ഷിക്കാഗോ: സീറോ മലബാര്‍ രൂപതയില്‍ നാല് വൈദീകര്‍ക്ക് പുതിയ നിയമനം നല്‍കിക്കൊണ്ട്
രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ഉത്തരവ് നല്കി.
തദനുസാരം ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ ഇടവക വികാരിയായ നിരപ്പേല്‍
ജയിംസ് അച്ചന് കാലിഫോര്‍ണിയയിലെ സാന്റാ അന്ന സെന്റ് തോമസ് ഫൊറോനാപള്ളി
വികാരിയായും, ടെക്സസിലെ എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്സി പള്ളി വികാരിയായ അമ്പാടന്‍
റാഫേല്‍ അച്ചന് ബോസ്റ്റണ്‍ സെന്റ് തോമസ് പള്ളി വികാരിയായും നിയമിതനാകും.
ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനാ പള്ളി സഹവികാരിയായിരിക്കുന്ന വില്‍സണ്‍
ആന്റണി അച്ചന് എഡിന്‍ബര്‍ഗ് സീറോ മലബാര്‍ പള്ളി വികാരിയായും, സ്റ്റീഫന്‍
കണിപ്പള്ളില്‍ അച്ചന് ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളി സഹവികാരിയായും
ഉത്തരവാദിത്വം ഏറ്റെടുക്കും.
ഈ നിയമനങ്ങളെല്ലാം 2016 ഫെബ്രുവരി ഒന്നാം
തീയതി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍
വേത്താനത്ത് അറിയിച്ചു.