Image

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ക്വീന്‍സ്, ലോംഗ്‌ഐലന്‍ഡ്, ബ്രൂക് ലിന്‍ പള്ളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസും നവവല്‍സരവും ആഘോഷിച്ചു

ജോര്‍ജ് തുമ്പയില്‍ Published on 05 January, 2016
മലങ്കര ഓര്‍ത്തഡോക്‌സ് സഭ ക്വീന്‍സ്, ലോംഗ്‌ഐലന്‍ഡ്, ബ്രൂക് ലിന്‍ പള്ളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസും നവവല്‍സരവും ആഘോഷിച്ചു
ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ക്വീന്‍സ്, ലോംഗ്‌ഐലന്‍ഡ്, ബ്രൂക് ലിന്‍ ഭാഗങ്ങളിലുള്ള പത്ത് ഇടവകകളുടെ നേതൃത്വത്തില്‍ സംയുക്ത ക്രിസ്മസ്, നവവല്‍സര ആഘോഷം ജനുവരി 3-ാം തിയതി ഞായറാഴ്ച നടന്നു. നോര്‍ത്ത് ഈസ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാമാര്‍ നിക്കോളോവോസിന്റെ അധ്യക്ഷതയില്‍ ന്യൂയോര്‍ക്കിലെ ഗ്ലെന്‍ ഓക്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4 മണി മുതല്‍ 9 മണി വരെയായിരുന്നു ആഘോഷപരിപാടികള്‍. കോപ്ടിക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ഫാ.മക്കാറിയോസ് അന്തോണിയോസ് ക്രിസ്മസ്, നവവല്‍സര സന്ദേശം നല്‍കി.

കൗണ്‍സില്‍ പ്രസിഡന്റ് ഫാ.ജോണ്‍ തോമസ്, സെക്രട്ടറി തോമസ് വര്‍ഗീസ്, ട്രഷറര്‍ ജോണ്‍ താമര വേലില്‍, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ കോരസണ്‍ വര്‍ഗീസ്, പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ സംസാരിച്ചു. ക്വയര്‍ ഡയറക്ടര്‍ വെരി. റവ.പൗലോസ് ആദായി കോര്‍ എപ്പിസ്‌ക്കോപ്പയുടെ നേതൃത്വത്തില്‍ ജോസഫ് പാപ്പന്‍ ക്വൊയര്‍ മാസ്റ്ററും മേരി വര്‍ഗീസ്, തോമസ് മത്തായി എന്നിവര്‍ ക്വൊയര്‍ കോഓര്‍ഡിനേറ്റര്‍മാരുമായി നടന്ന ഗാനവിരുന്ന് ഹൃദ്യമായി. പ്രദേശത്തെ പത്ത് ഇടവകകളുടെ നേതൃത്വത്തില്‍ നടന്ന കുട്ടികളുടെ പരിപാടികളുടെ പരിപാടികളും ആകര്‍ഷണീയമായി. അബിഗയ്ല്‍ വര്‍ഗീസിന്റെ ബൈബിള്‍ പാരായണത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.


മലങ്കര ഓര്‍ത്തഡോക്‌സ് സഭ ക്വീന്‍സ്, ലോംഗ്‌ഐലന്‍ഡ്, ബ്രൂക് ലിന്‍ പള്ളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസും നവവല്‍സരവും ആഘോഷിച്ചുമലങ്കര ഓര്‍ത്തഡോക്‌സ് സഭ ക്വീന്‍സ്, ലോംഗ്‌ഐലന്‍ഡ്, ബ്രൂക് ലിന്‍ പള്ളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസും നവവല്‍സരവും ആഘോഷിച്ചുമലങ്കര ഓര്‍ത്തഡോക്‌സ് സഭ ക്വീന്‍സ്, ലോംഗ്‌ഐലന്‍ഡ്, ബ്രൂക് ലിന്‍ പള്ളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസും നവവല്‍സരവും ആഘോഷിച്ചുമലങ്കര ഓര്‍ത്തഡോക്‌സ് സഭ ക്വീന്‍സ്, ലോംഗ്‌ഐലന്‍ഡ്, ബ്രൂക് ലിന്‍ പള്ളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസും നവവല്‍സരവും ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക