Image

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ സുവനീര്‍ പ്രകാശനം ചെയ്തു

ജീനോ കോതാലടിയില്‍ Published on 03 January, 2016
കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ സുവനീര്‍ പ്രകാശനം ചെയ്തു
ചിക്കാഗോ : ചിക്കാഗോയില്‍വെച്ചു നടത്തപ്പെട്ട പതിനൊന്നാമത് നോര്‍ത്തമേരിക്കന്‍ ക്‌നാനായ കത്തോലിക്കാ കണ്‍വന്‍ഷനോടനുബന്ധിച്ച് കെ.സി.സി.എന്‍.എ. തയാറാക്കിയ സുവനീറിന്റെ പ്രകാശനകര്‍മ്മം കോട്ടയം ബി.സി.എം. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഷീലാ സ്റ്റീഫന്‍ ആദ്യകോപ്പി ചിക്കാഗോ കെ.സി.എസ്. പ്രസിഡന്റ് ജോസ് കണിയാലിക്ക് നല്‍കി് നിര്‍വഹിച്ചു. ഐറിഷ് അമേരിക്കന്‍ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് നടത്തപ്പെട്ട ക്‌നാനായ നൈറ്റിനോടനുബന്ധിച്ച് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സണ്ണി പൂഴിക്കാലായുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍, സോവനീര്‍ കമ്മറ്റി ചെയര്‍മാന്‍ ലിന്‍സണ്‍ കൈതമലയില്‍ ആമുഖ സന്ദേശം നല്‍കി.
സോവനീര്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ നേതൃത്വം നല്‍കിയ ലിന്‍സണ്‍ കൈതമലയില്‍ (ചെയര്‍മാന്‍), ഡോമി തറയില്‍, ജിമ്മി കുന്നശ്ശേരി, ഷിബു കിഴക്കേക്കുറ്റ്, സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍, എബിന്‍ കുളത്തില്‍ കരോട്ട്, ഫിയോണ വാച്ചാച്ചിറ എന്നിവരടങ്ങുന്ന സോവനീര്‍ കമ്മറ്റിയേയും, സണ്ണി പൂഴിക്കാലാ, ജോസ് എടാട്ടുകുന്നേല്‍, സക്കറിയ ചേലക്കല്‍, പയസ് വേളൂപ്പറമ്പില്‍, ജോസ് ഉപ്പൂട്ടില്‍ എന്നിവരടങ്ങുന്ന കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവ് കമ്മറ്റിയേയും യോഗത്തില്‍ പ്രത്യേകം അഭിനന്ദിച്ചു.
ഫാ. തോമസ് മുളവനാല്‍, ഫാ. അബ്രഹം മുത്തോലത്ത്, റോയി നെടുംചിറ, ജീനോ കോതാലടിയില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, സണ്ണി ഇടിയാലില്‍, സക്കറിയ ചേലക്കല്‍, പ്രതിഭ തച്ചേട്ട്, റ്റിനു പറഞ്ഞാട്ട്, ജോര്‍ജ് തോട്ടപ്പുറം, സിറിയക് കൂവക്കാട്ടില്‍, ദീപു കണ്ടാരപ്പള്ളില്‍, ജിബിറ്റ് കിഴക്കേക്കുറ്റ്, ഷോണ്‍ മുല്ലപ്പള്ളില്‍ തുടങ്ങിയവര്‍ പ്രകാശനചടങ്ങില്‍ സന്നിഹിതരായിരുന്നു.

photo:
കെ.സി.സി.എന്‍.എ. ചിക്കാഗോ കണ്‍വന്‍ഷന്‍ സുവനീറിന്റെ ആദ്യ കോപ്പി കെ.സി.എസ്. പ്രസിഡന്റ് ജോസ് കണിയാലിക്ക് നല്‍കിക്കൊണ്ട് കോട്ടയം ബി.സി.എം. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഷീലാ സ്റ്റീഫന്‍ പ്രകാശനം ചെയ്യുന്നു. (ഇടത്തുനിന്നു) ദീപു കണ്ടാരപ്പള്ളില്‍, ജോര്‍ജ് തോട്ടപ്പുറം, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ലിന്‍സണ്‍ കൈതമലയില്‍, സണ്ണി ഇടിയാലില്‍, റോയി നെടുംചിറ, ഫാ. തോമസ് മുളവനാല്‍, സണ്ണി പൂഴിക്കാലാ, ഫാ. അബ്രഹം മുത്തോലത്ത്,സിറിയക് കൂവക്കാട്ടില്‍, റ്റിനു പറഞ്ഞാട്ട്, ഷോണ്‍ മുല്ലപ്പള്ളില്‍ , ജിബിറ്റ് കിഴക്കേകുറ്റ് എന്നിവരാണ് സമീപം
കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ സുവനീര്‍ പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക