Image

ലോകസമാധാനം ഹനിക്കുന്ന മൃഗീയചിന്തകള്‍ (വാസുദേവ് പുളിക്കല്‍)

Published on 07 January, 2016
ലോകസമാധാനം ഹനിക്കുന്ന മൃഗീയചിന്തകള്‍ (വാസുദേവ് പുളിക്കല്‍)
സ്‌നേഹവും പരസ്പര ബഹുമാനവുമാണ് ലോകത്ത് സന്തോഷം നിലനിര്‍ത്താനുള്ള പ്രധാന ഘടകങ്ങള്‍. രാഷ്ട്രഹ്ന- മത-ജാതി നിറഭേദങ്ങള്‍ക്ക് ഈശ്വരന്റെ മുന്നില്‍ യാതൊരു സ്ഥാനവുമില്ല. എന്നാല്‍, ലോകമെബാടും വെറുപ്പും വിദ്വേഷവും സംഘര്‍ഷവും രക്തച്ചൊരിച്ചിലുമാണ്. ലോകസമാധാനം ഹനിക്കപ്പെടുന്നതിനുള്ള കാരണം അന്വേഷിച്ചു ചെല്ലുമ്പോള്‍ ചെന്നെത്തുന്നത് മൃഗീയചിന്തകള്‍ക്ക് കീഴടങ്ങി നില്‍ക്കുന്ന ഭരണകര്‍ത്താക്കളിലും പലമതസാരവും ഏകം എന്ന് മനസ്സിലാക്കാത്ത മതവിദ്വേഷികളിലുമാണ്. സര്‍ക്കാര്‍ വേണ്ടത്ര ചിന്തയില്ലാതെ ക്രൂരമായി തന്നിഷ്ടമനുസരിച്ച  ഭരണം നടത്തുമ്പോള്‍ അതിനെ മൃഗീയഭരണം എന്ന് പറയാം. രാഷ്ട്രത്തിന്റെ പുരോഗതിയും ക്ഷേമവും എന്ന അനിവാര്യത മുന്നില്‍ കണ്ടുകൊണ്ട് സമാധാനപരമായ ഭരണം കാഴ്ച വയ്ക്കുന്നതിനു പകരം മതസാഹോദര്യം തകര്‍ക്കാനും രാഷ്ട്രങ്ങള്‍ തമ്മില്‍ പൊരുതാനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നു. അതിന് ഭരണകര്‍ത്താക്കള്‍ പ്രധാനമായും ഉപയോഗിക്കുന്നത് ശാസ്ര്തത്തിന്റെ നേട്ടത്തെയാണ്. പ്രപഞ്ചരഹസ്യത്തിന്റെ അജ്ഞാത കോണുകളിലേക്ക് വെളിച്ചം വീശിക്കൊണ്ട് അറിവിന്റെ വിഹായസ്സിലേക്ക് നമ്മേ ഉയര്‍ത്തിയവരാണ് ശാസ്ര്തജ്ഞന്മാര്‍. ശാസ്ര്തജ്ഞന്മാര്‍ പകര്‍ന്നു തന്ന അറിവ് ലോകത്തിന് പ്രയോജനകരമാക്കിത്തീര്‍ക്കുന്നതിനു പകരം ഭരണകര്‍ത്താക്കളുടെ മൃഗീയചിന്തകള്‍ മൂലം ലോകനാശത്തിനുള്ള മാരകായുധങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കപ്പെടുന്നു. ഐസ്റ്റന്റെ ഇ=എംസിസ്ക്വയേര്‍ഡ് എന്ന കണ്ടെത്തലും മറ്റും ലോക പുരോഗതിക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ശാസ്ര്തജ്ഞന്മാരില്‍ നിന്നു തന്നെ നിര്‍ദ്ദേശങ്ങള്‍ സ്വികരിച്ച് കണ്ടുപിടുത്തങ്ങള്‍ പ്രായോഗികമാക്കുന്ന ഭരണകര്‍ത്താക്കളാണ് ലോകനന്മ ആഗ്രഹിക്കുന്നവര്‍. ദ്രോഹബുദ്ധികളായ രാഷ്ട്രീയക്കാര്‍ മാത്രമല്ല, കൊല്ലിനും കൊലക്കും കൊള്ളി വയ്പിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും പിന്നിലുള്ള രാഷ്ടീയ സാമൂഹിക സാമൂദായിക ചരുടുവലികള്‍ക്ക് കൂട്ടു നില്‍ക്കുന്ന മനുഷ്യനും ഈ ലോകത്തിന് സംഭവിച്ച  മാരകദുരിതമാണ്. മൃഗീയചിന്തകള്‍ക്ക് വിധേയരാകുന്ന ഇന്നത്തെ മനുഷ്യന് ജീവിതമൂല്യങ്ങളെല്ലാം നഷ്ടപ്പെട്ടതുകൊണ്ടല്ലേ അവന്റെ ജീവിതത്തിന്‍ നിന്ന് സത്യവും നീതിയും സ്‌നേഹവും കാരുണ്യവും എല്ലാം ചോര്‍ന്നു പോയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യ രാഷ്ട്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാരതത്തില്‍ നടന്ന അണുപരീക്ഷണം പല തരത്തിലാണ് വിലയിരുത്തപ്പെടുന്നത്. അണുപരീക്ഷണത്തിനു ശേഷം മറ്റു രാഷ്ട്രങ്ങള്‍ പഴയ മതിപ്പോടെ ഭാരതത്തെ വീക്ഷിക്കുന്നുണ്ടോ? ഇപ്പോഴാണെങ്കില്‍ ഒരു ഹിന്ദു പാര്‍ട്ടി അധികാരം കായ്യാളിയിരിക്കുന്നതു കൊണ്ട് ഇന്‍ഡ്യ ഹിന്ദുവല്‍ക്കരിക്കപ്പെടുമോ എന്ന ആശങ്കയും സംശയവും ഇന്‍ഡ്യയിലെ മതേതരത്വവാദികള്‍ക്ക് മാത്രമല്ല വിദേശീയര്‍ക്കുമുണ്ട്. എങ്കിലും തങ്ങള്‍ക്ക് ലാഭകരമായ വ്യവസായ ബന്ധങ്ങള്‍ നിലനില്‍ക്കുന്നതു കൊണ്ട് അനുകൂലമായ നിലപാട് ചില രാജ്യങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടായിരിക്കാം. വിവിധ രാഷ്ട്രങ്ങങ്ങളുടെ ശത്രുത സാധാരണക്കാരെ എങ്ങനെയാണ് ബാധിക്കുക എന്നത് അവര്‍ക്കു നിഗൂഢവും അജ്ഞാതവുമാണ്. എന്നാല്‍ അണുപരീക്ഷണം നടത്തിയവര്‍ക്ക് അതിന്റെ പ്രത്യാഖ്യാതം വ്യക്തമായിരുന്നില്ലേ? ഇതു മൂലം ഉണ്ടായേക്കാവുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതികൂല സാഹചര്യങ്ങളെ പറ്റിയും രാഷ്ട്രത്തിന്റേയും സമൂഹത്തിന്റേയും വിവിധ മണ്ഡലങ്ങളിലുള്ള പുരോഗതിയെ അതു ബാധിക്കുമെന്നതിനെ പറ്റിയും അവര്‍ അജ്ഞാതരായിരുന്നു എന്ന് ചിന്തിക്കാന്‍ ന്യായം കാണുന്നില്ല. ഇതിന്റെയൊക്കെ പരിണിത ഫലം അനുഭവിക്കേണ്ടി വരുന്നത് സമാധാനപ്രിയരായ ജനങ്ങളാണ്.

ധര്‍മ്മശാസ്ര്തങ്ങളും വേദഗ്രന്ഥങ്ങളും സമ്മാനിച്ച് അവയിലൂടെ ലോകക്ഷേമത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ആചാര്യന്മാരുടെ നാടാണ് ഭാരതം. ലൗകികതയുടെ വിശാല വിഹായസ്സിലേക്ക് പറന്നുയുരാതെ ആദ്ധ്യാത്മികതയുടെ ആഴത്തിലേക്കിറങ്ങില്ലെന്ന് ആത്മസുഖം നേടാന്‍ പ്രേരിപ്പിക്കുന്ന ധര്‍മ്മശാസ്ര്തം അണുസ്‌ഫോടനത്തിന്റെ പുക പിടിച്ച് മങ്ങുന്നു. ചിന്തിക്കുകയും അതിനനുസൃമായി ജീവിതം നയിക്കുകയും ചെയ്യുന്നവരാണ് മനുഷ്യര്‍. ഈ സവിശേഷതയാണ് മൃഗലോകത്തില്‍ നിന്ന് മനുഷ്യലോകത്തെ ഉയര്‍ത്തിപ്പിടിക്കുന്നത്. പക്ഷെ, മനുഷ്യനില്‍ അന്തര്‍ലീനമായിക്കിടക്കുന്ന മൃഗീയവികാരങ്ങള്‍ ചിലപ്പോള്‍ നിയന്ത്രാണാതീതമാകും. ഭരണകര്‍ത്താക്കളുടെ ചിന്താമണ്ഡലത്തില്‍ അമര്‍ന്നു കിടന്ന മൃഗീയവികാരം അണപൊട്ടിയൊഴുകിയതാണ് അണുസ്‌ഫോടനത്തിലൂടെ ലോകം ദര്‍ശിച്ചത്്. എന്നാല്‍, അണുസ്‌ഫോടനത്തില്‍ ഭരണകൂടം അഭിമാനം കൊള്ളുന്നുണ്ടാകും. അയല്‍ രാജ്യത്തെ അണുബോബിട്ടു നാമാവശേഷമാക്കുമെന്ന് ഭരണകുടം ചിന്തിക്കുന്നുമുണ്ടാകും. മൃഗീയമായ ചിന്ത. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ എന്ന മന്ത്രം പ്രധാന പ്രാര്‍ത്ഥനയായി കരുതുന്ന ഭാരതീയര്‍ അണുബോംബ് പൊട്ടിക്കാന്‍ തായ്യാറായി നില്‍ക്കുന്നു. എല്ലാത്തിനേയും ഉള്‍ക്കൊള്ളാനുള്ള കഴിവിലാണ് ഭാരതീയ സംസ്കാരത്തിന്റെ മഹത്വമിരിക്കുന്നത്. ഗംഗ ഉത്ഭവസ്ഥാനത്ത് പവിത്രമായിരുന്നു, അതില്‍ മാലിന്യങ്ങള്‍ പ്രവാഹത്തിനിടയല്‍ അലിഞ്ഞു ചേര്‍ന്നതാണ്. അതുപോലെ മൃഗീയചിന്തകളെ ഊട്ടി വളര്‍ത്തി വേദോപനിഷത്തുക്കളുടെ പ്രയോക്താക്കള്‍ അവ ദുര്‍വ്യാഖ്യാനം ചെയ്ത് ഭാരതീയ സംസ്കാരത്തിന്റെ മഹത്വത്തെ പരിമിതപ്പെടുത്തുകയുംന്ആ സംസ്കാരത്തിന്റെ തേജോമയമായ മുഖത്ത് നിഴല്‍ വിരിക്കുകയും ചെയ്തിട്ടുണ്ട്. ഭാരതീയ സംസ്കാരത്തിന്റെ നവനീതകമെന്ന നിലയില്‍ മാനവരാശിക്ക് ലഭില്ലിട്ടുള്ള അദൈ്വത ദര്‍ശനത്തിനനുരൂപമായ ചിന്തയില്‍ ഒതുങ്ങി നില്‍ക്കുന്നതാണ് ഉചിതം.

പാശ്ചാത്യ മിഷനറിമാരുടെ മതപ്രചാരണ സ്വഭാവത്തെ അടിസ്ഥാനമാക്കി, പൗരസ്ത്യ രാജ്യങ്ങള്‍ക്ക് മതം വേണ്ടുവോളമുണ്ട്, അവര്‍ക്ക് വേണ്ടത് മതമല്ല അവരുടെ വരളുന്ന തൊണ്ടക്ക് ആഹാര പാനിയങ്ങളാണെന്ന് പാശ്ചാത്യ സംസ്കാരത്തെ നിഷ്ക്കരുണം വിമര്‍ശിച്ചിട്ടുള്ള സ്വാമി വിവേകാനന്ദന്‍ മദര്‍ തെരെസ്സയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ജീവില്ലിരുന്നെങ്കില്‍ ഒരു തിരുത്തലിന് തയ്യാറാകുമായിരുന്നു. കല്‍ക്കട്ടയിലെ തെരുവില്‍ വിശപ്പുകൊണ്ട് തലകറങ്ങി വീണ നിരവധി പേര്‍ക്ക് ജാതിമതഭേദമന്യേ പരിചരണം നല്‍കിയ മദര്‍ തെരെസ്സ വേറിട്ടു നിന്ന ഒരു വ്യക്തിത്വമായിരുന്നു. മഹത്തവും സമ്പന്നവുമായ ക്രിസ്തീയപ്രചാരണ സഭകള്‍ക്ക് ഇന്‍ഡ്യക്കു വേണ്ടി ചെയ്യാന്‍ സാധിക്കുന്ന യഥാര്‍ത്ഥമായ സേവനം മനുഷ്യകാരുണ്യപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെന്ന ഗാന്ധിജിയുടെ വാക്കുകള്‍ മദര്‍ തെരെസ്സ അന്വര്‍ത്ഥമാക്കി.

വിവേകാനന്ദസ്വാമിയുടെ പ്രസ്ഥാവനയില്‍ ഭരണകക്ഷികള്‍ ശ്രദ്ധിക്കേണ്ടതായ ഭാരതത്തിന്റെ ശോചനീയമായ സമ്പത് വ്യവസ്ഥിതി പ്രകടമാകുന്നുണ്ടെങ്കിലും ഭരണകര്‍ത്താക്കള്‍ അതിന് അത്രക്കൊന്നും പ്രാധാന്യം നല്‍കുന്നില്ല. അണുപരീക്ഷണത്തിനു വേണ്ടി ധൂര്‍ത്തടിക്കുന്ന പണം ആയിരങ്ങളുടെ തൊണ്ട നനക്കാനുതകുന്ന ഏതെങ്കിലും പദ്ധതികള്‍ക്ക് വേണ്ടി ചിലവഴിച്ചിരുന്നെങ്കില്‍ അത് ജീവകാരുണ്യ പ്രവര്‍ത്തനമായി ലോകം വീക്ഷിച്ചേനെ. ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ സാധാരണക്കാരന്റെ പ്രാഥമികമായ ആവശ്യങ്ങള്‍ നിര്‍വേറ്റാനോ സാധിക്കാതെ കണ്ണു മിഴില്ലു നില്‍ക്കുമ്പോഴാണ് അണുസ്‌ഫോടനം നടത്തിയും അണ്വായുധങ്ങള്‍ നിര്‍മ്മിച്ചും ശക്തി തെളിയിക്കാന്‍ ശ്രമിക്കുന്നത്. ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ അണുസ്‌ഫോടനമല്ല മറ്റൊരു സി. വി. രാമനേയോ രബീന്ദ്രനാഥ ടഗോറിനേയോ ആണ് ആവശ്യം.

ആദ്ധ്യാത്മിക സംസ്കാരത്തില്‍ നിന്നും സമസൃഷ്ട സ്‌നേഹത്തില്‍ നിന്നും ലഭ്യമാകേണ്ട ധാര്‍മ്മിക മൂല്യങ്ങളുടെ സ്ഥാനത്ത് "പല്‍ക്കടല്‍ത്തിര തള്ളിയേറി വരുന്നതു പോലെ'' മൃഗീയചിന്തകള്‍ കുന്നു കൂടുന്നു. ഒരു വശത്ത് മതേതരരാഷ്ട്രമെന്ന് ഉല്‍ഘോഷിക്കും മറു വശത്ത് ഇതര മതസ്തരുടെ ആരാധനാലയങ്ങള്‍ പോളിക്കും, സനാതന ധര്‍മ്മം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ഉച്ചനീചത്വങ്ങള്‍ വെച്ചു പുലര്‍ത്തും. മൃഗീയവും ഹിംസാത്മകവുമായ യജ്ഞങ്ങള്‍ ചെയ്യുന്നത് പാവനമായി കരുതുന്നുവര്‍ മറുവശത്ത് അഹിംസാതത്വം ഉയര്‍ത്തിപ്പിടിക്കുന്നു. ധര്‍മ്മശാസ്ര്തങ്ങള്‍ അനുശാസിക്കുന്നത് അശാസ്ര്തീയമെന്ന് തോന്നിയാല്‍ അത് തള്ളിക്കളയാന്‍ മടി കാണിക്കരുത്. മതവിദ്വേഷത്തിന്റേയും യാഥാസ്ഥികത്വത്തിന്റേയും അര്‍ത്ഥശൂന്യതയും അതില്‍ മുറുകെന്പിടില്ലുകൊണ്ട് ജീവിക്കുന്നവരുടെ സങ്കുചിതത്വ മനോഭാവവുമാണ് ഇവിടെ പ്രകടമാകുന്നത്. മതസ്ഥാപകരായ ജഗത്ഗുരുക്കന്മാര്‍, ഒരേ സത്യത്തിന്റെ വ്യത്യസ്ത തരത്തിലുള്ള വക്താക്കളാണ് തങ്ങള്‍ എന്ന് പരസ്പരം അംഗീകരിക്കുമ്പോള്‍ അനുയായികളായ മതവിശ്വാസികള്‍ മതങ്ങളുടെ പേരില്‍ കലാപങ്ങളുണ്ടാക്കി പരസ്പരം വെട്ടി മരിക്കുന്നു. 

 അങ്ങനെയുള്ള കലാപത്തിന് കടിഞ്ഞാണിടാന്‍ ഭരണകര്‍ത്താക്കള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ അവരുടെ ശ്രദ്ധ അണുപരീക്ഷണത്തിനും മാരകായുധങ്ങളുടെ ശേഖരം വര്‍ദ്ധിപ്പിക്കുന്നതിനുമാണ്. ഇവിടെ എന്തിനാണ് വിജയം? സനാതനധര്‍മ്മത്തില്‍ ഊന്നി നിന്നു കൊണ്ട് സംസ്കാര സമ്പന്നതയുടെ പടവുകള്‍ ചവിട്ടിക്കയറാന്‍ ആഹ്വാനം ചെയ്യുന്ന ആചാര്യന്മരുടെ അമൃത വാണികള്‍ക്കോ, അതോ ഭരണകര്‍ത്താക്കളുടേയും മതവിദ്വേഷികളുടേയും മൃഗീയസ്വഭാവത്തിനോ? മനുഷ്യത്വത്തെ പരിപൂര്‍ണ്ണമാക്കിത്തിര്‍ക്കുന്ന ധര്‍മ്മവിശേഷത്തെ സംസ്കാരം എന്നു പറയാം. ഈ സംസ്കാരത്തിന്റെ അസ്ഥിവാരത്തില്‍ ചവിട്ടി നിന്നു കൊണ്ട് ഭാരതത്തിലെ ഋഷിമാര്‍ ലോകസാഹോദര്യത്തിന്റെ തിരിനാളം കൊളുത്തിയുട്ടുള്ളവരാണ്. അവരുടെ ശിഷ്യഗണങ്ങള്‍ അത് ആളിക്കത്തിച്ച് പ്രകാശമാനമാക്കിയിട്ടുണ്ട്. ഗുരുക്കന്മാരുടെ ഏകലോക ദര്‍ശനത്തില്‍ ഉത്തേജിതരായി ലോകസമാധാനം ഏകലോകസര്‍ക്കാരിന്റെ സ്ഥാപനത്തിലൂടെയെ സാധിക്കുകയുള്ളു എന്ന് കണ്ട് അതിനുള്ള മാര്‍ഗ്ഗരേഖ നല്‍കിയിട്ടുള്ള ഗുരുക്കന്മാരുണ്ട്. ഭാരതീയരെന്നു നാം അഭിമാനിക്കുമ്പോള്‍ ആ ഗുരു പരമ്പരയോടുള്ള കര്‍ത്തവ്യം വിസ്മരിച്ചു കൂട. അവര്‍ കൊളുത്തി വെല്ല സൗഹൃദത്തിന്റെ തിരിനാളം ഊതിക്കെടുത്താതെ കൂടുതല്‍ പ്രഭാമയമാക്കിത്തീര്‍ക്കേണ്ടത് ഓരോ ഭാരതീയന്റേയും കടമയാണ്. ഭാരതത്തിന്റെ ആദ്ധ്യാത്മിക പാശ്ചാത്തലത്തിനും സംസ്കാരത്തിനും മങ്ങലേല്‍പ്പിക്കാനല്ലാതെ അണുപരീക്ഷണം കൊണ്ടും മതവിദ്വേഷം കൊണ്ടും എന്താണ് നേടുന്നത്.

സ്വയരക്ഷക്കു വേണ്ടിയാണ് അണുപരീക്ഷണം നടത്തുന്നതെന്നും അണ്വായുധങ്ങള്‍ നിര്‍മ്മിക്കുന്നതെന്നുമുള്ള മുദ്രവാക്യത്തില്‍ മാറ്റൊലിക്കൊള്ളുന്നത് പരദ്രോഹത്തിനും സമീപത്തുള്ള രാജ്യത്തെ ഭീഷിണിപ്പെടുത്താനുള്ള തീവൃമായ ആഗ്രഹത്തിന്റെ അലകളാണ്. ശത്രുത വെല്ലു പുലര്‍ത്താനല്ല പരസ്പരം സ്‌നേഹിക്കാനാണ് ആചാര്യന്മാര്‍ പഠിപ്പില്ലിട്ടുള്ളത്.

എല്ലാജീവജാലങ്ങളോടുമുള്ള സന്മനോഭാവമാണ് സ്‌നേഹം. തന്റെ കാര്യത്തില്‍ എങ്ങനെയാണോ അതുപോലെ തന്നെയായിരിക്കണം പ്രപഞ്ചത്തിന്റെ കാര്യത്തിലും എന്നാണ് ഋഷിമാര്‍ പഠിപ്പിച്ചിട്ടുള്ളത്. എല്ലാ മതങ്ങളും അനുശാസിക്കുന്നത് സ്‌നേഹം തന്നെയാണ്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള സ്‌നേഹവും മനുഷ്യന് ദൈവത്തോടുള്ള സ്‌നേഹവും ബന്ധപ്പെട്ടു കിടക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് "എപ്രകാരമാണോ എന്റെ പിതാവായ ദൈവം എന്നെ സ്‌നേഹിക്കുന്നത് അതു പോലെ ഞാന്‍ നിങ്ങളേയും സ്‌നേഹിക്കുന്നു. അപ്രകാരം തന്നെ നിങ്ങള്‍ മറ്റുള്ളവരേയും സ്‌നേഹിക്കുവിന്‍'' എന്ന് യേശു ദേവന്‍ പറഞ്ഞത്. ഇല്ലാം മതം സ്‌നേഹത്തെ സാഹോദര്യമെന്ന് ഉല്‍ഘോഷിക്കുന്നു. പരസ്പരം സ്‌നേഹിക്കാനേ കഴിയൂ എന്ന്്,
സര്‍വഭൂതവുമാത്മാവില്‍ ആത്മാവിനെയുമങ്ങനെ,
സര്‍വഭൂതത്തിലും കാണുന്നവനെന്തുള്ളു നിന്ദ്യമായ്''
#ോ
എന്ന് ഹിന്ദുമതത്തില്‍ പണ്ടേ പറഞ്ഞു വല്ലിട്ടുണ്ട്.

"അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവിനിയിലാദിമമായൊരാത്മരൂപം,
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം''

എന്ന് നാരായണഗുരു പറഞ്ഞത് ഈ മതതത്വങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നു. മനസ്സില്‍ ഏകത്വബോധം ഉണര്‍ന്നു വന്നതുകൊണ്ടാണ് ഇത്തരം തത്വവിചാരങ്ങള്‍ ഉടലെടുത്തത്. ഈ തത്വം ഓരോരുത്തരും പ്രായോഗികമാക്കിയാല്‍ സ്വയരക്ഷക്ക് വേണ്ടി മാരകായുധങ്ങളുടെ ആവശ്യമുണ്ടാവുകയില്ല. "സ്‌നേഹിക്കയുണ്ണി നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും'' എന്നാണല്ലൊ കവിവചനം. മൃഗീയവാസനകള്‍ സ്‌നേഹത്തില്‍ ആഹൂതി ചെയ്ത് ചിന്താഗതി ശ്രേഷ്ഠവും ദീപ്തവുമാക്കണം. അപ്പോള്‍ ലോകം സൗഹൃദത്തിന്റെ നന്ദനോദ്യാനമാ­കും.
Read in PDF
ലോകസമാധാനം ഹനിക്കുന്ന മൃഗീയചിന്തകള്‍ (വാസുദേവ് പുളിക്കല്‍)
Join WhatsApp News
Mohan Parakovil 2016-01-08 13:26:48
ചേട്ടാ , അമ്പലവും പള്ളിയും പണിതും
ആഡംബർപൂർണ്ണമായ  സമ്മേളനങ്ങൾ നടത്തിയും
ജനം പണം നശിപ്പിക്കുന്നില്ലേ? ആണവ ശക്തി
നമ്മൾ ഉണ്ടാക്കിയില്ലെങ്കിൽ അയൽ രാജ്യം
ആക്രമിക്കുമ്പോൾ  എന്ത് ചെയ്യും . അത് ഒരു
മൃഗീയ ചിന്തയാകുമോ?  പാക്കിസ്ഥാൻ എന്ന
ഉണ്ണിയെ സ്നേഹിക്കാൻ പോയാൽ ഭാരത
മാതാവിന്റെ ഗതിയെന്താകും ചേട്ടാ . ചേട്ടന്റെ
ലേഖനം പതിവുപോലെ ഗംഭീരം തന്നെ
Sudhir Panikkaveetil 2016-01-08 19:24:07
ഓരോ മതത്തിലേയും വചനങ്ങളും മഹാന്മാർ
പരഞ്ഞതുമൊക്കെ കേൾക്കാൻ സുഖമെന്നല്ലതെ
പ്രായോഗിക ജീവിതത്തിൽ അവ പരാജയപ്പെടുന്നു.
ദൈവ വചനങ്ങൾ പൂർണ്ണമല്ലാത്തത് അത് മനുഷ്യൻ പറഞ്ഞതായിരിക്കകൊന്റായിരിക്കും. ശ്രീമാന്മാർ
അന്തപ്പനും മാതുള്ളയും വഴക്ക് കൂടുന്നതും
അത് കൊണ്ടാണു~. ശ്രീ വാസുദേവ് നിങ്ങൾ
എഴുതിയതൊക്കെ നല്ലത് തന്നെ.  ദ്രോഹിക്കുന്ന ജനങ്ങളെയൊന്നും സ്നേഹിക്കാൻ കഴിയില്ല.  സ്വന്തം മകളെ ബലാല്സംഗം ചെയ്ത് കൊച്ചനെ
നിയമം വെറുതെ വിട്ടപ്പോൾ  ആ മാതാപിതാക്കൾ
ഉണ്ണി നിന്നെ ഞങ്ങൾ സ്നേഹിക്കുന്നുവെന്നും
പറഞ്ഞു ചെന്നില്ലല്ലോ? ദൈവത്തിന്റെ വചനങ്ങളും അതായത് ദൈവം പറഞ്ഞുവെന്നും
പറഞ്ഞ മനുഷ്യൻ പറഞ്ഞവ ഒരെണ്ണം പോലും
ജീവിതത്തിൽ പ്രായോഗികമാക്കാൻ കഴിയില്ല., കഴിയും മതർ തെരെശയെപോലുള്ളവർക്ക് മാത്രം. അപ്പോൾ പിന്നെ എല്ലാവര്ക്കും സന്യാസം
മതി. കുടുംബം വേണ്ട.
വിദ്യാധരൻ 2016-01-09 08:25:35
മതജാതി നിറ ഭേദങ്ങൾക്ക് ഈശ്വരന്റെ മുന്നിൽ ഒരു സ്ഥാനവും ഇല്ലാ' എന്ന് ലേഖകൻ പറയുമ്പോൾ ഈശ്വരനെ പുറത്തു നില്ക്കുന്ന ഒരു വ്യക്തിയായി സങ്കല്പ്പിച്ചു കൊണ്ടാണ് ലേഖകൻ സംസാരിക്കുന്നത് എന്ന് തോന്നും. ഈശ്വരൻ സിംഹാസനാരൂഢനായി എവിടെയോ ഇരുന്ന് ഈ പ്രപഞ്ചത്തെയും അതിന്റെ ഗതിവിഗതികളെയും നയിക്കുന്നു എന്ന തെറ്റായ ധാരണ മനുഷ്യരിൽ കടത്തി വിട്ട് അതിനെ മുതെലുടുത്താണ് മിക്ക മതങ്ങളും അതിന്റെ കാവല്ക്കാരും ഇന്ന് സുഖ ജീവിതം നയിക്കുന്നത്.  ഇവിടെ അന്തപ്പനും അന്ട്രൂസും മാത്തുള്ളയും തമ്മില്ലുള്ള അന്തരവും ഇതാണെന്ന് ഞാൻ വിശ്വസിക്കുന്നു. യേശു ദൈവ പുത്രനാനെന്നും യേശുവിലൂടെയല്ലാതെ ദൈവം നേരിട്ട് ഭരിക്കുന്ന സ്വർഗ്ഗത്തിൽ കടക്കാൻ വഴിയില്ല എന്നുമൊക്കെ മാത്തുള്ള വാദിക്കുന്നത് ഇതുകൊണ്ടാണ്.  അതിനായി , 'ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു ' ഞാൻ വാതിലാകുന്നു എന്നിലൂടെ അല്ലാതെ ഒരാളും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കയില്ല' എന്നൊക്കെ യേശു പറഞ്ഞ വാക്കുകൾ സൗകര്യപൂർവ്വം വ്യാഖ്യാനിച്ചു തന്റെ വാദത്തെ ഉറപ്പിക്കാൻ മാത്തുള്ളയെപ്പോലെയുള്ളവർ ശ്രമിക്കാറുണ്ട്.  ഇക്കൂട്ടർ മറ്റുള്ളവർക്ക് ശ്വാസം വിടാൻ അവസരം നല്കില്ല.  അഹംബ്രഹ്മാസ്മി എന്ന ത്വത്വ ചിന്തയിലെയും  ദൈവരാജ്യം നിങ്ങളിൽ ഉണ്ട് എന്ന ചിന്തയിലേയും അതിനെ രണ്ടിനേയും ആവരണം ചെയുത് നില്ക്കുന്ന സ്നേഹത്തേയും അവയുടെ സമാനതകളെയും കാണാൻ പല മത ഭ്രാന്തന്മാർക്കും കഴിയാതെ പോകുന്നതും, അവരുടെ തെറ്റായ പഠിപ്പിക്കലുകളുമാണ്  ഇന്ന്  ലോകത്ത് പരസ്പര ബഹുമാനം ഇല്ലാതെ മൃഗീയമായ ചിന്തകൾ രൂക്ഷമാകാനും പരസ്പരം തല വെട്ടുവാനുമൊക്കെ കാരണ,മായി തീരുന്നത്. ക്രിസ്തിയനെ  മാറ്റി നിറുത്തി കൊല്ലുന്ന മുഹമദിയരും, മുഹമദിയൻ എന്ന കാരണം കൊണ്ട് നീതി നിഷേധിക്കണം എന്ന് വാദിക്കുന്ന ഡോണാഡു ട്രമ്പും അതിനെ പിന്താങ്ങുന്ന തീവ്രവാദികളായ ക്രൈസ്തവരും, ഗോമാംസം കഴിച്ചതിന്റെ പേരിൽ  തലവെട്ടുന്ന ഹൈന്ദവ തീവ്രവാദികളും ശാന്തരും സമാധാന പ്രിയരുമായ ഒരു നല്ല ശതമാനം ജനങ്ങളെയും പ്രതിനിധാനം ചെയ്യുന്നില്ല എന്നത് വളരെ വ്യക്തമാണ്.  

'സ്നേഹമാണ് അഖിലസാരമൂഴിയിൽ' 
'നിന്നെപ്പോലെ നിന്റ അയല്ക്കാരെയും സ്നേഹിക്കുക'  എന്ന് പഠിപ്പിച്ചവരോന്നും ഈ മൃഗീയചിന്തകളുടെ സ്വാധീനവലയത്തിൽ അല്ലായിരുന്നു എന്നത് ചിന്തിക്കുന്ന ഏതു വ്യക്തികൾക്കും പകൽപോലെ സ്പഷ്ടമാണ്.  ഇന്നത്തെ ലോകത്തിലെ അസമാധനത്തിനു പിന്നിൽ പ്രവർത്തിക്കുന്നവർ മത നേതാക്കളും അവരുടെ തെറ്റായ പഠനങ്ങളും ആണന്നു ഉറപ്പുള്ള അന്തപ്പനും ആണ്ട്രൂസും മത വിമുക്തമായ ഒരു ലോകം സ്വപ്നം കാണുന്നവരാണ് .അത് തന്നെയാണ് യേശുവും, ബുദ്ധനും, നബിയും ഒക്കെ സ്വപ്നം കണ്ടത്. ഇവരാരും ഒരു മതവും സൃഷ്ടിച്ചിട്ടില്ല .  ഇന്നല്ലെങ്കിൽ നാളെ ജനം മതത്തെ വെറുക്കുന്ന ഒരു കാലം ഉണ്ടാകുമെന്നുള്ളതിനു തർക്കം ഇല്ല.  എത്ര നാൾ ഇവർക്ക് ഈ കപട വേഷം കെട്ടി ആടാനാകും?  ലേഖനത്തിന്റെ വിഷയം കലോനുചിതമാണ്. ഇത്തരം ചിന്തകളെ വളർത്തി മനുഷ്യരെ ചിന്തിപ്പിച്ച്, അവരെ സ്വതന്ത്രരാക്കാൻ സാഹിത്യകാർന്മാർക്കു കഴിയുമ്പോൾ മാത്രമേ അവർക്ക് ജന ഹൃദയങ്ങളിൽ സ്ഥാനം ലഭിക്കുകയുള്ളൂ . ലേഖകന് അഭിനന്ദനം 
Ninan Mathullah 2016-01-09 14:50:39
Hope Vidhyadharan will make informed comments in future. Looks like you have preconcepts about me in your mind, and that is shaping your comments. You didn't read my books to make this comment. Nowhere I made a comment here connecting Jesus and heaven. I believe Jesus is the way life and the truth. This is my understanding. Another person need not have this understanding. I will not condemn another person for his understanding. Jesus asked to pray for them as their understanding is different. It is not in my authority to say who will go to heaven or hell. So I never made a statement to the effect that those who do not believe in Jesus will go to hell. Several here misinterpreted my statements for propaganda. I do not expect this from Vidhyadharan. If I express a difference of opinion some here call it 'vazhakku'.
Vidhayadaran 2016-01-09 19:19:58
vidhyadharan = വിദ്യ  ദരിച്ചവന്‍ = educated. 
but with a hats up and heartfelt salutation to ശ്രി . വിദ്യാധരന്‍ .
പ്ലീസ്‌ ഗിവ് മി  ദി freedom ടു പ്രൈസ്  യു .
i humbly think we may have to address you -നീ. വ .ദി . ശ്രി  { നിദാന്ത്യ  വന്ദ്യ  ടിവിയ ശ്രി }  or H H = his holyness.
Many of the so called holy we see are fake. They are hollow and not holy.
 m is rolling in the mud again. He called several people as atheists. Now he is trying to be a good boy.
 Thanks to വിധ്യദരന്‍  & ഈ മലയാളി  - for publishing our opinion. We know you edit our comments and some won't be published. But no complaints. You are doing a great job and wish you all the success.
വിദ്യാധരൻ 2016-01-09 21:10:56
ശ്രീ. മാത്തുള്ളയെക്കുറിച്ച് എനിക്ക് പൂർവ്വകല്പനകൾ ഒന്നും തന്നെയില്ല. പക്ഷെ നിങ്ങളും, അന്തപ്പനും, അന്ട്രൂസും തമ്മില്ലുള്ള വാദപ്രതിവാദങ്ങൾ  ഞാൻ വളരെ ശ്രദ്ധയോടെ വായിക്കാറുണ്ട്. പലപ്പോഴും നിങ്ങൾ നിങ്ങളുടെ ചിന്താഗതികളോട് യോചിക്കാത്തവരെ നിരീശ്വരവാദികളും ആർ എസ് എസ് കുപ്പായത്തിൽ ഒളിഞ്ഞിരിക്കുനന്നവരും എന്ന് സംബോധന ചെയ്യുതിട്ടുള്ളത് നിങ്ങൾക്കും നിരസിക്കാവുന്നതല്ല.  അന്തപ്പനും അന്ട്രൂസും ചിലപ്പോൾ ഉപയോഗിക്കുന്ന ഭാഷ നിങ്ങളെ പ്രകോപിക്കാൻ പരിയാപ്തമെങ്കിലും അവരുടെ ലക്ഷ്യം നിങ്ങളിലെ ചിന്താഗതികളുടെ ആഴവും ആഴ്മില്ലായിമയ്മയും  മനസിലാക്കാനോണോ എന്ന് തോന്നിയിട്ടുണ്ട്.  നിങ്ങളുടെ പ്രതികരണമാകട്ടെ നൂറ്റാണ്ടുകളായി മനുഷ്യൻ ചിന്തിക്കാതെ പിന്തുടരുന്ന ചില മാമൂലുകളുടെ ആവർത്തനം മാത്രമായി തോന്നിയിട്ടും ഉണ്ട്. ആയതുകൊണ്ട് നിങ്ങളുടെ പുസ്തകത്തിൽ എന്തായിരിക്കും എന്നതിനെ കുറിച്ച് എനിക്ക് ഒരു മുൻവിധിയുണ്ടെന്നുള്ള സത്യം സമ്മതിക്കുന്നു .  

"ഭക്തന്മാരെപ്പോലെ സംശയാത്മാക്കളും ലോകത്തിലുണ്ട്.  ഈശ്വരന്റെ മഹിമ കണ്ടില്ലെങ്കിലും, വിശ്വവിധാനിയതയുടെ രഹസ്യത്തിൽ അവരും കൗതകം ഉള്ളവരായിരിക്കും ഒമർഖയാം റൂബായ് യാതിൽ പാടുന്നു 

ഇന്നലെ ചന്തയിൽ കണ്ടു ഞാൻ കുശവനെ 
മണ്ണ് ചവിട്ടി കുഴക്കുന്ന വേലയിൽ 
വിറയാർന്ന ചുണ്ടോടെ മണ്ണ് പറയുന്നു 
നിന്നെപ്പൊലിന്നിലെ ഞാനും കുലാലൻ 
പതിയെ മെതിക്കെന്റെ കനിവാർന്ന സോധരാ" ( ദൈവം സത്യമോ മിഥ്യയോ - നിത്യ ചൈതന്യയതി )

വിദ്യാധരൻ എന്ന പേരിന്റെ അർത്ഥത്തേ വിശകലനം ചെയ്യുത് മറ്റൊരു 'സായിപ്പ് വിദ്യാധരൻ' ഇവിടെ എഴുതിയിട്ടുണ്ട് .  ആ അർത്ഥത്തിനു ഞാൻ യോഗ്യനല്ല അതുപോലെ നിങ്ങളോ മറ്റുള്ളവരോ. 

" പേരായിരം പ്രതിഭയായിരമിങ്ങവറ്റി-
ലാരാലെഴും വിഷയമായിരിം ഇപ്രപഞ്ചം 
ഒരായ്കിൽ നേരിത് കിനാവുണരും വരേക്കും 
നേരാമുണർന്നളവുണർന്നവ നാമശേഷം " 
എന്ന ശ്രീനാരായണഗുരു ചിന്ത ഗഹനമായി പഠിക്കുന്നത് പേരിനെക്കുറിച്ചും, യോഗ്യതകളെക്കുറിച്ചും ഊറ്റംകൊള്ളുന്നവരുടെ അഹങ്കാരത്തിനെ ചളുക്കാൻ ഉപകരിക്കും .ഈശ്വരനെ ഒരു വ്യക്തിയിൽ കണ്ടെത്തി എന്ന് വാദിക്കുകയും മറ്റുള്ളവരെ അവരുടെ സത്യാന്വേഷണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നവരും യഥാർത്തിൽ ഏതൻ  തോട്ടത്തിൽ കടന്നു കൂടിയ ചേരയാണ്. യേശുവാണ് ദൈവം എന്ന് പറയുന്നതിനോട് യേശുപോലും യോചിക്കുകയില്ല എന്നതാണ് സത്യം.  നമ്മൾ ഇന്ന് നിലകൊള്ളുന്ന ഭൗതികാനുഭവ വിശ്വാസ  സീമകൾക്ക് അതീതമോ ഉപരിയോ ആകാതെ ഈ അണ്ഡകാടഹത്തേയും  അതിലെ ജീവജാലങ്ങളേയും ജ്വലിപ്പിച്ചു നിറുത്തുന്ന ശക്തി വിശേഷത്തെയും തൊട്ടറിയാൻ നമ്മൾക്ക് ആർക്കും കഴിയില്ല.   നിങ്ങളുടെ യേശുവും അത് തന്നെയാണ്  പറയുന്നത്.  കണ്ണ് കണ്ടില്ലാത്തതും ചെവികേട്ടില്ലാത്തതും, മനസ്സ് ഗ്രഹിച്ചിട്ടില്ലാത്തതുമായ ഒരു തലത്തിലേക്ക്. പക്ഷെ എന്ത് ചെയ്യാം ശിഷ്യന്മാർക്ക് ഒന്നും മനസിലായില്ല. അത് മനസിലാക്കിയ യേശു പറഞ്ഞു നിനക്ക് പരിശുദ്ധതാമവിന്റെ സഹായം ഇല്ലാതെ എല്ലാം മനസിലാക്കാൻ കഴിയില്ല എന്ന് .  എന്റെ ഹൈന്ദവ ജ്ഞാനവും അതിനപ്പുറത്തേക്ക് പോകാനുള്ള എന്റ വിസമ്മതവും  നിങ്ങളുടെ ക്രിസ്തുവിനെക്കുറിച്ചുള്ള അറിവും അതിനപ്പുറത്തേക്ക് പോകാനുള്ള നിങ്ങളുടെ വിസമ്മതവും നമ്മൾക്ക്  യഥാർത്ഥ അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുവാനും അതിന്റെ പരമാനന്ദം അനുഭവിക്കുന്നതിൽ നിന്ന് നമ്മെ തടയുകയും ചെയ്യുന്നു.  

"ദൈവമെന്നാൽ എന്ത് എന്ന ചോദ്യത്തിന് പെട്ടെന്ന് പറയുവാൻ തോന്നുന്ന ഉത്തരം -'അത് ദൈവത്തിനു മാത്രമേ അറിയുകയുള്ളൂ എന്നാണു " ആ മറുപടിയിൽ നിന്ന് വ്യക്തമാകുന്നത് അറിയാൻ വയ്യാത്തതിനെ ഒക്കെ ശേഖരിച്ചു വെയ്ക്കാനുള്ള ആശയപരവും വാങ്മയവുമായ ഒരു 'പത്തായമാണ്' ദൈവം എന്നാകുന്നു.  എല്ലാ അറിവില്ലായ്മക്കും ദൈവം തന്നെ ശരണം.  വലിയ ബുദ്ധിമാന്മാരും ശാസ്ത്രജ്ഞന്മാരും ഏതോ സത്യത്തെ പരാമർശിക്കുന്ന ലാഘവത്തോടെ ഭ്രാന്തന്മാരും ദൈവത്തെ വ്യാഖ്യാനിക്കാറുണ്ട്" (നിത്യ ചൈതന്യയതി)

andrew 2016-01-10 08:43:27
Mr. Vasudev has presented a beautiful & thought inspiring article. Agree a lot to your views.
 poverty & hunger can be eliminated if we have the will. 'Love your neighbor' is a great moral. Those who are fortunate, if they can help the poor around them we can slowly start the beginning of heaven in this Earth. In fact that is the only heaven we humans can enjoy. Instead of building huge ' house of worship' build some houses for the homeless.
 Modern world is complex but we don't have to live like psychopaths. Fear is embodiment of satan. It is not a noun, because no such thing is there in physical form. Satan is a verb, when humans do evil, satan is born. Each and every nation in the world has to put down arms and work towards elimination of poverty and hunger.
 so far all the religions of the world are made by Men and they did so to satisfy the male ego. Religions are standing in the way of progress and peace in this world. Glad to see more and more of the young generation is getting liberated from the prisons of religion.
christian 2016-01-10 21:07:16
Vidyadharan says that Jesus is not god and he himself would not agree to that? Jesus revealed himself as son of god. Disciples believed it and they died for saying it too. There is no way we can ascertain if Jesus was god or not. It is up to the beliefs to decide.
Ninan Mathullah 2016-01-11 06:39:49

Anthappan and Andrews are atheists. They are proud of being addressed atheist as they profess it. Such people only I called atheists.  Personally I try not to call names or attack another person. I question their ideas only. Some take this as personal attack and respond.  We all have different understanding about different subjects. Our opinions are based on these understandings. Most believe what they believe is true until proved otherwise. Then some keep blind faiths. I question such blind faiths. Science has not proved that there is no God. Atheists still profess it. I call it blind faith. While science is still continuing with the search, atheists blindly believe so. It is more objective to say ‘I do not know’. Vidhyadharan agree that you do not go beyond what your Hinduism teaches you. Then based on what you heard about Christianity you make statements. I have objection to that. Taking verses from here and there from Bible out of context can mislead you. I believe major religions are from God. But the revelations in them are not the same. Without searching for truth in other religions blindly believing that your religion is the only truth is not objective. Without doing that study, making statements about God and other religion can lead to debate and arguments.  A newspaper in Kerala last week published a review of my book. You can refer it at this link https://www.facebook.com/photo.php?fbid=10153317550113176&set=a.10150198406458176.305319.719738175&type=3&theater .The book covers the underlying unity in the worship methods in different religion. They think the book is useful for society. This is another link to a Youtube video about the truth in different religion and atheism. https://www.youtube.com/watch?v=aeoLjKwak8Q

വിദ്യാധരൻ 2016-01-11 09:06:31
"എന്റെ ഹൈന്ദവ ജ്ഞാനവും അതിനപ്പുറത്തേക്ക് പോകാനുള്ള എന്റ വിസമ്മതവും  നിങ്ങളുടെ ക്രിസ്തുവിനെക്കുറിച്ചുള്ള അറിവും അതിനപ്പുറത്തേക്ക് പോകാനുള്ള നിങ്ങളുടെ വിസമ്മതവും നമ്മൾക്ക്  യഥാർത്ഥ അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുവാനും അതിന്റെ പരമാനന്ദം അനുഭവിക്കുന്നതിൽ നിന്ന് നമ്മെ തടയുകയും ചെയ്യുന്നു. "  ഇതാണ് ഞാൻ എഴുതിയത്.  അതിന്റെ അർഥം മാത്തുള്ള മനസ്സിലാക്കിയത് തെറ്റായ രീതിയിലാണ്. ചുരുക്കത്തിൽ ഞാൻ പറഞ്ഞത് നാം വിശ്വസിക്കുന്ന വിശ്വാസങ്ങളിൽ മുറുകെ പിടിച്ചിരുന്നാൽ അതിനപ്പുറത്തുള്ള വിശാലമായ ലോകം കാണാൻ നമ്മൾക്ക് കഴിയില്ല എന്നാണു.  അതിന്റെ അർത്ഥം ഞാൻ എന്റെ വിശ്വാസങ്ങളിൽ മുറുകെ പിടിച്ചിരിക്കുന്നു എന്നല്ല.  എന്റെ വിശ്വാസങ്ങളിൽ നിന്ന് പുറത്തുപോകാനും നിങ്ങളുടെ യേശുവിനെ മനസിലാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഞാൻ വേദപുസ്തകം വായിക്കുന്നത്. ഞാൻ മനസ്സിലാക്കിയടത്തോളം യേശു എന്ന ആചാര്യൻ കാണിച്ചു തന്നതും പഠിപ്പിചതുമായ മാർഗ്ഗങ്ങളിൽ നിന്ന് വ്യതിചലിച്ചു സഞ്ചരിക്കുന്നവരാണ് മിക്ക ക്രിസ്ത്യാനികളും.  അവരുടെ നിത്യജീവിതത്തിന്റെ നടത്തിപ്പിനായി അനുഗ്രഹിക്കുന്ന ഒരു ദൈവം, വസ്തുവകകളെ കാത്തു സൂക്ഷിക്കുന്ന ഒരു ദൈവം, അപകടത്തിൽ നിന്ന് കാത്തു സൂക്ഷിക്കുന്ന ഒരു ദൈവം എന്നിങ്ങനെ ചില യോഗ്യതകൾ ഒക്കെ നല്കി എവിടെയോ ഇരുത്തിയിരിക്കുകയാണ്. ചിലപ്പോൾ ആ ദൈവം നമ്മളുടെ താത്പര്യങ്ങൾക്ക്  തുള്ളാതെവരുമ്പോൾ നമ്മൾ തിരിഞ്ഞു നിന്ന് നമ്മളുണ്ടാക്കിയ ദൈവത്തെ ചീത്ത വിളിക്കും.  എല്ലാ മതങ്ങൾക്കും പറ്റിയിരിക്കുന്ന പരാജയം അതാണ്‌.   ഇത്തരം ദൈവങ്ങളെ പിന്തുടരുമ്പോൾ യേശുവിനെപ്പോലെയുള്ള ആചാര്യന്മാർ പറഞ്ഞ, 'നിന്നെപ്പോലെ നിന്റെ അയല്ക്കാരനെ സ്നേഹിക്കുക എന്ന മൗലികമായ് ആശയത്തെ അവഗണിക്കുകയും ചെയ്യും.  ഞാൻ നിങ്ങളുടെ വേദപുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്. യേശുവിന്റെ പഠനങ്ങൾക്ക് യാതൊരു കുറവും ഇല്ല. അത് മനുഷ്യരാശിക്ക് ഏതുകാലത്തും പരീക്ഷിച്ചു നോക്കാവുന്ന  ചിന്തകളുമാണ്.  അതിനെ യേശുവിന്റെ പിൻഗാമികൾ എന്ന് വിളിക്കുന്നവരും, അതുപോലെ  ബുദ്ധന്റെ പിൻഗാമികൾ എന്ന് വിളിക്കുന്നവരും, ഹിന്ദു എന്ന് അവകാശപ്പെടുന്നവരും ദുർവ്യഖ്യാനം ചെയ്ത് അവരവരുടെ ഇഷ്ടപ്രകാരം പ്രയോഗിക്കുമ്പോൾ അത് മനുഷ്യരാശിയുടെ  നിലനില്പ്പിനെ ചോദ്യം ചെയ്യത്തക്ക വിധത്തിൽ  ആയിത്തീരുന്നു   ഇന്ന് പലപ്പോഴും നാം മുറിയടച്ചിട്ട് ഇരുന്നിട്ട് അതാണ്‌ ലോകം എന്ന് ചിന്തിക്കുന്നവരാണ്. ഇതിനു കാരണം ഒരു പരിതിവരെ മതവും (എല്ലാ മതവും) അതിന്റെ വക്താക്കളും സ്വാർതമായ ചില ലക്ഷ്യത്തോടെ സമൂഹത്തിന്റെമേൽ . അന്തപ്പനും അന്ദ്രയോസും ഒക്കെ സ്വതന്ത്ര ചിന്താഗതിക്കാരായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.   അവരെ നിരീശ്വരവാദികളല്ല  സത്യത്തെ (സ്വതന്ത്രമാക്കുന്ന സത്യത്തെ) അന്വേഷിക്കുന്നവരാണ് (അവർക്ക് എന്റെ അഭിവാദനം)   അവരെപോല്ലുള്ളവർ അനേകായിരം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാ
Vayanakaran 2016-01-11 09:11:38
I read comments from the above 3 people always. Never saw them claiming as atheists. They said all the gods presented to us by religions and priests are man made gods. Majority of the world people agree to that. When you call someone by  a made up name you are abusing them or bullying them.
വിദ്യാധരൻ 2016-01-11 09:23:24
ക്രിസ്ത്യന് 

'നിങ്ങൾ മരിച്ചാലും ജീവിക്കും' എന്ന യേശുവിന്റെ വാക്കുകൾ ഉദ്ധരിച്ചതുകൊണ്ട് അദ്ദേഹത്തെ ദൈവമായി കാണുന്നു എന്ന് അർഥമില്ല.  ഗാന്ധിജിയെകുറിച്ചും മാർട്ടിൻ ലൂതർ കിങ്ങിനെക്കുറിച്ചും ജീവിച്ചിരിക്കുന്നവർ ഇപ്പോൾ സംസാരിക്കുമ്പോൾ അവരെ മരിച്ചിട്ടും ജീവിച്ചിരിക്കുന്നവർ എന്ന് വിശേഷിപ്പിക്കാം.  പ്രതീകാത്മകമായി യേശു പറഞ്ഞ പല കാര്യങ്ങളേയും നിങ്ങൾ തെറ്റായി മനസിലാക്കിയതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. അല്ല, അതിനു നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല നിങ്ങളെ ഇങ്ങനെയൊക്കെ ആക്കി തീർത്തവരെ കുറ്റം പറഞ്ഞാൽ മതി!  നിങ്ങൾ ഇത്രയേ പറഞ്ഞുള്ളല്ലോ എന്ന് ഓർത്ത് സമാധാനിക്കുന്നു. 
christian 2016-01-11 09:41:02
Vidyadharan's view is his own view. Not mine. I have the same opinion about some other religion too! Outsiders look and see each religion differently. They have enough explanations for that too.
Ninan Mathullah 2016-01-11 09:42:24
These people posted many times stating that there is no God. Such people are called atheists. When you say all God in religious books are man made Gods I consider them atheists as to me God revealed through different religions under different names. They never protested for calling them atheists. The word is just an English word we use to identify people groups or individuals as we all have names. I do not limit my search to Christian religious books. My book is covering all the major religions, and I had to do research on each religion. Vidhyadharan is judging others based on his knowledge more than trying to find the truth in different religions. This judgement need not be true always. At least this is not true about me. Self interest is in all. We all do in our self interest. Many are selfish the extreme degree of it. Most are not aware of it. Most of what we do others look at it as in self interest. I only know my motive. Jesus said not to judge others as your knowledge is limited. Best is to talk for myself. To many they are saints and others are selfish.
Thomas. P 2016-01-11 09:43:28
എന്തിനാണ് ക്രിസ്ത്യനും മാത്തുള്ളയും 'മുത്തുകൾ പന്നിക്കൂട്ടത്തിന്റെ മുന്നിലേക്ക് എറിയുന്നത് '?
ശകുനി 2016-01-11 12:05:24
മുത്തുകൾ എറിയുന്നത് പന്നികളാണെങ്കിൽ എന്ത് ചെയ്യാൻ സാധിക്കും തോമസേ?
വിശ്വാസി 2016-01-11 15:00:02
൯൯  %  അവിശ്വാസി  = വിശ്വാസി ? മറ്റു  ദൈവങ്ങള്‍  ഇല്ല  സോന്തേം  ദൈവം  = 1  മാത്രമേ  ഉള്ളു എന്നു പറയുന്നവന്‍  = വിശ്വാസി . അപ്പോള്‍ വിശ്വാസി അല്ലെ  ഏറ്റവും  വലിയ  നിരിസരന്‍ ?
വിശ്വാസികള്‍  എന്നു കരുതുന്നവര്‍ക്  സഹിഷ്ണുത  ഇല്ല. അവര്‍  തേറ്റ  പന്നികളെ പോലെ  മനുഷരെ  കുത്തി മലര്‍ത്തുന്നു. എല്ലാം  ദൈവ നാമത്തില്‍. ക്രിസ്ത്യന്‍ , പി  തോമസ്‌  ഇവര്‍ ഈ തരകാര്‍ . ലോകത്തില്‍  ഏറ്റവും കൂടുതല്‍  കുലപാതകം  നടക്കുന്നത്  ദൈവത്തിന്‍ പേരില്‍ . മറ്റു മതകാരെ  കൊല്ലാന്‍  പ്രേരിപ്പിക്കുന്നത്  പുരോഹിതരും . മതവും  മനുഷന്‍  സൃഷ്ടിച്ച ദൈവങ്ങളും  ഇല്ലാത്ത  കാലത്ത്  മാത്രമേ  ഈ ഭൂമിയില്‍ സമാദാനം  ഉണ്ടാവു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക