Image

സെറിന്‍ ലൈല വര്‍ഗീ­സിനു എസ്. എ . ടി. (SAT) ടെസ്റ്റില്‍ 2400/2400

ജോയി­ച്ചന്‍ പുതു­ക്കുളം Published on 03 January, 2016
സെറിന്‍ ലൈല വര്‍ഗീ­സിനു  എസ്. എ . ടി. (SAT) ടെസ്റ്റില്‍ 2400/2400
ന്യൂജേഴ്‌സി: പതി­നൊന്നാം ഗ്രേഡ് മല­യാളി വിദ്യാര്‍ത്ഥി­നി­ സെറിന്‍ ലൈല വര്‍ഗീസ് എസ്. എ . ടി.(SAT) ടെസ്റ്റിന്റെ ആദ്യ ശ്രമ­ത്തില്‍ തന്നെ 2400/2400 സ്‌കോര്‍ ചെയ്ത് റിക്കാര്‍ഡ് വിജയം കൈവ­രി­ച്ചു.

ന്യൂജേ­ഴ്‌സി­യിലെ ഈസ്റ്റ് ബ്രണ്‍സ് വിക്കില്‍ സ്ഥിര­താ­മ­സ­ക്കാ­രായ വര്‍ഗീസ് വര്‍ക്കി­യു­ടേ­യും, സുമ വര്‍ഗീ­സി­ന്റേയും രണ്ടു മക്ക­ളില്‍ ഇള­യ­വ­ളാണ് 
സെറിന്‍.

സാറ്റിന്റെ റീജ­ണല്‍ തല­ത്തില്‍ ഒന്നാം റാങ്കും, നാഷ­ണല്‍ തല­ത്തില്‍ മൂന്നാം റാങ്കും സെറിന്‍ സ്വന്ത­മാ­ക്കി. വര്‍ഗീസ് വര്‍ക്കിയും (അ­നി­യന്‍ കുഞ്ഞ്) കുടും­ബവും ന്യൂജേഴ്‌സി കാര്‍ട്ട­റൈറ്റ് സെന്റ് ജോര്‍ജ് സിറി­യന്‍ ഓര്‍ത്ത­ഡോക്‌സ് പള്ളി ഇട­വ­കാം­ഗ­ങ്ങ­ളാ­ണ്.

ഇതേ­സ­മയം സെറിന്‍ മറ്റൊരു വിജയം കൈവ­രി­ച്ചതും അഭി­ന­ന്ദ­ന­മര്‍ഹി­ക്കു­ന്നു. നോര്‍ത്ത് അമേ­രി­ക്ക­യിലെ മല­ങ്കര സിറി­യന്‍ ഓര്‍ത്ത­ഡോക്‌സ് ഭദ്രാ­സ­ന­ത്തിലെ സണ്‍ഡേ സ്കൂള്‍ പത്താം ഗ്രേഡില്‍ നട­ത്തിയ പരീ­ക്ഷ­യില്‍ റീജ­ണല്‍ തല­ത്തില്‍ ഒന്നാം റാങ്കും, നാഷ­ണല്‍ തല­ത്തില്‍ മൂന്നാം റാങ്കും സെറിന്‍ കര­സ്ഥ­മാ­ക്കി.

ന്യൂജേ­ഴ്‌സി­യിലെ Middlesex County Academy of Allied Health and Bio medical Sciences സ്കൂളിലെ വിദ്യാര്‍ത്ഥി­നി­യാണ് സെറിന്‍. ഏക സഹോ­ദരി സാറ ന്യൂജേഴ്‌സി റുട്ട്‌ഗേഴ്‌സ് യൂണി­വേ­ഴ്‌സിറ്റിയില്‍ ഒന്നാം­വര്‍ഷ കംപ്യൂ­ട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി­നി­.

ന്യൂജേ­ഴ്‌സി­യില്‍ നിന്നും ലാലു കുര്യാ­ക്കോസ് അറി­യി­ച്ച­താ­ണി­ത്.
സെറിന്‍ ലൈല വര്‍ഗീ­സിനു  എസ്. എ . ടി. (SAT) ടെസ്റ്റില്‍ 2400/2400
Join WhatsApp News
makkappuzha 2016-01-04 07:08:37
congrats---wish her a good future
BIJU CHERIAN 2016-01-04 11:25:28
Congratulations !! Its really proud moments to all ! Wishing you a bright future !!
Frbabu k mathew 2016-01-04 19:34:01
Congratulations
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക