­ക­ളാ­യ­വര്‍ക്ക് ട്രോഫികളും വിത­രണം ചെയ്തു.
ചിക്കാഗോ കെ. സി. എസ്. ക്രിസ്മസ് ആഘോഷം ശ്രദ്ധേ­യ­മായിചിക്കാഗോ കെ. സി. എസ്. ക്രിസ്മസ് ആഘോഷം ശ്രദ്ധേ­യ­മായിചിക്കാഗോ കെ. സി. എസ്. ക്രിസ്മസ് ആഘോഷം ശ്രദ്ധേ­യ­മായിചിക്കാഗോ കെ. സി. എസ്. ക്രിസ്മസ് ആഘോഷം ശ്രദ്ധേ­യ­മായിചിക്കാഗോ കെ. സി. എസ്. ക്രിസ്മസ് ആഘോഷം ശ്രദ്ധേ­യ­മായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക