Image

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ വിശുദ്ധ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുന്നാള്‍ ആഘോഷിച്ചു

ബിനോയി കിഴക്കനടി (പി. ര്‍. ഒ.) Published on 06 January, 2016
ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ വിശുദ്ധ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുന്നാള്‍ ആഘോഷിച്ചു
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ജാനുവരി 3 ഞായറാഴ്ച രാവിലെ 9.45 ന് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.
 
          തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍, ഇസ്രായേല്‍ക്കാര്‍ എട്ടാം നാള്‍ ശിശുക്കളെ പരിച്ചേദനത്തിലൂടേയും, പേരുനല്‍കുകയും, ആദ്യജാതനെ ദൈവത്തിന് സമര്‍പ്പിക്കുന്നതും, ആടിന്റെ ബലിയര്‍പ്പണത്തിലൂടെ ശിശുവിനെ തിരിച്ചുമേടിക്കുന്നതും, പാപപരിഹാരത്തിനായി പ്രാവിനെ ബലി അര്‍പ്പിക്കുന്നതും, 3 വയസ്സില്‍ രക്തസാക്ഷിയായ വി. കുര്യാക്കോസിനേപ്പറ്റിയും, അമ്മയായ വി. ജൂലിയറ്റയേപ്പറ്റിയും, വി. ചാവറയച്ചനേപ്പറ്റിയും, ക്‌നാനായക്കാരുടെ ആദ്യ മൂന്ന് പള്ളികളില്‍ ഒന്ന് വി. കുര്യാക്കോസിന്റെ നമത്തിലുള്ളതായിരുന്നുവെന്നും, ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ വിശദീകരിച്ചു. സീറോമലബാര്‍ സഭയുടെ അഭിമാനമായ 3 വിശുദ്ധരില്‍ ഒരാളായ വിശുദ്ധ ചാവറയച്ചനിലൂടെ കേരള സഭക്കുണ്ടായ ആധ്യാത്മീയ നേട്ടങ്ങളേപ്പറ്റിയും, എല്ലാ ജനങ്ങള്‍ക്കും പ്രത്യേകിച്ച് പാവപ്പെട്ട ആള്‍ക്കാര്‍ക്കുമുണ്ടായ വിദ്യാഭ്യാസ സംഭാവനങ്ങളേപ്പറ്റിയും ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ എടുത്തു പറഞ്ഞു. സാബു & ഷീബ മുത്തോലം കുടുബാംഗങ്ങളാണ് ഈ തിരുന്നാളിന്റെ പ്രസുദേന്തിമാര്‍. ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്ത് ഇതിന്റെ പ്രസുദേന്തിമാരേയും, ഈ തിരുന്നാള്‍ ഭംഗിയായി നടത്തുന്നതിന് നേത്യുത്വം നല്‍കിയ കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ്ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ് പുത്തെന്‍പുരയില്‍ എന്നിവരേയും അഭിനന്ദിക്കുകയുണ്ടായി.

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ വിശുദ്ധ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുന്നാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക