Image

ക്രിസ്തു­മ­സ്- പുതു­വ­ത്സ­രാ­ഘോ­ഷ­വും, ഫെഡ­റല്‍ മിനി­സ്റ്റര്‍ അമര്‍ജിത്ത് സോഹിക്ക് സ്വീക­ര­ണവും

ജോയി­ച്ചന്‍ പുതു­ക്കുളം Published on 03 January, 2016
ക്രിസ്തു­മ­സ്- പുതു­വ­ത്സ­രാ­ഘോ­ഷ­വും, ഫെഡ­റല്‍ മിനി­സ്റ്റര്‍ അമര്‍ജിത്ത് സോഹിക്ക് സ്വീക­ര­ണവും
എഡ്മ­ണ്ടന്‍: സെന്റ് അല്‍ഫോന്‍സാ സീറോ മല­ബാര്‍ ഇട­വ­ക­യിലെ ക്രിസ്തു­മസ് - പുതു­വ­ത്സ­രാ­ഘോഷം 2015 ഡിസം­ബര്‍ 24­-നു രാത്രി 11 മണിക്കുള്ള പാതിരാ കുര്‍ബാ­ന­യോടെ ആരം­ഭി­ച്ചു. ഇട­വക വികാരി റവ.­ഫാ. ഡോ. ജോണ്‍ കുടി­യി­രു­പ്പില്‍ നേതൃത്വം നല്‍കിയ വിശുദ്ധ കുര്‍ബാ­നയില്‍ ഇട­വക ജനം ഒന്നാകെ പങ്കെ­ടു­ത്തു.

വി. കുര്‍ബാ­ന­യ്ക്കു­ശേഷം ഇട­വ­കാം­ഗ­ങ്ങള്‍, വികാ­രി­യ­ച്ചന്‍ വെഞ്ച­രിച്ച് മുറിച്ച കേക്ക് ക്രിസ്തു­മസ് ആശം­സ­കള്‍ നേര്‍ന്നു­കൊണ്ട് എല്ലാ­വരും പങ്കു­വെ­ച്ചു.

ഡിസം­ബര്‍ 28­-നു നടന്ന വിശുദ്ധ കുര്‍ബാ­ന­യ്ക്കു­ശേഷം കൂട്ടായ്മാ അടി­സ്ഥാ­ന­ത്തില്‍ കരോള്‍ ഗാന മത്സരം ആരം­ഭി­ച്ചു. ഇട­വ­ക­യിലെ ആറു കൂട്ടാ­യ്മ­ക­ളില്‍ നിന്നും കുട്ടി­കളും മുതിര്‍ന്ന­വ­രു­മായി പാടിയ കരോള്‍ ഗാന­ങ്ങള്‍ ഗൃഹാ­തു­ര­ത്വ­മു­ണര്‍ത്തു­ന്ന­താ­യി. വാശി­യോടെ ഏവരും പങ്കെ­ടുത്ത കരോള്‍ ഗാന­ത്തില്‍, പര­മ്പ­രാ­ഗത കരോള്‍ ഗാന­ങ്ങ­ളോ­ടൊപ്പം പുതു­ത­ല­മു­റ­യുടെ ഗാന­ങ്ങളും കേള്‍വി­ക്കാര്‍ക്ക് ഇമ്പ­മേ­കി. പുറ­ത്തു­നിന്നും പ്രത്യേകം ക്ഷണിച്ച മൂന്നു വിധി­കര്‍ത്താ­ക്ക­ളാ­യി­രുന്നു മത്സ­രത്തിന്റെ വിധി പ്രഖ്യാ­പി­ച്ച­ത്. ഒന്നാം സമ്മാ­ന­മായ എവര്‍റോ­ളിംഗ് ട്രോഫി സെന്റ് ജൂഡ് കൂട്ടാ­യ്മ­യും, രണ്ടാം സമ്മാ­നം സെന്റ് തോമസ് കൂട്ടാ­യ്മ­യും, മൂന്നാം സമ്മാനം സെന്റ് മേരീസ് കൂട്ടാ­യ്മയും നേടി.

തുടര്‍ന്ന് പൂജാ ഡാന്‍സോടെ ആരം­ഭിച്ച കള്‍ച്ച­റല്‍ പ്രോഗ്രാ­മില്‍ മുഖ്യാ­തിഥി ഇന്ത്യന്‍ വംശ­ജ­നും, ഫെഡ­റല്‍ മിനി­സ്റ്റ­റു­മായ അമര്‍ജിത്ത് സോഹി ആയി­രു­ന്നു. കേരള പര­മ്പ­രാ­ഗത ശൈലി­യില്‍ ചെണ്ട­മേ­ള­ത്തോ­ടും, കുട്ടി­ക­ളുടെ താല­പ്പൊ­ലി­യോ­ടും­കൂ­ടി­യാണ് ഇട­വക വികാ­രിയും ജന­ങ്ങ­ളും സോഹിയെ അതി­ശ­യി­പ്പിച്ചുകൊണ്ട് സ്വീക­രിച്ച് ആന­യി­ച്ച­ത്. എഡ്മ­ണ്ട­നിലെ മില്‍വു­ഡ്‌സിന്റെ പ്രതി­നി­ധി­യായി വിജ­യിച്ച സോഹി അതിനു മുമ്പ് മൂന്നു­ത­വണ സിറ്റി കൗണ്‍സി­ലര്‍ ആയി­രു­ന്നു. കൗണ്‍സി­ല­റാ­യി­രു­ന്ന­പ്പോള്‍ എഡ്മ­ണ്ട­നിലെ ഗതാ­ഗത സൗക­ര്യ­ങ്ങള്‍ വര്‍ദ്ധി­പ്പി­ക്കു­ന്ന­തില്‍ സോഹി പ്രത്യേക താത്പര്യം കാണി­ച്ചി­രു­ന്നു. ഇതിനു മുമ്പ് 2014­-ജൂണില്‍ നട­ത്തിയ സമ്മര്‍ ബി.­ബി.­ക്യൂ­വില്‍ ആണ് സോഹി അവ­സാ­ന­മായി ഇട­വക ജന­ങ്ങളെ സന്ദര്‍ശി­ച്ച­ത്.

ആര്‍ക്കും പരി­ച­യ­പ്പെ­ടുത്തി കൊടു­ക്കേണ്ട ഒരു വ്യക്തി­യല്ല, എന്നാല്‍ ആര്‍ക്കും പരി­ചി­ത­നായ ഒരു വ്യക്തി­ത്വ­മാണ് സോഹി എന്നും, നമ്മ­ളില്‍ ഓരോ­രു­ത്ത­രേയും പോലെ കാഡ­യില്‍ കുടി­യേറി ഇന്നു നമ്മെ നയി­ക്കുന്ന ഒരു മന്ത്രി­യായി മാറി­യതു സ്വന്തം കഠി­നാ­ധ്വാനം കൊണ്ടാ­ണെന്നും വികാ­രി­യ­ച്ചന്‍ ഓര്‍മ്മി­പ്പി­ച്ചു. മാന്‍ ഓഫ് ദി ഓണര്‍ അവാര്‍ഡും, മറ്റ് അവാര്‍ഡു­കളും സോഹി­യുടെ പ്രവര്‍ത്ത­ന­ങ്ങള്‍ക്കുള്ള ചെറിയ അംഗീ­കാരം മാത്ര­മാ­ണ്. എഡ്മ­ണ്ട­നിലെ സീറോ മല­ബാര്‍ വിശ്വാ­സി­കള്‍ക്ക് സോഹി അഭി­മാ­ന­മാ­ണെന്നും, അദ്ദേ­ഹ­ത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്ത­ന­ങ്ങള്‍ക്കുള്ള ആശം­സയും പിന്തു­ണയും വികാ­രി­യ­ച്ചന്‍ പ്രസം­ഗ­ത്തില്‍ നേര്‍ന്നു.

തന്റെ ജീവി­ത­ത്തില്‍ ആദ്യ­മാ­യാണ് ഹൃദ­യ­സ്പര്‍ശിയും ഹൃദ്യ­വു­മായ സ്വീക­രണം ലഭി­ച്ച­തെന്ന് സോഹി മറു­പടി പ്രസം­ഗ­ത്തില്‍ പറ­ഞ്ഞു. ജീവി­ത­ത്തില്‍ മറ­ക്കാ­നാ­വാത്ത ഒരു സ്വീക­ര­ണ­മാണ് എഡ്മ­ണ്ട­നിലെ സീറോ മല­ബാര്‍ വിശ്വാ­സി­കള്‍ നല്‍കി­യ­തെന്ന് സോഹി പറ­ഞ്ഞു. പുല്‍ക്കൂട് മത്സ­ര­ത്തിലെ വിജ­യി­കള്‍ക്കും, കരോള്‍ ഗാന മത്സ­ര­ത്തിലെ വിജ­യി­കള്‍ക്കും സോഹി സമ്മാ­ന­ങ്ങള്‍ നല്‍കി. കാനഡ ഫെഡ­റല്‍ ഗവണ്‍മെന്റില്‍ ഇന്‍ഫ്രാ­സ്ട്ര­ക്ചര്‍ ആന്‍ഡ് കമ്യൂ­ണി­റ്റീസ് മിനി­സ്റ്റായ സോഹിക്ക് ഇട­വ­ക­യുടെ പേരില്‍ ജോയിന്റ് കമ്മിറ്റി അംഗ­ങ്ങള്‍ മൊമെന്റോ നല്‍കി.

തുടര്‍ന്ന് മാതൃ­ജ്യോ­തിസ് അവ­ത­രി­പ്പിച്ച ക്രിസ്ത്യന്‍ ഒപ്പ­ന­യും, കുള്ളന്‍ ഡാന്‍സും അര­ങ്ങേ­റി. സംഘ­ഗാ­ന­ങ്ങ­ളും, വിവി­ധ­യിനം നൃത്ത­രൂ­പ­ങ്ങ­ളും, സ്കിറ്റും പരി­പാ­ടിക്ക് മിക­വേ­കി. ഉണ്ണീ­ശോ­യുടെ തിരു­പ്പി­റവി പുനര്‍­ആ­വി­ഷ്ക­രി­ക്ക­പ്പെട്ട നേറ്റി­വിറ്റി സ്കിറ്റ് കാണി­ക­ളില്‍ പുതു­മ­യു­ണര്‍ത്തി. ഇട­വക സെക്ര­ട്ടറി രദീപ് ജോസ് കൃത­ജ്ഞത നേര്‍ന്നു. എഴു­ന്നൂ­റോളം വിശ്വാ­സി­കള്‍ ക്രിസ്തു­മസ് - ന്യൂഇ­യര്‍ ആഘോ­ഷ­ങ്ങ­ളില്‍ പങ്കെ­ടു­ത്തി­രു­ന്നു. അതി­നു­ശേഷം നടന്ന സ്‌നേഹ­വി­രുന്നും വേറി­ട്ടു­നി­ന്നു. കൂട്ടായ്മാ അടി­സ്ഥാ­ന­ത്തില്‍ വ്യക്തി­കള്‍ വീടു­ക­ളില്‍ നിന്നും തയാ­റാക്കി കൊണ്ടു­വന്ന ഭക്ഷ­ണ­ങ്ങള്‍ ഏറെ സ്വാദി­ഷ്ട­മാ­യി­രു­ന്നു. ഒരു ഇട­യനും ഒരു ആട്ടിന്‍പ­റ്റവും എന്ന­പോലെ സഭ­യോട് ചേര്‍ന്നു­നി­ന്നു­കൊണ്ട് ഇട­വക വികാ­രി­യുടെ നേതൃ­ത്വ­ത്തില്‍ വിശ്വാസി സമൂഹം കേര­ള­ത്ത­നി­മ­യോടെ സീറോ മല­ബാര്‍ കത്തോ­ലി­ക്ക­രുടെ പാര­മ്പര്യം നില­നിര്‍ത്തി­ക്കൊണ്ടു തന്നെ­യാണ് ക്രിസ്തു­മ­സ്- പുതു­വ­ത്സ­രാ­ഘോ­ഷ­ങ്ങള്‍ നട­ത്തി­യ­ത്. മിനു വര്‍ക്കി കള­പ്പു­ര­യില്‍ അറി­യി­ച്ച­താ­ണി­ത്.
ക്രിസ്തു­മ­സ്- പുതു­വ­ത്സ­രാ­ഘോ­ഷ­വും, ഫെഡ­റല്‍ മിനി­സ്റ്റര്‍ അമര്‍ജിത്ത് സോഹിക്ക് സ്വീക­ര­ണവുംക്രിസ്തു­മ­സ്- പുതു­വ­ത്സ­രാ­ഘോ­ഷ­വും, ഫെഡ­റല്‍ മിനി­സ്റ്റര്‍ അമര്‍ജിത്ത് സോഹിക്ക് സ്വീക­ര­ണവുംക്രിസ്തു­മ­സ്- പുതു­വ­ത്സ­രാ­ഘോ­ഷ­വും, ഫെഡ­റല്‍ മിനി­സ്റ്റര്‍ അമര്‍ജിത്ത് സോഹിക്ക് സ്വീക­ര­ണവുംക്രിസ്തു­മ­സ്- പുതു­വ­ത്സ­രാ­ഘോ­ഷ­വും, ഫെഡ­റല്‍ മിനി­സ്റ്റര്‍ അമര്‍ജിത്ത് സോഹിക്ക് സ്വീക­ര­ണവുംക്രിസ്തു­മ­സ്- പുതു­വ­ത്സ­രാ­ഘോ­ഷ­വും, ഫെഡ­റല്‍ മിനി­സ്റ്റര്‍ അമര്‍ജിത്ത് സോഹിക്ക് സ്വീക­ര­ണവുംക്രിസ്തു­മ­സ്- പുതു­വ­ത്സ­രാ­ഘോ­ഷ­വും, ഫെഡ­റല്‍ മിനി­സ്റ്റര്‍ അമര്‍ജിത്ത് സോഹിക്ക് സ്വീക­ര­ണവുംക്രിസ്തു­മ­സ്- പുതു­വ­ത്സ­രാ­ഘോ­ഷ­വും, ഫെഡ­റല്‍ മിനി­സ്റ്റര്‍ അമര്‍ജിത്ത് സോഹിക്ക് സ്വീക­ര­ണവുംക്രിസ്തു­മ­സ്- പുതു­വ­ത്സ­രാ­ഘോ­ഷ­വും, ഫെഡ­റല്‍ മിനി­സ്റ്റര്‍ അമര്‍ജിത്ത് സോഹിക്ക് സ്വീക­ര­ണവുംക്രിസ്തു­മ­സ്- പുതു­വ­ത്സ­രാ­ഘോ­ഷ­വും, ഫെഡ­റല്‍ മിനി­സ്റ്റര്‍ അമര്‍ജിത്ത് സോഹിക്ക് സ്വീക­ര­ണവുംക്രിസ്തു­മ­സ്- പുതു­വ­ത്സ­രാ­ഘോ­ഷ­വും, ഫെഡ­റല്‍ മിനി­സ്റ്റര്‍ അമര്‍ജിത്ത് സോഹിക്ക് സ്വീക­ര­ണവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക