Image

ജാര്‍ഖണ്ഡില്‍ കുഴിബോംബ്‌ സ്‌ഫോടനം: 13 പൊലീസുകാര്‍ കൊല്ലപ്പെട്ടു

Published on 22 January, 2012
ജാര്‍ഖണ്ഡില്‍ കുഴിബോംബ്‌ സ്‌ഫോടനം: 13 പൊലീസുകാര്‍ കൊല്ലപ്പെട്ടു
ഗര്‍വ (ജാര്‍ഖണ്ഡ്‌): ജാര്‍ഖണ്ഡില്‍മാവോയിസ്‌റ്റുകള്‍ നടത്തിയ കുഴിബോംബു സ്‌ഫോടനത്തില്‍ 13 പോലീസുകാര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ടുപേര്‍ക്ക്‌ പരിക്കേല്‍ക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്‌തു. ബരിഗന്‍വ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ വെച്ച കുഴിബോംബില്‍ പോലീസുകാരുടെ വാഹനം തട്ടിയാണ്‌ സംഭവം.

കൊല്ലപ്പെട്ടവരെല്ലാവരും ജാര്‍ഖണ്ഡിലെ ഭണ്ഡാരിയാ പൊലീസ്‌ സ്‌റ്റേഷനിലുള്ളവരാണ്‌. സ്‌റ്റേഷനിലെ ഓഫിസര്‍ ഇന്‍ ചാര്‍ജും കോണ്‍സ്‌റ്റബിള്‍മാരും ബിഡിഒയോടൊപ്പം വനമേഖലയിലെ മാവോയിസ്‌റ്റ്‌ ശക്‌തികേന്ദ്രമായ സ്‌ഥലത്തേക്കു പോകുമ്പോള്‍ പകല്‍ 11മണിക്കായിരുന്നു സംഭവം.

സംഭവ സ്‌ഥലത്തുനിന്നു 22 കിലോമീറ്റര്‍ അകലെ ബര്‍ഗാവഗ്രാമത്തില്‍ ആരോഗ്യകേന്ദ്രം സ്‌ഥാപിക്കുന്നതു സംബന്ധിച്ച്‌ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. നാട്ടുകാരുമായി ഇതു പറഞ്ഞുതീര്‍ക്കാന്‍ ബിഡിഒ പൊലീസ്‌ അകമ്പടിയോടെ വനമേഖലയിലൂടെ പോകുകയായിരുന്നു. ബിഡിഒയുടെ വാഹനം കടന്നുപോയി തൊട്ടുപുറകേ വന്ന പൊലീസ്‌ വാഹനം വഴിയിലെ കുഴിബോംബില്‍ കയറുകയായിരുന്നു. തീവ്രവാദികള്‍ പൊലീസുകാരുടെ ആയുധങ്ങളും തട്ടിയെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക