Image

ഡാലസ് സൗഹൃദ വേദിയുടെ നാലാമത് വാര്‍ഷികവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും ആനന്ദ ധന്യ മുഹൂര്‍ത്തങ്ങളാക്കി

എബി മക്കപ്പുഴ Published on 16 January, 2016
ഡാലസ് സൗഹൃദ വേദിയുടെ നാലാമത് വാര്‍ഷികവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും ആനന്ദ ധന്യ മുഹൂര്‍ത്തങ്ങളാക്കി
ഡാലസ്: ഡാലസ് സൗഹൃദവേദിയുടെ നാലാമത് വാര്‍ഷികവും അതിനോടനുബന്ധിച്ചു നടത്തിയ ക്രിസ്തുമസ്& ന്യൂഇയര്‍ ആഘോഷങ്ങളും ഡാളസിലെ മലയാളി സുഹൃത്തുക്കളെ ആനന്ദ ധന്യ മുഹൂര്‍ത്തങ്ങളാക്കി.

ജനുവരി 9നു വൈകീട്ട് 5.00 നു കരോള്‍റ്റൊണിലുള്ള സെന്റ് ഇഗ്നേഷ്യസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷപരിപാടികള്‍ ക്രമീകരിച്ചത്.

ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു യോഗ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് ശ്രീ.ബാബു ജോര്‍ജ് കൂടി വന്നവര്‍ക്ക്ു സ്വാഗതം ആശംസിച്ചു.

പ്രസിഡന്റ് ശ്രീ.എബി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രൊഫ. സോമന്‍ വി.ജോര്‍ജ്(റിട്ട.പ്രൊഫ.പത്തനാപുരം സെന്റ് സ്റ്റീഫന്‍ കോളേജ്), റവ.സാം മാത്യു(പ്രസിഡന്റ്, കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ്) എന്നിവര്‍ വിശിഷ്ട അതിഥികള്‍ ആയിരുന്നു.
സ്വന്തമായി എഴുതി ഈണം നല്‍കി സൗഹൃദവേദിയുടെ വാര്‍ഷികത്തോട് അനുബന്ധിച്ച് തയ്യാര്‍ ചെയ്ത കവിത വായിച്ചു കൊണ്ടായിരുന്നു പ്രസിഡന്റ് എബി തോമസ് അദ്ധ്യക്ഷത പ്രസംഗം ഉപസംഗ്രഹിച്ചത്.

ഇന്നത്തെ കാലഘട്ടത്തില്‍ പ്രവാസി മലയാളികളുടെ ഇടയില്‍ മലയാളഭാഷയുടെ പ്രാധാന്യവും, കേരള സംസ്‌കാരവും നിലനിര്‍ത്തുവാന്‍ സൗഹൃദവേദിയെപോലുള്ള സംഘടനകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ പ്രൊഫ.സോമന്‍ വി. ജോര്‍ജ് പ്രകീര്‍ത്തിച്ചു.

നല്ലൊരു ക്രിസ്തുമസ് ന്യൂ ഇയര്‍ മെസ്സേജ് നല്‍കിയ റവ.സാം മാത്യു മലയാളഭാഷ മാത്രം പോരാ ലോകത്തിലെ എല്ലാ ഭാഷകളെയും സ്‌നേഹിക്കണമെന്നു സൗഹൃദവേദി സുഹൃത്തുക്കളെ ഉല്‍ബോധിപ്പിച്ചു.

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും തിരുപിറവി സന്ദേശം ഉള്‍ക്കൊണ്ട് ഐശ്വര്യസമ്പൂര്‍ണ്ണമായ പുതുവര്‍ഷം റവ.സാം അച്ചന്‍ ആശംസിച്ചു.

ഡാലസിലെ പ്രമുഖരായ ശ്രീ. എബ്രഹാം തെക്കേമുറി, ശ്രീ.ഫിലിപ്പ് തോമസ് സിപിഎ, തുടങ്ങിയവര്‍ വാര്‍ഷികം ആഘോഷിക്കുന്ന സൗഹൃദവേദിക്ക് ആശംസകള്‍ അര്‍പ്പിച്ചു.
തുടര്‍ന്ന് ഡാളസിലെ കലാപ്രതിഭകളുടെ വൈവിധ്യമായ പരിപാടികള്‍ സ്റ്റേജില്‍ നടത്തപ്പെട്ടു. കനത്ത തണുപ്പിനെ അവഗണിച്ചു നാനൂറില്‍ പരം സൗഹൃദ വേദി സുഹൃത്തുക്കള്‍ ഓഡിറ്റോറിയത്തില്‍ തടിച്ചു കൂടിയിരുന്നു.

ഹൃദ്യവും, വൈവിദ്ധ്യങ്ങള്‍ നിറഞ്ഞതുമായ കലാപരിപാടികള്‍ ശ്രോതാക്കളും, കാണികളും നീണ്ട കൈയടികളോട് കൂടി കണ്ട് ആസ്വദിച്ചു.

യോഗത്തില്‍ എത്തിയവര്‍ക്ക് ശ്രീ.സുകു വറുഗീസ് നന്ദി രേഖപ്പെടുത്തി. രുചിയേറിയ ന്യൂഇയര്‍ ഡിന്നര്‍ സംഘാടകര്‍ ക്രമീകരിച്ചിരുന്നു.


ഡാലസ് സൗഹൃദ വേദിയുടെ നാലാമത് വാര്‍ഷികവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും ആനന്ദ ധന്യ മുഹൂര്‍ത്തങ്ങളാക്കിഡാലസ് സൗഹൃദ വേദിയുടെ നാലാമത് വാര്‍ഷികവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും ആനന്ദ ധന്യ മുഹൂര്‍ത്തങ്ങളാക്കിഡാലസ് സൗഹൃദ വേദിയുടെ നാലാമത് വാര്‍ഷികവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും ആനന്ദ ധന്യ മുഹൂര്‍ത്തങ്ങളാക്കിഡാലസ് സൗഹൃദ വേദിയുടെ നാലാമത് വാര്‍ഷികവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും ആനന്ദ ധന്യ മുഹൂര്‍ത്തങ്ങളാക്കിഡാലസ് സൗഹൃദ വേദിയുടെ നാലാമത് വാര്‍ഷികവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും ആനന്ദ ധന്യ മുഹൂര്‍ത്തങ്ങളാക്കിഡാലസ് സൗഹൃദ വേദിയുടെ നാലാമത് വാര്‍ഷികവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും ആനന്ദ ധന്യ മുഹൂര്‍ത്തങ്ങളാക്കിഡാലസ് സൗഹൃദ വേദിയുടെ നാലാമത് വാര്‍ഷികവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും ആനന്ദ ധന്യ മുഹൂര്‍ത്തങ്ങളാക്കിഡാലസ് സൗഹൃദ വേദിയുടെ നാലാമത് വാര്‍ഷികവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും ആനന്ദ ധന്യ മുഹൂര്‍ത്തങ്ങളാക്കിഡാലസ് സൗഹൃദ വേദിയുടെ നാലാമത് വാര്‍ഷികവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും ആനന്ദ ധന്യ മുഹൂര്‍ത്തങ്ങളാക്കിഡാലസ് സൗഹൃദ വേദിയുടെ നാലാമത് വാര്‍ഷികവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും ആനന്ദ ധന്യ മുഹൂര്‍ത്തങ്ങളാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക