Image

മനുഷ്യനെ വേര്‍തിരിയ്ക്കുമ്പോള്‍ ക്രിസ്മസ് അര്‍ത്ഥവത്താകുകയില്ല: മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ

ജീമോന്‍ റാന്നി Published on 30 December, 2015
മനുഷ്യനെ വേര്‍തിരിയ്ക്കുമ്പോള്‍ ക്രിസ്മസ് അര്‍ത്ഥവത്താകുകയില്ല: മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട 34 ാം മത് ക്രിസ്മസ് ആഘോഷം ഭക്തി സാന്ദ്രമായി. ഡിസംബര്‍ 25 ന് വെളളിയാഴ്ച വൈകുന്നേരം 5 മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ആഘോഷ പരിപാടികള്‍

ഹൂസ്റ്റണിലെ 18 ഇടവകകളില്‍ നിന്നുളള പ്രതിഭകള്‍ അന്തരിപ്പിച്ച വിവിധ പരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്നു ഈ വര്‍ഷത്തെ ആഘോഷം. ഉണ്ണിയേശുവിന്റെ തിരുപിറവിയെ അനുസ്മരിപ്പിപ്പുകൊണ്ട് അത്യുന്നതങ്ങളില്‍ ദൈവ മഹത്വം ഭൂമിയില്‍ സംപ്രീതി'' എന്നു തുടങ്ങുന്ന ഭക്തി നിര്‍ഭരവും ശ്രുതിമധുരവുമായ ഗാനം ആലപിച്ചുകൊണ്ട് ഐസിഇസിഎച്ച് ക്വയര്‍ അംഗങ്ങളും വൈദീകരും അതിഥികളും വേദിയിലേക്ക് വന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

വൈസ് പ്രസിഡന്റ് റവ. ഫാ. ഏബ്രഹാം സഖറിയാ പരിപാടികളെക്കുറിച്ച് ആമുഖ പ്രസ്താവന നടത്തി. പ്രസിഡന്റ് വെരി. റവ. സഖറിയാ പുന്നൂസ് കോറെപ്പിസ്‌കോപ്പാ പ്രാരംഭ പ്രാര്‍ഥന നടത്തി. തുടര്‍ന്ന് സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും ഹൂസ്റ്റണിലെ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന റവ. ഫാ. ജോസഫ് കല്ലാടന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒരു നിമിഷം മൗനമാചരിച്ചു. സെക്രട്ടറി ഡോ. അന്നാ കെ. ഫിലിപ്പ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് വെരി. റവ. സഖറിയാ പുന്നൂസ് കോറെപ്പിസ്‌കോപ്പാ അധ്യക്ഷപ്രസംഗം നടത്തി. തുടര്‍ന്ന് അലീനാ സന്തോഷ്, രാഹുല്‍ വര്‍ഗീസ് എന്നിവര്‍ വേദ ഭാഗങ്ങള്‍ വായിച്ചു.

ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് മുഖ്യാതിഥിയായി എത്തിച്ചേര്‍ന്ന മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന അധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പായെ റവ. മാത്യൂസ് ഫിലിപ്പ് സദസിന് പരിചയപ്പെടുത്തി. തിരുമേനി ക്രിസ്മസ് സന്ദേശം നല്‍കി. അപരന്റെ കണ്ണിലെ കണ്ണീരൊപ്പാന്‍ കഴിയുന്നതില്‍ കൂടിയാണ് ക്രിസ്മസ് സംഗമാകുന്നത്. പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ട, വേദനപ്പെടുന്ന ജനതയുടെ സന്തോഷത്തില്‍ കൂടി ക്രിസ്മസ് നമുക്ക് സന്തോഷം ആയി തീരുന്നതിന് സാധിയ്ക്കണം. മതത്തിന്റെ വേലിക്കെട്ടില്‍ മനുഷ്യനെ വേര്‍തിരിയ്ക്കുമ്പോള്‍ ക്രിസ്മസ് അര്‍ത്ഥവത്താകുകയില്ല. മനുഷ്യനെ മനുഷ്യനായി കാണുവാനുളള തിരിച്ചറിവ് നമുക്ക് ഉണ്ടാകട്ടെയെന്ന് അദ്ദേഹം സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു.

വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്‌തോത്രകാഴ്ചയെപ്പറ്റി റവ. ഡോ. സജു മാത്യു പ്രസ്താവന നടത്തി. റവ. കെ. ബി. കുരുവിള സ്‌തോത്ര കാഴ്ചയ്ക്കുശേഷം പ്രാര്‍ഥന നടത്തി. തുടര്‍ന്ന് എക്യുമെനിക്കല്‍ കമ്മ്യൂണിയുടെ ഈ വര്‍ഷത്തെ ഭാവി പരിപാടികളെപ്പറ്റി പിആര്‍ഒ റവ. കൊച്ചു കോശി ഏബ്രഹാം പ്രസ്താവന നടത്തി.

യൂത്ത് ബാന്‍ഡിന്റെ പ്രയിസ് ആന്റ് വര്‍ഷിപ്പിനുശേഷം യുവജനങ്ങള്‍ക്കുവേണ്ടി എമില്‍ സൈമണ്‍ ക്രിസ്മസ് സന്ദേശം നല്‍കി. തുടര്‍ന്ന് കള്‍ച്ചറല്‍ പ്രോഗ്രാമില്‍ നിന്നും സമാഹരിച്ച പണം ട്രഷറര്‍ റോബിന്‍ ഫിലിപ്പും വെരി. റവ. സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌കോപ്പായും ചേര്‍ന്ന് സെന്റ് തോമസ് സിഎസ്‌ഐ ചര്‍ച്ച് വികാരി റവ. അല്‍ഫാ വര്‍ഗീസിനെ ഏല്‍പിച്ചു. സിഎസ്‌ഐ സഭയുടെ ഒഡിഷാ മിഷനുവേണ്ടിയാണ് ഈ തുക ഉപയോഗിയ്ക്കുന്നത്.

വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ നടത്തപ്പെട്ടു. ഐസിഇസിഎച്ച് ക്വയറിനൊപ്പം മനോഹരമായ മലയാളം, ഇംഗ്ലീഷ് ക്രിസ്മസ് ഗാനങ്ങളുമായി നിരവധി ഗായക സംഘങ്ങള്‍ അണിനിരന്നപ്പോള്‍ തിരുപ്പിറവിയുടെ മഹത് സന്ദേശങ്ങള്‍ ഉദ്‌ഘോഷിച്ചുകൊണ്ട് വിവിധ കലാപ്രതിഭകള്‍ അവതരിപ്പിച്ച നൃത്തങ്ങള്‍, സ്‌കിറ്റുകള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി.

ട്രഷറര്‍ റോബിന്‍ എം. ഫിലിപ്പ് നന്ദി രേഖപ്പെടുത്തി. ഇന്ദിരാ ജെയിംസ്, ജോര്‍ഡി ഡാനിയേല്‍ എന്നിവര്‍ എംസിമാരായി പ്രവര്‍ത്തിച്ചു. റവ. ഫാ. ബിനു ജോസഫിന്റെ പ്രാര്‍ഥനയോടുകൂടി ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.

വെരി. റവ. സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌കോപ്പാ, റവ. ഫാ. ഏബ്രഹാം സഖറിയാ, ഡോ. അന്നാ കെ. ഫിലിപ്പ്, റോബിന്‍ എം. ഫിലിപ്പ്, റവ. കൊച്ചുകോശി ഏബ്രഹാം, മോസസ് പണിക്കര്‍, തോമസ് വൈക്കത്ത്‌ശേരില്‍, റവ. ഫാ.വിന്‍സണ്‍ ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ ആഘോഷങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
മനുഷ്യനെ വേര്‍തിരിയ്ക്കുമ്പോള്‍ ക്രിസ്മസ് അര്‍ത്ഥവത്താകുകയില്ല: മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പമനുഷ്യനെ വേര്‍തിരിയ്ക്കുമ്പോള്‍ ക്രിസ്മസ് അര്‍ത്ഥവത്താകുകയില്ല: മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പമനുഷ്യനെ വേര്‍തിരിയ്ക്കുമ്പോള്‍ ക്രിസ്മസ് അര്‍ത്ഥവത്താകുകയില്ല: മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പമനുഷ്യനെ വേര്‍തിരിയ്ക്കുമ്പോള്‍ ക്രിസ്മസ് അര്‍ത്ഥവത്താകുകയില്ല: മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പമനുഷ്യനെ വേര്‍തിരിയ്ക്കുമ്പോള്‍ ക്രിസ്മസ് അര്‍ത്ഥവത്താകുകയില്ല: മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പമനുഷ്യനെ വേര്‍തിരിയ്ക്കുമ്പോള്‍ ക്രിസ്മസ് അര്‍ത്ഥവത്താകുകയില്ല: മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പമനുഷ്യനെ വേര്‍തിരിയ്ക്കുമ്പോള്‍ ക്രിസ്മസ് അര്‍ത്ഥവത്താകുകയില്ല: മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പമനുഷ്യനെ വേര്‍തിരിയ്ക്കുമ്പോള്‍ ക്രിസ്മസ് അര്‍ത്ഥവത്താകുകയില്ല: മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പമനുഷ്യനെ വേര്‍തിരിയ്ക്കുമ്പോള്‍ ക്രിസ്മസ് അര്‍ത്ഥവത്താകുകയില്ല: മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പമനുഷ്യനെ വേര്‍തിരിയ്ക്കുമ്പോള്‍ ക്രിസ്മസ് അര്‍ത്ഥവത്താകുകയില്ല: മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പമനുഷ്യനെ വേര്‍തിരിയ്ക്കുമ്പോള്‍ ക്രിസ്മസ് അര്‍ത്ഥവത്താകുകയില്ല: മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക