Image

നൈജീരിയയില്‍ ഭീകരാക്രമണ പരമ്പര 162 പേര്‍ മരിച്ചു

Published on 22 January, 2012
നൈജീരിയയില്‍ ഭീകരാക്രമണ പരമ്പര 162 പേര്‍ മരിച്ചു
കാനോ: നൈജീരിയയിലുണ്ടായ വ്യത്യസ്‌ത സ്‌ഫോടന പരമ്പരയില്‍ 162 പേര്‍ മരിച്ചു. നിരവധിയാളുകള്‍ക്ക്‌ പരിക്കേറ്റതായും കരുതുന്നു. വെള്ളിയാഴ്‌ച നൈജീരിയയിലെ കാനോ നഗത്തിലാണ്‌ സംഭവം. ആക്രമണകാരികള്‍ പോലീസ്‌ ആസ്ഥാനമുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കുനേരേ ബോംബാക്രമണം നടത്തി. എട്ട്‌ പോലീസ്‌ സ്‌റ്റേഷനുകള്‍ ആക്രമണത്തിനിരയായി. അപ്രതീക്ഷിത ആക്രമണത്തില്‍ പതറിയ ഉദ്യോഗസ്ഥര്‍ ഓടിരക്ഷപ്പെട്ടു.

ആക്രമണങ്ങളുടെ ഉത്തരവാദിത്വം ബോകോ ഹറാം എന്ന ഇസ്‌ലാമികസംഘടന ഏറ്റെടുത്തു. കസ്റ്റഡിയിലുള്ള തങ്ങളുടെ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന ആവശ്യം നിരസിച്ചതിനുള്ള പ്രതികാരമാണ്‌ ആക്രമണമെന്ന്‌ സംഘടന അറിയിച്ചു. ആക്രമണങ്ങളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന്‌ സംശയിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക