Image

വന്‍ തോതില്‍ മെയില്‍ മോഷണവും ചെക്കു തിരുത്തലും (തോമസ് കൂവള്ളൂര്‍)

Published on 03 January, 2016
വന്‍ തോതില്‍ മെയില്‍ മോഷണവും ചെക്കു തിരുത്തലും (തോമസ് കൂവള്ളൂര്‍)
ന്യൂയോര്‍ക്ക്: ഈയിടെ ന്യൂയോര്‍ക്ക് സ്‌­റ്റേറ്റിലെ യോങ്കേഴ്‌­സ് സിറ്റിയില്‍ നടന്നുകൊണ്ടിരിയ്ക്കുന്ന "ചെക്ക് വാഷിങ്ങ്' എന്ന വന്‍തട്ടിപ്പിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തുവരികയുണ്ടായി. ഇതു ന്യൂയോര്‍ക്കില്‍ മാത്രമല്ല, അമേരിക്കയിലെമ്പാടും നടക്കുന്നുണ്ട് എന്നതിനുള്ള സൂചനകളും ലഭിച്ചുതുടങ്ങി. ഇതേപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ലേഖനമെഴുതുന്നത്.

കുറേ നാളുകള്‍ക്കു മുന്‍പ് അമേരിക്കയില്‍ അങ്ങോളമിങ്ങോളം ഇന്റേണല്‍ റെവന്യൂ സര്‍വീസില്‍ (ഐ. ആര്‍. എസ്സ്) നിന്നും ടാക്‌­സ് കുടിശ്ശിക വരുത്തിയതിനാല്‍ വിളിക്കുന്നതാണെന്നും, ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ കുടിശ്ശികത്തുക അവര്‍ നിര്‍ദ്ദേശിക്കുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് അയച്ചില്ലെങ്കില്‍ വീട്ടില്‍ വന്ന് അറസ്റ്റു ചെയ്യുമെന്നു ഭീഷണിപ്പെടുത്തി സാമാന്യജനങ്ങളില്‍ നിന്നും, പ്രത്യേകിച്ച് ഇന്ത്യാക്കാരായ ഇമിഗ്രന്റ്‌­സില്‍ നിന്നും, ടെലിഫോണിലൂടെ വന്‍ തട്ടിപ്പു നടത്തിയ സംഭവം പലര്‍ക്കും ഓര്‍മ്മയുണ്ടാകുമല്ലോ. എഫ്.ബി.ഐ, ലോക്കല്‍ പോലീസ് ഏജന്‍സികള്‍, തുടങ്ങി വിവിധ ഗവണ്മെന്റ് ഏജന്‍സികളുടെ നിരന്തരപരിശ്രമഫലമായി ഇത്തരത്തില്‍ തട്ടിപ്പു നടത്തിയ പലരേയും അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ നിന്ന് അറസ്റ്റുചെയ്തു ജയിലിലടച്ചതായും നമ്മള്‍ കേട്ടുകഴിഞ്ഞു. വളരെ വൈകി മാത്രമാണ് ഇന്ത്യാക്കാരായ പലരും ഈ തട്ടിപ്പിനു വിധേയരായിട്ടുണ്ടെന്ന വിവരം ജനം അറിഞ്ഞതു തന്നെ.

അമേരിക്കന്‍ ഗവണ്മെന്റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് ഈ തട്ടിപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരിലധികവും മുസ്ലീം ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരാണ്. വളരെ താമസിച്ചു മാത്രമാണു ഗവണ്മെന്റിന് ഈ വിവരം മനസ്സിലാക്കാന്‍ കഴിഞ്ഞത്.

ടെലിഫോണ്‍ തട്ടിപ്പു പിടിക്കപ്പെടുന്നു എന്നു മനസ്സിലാക്കിയതുകൊണ്ടാണെന്നു തോന്നുന്നു, തട്ടിപ്പുകാര്‍ അവരുടെ തന്ത്രം മാറ്റി, മെയില്‍ ബോക്‌­സുകളില്‍ നിന്നും വന്‍തോതില്‍ മെയില്‍ മോഷ്ടിച്ച് , അവയില്‍ നിന്നു കിട്ടുന്ന ചെക്കുകളില്‍ കൃത്രിമം നടത്തി വളരെ എളുപ്പത്തില്‍ ആരുമറിയാതെ പണം തട്ടിയെടുക്കാന്‍ തുടങ്ങിയിരിക്കുന്നത് എന്നു വേണം അനുമാനിക്കാന്‍. മെയില്‍ബോക്‌­സുകളില്‍ നിന്നു മോഷ്ടിച്ചെടുക്കുന്ന ബില്ലുകളടങ്ങിയ കവറുകള്‍ ഇക്കൂട്ടര്‍ എളുപ്പത്തില്‍ വേര്‍തിരിച്ചെടുക്കുകയും, അവയോടൊപ്പമുള്ള ചെക്കുകളിലെ തുകയും ആര്‍ക്കുള്ളതാണെന്നുള്ള വിവരവും മെമ്മോയില്‍ എഴുതിയിരിക്കുന്ന വിവരവും ചില കെമിക്കലുകളുപയോഗിച്ചു പൂര്‍ണമായി മായ്ണ്ടചു കളഞ്ഞ ശേഷം, തുകയുടെ സ്ഥാനത്തു വന്‍ തുകയും, ആര്‍ക്കുള്ളതാണെന്നുള്ള സ്ഥലത്ത് അജ്ഞാതരായ തട്ടിപ്പുസംഘത്തില്‍പ്പെട്ടവരുടെ പേരും, മെമ്മോയില്‍ "പേ ചെക്ക് അക്കൗണ്ട്' എന്നുമെഴുതി അന്യസ്‌­റ്റേറ്റുകളിലുള്ള ബാങ്കുകളിലൂടെ നിഷ്പ്രയാസം കാഷ് ആക്കി എടുക്കുകയാണു ചെയ്യുന്നത്.

ഇത്തരത്തില്‍ വന്‍ തോതില്‍ തട്ടിപ്പു നടന്നുകൊണ്ടിരിക്കുന്ന വിവരം ആദ്യമായി പുറം ലോകത്തിനു നല്‍കിയത് ഈ ലേഖകന്‍ താമസിക്കുന്ന ന്യൂയോര്‍ക്കിലെ വന്‍ നഗരങ്ങളിലൊന്നായ യോങ്കേഴ്­ണ്ടസ് സിറ്റി കൗണ്‍സില്‍ മെജോറിറ്റി ലീഡര്‍ ജോണ്‍ ലാര്‍ക്കിന്‍ ആണ്. ഐ. ആര്‍. എസ്സിന്റെ ടെലിഫോണ്‍ തട്ടിപ്പുകാര്‍ 2014ല്‍ എന്റെ മകളേയും ടാര്‍ഗറ്റു ചെയ്യാന്‍ ശ്രമിച്ചിരുന്നു. ആ വിവരം പോലീസില്‍ റിപ്പോര്‍ട്ടു ചെയ്തതിന്റെ ഫലമായി പോലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ ഇത്തരത്തിലുള്ള കേസുകള്‍ അന്വേഷിക്കുന്നതിന് ഒരു പ്രത്യേക ഡിറ്റക്റ്റീവ് സ്ക്വാഡിനെ വെയ്ക്കുകയും ചെയ്തിരുന്നു. ഏതായാലും യോങ്കേഴ്­ണ്ടസ് സിറ്റി പോലീസിന് ചെക്കുമോഷണത്തെപ്പറ്റിയുള്ള പരാതികള്‍ പലരില്‍ നിന്നും ലഭിച്ചതിന്റെ വെളിച്ചത്തില്‍ പോലീസ് അന്വേഷണം നടത്തിയപ്പോഴാണു ചെക്കുകള്‍ കെമിക്കലുകളുപയോഗിച്ചു"വാഷ്' ചെയ്തു കൃത്രിമം നടത്തിയതായി കണ്ടെത്തിയത്.

ഇത്തരത്തില്‍ നടക്കുന്ന സംഭവം സിറ്റി കൗണ്‍സിലില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്തു കഴിഞ്ഞപ്പോഴാണ് എന്റെ വളരെ അടുത്ത ഒരു സുഹൃത്തിനും ഇത്തരത്തില്‍ ഒരനുഭവമുണ്ടായെന്ന കാര്യം വെളിപ്പെട്ടത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള ഒരനുഭവമുണ്ടായാല്‍, അതെങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാതെ മാനസികമായി വിഷമിയ്ക്കുക സ്വാഭാവികമാണ്. ചുരുക്കം ചിലരെങ്കിലും ആരേയുമറിയിക്കാതെ, പോയതു പോകട്ടെ എന്നു വയ്ക്കും. സാമ്പത്തികമായി കഴിവുള്ളവരും സ്വന്തമായി വക്കീലന്മാരുള്ളവരുമാണെങ്കില്‍ എല്ലാം വക്കീലന്മാരെ ഏല്പിക്കും. ഒടുവില്‍ വക്കീലന്മാര്‍ നഷ്ടപ്പെട്ട തുകയേക്കാള്‍ കൂടുതല്‍ ചിലവെഴുതി എടുത്തെന്നുമിരിയ്ക്കും.

ഏതായാലും എന്റെ സുഹൃത്തും അദ്ദേഹത്തിന്റെ ഭാര്യയും അവര്‍ക്കുണ്ടായ അനുഭവം എന്നെ അറിയിയ്ക്കുന്നതു സംഭവം നടന്ന ശേഷം രണ്ടു മാസം കഴിഞ്ഞപ്പോഴാണ്. ഈ സംഭവം പോലീസില്‍ അറിയിയ്ക്കാന്‍ പോലീസ് സ്‌­റ്റേഷന്‍ വരെയൊന്നു വരാമോയെന്ന് എന്റെ സുഹൃത്തായ ജോര്‍ജും ഭാര്യ ത്രേസ്യാമ്മയും ചോദിച്ചപ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പോലീസ് സ്‌­റ്റേഷനില്‍ പോകേണ്ടയാവശ്യമില്ലെന്നും, പോലീസിനെ വീട്ടിലേയ്ക്കു തന്നെ വിളിച്ചുവരുത്താമെന്നും ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്കു വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല. കാരണം, അവരുടെ വിശ്വാസം പരാതികൊടുക്കാന്‍ പോലീസ് സ്‌­റ്റേഷനില്‍ പോയേ പറ്റൂ എന്നാണ്. ഇതാണു നമ്മുടെ ഇടയിലുള്ള സാമാന്യജനങ്ങളില്‍ പലരുടേയും വിശ്വാസം. അവരുടെ അറിവില്ലായ്മയില്‍ സഹതപിയ്ക്കാതെ തരമില്ലല്ലോ.

സാധാരണക്കാരായ ജനങ്ങളുടെ അറിവിലേയ്ക്ക് എന്റെ സുഹൃത്ത് ജോര്‍ജിനും ഭാര്യ ത്രേസ്യാമ്മയ്ക്കും ഉണ്ടായ അനുഭവം ഇവിടെ പങ്കുവയ്ക്കുകയാണ്. ഇതിലൂടെ പ്രയോജനമെന്തെങ്കിലും ആര്‍ക്കെങ്കിലും ലഭിക്കുമെങ്കില്‍ ലഭിക്കട്ടെ എന്ന സദുദ്ദേശത്തോടെ.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14ന് സീനിയര്‍ സിറ്റിസണ്‍സും സോഷ്യല്‍ സെക്യൂരിറ്റിയില്‍ നിന്നു ലഭിയ്ക്കുന്ന തുച്ഛമായ വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്നവരുമായ എന്റെ സുഹൃത്തും ഭാര്യയും മാസം തോറും ഏ ഏ ആര്‍ പിയുടെ മെഡിക്കെയര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന്റെ ഭാഗമായി അയയ്ക്കാറുള്ള രണ്ടു ചെക്കുകള്‍, ഒന്ന് ജോര്‍ജിന്റേതും മറ്റൊന്ന് ഭാര്യയുടേതുമായി യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ കവറില്‍ അയച്ചുകൊടുത്തിരുന്നു. മെയില്‍ പോസ്റ്റു ചെയ്തത് അവര്‍ താമസിക്കുന്ന അപ്പാര്‍ട്ടുമെന്റ് കോംപ്ലക്‌­സിനടുത്തുള്ള യുണൈറ്റഡ് പോസ്റ്റല്‍ സര്‍വീസിന്റെ വക മെയില്‍ ബോക്‌­സിലാണ്. ഇത്രയും കാലം ഇങ്ങിനെയൊരനുഭവം അവര്‍ക്കുണ്ടായിട്ടില്ല എന്നവര്‍ പറഞ്ഞു.

ഒക്‌­റ്റോബര്‍ മാസത്തെ പണം കുടിശ്ശികയായതിനാല്‍ രണ്ടുമാസത്തെ ബില്ല് അടയ്ക്കാനുണ്ടെന്നു കാണിച്ച് യുണൈറ്റഡ് ഹെല്‍ത്ത് കെയറില്‍ നിന്നു നോട്ടീസു വന്നപ്പോഴാണ് ജോര്‍ജും ഭാര്യയും ചെക്കു മോഷണം പോയ വിവരമറിയുന്നത്. ഒരു ചെക്കിലെ തുക 69 ഡോളറായിരുന്നു എഴുതിയിരുന്നത്. ഉടനെ ബാങ്ക് സ്‌­റ്റേറ്റ്‌­മെന്റ് എടുത്തു നോക്കിയപ്പോള്‍ അയച്ചിരുന്നതില്‍ ഒരു ചെക്കു കാഷ് ചെയ്തതായും 69 ഡോളറിന്റെ സ്ഥാനത്തുള്ളത് 1500 ഡോളര്‍ ആണെന്നും കാണാന്‍ കഴിഞ്ഞു.

ഉടനെ ജോര്‍ജും ഭാര്യയും അവരുടെ ബാങ്കായ ചേയ്‌­സ് ബാങ്കില്‍പ്പോയി മാനേജരെക്കണ്ടു വിവരം ധരിപ്പിച്ചു. അവരുടെ അനുമതി കൂടാതെ മൈക്കിള്‍ സി ഫോസ്റ്റര്‍ എന്ന പേരില്‍ ഒരാള്‍ അയാളുടെ അക്കൗണ്ടിലൂടെ പ്രസ്തുത ചെക്കു വിര്‍ജീനിയയിലെ റിച്ച്മണ്ട് എന്ന സ്ഥലത്തുള്ള ക്യാപ്പിറ്റല്‍ വണ്‍ എന്ന ബാങ്കിന്റെ ബ്രാഞ്ചിലാണു കാഷ് ചെയ്തത് എന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. രണ്ടു ചെക്കുകളില്‍ ഒന്നു മാത്രമേ കാഷ് ആക്കിയിരുന്നുള്ളൂവെന്നും മറ്റേത് അതുവരെ കാഷ് ആയിട്ടില്ലെന്നും മനസ്സിലായതിനാല്‍ ബാങ്ക് മാനേജര്‍ പറഞ്ഞതനുസരിച്ച് ആ ചെക്ക് 30 ഡോളര്‍ കൊടുത്തു സ്‌­റ്റോപ്പു ചെയ്യിച്ചു. പിന്നീട് അവര്‍ക്കു ബാങ്ക് അക്കൗണ്ടു ക്ലോസു ചെയ്ത്, പുതിയ അക്കൗണ്ട് എടുക്കേണ്ടി വരികയും ചെയ്തു. അനധികൃതമായി ബാങ്കിടപാടു നടത്തിയിരിക്കുന്നതിനാല്‍ അതിനെതിരേ നടപടികളെടുക്കാന്‍ മൂന്നു പേജുള്ളൊരു സത്യവാങ്മൂലം പൂരിപ്പിച്ച് അതൊരു നോട്ടറിയെക്കൊണ്ട് അറ്റസ്റ്റു ചെയ്യിച്ചുകൊണ്ടുവരാന്‍ ബാങ്കുമാനേജര്‍ പറഞ്ഞതനുസരിച്ച് അതും അവര്‍ ചെയ്യേണ്ടി വന്നു. ഇവിടെ ഒരു കാര്യം ശ്രദ്ധേയമാണ്. ബാങ്കുമാനേജര്‍ക്കു വേണമെങ്കില്‍ ആ സത്യവാങ്മൂലം നോട്ടറൈസു ചെയ്യാന്‍ അവരെ സഹായിയ്ക്കാമായിരുന്നു. കൂടാതെ, 30 ഡോളര്‍ ഒരു ഫ്രോഡ് വിക്റ്റിം എന്ന നിലയ്ക്ക് ഇളച്ചും കൊടുക്കാമായിരുന്നു. ഇവ രണ്ടിനുമുള്ള അതോറിറ്റി ബാങ്കുമാനേജര്‍ക്കുണ്ട് എന്നുള്ളതോര്‍ക്കുക. അതിനുവേണ്ടി ശബ്ദമുയര്‍ത്താന്‍ ജോര്‍ജിനും ഭാര്യയ്ക്കും കഴിഞ്ഞില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ.

എല്ലാറ്റിനും പുറമേ ലോക്കല്‍ പോലീസ് സ്‌­റ്റേഷനില്‍പ്പോയി ഒരു പരാതികൂടി നല്‍കാന്‍ ആ വൃദ്ധദമ്പതികളെ മാനേജര്‍ ഉപദേശിച്ചു. അതനുസരിച്ചാണ് അവര്‍ പോലീസ് സ്‌­റ്റേഷനില്‍പ്പോകാന്‍ എന്റെ സഹായം ആവശ്യപ്പെട്ടത്.

അങ്ങിനെ നവമ്പര്‍ മുപ്പതിന് ഞാന്‍ സുഹൃത്തിന്റെ വീട്ടില്‍ നേരിട്ടുപോയി സംഭവം എന്താണെന്നു വ്യക്തമായി മനസ്സിലാക്കി, കിട്ടാവുന്ന രേഖകളെല്ലാം ശേഖരിച്ച് അവരുടെ വീട്ടിലെ ഫോണില്‍ക്കൂടി യോങ്കേഴ്­ണ്ടസ് പോലീസില്‍ വിളിച്ച് ഒരു മെയില്‍ തട്ടിപ്പു റിപ്പോര്‍ട്ടു ചെയ്യാന്‍ വേണ്ടി വിളിക്കുന്നതാണെന്നും, എന്റെ സുഹൃത്തിന്റെ വീട്ടുകാര്‍ക്കു പറഞ്ഞു മനസ്സിലാക്കാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ട് ഒരു സാമൂഹ്യപ്രവര്‍ത്തകനായ ഞാന്‍ അവരെ സഹായിക്കുന്നു എന്നും പറഞ്ഞ്, അഡ്രസ്സും അപ്പാര്‍ട്ടുമെന്റിന്റെ നമ്പരും കൊടുത്തു.

താമസിയാതെ വെള്ളക്കാരായ രണ്ടു പോലീസുകാര്‍ സ്ഥലത്തെത്തി. ചെക്ക് അയച്ചുകൊടുത്തിരുന്ന വിവരം ഇന്‍ഷൂറന്‍സ് കമ്പനിക്കാരെ അറിയിച്ചോ എന്നു വന്നപ്പോഴേ പോലീസുകാര്‍ ചോദിച്ചു. ഇത്രയും നാള്‍ കഴിഞ്ഞിട്ടും എന്റെ സുഹൃത്തും ഭാര്യയും ഇന്‍ഷൂറന്‍സ് കമ്പനിയെപ്പോലും വിവരം അറിയിച്ചിട്ടില്ലെന്ന് അപ്പോഴാണു ഞാനറിയുന്നത്.

ഇന്‍ഷൂറന്‍സ് കമ്പനിയെ വിവരം അറിയിച്ച ശേഷം ആ റിപ്പോര്‍ട്ട് പോലീസ് സ്‌­റ്റേഷനില്‍ കൊണ്ടുവരാന്‍ പറഞ്ഞിട്ട് വെള്ളക്കാരായ, വിവരമില്ലാത്ത ആ പോലീസുകാര്‍ പോയി. വാസ്തവത്തില്‍ ഇത്തരത്തിലുള്ള തട്ടിപ്പുകേസുകളുണ്ടാകുമ്പോള്‍ സാമാന്യജനങ്ങളെ പോലീസുകാര്‍ വേണ്ടവിധത്തില്‍ ബോധവല്‍ക്കരിക്കേണ്ടതാണ്. പോലീസുകാരുടെ അനാസ്ഥ വ്യക്തമായി മനസ്സിലാക്കാന്‍ ഈ സംഭവത്തിലൂടെ എനിക്കു കഴിഞ്ഞു.

വാസ്തവത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുമ്പോള്‍ നമ്മുടെ കമ്മ്യൂണിറ്റിയില്‍പ്പെട്ട സാമാന്യജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടത് ആരാണ്? ജനങ്ങളില്‍ നിന്നും വന്‍തോതില്‍ സംഭാവനകള്‍ സ്വീകരിച്ചു വളര്‍ന്നു വലുതാകുന്ന മതസംഘടനകള്‍ക്ക് ഇത്തരത്തില്‍ ജനങ്ങളെ സഹായിക്കാനുള്ളൊരു സംവിധാനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതെത്രയോ ഗുണകരമാകുമായിരുന്നു. അതുപോലെ, ഫോമാ, ഫൊക്കാനാ തുടങ്ങിയ സംഘടനകളില്‍ ജനങ്ങളുടെ ഇത്തരത്തിലുള്ള പ്രശ്‌­നങ്ങള്‍ കൈകാര്യം ചെയ്യാനുള്ളൊരു സംവിധാനം ഉണ്ടാക്കേണ്ടതല്ലേ? വെറുതെ കണ്‍വെന്‍ഷനുകള്‍ നടത്തിയതുകൊണ്ടോ, നാട്ടിലുള്ള നേതാക്കള്‍ക്കു മാലയിട്ടു സ്വീകരണം നല്‍കിയതുകൊണ്ടോ ഈ പ്രവാസഭൂമിയില്‍ താമസിക്കുന്ന സാധാരണക്കാരായ മലയാളികള്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ? ഈ വക കാര്യങ്ങള്‍ ഇതുപോലുള്ള അനുഭവങ്ങള്‍ വരുമ്പോഴെങ്കിലും ചിന്തിക്കുന്നതു നന്നായിരിക്കും.

2015 ഡിസംബര്‍ ഒന്നാം തീയതി ഞാന്‍ വീണ്ടും ജോര്‍ജിന്റെ വീട്ടില്‍ പോയി. യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ ഫ്രോഡ് ഡിപ്പാര്‍ട്ടുമെന്റില്‍ വിളിച്ച് ചെക്ക് അയച്ചുകൊടുത്തിരുന്ന വിവരവും ചെക്കില്‍ കൃത്രിമം നടത്തി മൈക്കിള്‍ സി ഫോസ്റ്റര്‍ എന്നയാള്‍ 1500 ഡോളര്‍ തട്ടിച്ചെടുത്ത വിവരവും അറിയിച്ചു. അവര്‍ രണ്ടുമൂന്നു വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലേയ്ക്കു കോള്‍ ട്രാന്‍സ്ഫര്‍ ചെയ്തു; ഒടുവില്‍ അവര്‍ക്കു ചെക്കു കിട്ടിയിട്ടില്ലെന്നും അതിനാല്‍ ഒന്നും ചെയ്യാനില്ലെന്നും മെയില്‍ മോഷണവും ഫ്രോഡും ആയതിനാല്‍ യു. എസ്. പോസ്റ്റല്‍ ഇന്‍സ്‌­പെക്ഷന്‍ സര്‍വീസില്‍ വിളിക്കാനും പറഞ്ഞ് അവര്‍ കൈമലര്‍ത്തി.

ഡിസംബര്‍ രണ്ടിന് യു. എസ്. പോസ്റ്റല്‍ ഇന്‍സ്‌­പെക്ഷന്‍ സര്‍വീസില്‍ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഡിസംബര്‍ ആറിന് ഓണ്‍ലൈനിലൂടെ മെയില്‍ മോഷണവും (ഠവലള)േ, മെയില്‍ ഫ്രോഡും (കൃത്രിമം) നടന്നതായി പരാതികള്‍ ഫയല്‍ ചെയ്തു.

ഇത്രയുമായ സ്ഥിതിയ്ക്ക് യോങ്കേഴ്­ണ്ടസ് പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്‌­തെങ്കില്‍ മാത്രമേ നടപടി പൂര്‍ത്തിയാവുകയുള്ളൂ എന്നു ഞാന്‍ മനസ്സിലാക്കി. അതനുസരിച്ച് യോങ്കേഴ്­ണ്ടസ് പോലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ മെയില്‍ മോഷണവും മെയിലിലെ കൃത്രിമവും കൈകാര്യം ചെയ്യുന്ന സ്‌­പെഷ്യല്‍ ഡിറ്റക്റ്റീവ് ലൂട്ടനന്റ് പാട്രിക് മക് കോര്‍മാക്കിനെ അദ്ദേഹത്തിന്റെ നേരിട്ടുള്ള ഫോണ്‍ നമ്പര്‍ സിറ്റി കൗണ്‍സില്‍ മെമ്പര്‍ ജോണ്‍ ലാര്‍കിന്‍ തന്നതനുസരിച്ചു വിളിച്ചു വിവരം പറഞ്ഞു. ഉടന്‍ തന്നെ പോലീസിനെ വിട്ടേയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു. അധികം താമസിയാതെ മെയില്‍ മോഷണവും മെയില്‍ കൃത്രിമവും അന്വേഷിക്കാന്‍ വേണ്ടി നിയുക്തരായ, ചെറുപ്പക്കാരായ രണ്ടു പോലീസുകാര്‍ സുഹൃത്ത് ജോര്‍ജിന്റെ വീട്ടിലെത്തി. പേപ്പറുകള്‍ എല്ലാമെടുത്തു വിശദീകരിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അതൊന്നും കാണേണ്ടയാവശ്യമില്ലെന്നും, സംഭവിച്ചതെന്താണെന്നു ശബ്ദമുയര്‍ത്തി പറയാനും അവര്‍ നിര്‍ദ്ദേശിച്ചു. കാരണം, പറയുന്നതെല്ലാം അപ്പപ്പോള്‍ റിക്കോര്‍ഡു ചെയ്യുന്ന സംവിധാനം യോങ്കേഴ്­ണ്ടസ് പോലീസിനുണ്ടെന്നുള്ളത് യോങ്കേഴ്­ണ്ടസ് നിവാസികള്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നു. അങ്ങിനെ വളരെ വിജയകരമായി പോലീസ് റിപ്പോര്‍ട്ടും തയ്യാറാക്കി. ഇതു നടന്നത് ഡിസംബര്‍ പതിനാറിനാണ്.

ഇത്തരത്തിലുള്ള പ്രശ്‌­നങ്ങള്‍ നമുക്കുണ്ടാകുമ്പോള്‍ അതു രഹസ്യമായി വയ്ക്കാതെ സമൂഹത്തില്‍ അറിയിക്കേണ്ടവരെ അറിയിക്കണമെന്നതാണ് ഈ സംഭവത്തില്‍ നിന്നു മനസ്സിലാക്കാനുള്ളൊരു കാര്യം. മറ്റൊന്ന്, ഇതുപോലുള്ള കാര്യങ്ങളറിയിക്കാന്‍ നാം പോലീസ് സ്‌­റ്റേഷനുകളില്‍ കയറിയിറങ്ങേണ്ടതില്ലെന്നതും, പോലീസിനെ നമ്മുടെ വീട്ടിലേയ്ക്കു വിളിച്ചുവരുത്തി അവരെക്കൊണ്ടു റിപ്പോര്‍ട്ടെഴുതിക്കാന്‍ ശ്രമിക്കുകയാണു വേണ്ടതെന്നതുമാണ്. പോലീസിനോടു പറയുമ്പോള്‍ കൂടുതല്‍ സ്‌­റ്റോറി ഒന്നും പറയാതെ ചുരുക്കിപ്പറയാന്‍ ശ്രമിക്കുക. പോലീസില്‍ റിപ്പോര്‍ട്ടു ചെയ്യാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ നമ്മുടെ ്രൈഡവേഴ്­ണ്ടസ് ഐ.ഡി. കൂടി കരുതിക്കൊള്ളുക.

ലോക്കല്‍ പോലീസും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട് മെന്റും മറ്റ് ഏജന്‍സികളും ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ജോര്‍ജ്­ണ്ടത്രേസ്യാമ്മ ദമ്പതികളുടെ പ്രശ്‌­നത്തിന് ഒരു പക്ഷേ നടപടി ഉണ്ടാകുമെന്നു വിശ്വസിക്കാം.

ഇത്തരത്തിലുള്ള പ്രശ്‌­നങ്ങളുണ്ടാകുമ്പോള്‍ പരിഭ്രാന്തരാകാതെ അറിവുള്ള സാമൂഹ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടാല്‍ പണനഷ്ടവും സമയനഷ്ടവും ഒരു പരിധിവരെ ഒഴിവാക്കാവുന്നതാണ്. ഈ സംഭവത്തെപ്പറ്റി കേട്ട പലരും ഒരു വക്കീലിനെപ്പോയി കാണാനാണു നിര്‍ദ്ദേശിച്ചത്. ഇത്തരത്തിലുള്ള കേസുകള്‍ സാധാരണ വക്കീലന്മാര്‍ എടുക്കാറില്ല എന്നുകൂടി ഓര്‍ക്കുക.


വാര്‍ത്ത അയയ്ക്കുന്നത് തോമസ് കൂവള്ളൂര്‍
ഈമെയില്‍: tjkoovalloorclive.com
വന്‍ തോതില്‍ മെയില്‍ മോഷണവും ചെക്കു തിരുത്തലും (തോമസ് കൂവള്ളൂര്‍)
Join WhatsApp News
വായനക്കാരൻ 2016-01-03 10:19:12
ചെക്ക് വാഷിങ്ങ് മുഖേന പ്രതിവർഷം ഏതാണ്ട് 800 മില്യൻ ഡൊളർ മോഷണം നടക്കുന്നുണ്ട്. കഴിയുന്നതും ബാങ്കു മുഖേന ഇലക്ട്രോണിക് പേയ്മന്റ് നടത്തുന്നതാണ് ഇതിനു പറ്റിയ പ്രതിവിധി. അല്ലെങ്കിൽ ചെക്കുകൾ പോസ്റ്റ് ഓഫീസുകളിലുള്ള മെയിൽ ബോക്സുകളിൽ മാത്രം നിക്ഷേപിക്കുക.
Yonkers postal worker 2016-01-03 11:05:45
Elderly couple seems to be living in this country and did not show any common sense ?.
IRS scam is local  and was going on for years. He is the only one who connect it to terrorism.
he said the mail was deposited in US Postal service box. Do you mean the blue box ? it is almost theft proof, try to put your hand as far as you can and see what happens. Being a Postal employee of Yonkers i can tell you this. If it was stolen from blue box, { not possible} you should have informed the local post office.
stop misleading people .

Thomas Koovalloor 2016-01-03 18:29:02
Dear Postal worker,
 You are only a postal worker, and you don't know what is happening outside the post office. I  really sorry about you.The Check Washing Fraud" was reported by the Yonkers Police Detective Lieutenant Patrick McCormack. How can you say that all mail blue box is theft proof?  I am not  misguiding anyone. I just reported what was reported by the Yonkers Police Department .The report was even published earlier.Please don't try to confuse the general public.If you give your name and number i could have given you the blue Box ID Number.

Eapen 2016-01-04 16:27:43
തോമസ്‌ സർ, നിങ്ങൾ ധൈര്യമായി തുടർന്ന് എഴുതുക ... അതി ബുദ്ധിമാന്മാര് അല്ലാത്ത ഒരു സാധാരണകാരന് അത് കൊണ്ട് എന്തെങ്കിലും പ്രയോജനം കിട്ടിയാൽ അത്രയും നന്ന് ..    നമ്മടെ യൊങ്കെർസ് പോസ്റൽ വര്കറിനെ പോലുള്ള സാറും മാര് വിട്ടു പിടി ... പിന്നെ പുള്ളി പറഞ്ഞപോലെ .. കൈ ഒന്നും ഇടണ്ട ഒരു മെയിൽ പൊക്കാൻ .. ഒരു കമ്പിയേൽ കുറച്ചു പശ തേച്ചാൽ പുഷ്പം പോലെ എടുക്കാം (ഞാൻ കള്ളനല്ല .. തെറ്റിദ്ധരിക്കരുത്.. :-)).   അതുപോലെ ഈ മെഗാ സംഘടനകള്ക്ക് കണ്‍വെൻഷൻ നടത്തലും, നേതാക്കന്മാരുടെ ഫോട്ടോ എടുക്കലും ജാട കാണിക്കലും അല്ലാണ്ട് വേറെ യാതൊരു പണീം ഇല്ല (മെഗാ സംഘടന ചേട്ടന്മാരെ ..ദയവായി ഗ്രാന്റ് കണ്യോൻ യുനിവെർസിറ്റീലു അഞ്ചു ശതമാന ദിസ്കൌന്റ്റ് വാങ്ങിച്ചത് ഇനീം പറയരുത് .. കേട്ട് മടുത്തു .. അത് കൊണ്ട )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക