Image

ഡാലസില്‍ ഡിഎംഎയുടെ റിപബ്‌ളിക് ദിനാഘോഷം 28ന്

ബിനോയി സെബാസ്റ്റ്യന്‍ Published on 21 January, 2012
ഡാലസില്‍ ഡിഎംഎയുടെ റിപബ്‌ളിക് ദിനാഘോഷം 28ന്
ഡാലസ് : ഡാലസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നോര്‍ത്ത് ടെക്‌സസില്‍ പ്രവര്‍ത്തിക്കുന്ന സാമുഹ്യ സാംസ്‌ക്കാരിക സംഘടനകളുടെ സംയുക്ത സഹകരണത്തോടെ ജനുവരി 28, ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് കരോള്‍ട്ടണിലുള്ള സി.ജെ ഗാര്‍ഡന്‍ ഹാളില്‍ വച്ച് റിപബ്‌ളിക് ദിനാഘോഷം നടത്തുമെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു.

വ്യവസായവികസനത്തിന്റെയും സാങ്കേതികമികവിന്റെയും ധൃതപാതയിലൂടെ മുന്നേറുന്ന ഭാരതത്തിലെ വന്‍അഴിമതികളും രാഷ്ട്രീയമായ അസ്വസ്ഥതകളും മതസ്പര്‍ദ്ധയും മതേതരത്വത്തിനെതിരെയുള്ള ഉപചാപകങ്ങളും വിദേശത്തു ജീവിക്കുന്ന ഓരോ ഭാരതീയനിലും വേദന സൃഷ്ടിക്കുന്നുണ്ട്. സ്വതന്ത്രഭാരതത്തിന്റെ ഭാസുരമായ ഭാവിക്കും മതസൗഹാര്‍ദത്തിനും അഴിമതിരഹിത ഭരണത്തിനും വേണ്ടി റിപബ്‌ളിക് ദിനപരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ഉപവാസ സമര്‍പ്പണവുമുണ്ടായിരിക്കുമെന്ന് പ്രസ് മീഡിയ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു.
റിപബ്‌ളിക് ദിനാഘോഷപരിപാടികളുടെ വിജയത്തിനായി എല്ലാ സംഘടനകളുടെയും സഹകരണം അദേഹം അഭ്യര്‍ത്ഥിച്ചു.

ബന്ധപ്പെടുവാ
ന്‍ ‍: ഫിലിപ്പ് ചാമത്തില്‍ (469 877 7266), ജേക്കബ് പറമ്പത്ത്(972 839 7591), ഡക്സ്റ്റര്‍ ഫെരേര(972 769 4652)
ഡാലസില്‍ ഡിഎംഎയുടെ റിപബ്‌ളിക് ദിനാഘോഷം 28ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക