Image

ആലൂര്‍ യു.എ.ഇ. നുസ്രത്ത്‌ മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്ക്‌ കാഷ്‌ അവാര്‍ഡ്‌ നല്‍കും

Published on 21 January, 2012
ആലൂര്‍ യു.എ.ഇ. നുസ്രത്ത്‌ മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്ക്‌ കാഷ്‌ അവാര്‍ഡ്‌ നല്‍കും
അബൂദാബി: ആലൂര്‍ യു.എ.ഇ. നുസ്രത്തുല്‍ ഇസ്ലാം കേന്ദ്ര കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിധന്റ്‌റ്‌ ടി.എ. ഖാദറിന്റെ അധ്യക്ഷതയില്‍ അബൂദാബിയിലെ മദീന സായിദിലുള്ള ജാഫര്‍ ഹാളില്‍ ചേര്‍ന്നു. ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ നിന്നും അഞ്ചും ഏഴും പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ കാഷ്‌ അവാര്‍ഡ്‌ നല്‍കാന്‍ യോഗം തീരുമാനിച്ചു. നാട്ടിലെ പാവപ്പെട്ട പെണ്‍കുട്ടിയുടെ കല്യാണത്തിനു ധനസഹായം അയച്ചു കൊടുത്തു. നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന ആലൂര്‍ മൈക്കുഴിയില്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന മസ്‌ജിദിന്ന്‌ ധനസഹായം നല്‍കാനും യോഗം തീരുമാനിച്ചു.

യോഗം ചെയര്‍മാന്‍ ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി ഉല്‍ഘാടനം ചെയ്‌തു. മുഹമ്മദ്‌ ബിന്‍ അവാസ്‌ പ്രസംഗിച്ചു. റഫീഖ്‌ എ.ടി. സ്വാഘതവും കബീര്‍ എ.എം.കെ. നന്ദിയും പറഞ്ഞു.

എന്ന്‌,

ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി

ആലൂര്‍ യു.എ.ഇ. നുസ്രത്തുല്‍ ഇസ്ലാം കേന്ദ്ര കമ്മിറ്റി

00971 50 4760198
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക