Image

മക­ര­വി­ളക്ക് :അവ­ലോ­ക­ന­യോഗം ചേര്‍ന്നു

അനില്‍ പെണ്ണു­ക്കര Published on 04 January, 2016
മക­ര­വി­ളക്ക് :അവ­ലോ­ക­ന­യോഗം ചേര്‍ന്നു
മക­ര­വി­ളക്ക് ക്രമീ­ക­ര­ണ­ങ്ങ­ളുടെ ഭാഗ­മായി വിവിധ വകു­പ്പു­ക­ളു­ടേയും ദേവ­സ­്വ­ത്തി­ന്റെയും നേതൃ­ത­്വ­ത്തില്‍ അവ­ലോ­ക­ന­യോഗം ചേര്‍ന്നു. വര്‍ദ്ധി­ച്ചു­വ­രുന്ന തിരക്ക് കണ­ക്കി­ലെ­ടുത്ത് പോലീ­സി­ന്റെയും ദേവ­സ­്വ­ത്തി­ന്റെയും പാസ്സു­മായി വരു­ന്ന­വരെ മാത്രമേ പമ്പ­യില്‍ നിന്നും പ്രതേ­്യക വഴി­യി­ലൂടെ പ്രവേ­ശി­പ്പി­ക്കുകയു­ള്ളൂ. ഈ വിവരം പമ്പ­യില്‍ വിവിധ ഭാഷ­ക­ളില്‍ അനൗണ്‍സ്‌മെന്റി­ലൂടെ അറി­യി­ക്കും. അലോ­പ്പ­തി­-­ഹോ­മി­യോ- ആയുര്‍വേദ വിഭാ­ഗ­ങ്ങള്‍ സന്നി­ധാ­നത്ത് മികച്ച സേവ­ന­മാണ് കാഴ്ചവ­യ്ക്കു­ന്ന­തെന്ന് യോഗം വില­യി­രു­ത്തി.

സന്നി­ധാ­നത്തും പരി­സ­ര­പ്ര­ദേ­ശ­ങ്ങ­ളിലും എല്ലാ ദിവ­സവും ശുചീ­ക­ര­ണ­പ്ര­വര്‍ത്ത­ന­ങ്ങള്‍ കാര­്യ­ക്ഷ­മ­മായി നട­ക്കു­ന്നു­ണ്ട്. ഫോഗി­ങ്, സ്പ്രയി­ങ് എന്നിവ നടത്തി പരി­സ­ര­മ­ലി­നീ­ക­രണം തട­യു­ന്നു­ണ്ട്. എസ്.­എ­സ്.­എ­സ്, പുണ­്യം­പൂ­ങ്കാ­വനം പ്രവര്‍ത്ത­കര്‍ എന്നി­വ­രുടെ ആഭി­മു­ഖ­്യ­ത്തില്‍ എല്ലാ ദിവ­സവും സന്നി­ധാ­നത്തെ മാലി­ന­്യ­ങ്ങള്‍ നീക്കം ചെയ്യു­ന്നു­ണ്ട്. ഇതില്‍ എല്ലാ വകു­പ്പു­കളും പങ്കാ­ളി­യാ­വു­ന്നു­ണ്ട്. മക­ര­വി­ള­ക്കിന് എല്ലാ വകു­പ്പു­ക­ളെയും ഏകോ­പി­പ്പിച്ച് ഭംഗി­യായും ചിട്ട­യായും നട­ത്തു­ന്ന­തി­നുള്ള ഒരു­ക്ക­ങ്ങള്‍ പുരോ­ഗ­മി­ക്കു­ന്നു­ണ്ട്. പര­മ്പ­രാ­ഗത പാത­യിലെ വെളി­ച്ച­ക്കു­റവ് പരി­ഹ­രി­ക്കു­ന്ന­തിന് ആവ­ശ­്യ­മായ ഇല­ക്ട്രിക്ക് ലൈറ്റു­കള്‍ സ്ഥാപിച്ചു.

യോഗ­ത്തില്‍ സ്‌പെഷ­്യല്‍ ഓഫീ­സര്‍ ഡോ. അരുള്‍ ആര്‍.­ബി. കൃഷ്ണ, എക്‌സി­ക­്യൂ­ട്ടീവ് ഓഫീ­സര്‍ ബി.­എല്‍. രേണു­ഗോ­പാല്‍, ഫെസ്റ്റി­വല്‍ കണ്‍ട്രോ­ളര്‍ ജി.­എ­സ്. ബൈജു, ഡ്യൂട്ടി മജി­സ്‌ട്രേറ്റ് പി. ഗോപ­കു­മാര്‍, മറ്റ് ദേവ­സ്വം ഉദേ­്യാ­ഗ­സ്ഥര്‍ എന്നി­വര്‍ സംബ­ന്ധി­ച്ചു.


സന്നി­ധാ­നത്ത് അഗ്നിശ­മന സേന­യുടെ അഞ്ചാ­മത് ബാച്ച്

അഗ്നിശ­മന സേന­യുടെ അഞ്ചാ­മത് ബാച്ച് ഡ്യൂട്ടി­ക്കാര്‍ സന്നി­ധാ­നത്ത് ചുമ­ത­ല­യേ­റ്റു. സന്നി­ധാ­നത്തും പരി­സ­ര­ത്തു­മുള്ള എട്ടു ഫയര്‍ പോയിന്റു­ക­ളി­ലായി 50 ജീവ­ന­ക്കാര്‍ 24 മണി­ക്കൂറും രക്ഷാ പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് സന്ന­ദ്ധ­രായി ഉണ്ടാ­വും. സ്‌പെഷ്യല്‍ ഓഫീ­സ­റായി ചുമ­ത­ല­യേ­റ്റെ­ടുത്ത ആല­പ്പുഴ അസി­സ്റ്റന്റ് ഡിവി­ഷ­ണല്‍ ഓഫീ­സര്‍ എം.­എ­സ്. സുവി­ക്കാണ് സേന­യുടെ ചുമ­ത­ല.

കോട്ടയം സ്റ്റേഷന്‍ ഓഫീ­സര്‍ എസ്.­കെ. ബിജു­മോന്‍ സന്നി­ധാനം സ്റ്റേഷന്‍ ഓഫീ­സ­റുടെ ചുമ­തല വഹി­ക്കും. രക്ഷാ­പ്ര­വര്‍ത്ത­ന­ങ്ങള്‍ക്ക് ബന്ധ­പ്പെ­ടേണ്ട ഫോണ്‍ നമ്പര്‍-04735 202033.


സന്നി­ധാ­നത്ത് വ്യാ­പക റെയ്ഡ്

ശബ­രി­മല തീര്‍ത്ഥാ­ടന കാല­യ­ള­വില്‍ ശബ­രി­മ­ല­യിലും സന്നി­ധാ­ന­ത്തി­ലു­മായി ഡ്യൂട്ടി മജി­സ്‌ട്രേറ്റ് പി.­ഗോ­പ­കു­മാ­റിന്റെ നേതൃ­ത­്വ­ത്തില്‍ വ്യാ­പക റെയ്ഡ് നട­ന്നു. അമി­ത­വില ഈടാ­ക്കല്‍, പഴ­കിയ ഭക്ഷ­ണ­സാ­ധ­ന­ങ്ങള്‍ നല്‍കല്‍, ഭക്ഷ­ണ­ശാ­ല­കള്‍ വൃത്തി­ഹീ­ന­മായ നില­യില്‍ പ്രവര്‍ത്തി­പ്പി­ക്കല്‍ എന്നി­വ­യു­മായി ബന്ധ­പ്പെട്ട് 37 സ്ഥാപ­ന­ഉ­ട­മ­ക­ളില്‍ നിന്നായി ആകെ 2,71,000 രൂപ പിഴ ഈടാ­ക്കി. പാത്ര­ങ്ങ­ളില്‍ വില­വി­വരം രേഖ­പ്പെ­ടു­ത്താതെ വില്‍പ്പന നട­ത്തി­യി­രുന്ന സ്ഥാപനം അട­പ്പി­ക്കു­ക­യും, ഹോട്ട­ലു­ക­ളില്‍ കണ്ടെ­ത്തിയ ഉപ­യോ­ഗ­ശൂ­ന­്യ­മായ പച്ച­ക്ക­റി­കള്‍, തൈര്, അച്ചാ­റു­കള്‍ ഉള്‍പ്പെ­ടെ­യുള്ള പഴ­കിയ ആഹാര സാധ­ന­ങ്ങള്‍ എന്നിവ പിടി­ച്ചെ­ടുത്ത് നശി­പ്പി­ക്കു­കയും ചെയ്തു. കൂടാതെ ഏക­ദേശം 25,000 രൂപ വില­വ­രുന്ന പുക­യില ഉല്‍പ്പ­ന്ന­ങ്ങളും പിടി­കൂടി നശി­പ്പി­ച്ചി­ട്ടു­ണ്ട്.


എക്‌സൈസ് റെയ്ഡ്; 31,600 രൂപ പിഴ ഈടാക്കി

സന്നി­ധാ­ന­ത്തിലും മര­ക്കൂ­ട്ടം, പാണ്ടി­ത്താ­വ­ളം, ശരം­കു­ത്തി, ശര­ണ­സേ­തു­പാ­ലം, കൊപ്രാ­ക്ക­ളം, ഭസ്മ­ക്കു­ളം, ഉരല്‍ക്കു­ഴി, പുല്‍മേ­ട്ടി­ലേ­ക്കുള്ള കാന­ന­പാ­ത തുട­ങ്ങിയ സ്ഥല­ങ്ങ­ളില്‍ പമ്പ എക്‌സൈസ് കമ്മീ­ഷ­ണ­ര്‍ എം.­എ­സ്. വിജ­യന്റെ നിര്‍ദേ­ശാ­നു­സ­രണം റെയ്ഡു­കള്‍ നട­ത്തി. 158 കേസു­ക­ളി­ലായി 66 പായ്ക്കറ്റ് ഹാന്‍സ്, 17 പായ്ക്കറ്റ് പാന്‍മ­സാ­ല, 12 പായ്ക്കറ്റ് ക്രേന്‍ മൗത്ത് ഫ്രഷ് പാന്‍മ­സാ­ല, 15 പായ്ക്കറ്റ് സിഗ­ര­റ്റ്, 216 പായ്ക്കറ്റ് ബീഡി, 43 പായ്ക്കറ്റ് ചുരുട്ട് എന്നിവ പിടി­ച്ചെ­ടു­ത്തു. ഡിസം­ബര്‍ 28 മുതല്‍ ജനു­വരി 4 വരെ നട­ത്തിയ റെയ്ഡില്‍ 31,600 രൂപ പിഴ­യീ­ടാ­ക്കി. തൊണ്ടി­മു­തല്‍ സന്നി­ധാനം എക്‌സി­ക­്യൂ­ട്ടീവ് മജി­സ്‌ട്രേറ്റ് മുമ്പാകെ ഹാജ­രാ­ക്കി­യ­ശേഷം നശി­പ്പി­ച്ചു.

റെയ്ഡില്‍ സന്നി­ധാനം എക്‌സൈസ് ഇന്‍സ്‌പെ­ക്ടര്‍ കെ .കാര്‍ത്തി­കേ­യന്റെ നേതൃ­ത­്വ­ത്തില്‍ നടന്ന റെയ്ഡില്‍ ഇന്‍സ്‌പെ­ക്ടര്‍മാ­രാ­യ ആര്‍.­ കി­ജന്‍, വി.വി. പ്രഭാ­ക­രന്‍, ജി. കൃഷ്ണ­കു­മാര്‍, അസി.­ എ­ക്‌സൈസ് ഇന്‍സ്‌പെ­ക്ടര്‍മാ­രായ കെ.­ രാ­ജു, ടി. രഞ്ജിത്ത് ബാബു, എം. ശ്രീധ­രന്‍, എം. സുകു­മാ­രന്‍, കെ.പി. ബാല­കൃ­ഷ്ണന്‍, പി.വി. ഗോപാ­ല­കൃ­ഷ്ണന്‍ കൂടാതെ സിവില്‍ എക്‌സൈസ് ഓഫീ­സര്‍മാരും പങ്കെ­ടു­ത്തു.


"നേ­ത്ര': ശബ­രി­മല സുര­ക്ഷയ്ക്ക് പുതിയ സാങ്കേ­തിക വിദ്യ


മ­ല­മു­ക­ളില്‍ ഇ­നി­യു­ള്ള നാ­ളുകള്‍"നേ­ത്ര' ­യു­ടെ സുരക്ഷാക­ണ്ണുകള്‍. ശ­ബ­രി­മ­ലയിലെ സു­ര­ക്ഷാ­ക്ര­മീ­ക­ര­ണ­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി ജാര്‍­ഖ­ണ്ഡില്‍ നിന്നും എ­ത്തി­ച്ച "നേ­ത്ര' യു.എ.­വി (അണ്‍മാന്‍ഡ് ഏരി­യല്‍ വെഹി­ക്കിള്‍) ശ­ബ­രി­മ­ല­യു­ടെ മു­ക­ളില്‍ പരീ­ക്ഷണപ്പ­റ­ക്കല്‍ ന­ട­ത്തി. 200 മീ­റ്റര്‍ ഉ­യ­ര­ത്തില്‍ നിന്നും വ്യ­ക്തമാ­യ ചി­ത്ര­ങ്ങള്‍ അ­യ­ക്കു­ന്ന­തി­ന് ക­ഴി­യു­ന്ന 2 എ­ച്ച്്.ഡി ക്യാ­മ­റ­യാ­ണ് ഇ­തില്‍ ഘ­ടി­പ്പി­ച്ചി­രി­ക്കു­ന്ന­ത്.

തേ­നീ­ച്ച­യു­ടെ മു­രള്‍­ച്ചപോലുള്ള നേരിയ ശബ്ദം മാ­ത്ര­മു­ള്ള യ­ന്ത്ര­ത്തി­ലൂ­ടെ ഒ­രു കി­ലോ­മീ­റ്റര്‍ ചു­റ്റ­ള­വി­ലെ ദ്യ­ശ്യ­ങ്ങള്‍ പ­തി­യു­ന്ന രീ­തി­യിലാ­ണ് ഇതിന്റെ സാ­ങ്കേതി­ക വി­ദ്യ. മാ­വോ­യി­സ്­റ്റ് വ­ന­മേ­ഖ­ല­യ്­ക്കാ­യി പ്ര­ത്യേ­കം ത­യ്യാ­റാക്കി­യ നേ­ത്ര ബോം­ബെ ഐ.ഐ.ടി വി­ദ്യാര്‍­ത്ഥി­ക­ളാണ്് രൂ­പ­കല്‍­പ്പ­ന ചെ­യ്­തി­രി­ക്കു­ന്ന­ത്. 35 ല­ക്ഷം രൂ­പ­യാ­ണ് ഇ­തി­ന്റെ നിര്‍മ്മാ­ണ ചി­ല­വ്.

സി.ആര്‍.പി.എഫില്‍ ആകെ 15 യു.എ.വി നേ­ത്ര ­യാ­ണു­ള്ള­ത്. നേ­ത്ര­യു­ടെ ഉ­പ­യോ­ഗ­ത്തില്‍ പ്ര­ത്യേ­ക പ­രി­ശീല­നം നേടി­യ സിആര്‍പി­എഫ് കമാന്‍ഡോ വിഭാ­ഗ­മായ ‘കോബ്ര’യിലെ ഉദേ­്യാ­ഗ­സ്ഥ­രാണ് സന്നി­ധാ­നത്ത് ഇതിനെ നിയ­ന്ത്രി­ക്കു­ന്ന­ത്. ഡെ­പ്യൂ­ട്ടി ക­മാന്‍ഡന്റ് മ­ധു ജി. നാ­യ­രാ­ണ് ശ­ബ­രി­മ­ല­യി­ല്‍ ആര്‍.­എ.­എ­ഫിന്റെ ചുമ­തല വഹി­ക്കു­ന്ന­ത്. ശബരിമ­ല­യില്‍ നേ­ത്ര­യുടെ ആ­ദ്യ പ­റ­ക്ക­ലിന് സാക്ഷി­യാ­വാന്‍ സ­ന്നി­ധാനം സ്‌­പെഷല്‍ ഓ­ഫീ­സര്‍ അ­രുള്‍ ആര്‍.ബി. കൃ­ഷ്­ണ, മ­റ്റു ഉ­ന്ന­ത ഉ­ദ്യോ­ഗ­സ്ഥര്‍ എ­ന്നി­വര്‍ സ­ന്നി­ഹി­ത­രായിരുന്നു.


സന്നി­ധാ­നം വന­മേ­ഖ­ല­യില്‍ പോലീസ് പരി­ശോ­ധന


സു­ര­ക്ഷാ­ക്ര­മീ­ക­ര­ണ­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി സ്വാ­മി അ­യ്യ­പ്പന്‍ റോ­ഡി­ലെ ച­രല്‍­മേ­ടിലും പ­രി­സ­ര­പ്ര­ദേ­ശ­ങ്ങ­ളി­ലെ ഉള്‍­ക്കാ­ടു­ക­ളിലും ന­ടത്തി­യ പരി­ശോ­ധ­ന­യില്‍ അന­ധി­കൃത വില്‍പ്പ­ന­യ്ക്കായി സൂക്ഷി­ച്ചി­രുന്ന ഉല്‍­പ്പ­ന­ങ്ങള്‍ പി­ടി­കൂടി. സ­ന്നി­ധാ­നം എ­സ്.ഐ ബി. വി­നോ­ദ്­കു­മാ­റി­ന്റെ നേതൃ­ത്വ­ത്തില്‍ ന­ടത്തി­യ റെ­യ്­ഡില്‍ കാ­ടി­ന­കത്ത്് സൂ­ക്ഷി­ച്ചി­രുന്ന വ­സ്­തു­ക്ക­ളാ­ണ് പി­ടി­ച്ചെ­ടു­ത്ത് ഡ്യൂ­ട്ടി മ­ജി­സ്‌­േട്ര­റ്റി­ന് മുന്‍­പില്‍ ഹാ­ജ­രാ­ക്കി­യ­ത്. പരി­ശോധ­നാ സം­ഘ­ത്തില്‍ എ­സ്.ഐ. രാ­ജേ­ന്ദ്രന്‍,സി­വില്‍ പോ­ലീസ് ഓ­ഫീ­സര്‍­മാരാ­യ രാ­ധാ­കൃ­ഷ്ണന്‍, വിമല്‍, ഷൈജു, അ­ജയന്‍, ഗി­രി­ജേ­ന്ദ്രന്‍, ഹ­രി എ­ന്നി­വര്‍ പ­ങ്കെ­ടുത്തു.

സ­ന്നി­ധാ­നത്ത്് സു­ര­ക്ഷ­യ്­ക്ക് നേ­തൃത്വം നല്‍­കാന്‍ യു­വ ഓ­ഫീസര്‍

സ­ന്നി­ധാ­നത്ത്് സു­ര­ക്ഷാ­ക്ര­മീ­ക­ര­ണ­ങ്ങള്‍­ക്ക് കാ­രൃ­ക്ഷ­മ­മായ നേ­തൃത്വം നല്‍­കി യു­വ ഐ.പി.എ­സ.് ഉ­ദ്യോ­ഗ­സ്ഥന്‍ ശ്ര­ദ്ധേ­യ­നാ­കു­ന്നു. 33 ­കാ­രനാ­യ ഡോ. അ­രുള്‍ ആര്‍.ബി. കൃ­ഷ്­ണ­യാ­ണ് സ­ന്നി­ധാന­ത്തെ പുതി­യ സ്‌­പെ­ഷല്‍ ഓ­ഫീസര്‍.

ആ­തു­ര­സേ­വ­ന­ത്തി­ന്റെ വ­ഴി­ക­ളി­ലു­ടെ സ­ഞ്ച­രി­ച്ചു­ക്കൊ­ണ്ടാണ്് ജ­ന സു­ര­ക്ഷ­യി­ലേ­ക്ക് ഡോ. അ­രുള്‍ ആര്‍.ബി. കൃ­ഷ്­ണ എന്ന യുവ ഐ.പി.എസ്് കാരന്റെ വര­വ്. തി­രു­വ­ന്ത­പു­രം മെ­ഡിക്കല്‍­കോ­ളേ­ജില്‍ നി­ന്ന് എം.ഡി. നേ­ടിയ അ­ദ്ദേ­ഹം പോ­ലീ­സ് മേ­ഖ­ല തി­ര­ഞ്ഞെ­ടു­ക്കുന്ന­ത് യാ­ദ്യ­ച്ഛിക­മല്ല. റി­ട്ട­യേര്‍ഡ് പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥ­നാ­യ ജി.­ബി. ബാ­ല­കൃ­ഷ്­ണന്‍ നായ­രുടെ മ­ക­നാ­യ അ­രുള്‍ ചെ­റു­പ്പം മു­തല്‍ പോ­ലീ­സ് യൂണി­ഫോ­മി­നെ ആ­ദ­രി­ക്കു­കയും സ്‌­നേ­ഹി­ക്കു­കയും ചെ­യ്­തി­രു­ന്നു. ഐ.പി.എ­സ്. സെ­ല­ക്ഷന്‍ ല­ഭി­ച്ച­തോ­ടെ ത­ന്റെ ബാല്യ­കാ­ല സ്വ­പ്‌­ന­ങ്ങള്‍ യാ­ഥാര്‍­ത്ഥ്യ­മാ­യി. ട്രെയി­നിംഗ് കഴിഞ്ഞ് ആദ്യ പോസ്റ്റിങ് 2014 ജനു­വ­രി­യില്‍ തൃശ്ശൂര്‍ ജില്ല­യിലെ ഇരി­ങ്ങാ­ല­ക്കു­ട­യി­ലാ­യി­രു­ന്നു. ക­ഴി­ഞ്ഞ വ­ര്‍­ഷം സ­ന്നി­ധാന­ത്തെ അ­സി­സ്റ്റന്റ് സ്‌­പെ­ഷല്‍ ഓ­ഫീ­സ­റാ­യി ജോ­ലി ചെ­യ്­തി­ട്ടുണ്ട്.

ചെ­ങ്ങ­ന്നൂര്‍ എ.എ­സ്.പി. യാ­യി ജോ­ലി നോ­ക്കു­മ്പോ­ഴാ­ണ് സ­ന്നി­ധാ­നം സ്‌­പെഷല്‍ ഓ­ഫീ­സ­റാ­യി വ­രു­ന്ന­ത്. സ­ന്നി­ധാന­ത്ത് ജോ­ലി­യില്‍ പ്ര­വേ­ശി­ച്ച അ­തേ സ­മയ­ം ത­ന്നെ­യാ­ണ് കൊ­ച്ചി ഡി.സി.പി. ആ­യി സ്ഥാ­ന­ക്കയ­റ്റം ല­ഭി­ച്ചു­വെ­ന്ന ഉ­ത്തര­വ് കൈ­പ്പ­റ്റു­ന്ന­ത്. മകരവിള­ക്കിന് ശേഷം ശബ­രി­മല നട­യ­ടച്ചാല്‍ കൊച്ചി ഡി.­സി.പി. ആയി ചുമ­ത­ല­യേല്‍ക്കും. അ­യ്യ­പ്പ സ്വാ­മി­യു­ടെ ജ­ന്മ­ന­ക്ഷ­ത്രമായ ഉ­ത്രം ത­ന്നെ­യാ­ണ് ത­ന്റെയും മ­ക­ന്‍ ഭ­ര­തി­ന്റെയും ന­ക്ഷ­ത്ര­മെന്ന­ത് സ­ന്തോ­ഷ­ക­ര­മാ­ണെ­ന്ന് നി­യു­ക്ത ഡി.സി.പി. പ­റ­ഞ്ഞു.

ആ­രോ­ഗ്യ­വ­കു­പ്പില്‍ നി­ന്നും വി­ര­മി­ച്ച ശ്രീര­ഞ്­ജി­നി­യാ­ണ് അ­മ്മ. ഗോ­കു­ലം മെ­ഡി­ക്കല്‍ കോ­ളേ­ജി­ലെ ഡോ­ക്ട­റാ­യി ജോ­ലി ചെ­യ്­തി­രുന്ന ഡോ. ദേ­വി­യാ­ണ് ഭാ­ര്യ. നാ­ലു­മാ­സം പ്രാ­യ­മു­ള്ള ഒ­രു മ­ക­നുണ്ട്, ഭര­ത് ഡി. കൃ­ഷ്­ണ­.


സന്നിധാനം ഭക്തി­സാ­ന്ദ്ര­മാക്കി നൃത്ത­സന്ധ്യയും ഭക്തി ഗാനസുധയും

ശബ­രീശ സ­ന്നി­ധി­യിലെ ഓഡി­റ്റോ­റി­യ­ത്തില്‍ രാധാ­മാ­ധവം സ്കൂള്‍ ഓഫ് ഡാന്‍സ് അവ­ത­രി­പ്പിച്ച ന്യത്ത­സന്ധ്യ ആയി­ര­ക്ക­ണ­ക്കിന് ഭക്തര്‍ക്ക് നയന മനോ­ഹ­ര­ കാ­ഴ്ച­യൊ­രു­ക്കി.­ കന്നി അയ്യ­പ്പ­ന്മാരും കുഞ്ഞുമാളി­ക­പ്പു­റ­ങ്ങളും അര­ങ്ങി­ലെ­ത്തിയ ന്യത്ത­ത്തില്‍ വിവിധ ആരാ­ധ­നാ­മൂര്‍ത്തി­ക­ളായ ഗണ­പ­തി,­ ശി­വന്‍, ­മു­രു­കന്‍,­ അ­യ്യ­പ്പന്‍, വിഷ്ണു,­ മാ­രി­യ­മ്മ, ­സ­ര­സ്വതി എന്നി­വരെ സ്തുതി­ക്കുന്ന സെമി ക്ലാസി­ക്കല്‍ ഗാന­ങ്ങ­ളുടെ ന്യത്താവി­ഷ്കാ­രമാണ് അവ­ത­രി­പ്പി­ച്ച­ത്. ­

ഒ­ന്ന­ര­ മ­ണി­ക്കൂര്‍ നീണ്ടു­നിന്ന കലാ­പ്ര­ക­ട­ന­ത്തില്‍ 15 ഗാന­ങ്ങള്‍ ന്യത്താ­വി­ഷ്കാരം നല്‍കി­.­ ചേര്‍ത്ത­ല­യില്‍ 15 വര്‍ഷ­മായി ന്യത്തം പഠി­പ്പി­ക്കുന്ന രാധികടീച്ച­റുടെ ശിഷ്യര്‍ കഴിഞ്ഞ മൂന്നു വര്‍ഷ­മായി ശബ­രീശ സന്നി­ധി­യില്‍ ന്യത്തം അവ­ത­രി­പ്പി­ക്കു­ന്നു­ണ്ട്. ­പ്രാണ്‍,­ അ­തുല്‍ രാധാ­കൃ­ഷ്ണന്‍, ­അ­തുല്‍കൃ­ഷ്ണ,­ ആദി­ത്യന്‍, ­ആ­ദി­ശ­ങ്കര്‍, ആ­ര്യ, അനീറ്റ എന്നി­വ­രാണ് സംഘ­ത്തി­ലു­ണ്ടാ­യി­രു­ന്ന­ത്. ­

ഇതേ വേദി­യില്‍ത്തന്നെ ചേര്‍ത്ത­ല­യില്‍ നിന്നും ഇവ­രോ­ടൊപ്പം വന്ന വിജ്ഞാ­ന­സ­ന്താ­യിനി മഹാ­ല­ക്ഷ്മി­ ക്ഷേ­ത്ര­ത്തിലെ ഭജ­ന­സംഘം അവ­ത­രി­പ്പിച്ച ഭക്തി­ഗാ­ന­സു­ധയും ഭക്തജന­ങ്ങള്‍ക്ക് പ്രിയ­ങ്ക­ര­മാ­യി.
മക­ര­വി­ളക്ക് :അവ­ലോ­ക­ന­യോഗം ചേര്‍ന്നുമക­ര­വി­ളക്ക് :അവ­ലോ­ക­ന­യോഗം ചേര്‍ന്നുമക­ര­വി­ളക്ക് :അവ­ലോ­ക­ന­യോഗം ചേര്‍ന്നുമക­ര­വി­ളക്ക് :അവ­ലോ­ക­ന­യോഗം ചേര്‍ന്നുമക­ര­വി­ളക്ക് :അവ­ലോ­ക­ന­യോഗം ചേര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക