തിരുവനന്തപുരം :ശ്രീപത്മനാഭ സ്വാമി ക്ഷോത്രസ്വത്തിന്റെ മൂല്യനിര്‍ണ്ണയം ഉടന്‍
പൂര്‍ത്തിയാക്കുമെന്ന് പുതുതായി ചുമതലയേറ്റ വിദഗ്ധ സമിതി അധ്യക്ഷന്‍ എം.വി.നായര്‍
പ്രസ്താവിച്ചു. മൂല്യനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കും സുപ്രീംകോടതിയുടെ
നിര്‍ദേശാനുസരണം തുടര്‍നടപടികള്‍ക്ക് അന്തിമരൂപം നല്‍കും.
വിദഗ്ധ
സമിതിയില്‍ എം.വി നായര്ക്കുപുറമെ കേന്ദ്ര പുരാവസ്തുവകുപ്പ് സംരക്ഷണ വിഭാഗം
ഡയറക്ടര്‍ നമ്പിരാജന്, റിസര്‍വ് ബാങ്ക് പ്രതിനിധി വികാസ് ശര്‍മ,
ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസര്‍ വി.കെ. ഹരികുമാര്‍
എന്നിവരാണ് മൂല്യനിര്‍ണയ സമിതിയില്‍. ജസ്റ്റിസ് എം.എന്‍ കൃഷ്ണന് അഡിഷണല്‍
ചീഫ് സെക്രട്ടറിയും നോഡല്‍ ഓഫിസറുമായ കെ. ജയകുമാര്‍ രാജകുടുംബത്തിന്റെ പ്രതിനിധി
എന്നിവരാണ് മേല്‍നോട്ട സമിതിയില്‍. സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പടെ വിവിധ
വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇതുവരെ എന്തൊക്കെ ചെയ്തുവെന്ന് വിലയിരുത്തി ഉടന്‍
സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.