Image

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും മഹാ­ത്മാ­ഗാ­ന്ധിയും (ഡോ. ജോര്‍ജ് മര­ങ്ങോ­ലി)

Published on 10 January, 2016
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും മഹാ­ത്മാ­ഗാ­ന്ധിയും (ഡോ. ജോര്‍ജ് മര­ങ്ങോ­ലി)
1955 ഡിസം­ബര്‍ മുതല്‍ 1968 ഏപ്രില്‍ മാസം വരേ­യുള്ള പതി­മൂന്ന് വര്‍ഷ­ക്കാലം അച­ഞ്ച­ല­മായ നിശ്ച­യ­ദാര്‍ഢ്യം­കൊണ്ട് അമേ­രി­ക്കന്‍ "സിവില്‍ റൈറ്റ്‌സ്' പ്രസ്ഥാ­ന­ത്തിന്റെ തല­യി­ലെ­ഴുത്ത് മാറ്റി­യെ­ഴു­തിയ മഹ­സാ­ര­ഥി­യാ­യി­രുന്നു ഡോ. മാര്‍ട്ടിന്‍ലൂ­ഥര്‍ കിംഗ് ജൂണി­യര്‍. ഏതാണ്ട് മുന്നൂ­റ്റി­യ­മ്പത് വര്‍ഷത്തില­ധികം പല നേതാ­ക്ക­ന്മാരും കിണഞ്ഞ് പരി­ശ്ര­മി­ച്ചെ­ങ്കിലും വിജയം കണ്ടെ­ത്താന്‍ കഴി­യാ­തി­രുന്ന അമേ­രി­ക്ക­യിലെ വര്‍ഗ്ഗീയ അസ­മത്വം നിര്‍മ്മാര്‍ജ്ജനം ചെയ്യാ­നുള്ള അത്യു­ഗ്ര­മായ ഒരു പോരാ­ട്ട­ത്തി­നായി­രുന്നു ഡോ. കിംഗിന്റെ അശ്രാന്തപ­രി­ശ്രമം തുട­ക്കം­കു­റി­ച്ച­ത്. അഹിം­സയും അക്ര­മ­രാ­ഹി­ത്യവും മാര്‍ഗ്ഗ­മായി സ്വീക­രിച്ച് വിജ­യ­ത്തിന്റെ പട­വു­കള്‍ ചവുട്ടി കയറി ല­ക്ഷ്യ­ത്തി­ലെ­ത്തിയ അതി­ശ്രേ­ഷ്ഠ­നായ വക്താവ് എന്ന­തി­ലു­പരി ലോക­ച­രി­ത്ര­ത്തിന്റെ ഏടു­ക­ളില്‍ തന്നെ ഇടം­പി­ടിച്ച കര്‍മ്മോ­ന്മു­ഖ­നായ ഒരു നേതാ­വും­കൂ­ടി­യാ­യി­രുന്നു ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്!

ഈ ഭൂമു­ഖത്ത് സ്ത്രീ-­പു­രു­ഷ­ന്മാ­രെ­ല്ലാ­വരും അവ­രുടെ നിറ­ത്തി­നോ, ജാതി­മത വിശ്വാ­സ­ങ്ങള്‍ക്കോ അതീ­ത­രായി മനു­ഷ്യ­രാണ് എന്ന സിദ്ധാന്തം മന­സ്സില്‍ അര­ക്കി­ട്ടു­റ­പ്പി­ച്ചു­കൊണ്ട് ക്രിസ്തു­വി­ലുള്ള വിശ്വാ­സ­ത്തിലും, മഹാ­ത്മാ­ഗാ­ന്ധി­യുടെ അനു­ശാ­സ­ന­ങ്ങ­ളുടെ പ്രചോ­ദ­ന­ത്തി­ലും, ആഫ്രി­ക്കന്‍- അമേ­രി­ക്കന്‍ സമൂ­ഹ­ത്തിന് നിയ­മ­പ­ര­മായ സമ­ത്വം കൈവ­രു­ത്തു­ന്ന­തി­നു­വേണ്ടി അദ്ദേഹം ഘോര­ഘോരം ശബ്ദ­മു­യര്‍ത്തി.! ഗാന്ധിജി കാണിച്ച അഹിം­സ­യുടെ വഴി­യി­ലൂടെ സഞ്ച­രി­ച്ച്, ഉപ­രോ­ധ­ങ്ങ­ളും, ആജ്ഞാ­ലം­ഘ­ന­ങ്ങ­ളും വഴി പുതി­യൊരു സമ­ര­മുറ സ്വീക­രിച്ച് ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പോരാ­ടി.!

ഗാന്ധി­ജിയെ അദ്ദേഹം നേരിട്ട് കണ്ടി­ട്ടി­ല്ലെ­ങ്കിലും പെന്‍സില്‍വാ­നി­യ­യിലെ 'ക്രോസ്സര്‍ തിയോ­ള­ജി­ക്കല്‍ സെമി­നാ­രി­യില്‍' വൈദീക വിദ്യാര്‍ത്ഥി­യാ­യി­രു­ന്ന­കാ­ലത്ത് ഗാന്ധി­ജി­യുടെ സത്യാ­ഗ്ര­ഹ­മാര്‍ഗ്ഗ­ങ്ങ­ളേ­യും, സമാ­ധാ­ന­പ­ര­മായ സമ­ര­മു­റ­ക­ളേ­യും കുറിച്ച് അറി­ഞ്ഞ്, അതില്‍ പ്രേരി­ത­നാ­യി­ക്കൊ­ണ്ട്, തന്റെ പ്രവര്‍ത്ത­ന­ശൈ­ലി­യുടെ ആയുധം "ദൈവ­ത്തിലും, അഹിം­സ­യി­ലു­മുള്ള അടി­യു­റച്ച വിശ്വാ­സ­മാണ്' എന്ന് തിരുത്തി പ്രയോ­ഗി­ക്കാന്‍ അദ്ദേഹം മടി­കാ­ണി­ച്ചില്ല!

'എന്റെ പാര­മ്പ­ര്യ­ത്തില്‍ നിന്ന് ഞാന്‍ ക്രിസ്തീയ വിശ്വാ­സ­വും, ആദര്‍ശ­ങ്ങളും കൈക്കൊ­ണ്ട­പ്പോള്‍, ഗാന്ധി­ജി­യില്‍ നിന്ന് ഞാന്‍ ഉള്‍ക്കൊ­ണ്ടത് പ്രവര്‍ത്തന സാങ്കേ­തി­ക­ത്വ­മാണ്' എന്ന് അദ്ദേഹം ഒരി­ക്കല്‍ പറ­യു­ക­യു­ണ്ടാ­യി. !

ഗാന്ധി­ജി­യുടെ ആദര്‍ശ­ങ്ങള്‍ വെറും സമരതന്ത്ര­ങ്ങ­ള­ല്ലെന്നും, ഏറ്റവും പ്രിയ­പ്പെട്ട ജന­സ­മൂ­ഹ­ത്തോ­ടുള്ള കട­പ്പാടും, സ്‌നേഹ­വാ­യ്പു­ക­ളു­മാ­ണെന്നും ഡോ. കിംഗ് മന­സി­ലാ­ക്കി. യാത­ന­കള്‍ അനു­ഭ­വി­ക്കുന്ന വഴി­യി­ലൂടെ സഞ്ച­രി­ച്ചാല്‍ മാത്രമേ ആത്മീ­യ­ശു­ദ്ധീ­ക­ര­ണ­വും, ആദ്ധ്യാ­ത്മിക വളര്‍ച്ചയും കൈവ­രു­ത്താന്‍ കഴി­യു­ക­യു­ള്ളു­വെന്ന് വിശ്വ­സിച്ച് അദ്ദേഹം പ്രവര്‍ത്തി­ച്ചു. ക്രിസ്തു­വിന്റെ മല­യിലെ പ്രസം­ഗ­ത്തില്‍ നിന്ന് നിഗൂ­ഢ­മാ­യി­രുന്ന വിന­യ­വും, ക്ഷമാ­ശീ­ല­വും, പരി­ത്യാ­ഗ­വു­മെല്ലാം സ്വയം ഉള്‍ക്കൊ­ണ്ടത് അക്ര­മ­ര­ഹി­ത­മായ ഒരു സമീ­പ­ന­ത്തിന്റെ തുട­ക്ക­ത്തി­ലേക്ക് അദ്ദേ­ഹത്തെ വഴി­തെ­ളി­ച്ചു.

വിഷ­മ­ഘ­ട്ട­ങ്ങ­ളില്‍ ഭഗ­വ­ത്ഗീ­ത­യിലെ വച­ന­ങ്ങളെ ശര­ണം­പ്രാ­പിച്ച ഗാന്ധി­ജി­യി­ലെ­പ്പോലെ തന്റെ ബുദ്ധി­മു­ട്ടു­ക­ളിലും ബൈബി­ളി­ലും, ക്രിസ്തു­വി­ലു­മുള്ള വിശ്വാ­സ­മാ­യി­രുന്നു ഡോ. കിംഗിന്റെ ആശ്ര­യം. 1959­-ല്‍ ഇന്ത്യ സന്ദര്‍ശിച്ച ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് "തൊട്ടു­കൂയ്മ' നില­വി­ലു­ണ്ടാ­യി­രുന്ന കാലത്ത് ഗാന്ധിജി ഹരി­ജ­ന­ങ്ങളെ എങ്ങനെ സഹാ­യി­ച്ചുവോ അത്ത­ര­ത്തില്‍ സ്വന്തം രാജ്യ­ത്തെ വര്‍ണ്ണ­വി­വേ­ച­നത്തെ ചെറു­ക്കു­വാ­നുള്ള ഊര്‍ജം ഗാന്ധി­ജി­യുടെ പ്രചോ­ദ­ന­ങ്ങ­ളില്‍ കണ്ടെ­ത്തി.

'ആധു­നിക യുഗ­ത്തിലെ ഏറ്റവും മഹാ­നായ ഒരു ക്രിസ്ത്യാനി ക്രിസ്തു­മതം സ്വീക­രി­ക്കാത്ത ഒരാ­ളാ­യി­രു­ന്നു; വിരോ­ധാ­ഭാ­സ­മാ­ണെ­ങ്കില്‍ കൂടി നഗ്ന­മായ ഒരു സത്യ­മാ­ണത്' ഗാന്ധി­ജി­യെ­ക്കു­റിച്ച് ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വാക്കു­ക­ളാ­ണി­ത്.

1893 ജൂണ്‍ മാസ­ത്തില്‍ സൗത്ത് ആഫ്രി­ക്ക­യില്‍ വച്ച് നട­ത്തിയ ഒരു ട്രെയിന്‍ യാത്ര­യ്ക്കി­ട­യി­ലാണ് ആ രാജ്യ­ത്ത് നില­നി­ന്നി­രുന്ന വര്‍ണ്ണ­വി­വേ­ച­നത്തെ ധിക്ക­രി­ച്ചു­കൊണ്ടാണ് 'ഗാന്ധി'­യെന്ന മഹാ­ത്മാവ് ജന­നം­കൊ­ണ്ട­ത്.!അതേ­പോലെ തന്നെ തന്റെ ടീച്ച­റു­മൊ­രു­മിച്ച് മൗണ്ട് ഗോമറി (അ­ല­ബാ­മ)­യില്‍ നിന്ന് അറ്റ്‌ലാന്റ (ജോര്‍ജി­യ) യിലേക്ക് ബസില്‍ യാത്ര ചെയ്ത ചെറു­പ്പ­ക്കാ­ര­നായ മാര്‍ട്ടിന്‍ ലൂഥ­റി­നോട് വെളുത്ത വര്‍ഗ്ഗ­ക്കാ­രായ യാത്ര­ക്കാര്‍ക്കു­വേണ്ടി സീറ്റ് ഒഴി­ഞ്ഞു­കൊ­ടു­ക്കാന്‍ ഡ്രൈവര്‍ ആജ്ഞാ­പി­ച്ച­തിനെ ധിക്ക­രിച്ച് 90 മിനി­റ്റോളം ബസില്‍ നിന്നു­കൊണ്ട് യാത്ര ചെയ്ത് പ്രതി­ക­രി­ച്ചാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് എന്ന മഹാ­പു­രു­ഷന്‍ ജന്മം­കൊ­ണ്ട­ത്. അന്ന് ഒരു ട്രെയിന്‍ യാത്രയും, മറ്റൊന്ന് ബസ് യാത്ര­യും!

1929 ജനു­വരി 15­-ന് അറ്റ്‌ലാന്റ­യില്‍ ജനിച്ച ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അറി­യ­പ്പെ­ടുന്ന ഒരു ബാപ്റ്റിസ്റ്റ് പുരോ­ഹി­ത­നാ­യി­രു­ന്നു. 1955­-ലെ മൗണ്ട് ഗോമ­റി­യിലെ ബസ്സ് ബഹി­ഷ്ക­രണം തുട­ങ്ങി, ഒട്ട­ന­വധി അക്രമ രഹിത സമ­ര­ങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. കിംഗ് 1963 മാര്‍ച്ച് മാസം വാഷിം­ഗ്ടണ്‍ ജാഥ നട­ത്തി­യ­പ്പോള്‍ ചെയ്ത വിശ്വ­വി­ഖ്യാ­ത­മായ "എനിക്ക് ഒരു സ്വപ്ന­മുണ്ട്' (I Have a Dream) എന്ന പ്രസംഗം അമേ­രി­ക്കയുടെ ചരി­ത്ര­ത്തിലെ വലി­യൊരു വാഗ്മി­യായി അംഗീ­ക­രി­ച്ചു! അംഹി­സ­യു­ടേയും സമാ­ധാ­ത്തി­ന്റേയും പന്ഥാ­വി­ലൂടെ വര്‍ഗ്ഗീയ അസ­മ­ത്വ­ത്തി­നെ­തിരേ പോരാ­ടി­യ­തിന് 1964­-ല്‍ സമാ­ധാ­ന­ത്തി­നുള്ള നോബല്‍ സമ്മാനം അദ്ദേ­ഹ­ത്തിന് നല്‍കു­ക­യു­ണ്ടാ­യി. 35­-­മത്തെ വയ­സ്സില്‍ സമ്മാനം വാങ്ങു­മ്പോള്‍ നോബല്‍ സമ്മാനം ലഭി­ക്കുന്ന ഏറ്റവും പ്രായം­കു­റഞ്ഞ വ്യക്തി അദ്ദേ­ഹ­മാ­യി­രു­ന്നു.

മൗണ്ട് ഗോമ­റി­യിലെ ബസ് ഉപ­രോ­ധ­ത്തി­നു­ശേഷം 381 ദിവ­സത്തോളം തുടര്‍ച്ച­യായി നട­ത്തിയ കാല്‍നട ജാഥകളു­ടേ­യും, ഉപ­രോ­ധ­ങ്ങ­ളു­ടേയും ഫല­മായി ഗതാ­ഗത മാധ്യ­മ­ങ്ങ­ളില്‍ വര്‍ണ്ണ­വി­വേ­ചനം പാടി­ല്ലെന്ന് അമേ­രി­ക്കന്‍ സുപ്രീം­കോ­ടതി തീര്‍പ്പു­കല്‍പ്പി­ച്ചു. അതിനു പുറമെ അമേ­രി­ക്ക­യില്‍ നിയ­മ­പ­ര­മായി നില­നി­ന്നു­രുന്ന വര്‍ണ്ണ­വി­വേ­ചനം നിയ­മ­വി­രു­ദ്ധ­മാ­ക്കി­ക്കൊ­ണ്ടുള്ള "സിവില്‍റൈറ്റ്‌സ് ആക്ട്' 1964­-ലും, "വോട്ടിംഗ് റൈറ്റ്‌സ്' 1965­-ലും അമേ­രി­ക്കന്‍ കോണ്‍ഗ്രസ് പാസാ­ക്കി.

1968 ഏപ്രില്‍ മാസം നാലാം തീയതി "ടെന്നസി' സംസ്ഥാ­ന­ത്തുള്ള "മെംഫിസ്' നഗ­ര­ത്തില്‍ വച്ച്, 39­-­മത്തെ വയ­സ്സില്‍ ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണി­യര്‍ അതി­ദാ­രു­ണ­മായി വധി­ക്ക­പ്പെ­ട്ടു. ചുരു­ങ്ങിയ സമ­യത്തെ ജീവി­ത­ത്തി­നി­ടയ്ക്ക് തന്റെ വലി­യൊരു സ്വപ്നം സാക്ഷാ­ത്ക­രി­ക്കാന്‍ സാധിച്ച മഹദ്‌­വ്യ­ക്തി­യാ­യി­രുന്നു ഡോ. കിംഗ്.

1971 മുതല്‍ അമേ­രി­ക്കി­യിലെ പല സംസ്ഥാ­ന­ങ്ങളും അദ്ദേ­ഹ­ത്തിന്റെ ജന്മ­ദി­ന­മായ ജനു­വരി 15 അവധി ദിവ­സ­മായി ആച­രി­ച്ചി­രു­ന്നു­വെ­ങ്കിലും 1986­-­ലാണ് അമേ­രി­ക്കന്‍ ഗവണ്‍മെന്റ് അത് പൊതു ഒഴിവു ദിവ­സ­മായി പ്രഖ്യാ­പി­ച്ച­ത്. ഒരു ദേശീയ അവധി ദിനം സ്വന്തം പേരി­ലു­ണ്ടാ­കാന്‍ അമേ­രി­ക്കന്‍ പ്രസി­ഡന്റ­ല്ലാ­തി­രുന്ന ഏക വ്യക്തി ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗാണ്.

സ്വന്തം ജന­ങ്ങ­ളോ­ടുള്ള കട­മയും , കട­പ്പാടും നില­നിര്‍ത്തി അവ­രുടെ ആവ­ശ്യ­ങ്ങള്‍ അറിഞ്ഞ് അവര്‍ക്ക് സേവനം ചെയ്തു­കൊ­ണ്ടുള്ള ത്യാഗ­പൂര്‍ണ്ണ­മായ യാത്ര­യില്‍ ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും (1968­-ല്‍), മഹാ­ത്മാ­ഗാ­ന്ധിയും (1948­-ല്‍) കൊല­യാ­ളി­ക­ളുടെ തോക്കു­കള്‍ക്കു മുന്നില്‍ ജീവാര്‍പ്പണം ചെയ്തു.

- facebook.com/drmarangoly
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും മഹാ­ത്മാ­ഗാ­ന്ധിയും (ഡോ. ജോര്‍ജ് മര­ങ്ങോ­ലി)
Join WhatsApp News
വിദ്യാധരൻ 2016-01-10 20:42:10
ലോകം അക്രമത്തിന്റെയും അനീതിയുടെയും മാർഗ്ഗത്തിൽ അതിവേഗം സഞ്ചരിച്ചു സത്യത്തേയും നീതിയേയും  പുനഃവ്യാഖ്യാനം ചെയത്ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഗാന്ധിജിയും മാർട്ടിൻ ലൂതർ കിങ്ങിനെയും  ഉയർത്ത് എഴുന്നേൽപ്പിച്ചു  നിറുത്തുന്നത് ഉചിതം തന്നെ.  "നിങ്ങൾക്കെന്നെ ചങ്ങലയിൽ ബന്ധിക്കാം, പീഡിപ്പിക്കാം, എന്റെ ശരീരത്തെ നശിപ്പിക്കാം പക്ഷെ എന്റെ ആതമാവിനെ  തടങ്കലിൽ ആക്കാൻ കഴിയില്ല എന്ന് പറഞ്ഞ ഗാന്ധി തീർച്ചയായും ഡോക്ടർ മരിങ്ങോലിയെപ്പോലുള്ളവരുടെ മനസ്സിലും അവരുടെ തൂലിക തുമ്പിലും അമർത്യരായി ജീവിക്കുന്നത് കാണുമ്പൊൾ, ഞാൻ മരിച്ചാലും ജീവിക്കും എന്ന് പറഞ്ഞ യേശു എന്ന ആചാര്യനെ ഓർമ്മ വരുന്നു.   "ഇരുട്ടിനു ഇരുട്ടിനെ പുറത്താക്കാൻ കഴിയില്ല പ്രകാശത്തിനെ കഴിയൂ. വിദ്വേഷത്തിന് വിദ്വേഷത്തെ പുറത്താക്കാൻ കഴിയില്ല സ്നേഹത്തിനെ കഴിയൂ എന്ന് പറഞ്ഞ മാർട്ടിൻ ലൂതർ കിങ്ങ് അനശ്വരനായി നമ്മോടോപ്പം ഇന്നും കഴിയുന്നു.  ഇന്ന് ലോകത്ത് പ്രശ്ന പരിഹാരത്തിനുള്ള ഏക മാർഗ്ഗമായി കാണുന്നത്  അക്രമത്തിന്റെ മാർഗ്ഗമാണ്.   ലോകത്തിന്റെ ഓരോ ഭാഗത്തും  ഇന്ന് അരങ്ങേറുന്നത് നാകവും നരകവും ഒത്തു ചേർന്നുള്ള വേതാളകേളിയാണ്. 

ഒന്നിച്ചു തോളിൽപിടിച്ചു നടന്നവ-
രന്യരായ് മാറുന്നതാണ് ലോകം 
ഒന്നിചോരാത്മാവിലൊട്ടിപ്പിടിച്ചവ-
രന്യോന്യം ഹിംസിപ്പതാണ് ലോകം   (സങ്കല്പകാന്തി -ചങ്ങമ്പുഴ )

അക്രമരാഹിത്യത്തിനും അഹിംസക്കും ഈ കാലഘട്ടത്തിൽ എന്തെങ്കിലും പ്രസക്തിയുണ്ടോ എന്ന് എഴുത്തുകാരും സാഹിത്യ വിശാരദന്മാരും അവരെ വായിക്കുന്നവരും  ചിന്തിക്കുന്നത് സന്ദര്‍ഭോജിതമായിരിക്കും.   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക