Image

ലേണ്‍ ദി ഖുര്‍ആന്‍ ബുക്ക് പ്രകാശനവും രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും ജനുവരി 20ന്

Published on 20 January, 2012
ലേണ്‍ ദി ഖുര്‍ആന്‍ ബുക്ക് പ്രകാശനവും രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും ജനുവരി 20ന്
റിയാദ്: ലേണ്‍ ദി ഖുര്‍ആന്‍ 13-മാത് ടെക്സ്റ്റ് ബുക്ക് പ്രകാശനവും രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും ജനുവരി 20 ന് (വെള്ളി) വൈകുന്നേരം ആറിന് റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 

പരിപാടിയില്‍ ഷെയ്ഖ് ഇബ്‌റാഹീം അബ്ദുള്‍ മുഹ്‌സിന്‍ അല്‍ ഫുലൈജ് , ഷെയ്ഖ് അബ്ദുറഹ്മാന്‍ അല്‍ ഈദാന്‍ , ഷെയ്ഖ് അബ്ദുള്ള ഹസന്‍ യാഖൂബ് തുടങ്ങിയവര്‍ സംബന്ധിക്കും. സാമൂഹ്യ സാംസ്‌കാരിക മീഡിയാ രംഗങ്ങളിലെ പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിക്കും.

സൗദി അറേബ്യയില്‍ വന്‍ സ്വീകാര്യത ലഭിച്ച ഖുര്‍ആന്‍ പഠന പദ്ധതിയുടെ പതിമൂന്നാമത് ഘട്ടം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ ഈ വര്‍ഷം സെന്റര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 

പ്രഥമഘട്ട പരീക്ഷയുടെ ചോദ്യാവലിയും ടെക്സ്റ്റ് ബുക്കുകളും സ്വന്തമാക്കാന്‍ അതാതു പ്രദേശങ്ങിലെ ദഅവാ സെന്ററുകളിലെ മലയാള വിഭാഗവുമായോ ഇസ്‌ലാഹി സെന്ററുകളുമായോ ഏരിയാ കോ ഓര്‍ഡിനേറ്റര്‍മാരുമായോ മധ്യപ്രവിശ്യയില്‍ നാസര്‍ സുല്ലമി (0593230426) റിയാദ് സിറ്റി ഇഖ്ബാല്‍ കൊല്ലം( 0507169705) തെക്കന്‍ പ്രവിശ്യ ഡോക്ടര്‍ ഫാറൂഖ് (0502138453) കിഴക്കന്‍ ഏരിയ അബ്ദുറസാഖ് കൊടുവള്ളി (0504602648) എന്നിവരുമായി ബന്ധപ്പെടേണ്ടതാണെന്ന് മുഖ്യ പരീക്ഷാ കണ്‍ട്രോളര്‍ അബ്ദുള്‍ ഖയ്യൂം ബുസ്താനി, അബ്ദുള്‍ ഹമീദ് നഹ, അബ്ദുറസാഖ് സ്വലാഹി എന്നിവര്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക