Image

റോക്ക്‌ലാണ്ട് ജോയിന്റ് കൗണ്‍സില്‍ ഭക്തിനിര്‍ഭരമായി ഐക്യക്രിസ്തുമസ് ആഘോഷിച്ചു.

പി.പി.ചെറിയാന്‍ Published on 21 January, 2012
റോക്ക്‌ലാണ്ട് ജോയിന്റ് കൗണ്‍സില്‍ ഭക്തിനിര്‍ഭരമായി ഐക്യക്രിസ്തുമസ് ആഘോഷിച്ചു.
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ റോക്ക്‌ലാണ്ട് കൗണ്ടിയിലുള്ള വിവിധ ക്രൈസ്തവ സഭകളുടെ സംയുക്തവേദിയായ ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പന്ത്രണ്ടാമത് ഐക്യക്രിസ്തുമസ് ആഘോഷം ജനുവരി മാസം 8-ാം തീയതി ഞായറാഴ്ച വൈകുന്നരം നാലര മണിക്ക് സഫേണിലുള്ള സെന്റ് മേരീസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വെച്ചു നടത്തപ്പെട്ടു. വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ഇടവകജനങ്ങളും കമ്മറ്റിയംഗങ്ങളും പട്ടക്കാരും, അഭിവന്ദ്യ തിരുമേനിമാരും മുഖ്യകവാടത്തിലൂടെ ദേവാലയത്തില്‍ പ്രവേശിച്ചതോടുകൂടി ആഘോഷങ്ങള്‍ക്കു തുടക്കമായി.

തുടര്‍ന്നു നടന്ന ആരാധനയ്ക്ക് അഭിവന്ദ്യ തിരുമേനിമാരും പട്ടക്കാരും നേതൃത്വം നല്‍കി. സീറോ മലങ്കര കാത്തലിക് സഭയുടെ ബിഷപ്പ് അഭിവന്ദ്യ ഡോ. തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ, ക്‌നാനായ സഭയുടെ ബിഷപ്പ് അഭിവന്ദ്യ അയൂബ്
മാര്‍ സില്‍വാനിയോസ് മെത്രാപ്പോലീത്താ എന്നിവര്‍ ക്രിസ്തുമസ് സന്ദേശങ്ങള്‍ നല്‍കി. റോക്ക്‌ലാണ്ട് കൗണ്ടിയിലുള്ള ഓള്‍ സെയിന്റ്‌സ് എപ്പിസ്‌കോപ്പല്‍ സി.എസ്സ്.ഐ ചര്‍ച്ച്, സെന്റ് ജെയിംസ് മാര്‍ത്തോമ്മാ ചര്‍ച്ച്, സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്‍ഡ്യ, സെന്റ് പീററ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് മേരീസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് ചര്‍ച്ച് എന്നിവര്‍ ആഘോഷത്തില്‍ ശ്രുതിമധുരങ്ങളായ ഗാനങ്ങളാലപിച്ചു. കൂടാതെ യുവജനങ്ങള്‍ അവതരിപ്പിച്ച വാദ്യസംഗീതം ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി, സെന്റ് മേരീസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ കുട്ടികള്‍ അവതരിപ്പിച്ച ജനനപെരുന്നാളിന്റെ ദൃശ്യാവിഷ്‌ക്കരണം ആഘോഷങ്ങളിലെ മുഖ്യഘടകമായിരുന്നു. ക്രിസ്തുമസ് ആഘോഷത്തിലെ സ്‌തോത്രകാഴ്ചയില്‍നിന്നും ലഭിച്ച തുക ബഥനി മാര്‍ത്തോമ്മാ ചര്‍ച്ചിലൂടെ നടത്തപ്പെടുന്ന ഒരു ജീവകാരുണ്യപ്രവര്‍ത്തനത്തിനു വിനിയോഗിക്കുന്നതിനായി സംഭാവനയായി നല്‍കി. സംഭാവന അഭിവന്ദ്യ ജോര്‍ജ് നൈനാന്‍ തിരുമേനി ഇടവകയ്ക്കുവേണ്ടി വികാരി റവ.വര്‍ഗീസ് ജോര്‍ജിനു നല്‍കപ്പെട്ടു. ജോയിന്റ് സെക്രട്ടറി കൗണ്‍സില്‍ പ്രസിഡന്റ് റവ. ഡോ.ഗീവര്‍ഗീസ് എം. ഡാനിയല്‍ സ്വാഗതവും സെക്രട്ടറി ജിജി റ്റോം ഇലന്തൂര്‍ നന്ദിയും രേഖപ്പെടുത്തി.

കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളായി ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, റോക്ക്‌ലാണ്ട് കൗണ്ടിയിലെ വിവിധ സഭാ വിഭാഗങ്ങള്‍ക്ക് ക്രിസ്തീയ കൂട്ടായ്മയും, പരസ്പര സഹകരണവും നല്‍കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. റവ.ഡോ. വര്‍ഗീസ് എം. ഡാനിയേല്‍(പ്രസിഡന്റ്), റവ. വര്‍ഗീസ് മാത്യൂ (വൈസ് പ്രസിഡന്റ്), ജിജി റ്റോം ഇലന്തൂര്‍ (സെക്രട്ടറി), കെ. ജോണ്‍ അലക്‌സാണ്ടര്‍ (ജോയിന്റ് സെക്രട്ടറി), ചിത്ര ജേക്കബ് (ട്രഷറര്‍ ), പി.ഡി. ജോഷ്വോ(ജോയിന്റ് ട്രഷറര്‍ ), സജി.എം. പോത്തന്‍ , വര്‍ഗീസ് ചെറിയാന്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരുമായി, വിവിധ ഇടവകകളിലെ പട്ടക്കാരും കമ്മറ്റിയംഗങ്ങളുമടങ്ങുന്ന വിപുലമായ കമ്മറ്റിയാണ് ആഘോഷങ്ങള്‍ക്കു വേണ്ട നേതൃത്വം നല്‍കിയത്.
റോക്ക്‌ലാണ്ട് ജോയിന്റ് കൗണ്‍സില്‍ ഭക്തിനിര്‍ഭരമായി ഐക്യക്രിസ്തുമസ് ആഘോഷിച്ചു.
റോക്ക്‌ലാണ്ട് ജോയിന്റ് കൗണ്‍സില്‍ ഭക്തിനിര്‍ഭരമായി ഐക്യക്രിസ്തുമസ് ആഘോഷിച്ചു.
റോക്ക്‌ലാണ്ട് ജോയിന്റ് കൗണ്‍സില്‍ ഭക്തിനിര്‍ഭരമായി ഐക്യക്രിസ്തുമസ് ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക