Image

ഏഴാം വയസില്‍ കോളജ് പഠനം; പത്താം വയസില്‍ സേവന രംഗത്ത്‌

Published on 01 January, 2016
ഏഴാം വയസില്‍ കോളജ് പഠനം; പത്താം വയസില്‍ സേവന രംഗത്ത്‌
ന്യൂജേഴ്‌സി: പത്താം ജന്മദിനമായ ഡിസംബര്‍ 27-നു ടിയാര ഏബ്രഹാം ന്യു യോര്‍ക്കില്‍   കാര്‍ണഗി ഹാളില്‍ സംഗീതം അവതരിപ്പിച്ചു. ഈ ഭാഗ്യം ലഭിച്ച അപൂര്‍വ്വം ഇന്ത്യക്കാരില്‍ ഒരാള്‍.

രണ്ടുനാള്‍ കഴിഞ്ഞ് പാഴ്‌സിപ്പനിയില്‍ ചാന്ദ് പാലസില്‍ ജന്മദിനമാഘോഷിച്ചപ്പോള്‍ ടിയാര സമ്മാനങ്ങള്‍ വേണ്ടെന്നു വച്ചു. പകരം കിട്ടിയ തുക മുഴുവനും രണ്ടു ചാരിറ്റബിള്‍ സംഘടനകള്‍ക്ക് നല്‍കി. ആയിരം ഡോളറോളം പരിഞ്ഞുകിട്ടി.

ഏഴാം വയസ്സില്‍ കോളജ് പഠനം കൂടി ആരംഭിച്ച ടിയാര ഇതിനോടകം ഗായികയെന്ന നിലയില്‍ പേരെടുത്തു. വിദ്യാഭ്യാസ രംഗത്താകട്ടെ ജ്യേഷ്ഠന്‍ തനിഷ്‌ക് ഏബ്രഹാമിന്റെ പാതയിലാണ് ടിയാരയും.

തനിഷ്‌ക് (അര്‍ഥം രത്‌നം) പത്താം വയസില്‍ ഹൈസ്‌കൂളില്‍ നിന്നു ഗ്രാജ്വേറ്റ് ചെയ്തു. പതിനൊന്നാം വയസ്സില്‍ കോളജില്‍ നിന്ന് അസോസിയേറ്റ് ഡിഗ്രി നേടി. പന്ത്രണ്ടിന്റെ തുടക്കം കുറിച്ച തനിഷ്‌ക് ഇപ്പോള്‍ യൂണിവേഴ്‌സിറ്റിയില്‍ ഫുള്‍ടൈം വിദ്യാര്‍ത്ഥിയായി ബയോ മെഡിസിന്‍ പഠിക്കാനൊരുങ്ങുകയാണ്. കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ താമസിക്കുന്ന തനിഷ്‌കിനു ഇതിനോടകം യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ (സാന്താക്രൂസ്) പ്രവേശനം ലഭിച്ചിട്ടുണ്ട്. മറ്റു യൂണിവേഴ്‌സിറ്റികളിലും അഡ്മിഷനു ശ്രമിക്കുന്നതായിഅമ്മ ഡോ. ടാജി ഏബ്രഹാം പറഞ്ഞു.

വെറ്ററനറി രംഗത്ത് ഉന്നത ബിരുദങ്ങളുള്ള ഡോ. ടാജിയുടെ മാതാപിതാക്കള്‍ ഡോ സഖറിയ മാത്യുവും ഡോ. തങ്കം മാത്യുവും ന്യൂജേഴ്‌സിയിലെ വെസ്റ്റ് ഓറഞ്ചിലാണ് താമസം. അതിനാലാണ ജന്മദിനാഘോഷം ന്യൂജേഴ്‌സിയിലാക്കിയത്.

വെറ്ററിനറി രംഗത്ത് പി.എച്ച്.ഡി ബിരുദങ്ങളുള്ളവരാണവര്‍. കുന്നംകുളം-പുതുക്കാട് സ്വദേശികള്‍. ഇന്ത്യയില്‍ വെറ്ററിനറി രംഗത്ത് ആദ്യ പി.എച്ച്.ഡി ലഭിച്ച വനിതയാണ്‌  
ഡോ. തങ്കം. ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. എണ്‍പത്തിമൂന്നാം വയസിലും പുസ്തകമെഴുതുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വയത്തില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു (ഇപ്പോള്‍ ഫൈസര്‍) ഡോ. സഖറിയ.

ഡോ ടാജിയുടെ ഭര്‍ത്താവ് ബിജു ഏബ്രഹാമിന്റെ മാതാപിതാക്കള്‍ അയിരൂര്‍ വടക്കേടത്ത് വി.പി. ഏബ്രഹാമും, അമ്മയും ഫിലാഡല്‍ഫിയയിലാണ് താംസം. റോബോട്ടിക് കമ്പനിയില്‍ ചീഫ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് ബിജു.

കുട്ടികളെ വീട്ടില്‍ തന്നെ പഠിപ്പിക്കുന്നതിനാല്‍ ഡോ. ടാജി ജോലിക്ക് പോകുന്നില്ല. ചെറുപ്പത്തിലെ തന്നെ കുട്ടികളുടെ അപൂര്‍വ്വ പ്രതിഭയെപ്പറ്റി ധാരണയുണ്ടായിരുന്നു. തുടര്‍ന്ന് നാലാം വയസില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കുട്ടികളുടെ മാനസിക കഴിവുകളെപ്പറ്റി അറിയാനുള്ള മെന്‍സടെസ്റ്റ് നടത്തി. ഇരുവരും ഉയര്‍ന്ന സ്‌കോര്‍ നേടി. ലോകത്തിലെ രണ്ടു ശതമാനം കുട്ടികളാണ് മെന്‍സ ടെസ്റ്റ് പാസാകുന്നത്.

തനിഷ്‌ക് ശാസ്ത്രജ്ഞനാകാന്‍ ആഗ്രഹിക്കുമ്പോള്‍ ടിയാരയ്ക്ക് പാട്ടുകാരിയും, അമ്മയെയും മുത്തശ്ശനേയും മുത്തശ്ശിയേയും പോലെ വെറ്ററിനേറിയനും ആകണം. ടിയാര ഇപ്പോള്‍ തന്നെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യും. കാര്‍ണഗി ഹാളില്‍ വിവിധ ഭാഷകളിലെ ഗാനങ്ങളാണ് ലഭിച്ചത്. ജന്മദിനാഘോഷവേളയിലും ടിയാര അവ അവതരിപ്പിച്ചു.

ആറാം വയസ്സില്‍ ഒഡീഷനുശേഷം ടിയാരയെ സാക്രമെന്റോ ചില്‍ഡ്രന്‍സ് കോറസ് ഗ്രൂപ്പില്‍ അംഗമായി തെരഞ്ഞെടുത്തു. ഇതേവരെ എട്ടു കച്ചേരികളില്‍ പാടിയിട്ടുണ്ട്. ഏഴാം വയസില്‍ സംഗീത അധ്യാപികയായി കെയ്റ്റ മര്‍ഫിയെ ലഭിച്ചു. ജന്മദിനാഘോഷത്തിനെത്തിയ അവര്‍ ടിയാരയുടെ ദൈവദത്തമായ കഴിവുകളെ പ്രശംസിച്ചു. തനിക്ക് സംഗീതത്തില്‍ ബിരുദമുണ്ടെങ്കിലും അതിലും പ്രധാനമാണ് ടിയാരയുടെ സ്വതസിദ്ധമായ കഴിവുകളെന്ന് അവര്‍ പറഞ്ഞു. ടിയാരയില്‍ നിന്നു താനും പഠിക്കുന്നു-അവര്‍ പറഞ്ഞു.

സൂപ്പര്‍ ബോളിനു ദേശീയ ഗാനം പാടണമെന്നാഗ്രഹിക്കുന്ന ടിയാര മെട്രോപ്പോളിറ്റന്‍ ഓപ്പറയിലും പാടാന്‍ ആഗ്രഹിക്കുന്നു.

അടുത്തയിടയ്ക്ക് കോളജ് ഓണര്‍ സൊസൈറ്റി ഫി തീറ്റ കാപ്പയില്‍ അംഗമായ ടിയാരയുടെ അടുത്ത കൂട്ടുകാര്‍ ചബിയും ലക്കിയും പൂച്ചക്കുട്ടികള്‍. ഉയര്‍ന്ന പഠന നിലവാരം പുലര്‍ത്തുന്ന ചുരുക്കം ചിലര്‍ക്കു ലഭിക്കുന്നതാണു സൊസൈറ്റി അംഗത്വം.

സാക്രമെന്റോയിലെ അമേരിക്കന്‍ റിവര്‍ കോളജിലാണ് തനിഷ്‌ക് കോളജ് പഠനം നടത്തിയത്. ശാസ്ത്ര വിഷയങ്ങളാണ് പഠിച്ചത്. രമാവധി ജി.പി. എ. ലഭിക്കുകയും ചെയ്തു.

തനിഷ്‌കിനൊപ്പം അമ്മയും ക്ലാസില്‍ പോകുമായിരുന്നു. തനിഷ്‌കാണ് വിദ്യാര്‍ത്ഥിയെന്നറിയുമ്പോള്‍ എല്ലാവര്‍ക്കും അതിശയം. പക്ഷെ എല്ലാവരും തന്നോട് നല്ലരീതിയില്‍ തന്നെ പെരുമാറിയെന്ന് തനിഷ്‌ക്.

ഏഴാം വയസില്‍ കോളജ് പഠനം; പത്താം വയസില്‍ സേവന രംഗത്ത്‌ ഏഴാം വയസില്‍ കോളജ് പഠനം; പത്താം വയസില്‍ സേവന രംഗത്ത്‌
Join WhatsApp News
Srinivas Kasturi, Phoenix, AZ 2016-01-02 20:53:10
Great pix. Thanks for sharing.
Dr.Tripthi M. Mathew 2016-01-03 21:11:28
Nice photos and write up. Congratulations! Tiara. It is another feather in your cap.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക