Image

ഹൂസ്റ്റണ്‍ ക്‌നാനായ കണ്‍വെന്‍ഷന് ചിക്കാഗോയില്‍ ആവേശകരമായ പ്രതികരണം

ജീനോ കോതാലടിയില്‍ Published on 01 January, 2016
ഹൂസ്റ്റണ്‍ ക്‌നാനായ കണ്‍വെന്‍ഷന് ചിക്കാഗോയില്‍ ആവേശകരമായ പ്രതികരണം
ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന കണ്‍വെന്‍ഷന്‍ കിക്കോഫിന് ഉജ്ജ്വല പ്രതികരണം ലഭിച്ചു. 2016 ആഗസ്റ്റ് 4 മുതല്‍ 7 വരെ തീയതികളില്‍ ഹൂസ്റ്റണില്‍ വെച്ച് നടത്തപ്പെടുന്ന 12-ാമത് നോര്‍ത്തമേരിക്കന്‍ ക്‌നാനായ കത്തോലിക്കാ കണ്‍വെന്‍ഷനിലേക്ക് 150 ഓളം കുടുംബങ്ങള്‍ സ്‌പോണ്‍സര്‍മാരായി ചിക്കാഗോയില്‍ നിന്നും ആദ്യദിനത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്തു. 

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്തമേരിക്കയുടെ (കെ. സി. സി. എന്‍. എ) നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ കണ്‍വെന്‍ഷന് ഹൂസ്റ്റണ്‍ കെ.സി.എസ്. ആതിഥേയത്വം വഹിക്കുന്നു.

 ഇരുപത് ക്‌നാനായ കത്തോലിക്കാ സംഘടനകളാണ് കെ. സി. സി. എന്‍. എയില്‍ പ്രവര്‍ത്തിക്കുന്നത്.
മെഗാസ്‌പോണ്‍സര്‍ സ്റ്റീഫന്‍ ആന്റ് സിമി കിഴക്കേക്കുറ്റില്‍ നിന്നും 5000 ഡോളറിന്റെ ചെക്ക് സ്വീകരിച്ചുകൊണ്ട് കെ. സി. സി. എന്‍. എ പ്രസിഡന്റ് സണ്ണി പൂഴിക്കാല കിക്കോഫ് ഉദ്ഘാടനം ചെയ്തു. ജോമോന്‍ ആന്റ് ബിനു തൊടുകയില്‍ ഗ്രാന്‍ഡ് സ്‌പോണ്‍സറുമായി. കെ. സി. എസ് പ്രസിഡന്റ് ജോസ് കണിയാലി സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. 

വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍, ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഫൊറോനാ വികാരി ഫാ. അബ്രഹാം മുത്തോലത്ത്, ഫാ. ജോസ് ചിറപ്പുറത്ത്, ഡി. കെ.സി. സി പ്രഥമ പ്രസിഡന്റ് ജോര്‍ജ്ജ് നെല്ലാമറ്റം, വിമന്‍സ് ഫോറം ദേശീയ പ്രസിഡന്റ് പ്രതിഭ തച്ചേട്ട്, ഡി. കെ. സി. സി. അംഗം സിറിയക് പുത്തന്‍പുരയില്‍, കെ. സി. എസ് ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍, നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായ ജോസ് മണക്കാട്ട്, തങ്കച്ചന്‍ വെട്ടിക്കാട്ടില്‍, എന്റര്‍ടെയ്ന്റ്‌മെന്റ് ചെയര്‍പേഴ്‌സണ്‍ ഡെന്നി പുല്ലാപ്പള്ളില്‍, കണ്‍വെന്‍ഷന്‍ ചിക്കാഗോ രജിസ്‌ട്രേഷന്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഡാളി കടമുറിയില്‍, തോമസ് പൂതക്കരി, കെ. സി. സി. എന്‍. എ. ജോയിന്റ് സെക്രട്ടറി സക്കറിയ ചേലയ്ക്കല്‍, ആര്‍. വി. പി. റ്റിനു പറഞ്ഞാട്ട്, സിബു കുളങ്ങര (കിഡ്‌സ് ക്ലബ്), അനിത പണയപ്പറമ്പില്‍ (കെ.സി.ജെ.എല്‍), തോമസ് കല്ലിടുക്കില്‍ (സീനിയര്‍ സിറ്റിസണ്‍ ഫോറം) എന്നിവരും സന്നിഹിതരായിരുന്നു. 

കെ. സി. എസ് സെക്രട്ടറി ജീനോ കോതാലടിയില്‍ എം. സി. ആയിരുന്നു. വൈസ് പ്രസിഡന്റ് റോയി നെടുംചിറ സ്വാഗതവും ട്രഷറര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ് നന്ദിയും പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ്
നോര്‍ത്തമേരിക്കന്‍ ക്‌നാനായ കത്തോലിക്കാ കണ്‍വെന്‍ഷന്റെ കിക്കോഫ് ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി സെന്റില്‍ വച്ച് കെ. സി. സി. എന്‍. എ പ്രസിഡന്റ് സണ്ണി പൂഴിക്കാല മെഗാസ്‌പോണ്‍സര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റില്‍ നിന്നും ചെക്ക് സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു. (ഇടത്തുനിന്ന്) ജോസ് മണക്കാട്ട്, ജീനോ കോതാലടിയില്‍, പ്രതിഭാ തച്ചേട്ട്, ഡാളി കടമുറിയില്‍, തോമസ് പൂതക്കരി, ജോര്‍ജ് നെല്ലാമറ്റം, ഫാ. അബ്രഹാം മുത്തോലത്ത്, റ്റിനു പറഞ്ഞാട്ട്, സിമി കിഴക്കേക്കുറ്റ്, കെ. സി. എസ് പ്രസിഡന്റ് ജോസ് കണിയാലി, ഫാ. തോമസ് മുളവനാല്‍, സണ്ണി ഇടിയാലില്‍, റോയി നെടുംചിറ, സിറിയക് പുത്തന്‍പുരയില്‍, സക്കറിയ ചേലക്കല്‍ എന്നിവരാണ് സമീപം. 
ഹൂസ്റ്റണ്‍ ക്‌നാനായ കണ്‍വെന്‍ഷന് ചിക്കാഗോയില്‍ ആവേശകരമായ പ്രതികരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക