ദുബായ് : ആലൂര് യുഎഇ നുസ്രത്തുല്‍ ഇസ്ലാം കേന്ദ്ര കമ്മറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം ജനുവരി 20ന് (വെള്ളി) വൈകുന്നേരം നാലിന് അബുദാബി മദീന സായിദിലുള്ള ജാഫര്‍ ഹാളില്‍ ചേരും. വാര്‍ഷിക റിപ്പോര്‍ട്ടും പുതിയ വര്‍ഷത്തിലേക്കുള്ള കര്‍മ പദ്ധതി അവതരണവും മുഖ്യ അജണ്ട ആയിരിക്കും. യുഎഇലെ എല്ലാ എമിരേറ്റ്സിലുള്ള കൗണ്‍സില്‍മാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ചെയര്മാന് ആലൂര് ടി.എ. മഹമൂദ് ഹാജി അറിയിച്ചു.