Image

പ്ര­കൃ­തി­യുടെ മനസ്സ­റി­ഞ്ഞ കു­റു­വാ ദ്വീ­പ് (പ്ര­കൃ­തി­യു­ടെ നിഴ­ലുകള്‍ തേ­ടി­­-98: ജോര്‍ജ് തുമ്പ­യില്‍)

Published on 16 January, 2016
പ്ര­കൃ­തി­യുടെ മനസ്സ­റി­ഞ്ഞ കു­റു­വാ ദ്വീ­പ് (പ്ര­കൃ­തി­യു­ടെ നിഴ­ലുകള്‍ തേ­ടി­­-98: ജോര്‍ജ് തുമ്പ­യില്‍)
മാ­ന­ന്ത­വാ­ടി­യില്‍ നി­ന്നും രാ­വി­ലെ ത­ന്നെ കു­ളി­ച്ചു റെ­ഡി­യാ­യി. ഏ­റെ­ക്കാ­ല­മാ­യി അ­ട­ഞ്ഞു കി­ട­ക്കു­ക­യാ­യി­രു­ന്ന കു­റു­വാ ദ്വീ­പ് കാ­ണു­ക­യാ­യി­രു­ന്നു ല­ക്ഷ്യം. മ­ഴ­ക്കാ­ല­ത്ത് ദ്വീ­പ് അ­ട­ച്ചി­ടും. പി­ന്നീ­ട് ക­ബ­നി ന­ദി­യി­ലെ വെ­ള്ള­മൊ­ക്കെ ഇ­റ­ങ്ങി, സ­ഞ്ചാ­രി­കള്‍­ക്ക് വേ­ണ്ട സു­ര­ക്ഷി­ത­ത്വ­ങ്ങള്‍ ഒ­രു­ക്കി­യ­തി­നു ശേ­ഷം മാ­ത്ര­മാ­ണ് ദ്വീ­പ് തു­റ­ക്കു­ന്ന­ത്. ഇ­താ ഇ­പ്പോള്‍ ദ്വീ­പ് സ­ഞ്ചാ­രി­കള്‍­ക്കാ­യി ടൂ­റി­സം വ­കു­പ്പ് തു­റ­ന്നി­രി­ക്കു­ന്നു. എ­ങ്കില്‍ പി­ന്നെ അ­തൊ­ന്ന് ക­ണ്ടി­ട്ടു ത­ന്നെ കാ­ര്യം.

രാ­വി­ലെ ത­ന്നെ പു­ട്ടും ക­ട­ല­ക്ക­റി­യും (ഒ­പ്പം മ­ത്തി­ക്ക­റി­യും ഉ­ണ്ടാ­യി­രു­ന്നു) അ­ക­ത്താ­ക്കി പു­റ­പ്പെ­ടാന്‍ ത­യ്യാ­റാ­ക്കി. ഇ­വി­ടെ നി­ന്ന് ക­ഷ്ടി­ച്ച് 20 കി­ലോ­മീ­റ്റര്‍ ദൂ­ര­മേ­യു­ള്ളു ദ്വീ­പി­ലേ­ക്ക്. കു­റു­വാ ദ്വീ­പില്‍ നി­ന്ന് കോ­ഴി­ക്കോ­ടേ­ക്ക് കു­റ­ഞ്ഞ­ത് നൂ­റി­ലേ­റെ കി­ലോ­മീ­റ്റ­റു­ണ്ട്. ഒ­രു മ­ണി­ക്കൂ­റി­നു­ള്ളില്‍ ദ്വീ­പി­ലെ­ത്താ­മെ­ന്ന­താ­യി­രു­ന്നു ഞ­ങ്ങ­ളു­ടെ സൗ­ക­ര്യം.

വ­യ­നാ­ട്ടി­ലെ തി­ങ്ങി­നി­റ­ഞ്ഞ പ­ച്ച­പ്പ് ചു­റ്റു­പാ­ടും നി­ന്നു മാ­ടി­വി­ളി­ക്കു­ന്നു­ണ്ട്. വ­ണ്ടി­യു­ടെ ര­ണ്ടു വ­ശ­ത്തും കാ­ഴ്­ച­യു­ടെ കേ­ദാ­ര­മാ­യി വ­യ­നാ­ട് നി­റ­ഞ്ഞു നില്‍­ക്കു­ന്നു. കേ­ര­ളം കാ­ണ­ണ­മെ­ങ്കില്‍ ഈ വ­യ­നാ­ടന്‍ കാ­ഴ്­ച­ക­ളെ ഹൃ­ദ­യ­ത്തില്‍ ത­ന്നെ കു­ടി­യി­രു­ത്ത­ണ­മെ­ന്നു പ­റ­യു­ന്ന­ത് എ­ത്ര ശ­രി. ക­ണ്ണി­നു ക­ണാന്‍ ക­ഴി­യു­ന്ന അ­പൂര്‍­വ്വ കാ­ഴ്­ച്ച­ക­ളില്‍ ഒ­ന്നാ­വാം. ധാ­രാ­ളം ഔ­ഷ­ധ­ത്തോ­ട്ട­ങ്ങ­ളും റ­ബ്ബര്‍ തോ­ട്ട­ങ്ങ­ളും തേ­യി­ല­ത്തോ­ട്ട­ങ്ങ­ളും കൊ­ണ്ട് പ്ര­കൃ­തി ന­മ്മെ ത­ലോ­ടു­ക­യും കാ­റ്റാല്‍ താ­രാ­ട്ടു­പാ­ടു­ക­യും മൂ­ടല്‍­മ­ഞ്ഞാ­ല് ന­മ്മെ പു­ത­യ്­ക്കു­ക­യു­മാ­ണ് വ­യ­നാ­ട്. ഇ­ത് ശ­രി­ക്കും ഒ­രു സ്വ­പ്‌­ന­ഭൂ­മി ത­ന്നെ­യാ­ണ്. ഇ­ത്ര­യേ­റെ വൈ­വി­ധ്യം ഒ­ളി­ഞ്ഞി­രി­ക്കു­ന്ന മ­റ്റൊ­രു സ്ഥ­ല­വും കേ­ര­ള­ത്തില്‍ ഇ­ല്ലെ­ന്നു ത­ന്നെ പ­റ­യാം. വ­ണ്ടി മെ­ല്ലെ നീ­ങ്ങി­ക്കൊ­ണ്ടി­രു­ന്നു. മ­ഞ്ഞി­ന്റെ ആ­വ­ര­ണ­ത്തെ വ­ക­ഞ്ഞു മാ­റ്റി­, റോ­ഡി­ന്റെ വ­ള­വു­ക­ളെ ഉ­ള്ളം കൈ­യി­ലെ­ന്ന പോ­ലെ മാ­ടി­യൊ­തു­ക്കി കൊ­ണ്ടാ­യി­രു­ന്നു മു­ന്നേ­റ്റം. ദ്വീ­പി­ന്റെ ക­വാ­ട­ത്തോ­ടു ചേര്‍­ന്ന ഭാ­ഗ­ത്ത് വ­ണ്ടി ഒ­തു­ക്കി നിര്‍­ത്തി.

ബോ­ട്ട് മു­ഖേ­ന­യും ന­ട­ന്നും ഓ­രോ ദ്വീ­പും സ­ന്ദര്‍­ശി­ക്കാം. സ­മ­യ­ത്തി­ന്റെ പ്ര­ശ്‌­ന­മു­ള്ള­തി­നാല്‍ ഏ­താ­നും ദ്വീ­പു­കള്‍ മാ­ത്രം­കാ­ണു­ക­യാ­യി­രു­ന്നു എ­ന്റെ ഉ­ദ്ദേ­ശം. അ­ങ്ങ­നെ, പ­ടി­കള്‍ ഇ­റ­ങ്ങി വെ­ള്ള­ത്തി­ലേ­ക്ക് കാ­ലു കു­ത്തി. എ­ന്തൊ­രു ത­ണു­പ്പ്. ക­ബ­നി­യു­ടെ ശ­രീ­ര­ത്തി­ലേ­ക്ക­് സ്­പര്‍­ശി­ച്ച­പ്പോള്‍ കാ­ലി­ലൂ­ടെ ശ­രീ­ര­മാ­ക­പ്പാ­ടെ ക­യ­റി­പ്പോ­യ­ത് ഒ­രു കു­ളി­രാ­ണ്. ഫ്രി­ഡ്­ജില്‍ വെ­ച്ച വെ­ള്ള­ത്തി­ന്റെ ത­ണു­പ്പ്. കു­തി­ച്ചു ചാ­ടി ഒ­ഴു­കു­ന്ന വെ­ള്ളം അ­തി­ശ­ക്തി­യാ­യി ചെ­റി­യ ചെ­റി­യ പാ­റ­ക­ളില്‍ വ­ന്നി­ടി­ക്കു­ന്ന­ത­നു­സ­രി­ച്ച് അ­വ­രു­ടെ ഒ­ഴു­ക്കി­ന് വ്യ­തി­യാ­ന­വും സം­ഭ­വി­ക്കു­ന്നു.

ക­ബി­നി ന­ദി­യി­ലെ ന­ദീ­ത­ട­ത്തില്‍ 950 ഏ­ക്കര്‍ വി­സ്­തീര്‍­ണ­മു­ള്ള ഒ­രു ദ്വീ­പു സ­മൂ­ഹ­മാ­ണ് കു­റു­വ­ദ്വീ­പ്. കേ­ര­ള­ത്തില്‍ നി­ന്നും കി­ഴ­ക്കോ­ട്ട് ഒ­ഴു­കു­ന്ന ന­ദി­യാ­യ ക­ബ­നി­യു­ടെ പോ­ഷ­ക ന­ദി­യി­ലാ­ണ് കു­റു­വ ദ്വീ­പ്. ജ­ന­വാ­സം ഇ­ല്ലാ­ത്ത ദ്വീ­പാ­ണി­ത്. സം­ര­ക്ഷി­ത മേ­ഖ­ല­യാ­യ ഇ­വി­ടെ പ­ല­വി­ധ­ത്തി­ലു­ള്ള പ­ക്ഷി­ക­ളും ഔ­ഷ­ധ ചെ­ടി­ക­ളും സ­സ്യ­ങ്ങ­ളും വ­ള­രു­ന്നു. 150 ഓ­ളം ചെ­റു­ദ്വീ­പു­ക­ളു­ടെ കൂ­ട്ട­മാ­ണ് ഈ പ്ര­ദേ­ശം. അ­തു­കൊ­ണ്ടു ത­ന്നെ കു­റു­വ ദ്വീ­പി­ന്റെ മു­ഖ്യ­ഭാ­ഗ­ത്തേ­ക്കു പ്ര­വേ­ശി­ക്കു­വാന്‍ വെ­ള്ള­പ്പൊ­ക്ക­മു­ള്ള അ­വ­സ­ര­ങ്ങ­ളില്‍ വ­ഞ്ചി­യോ, മ­റ്റു സൗ­ക­ര്യ­ങ്ങ­ളോ ആ­വ­ശ്യ­മാ­ണ്. പാ­റ­ക്കെ­ട്ടു­കള്‍ നി­റ­ഞ്ഞ കൊ­ച്ച­രു­വി­ക­ളി­ലൂ­ടെ കാല്‍­ന­ട­യാ­യി ദ്വീ­പു­ക­ളി­ലെ­ല്ലാം എ­ത്തി­ച്ചേ­രാ­വു­ന്ന­താ­ണ്.

ആ­യി­ര­ക്ക­ണ­ക്കി­ന് സ­ഞ്ചാ­രി­ക­ളാ­ണ് സീ­സ­ണു­ക­ളില്‍ ഇ­വി­ടെ എ­ത്തു­ന്ന­ത്. കു­റു­വ വി­ഭാ­ഗ­ക്കാ­രാ­യ ആ­ദി­വാ­സി­ക­ളാണ് പ­ണ്ട് ദ്വീ­പി­ന്റെ സ­മീ­പ പ്ര­ദേ­ശ­ങ്ങ­ളില്‍ വ­സി­ച്ചി­രു­ന്ന­ത്. അ­ങ്ങ­നെ­യാ­ണ­ത്രേ ദ്വീ­പി­ന് ഈ പേ­ര് ല­ഭി­ച്ച­ത്. വ­നം വ­കു­പ്പി­ന്റെ പ­ങ്കാ­ളി­ത്ത­ത്തോ­ടെ­യു­ള്ള ഇ­ക്കോ ടൂ­റി­സം മാ­ത്ര­മാ­ണ് ഇ­വി­ടെ അ­നു­വ­ദി­ച്ചി­ട്ടു­ള്ള­ത്. അ­ത് കൊ­ണ്ട് ത­ന്നെ ഇ­ത്ര­യ­ധി­കം ആ­ളു­കള്‍ വ­ന്നു പോ­കു­ന്നി­ട­മാ­യി­ട്ട് പോ­ലും ഫു­ഡ് കൗ­ണ്ട­റു­ക­ളോ പാ­നീ­യ ശാ­ല­ക­ളോ ദ്വീ­പി­നു­ള്ളി­ലി­ല്ല. ദ്വീ­പി­നെ ചു­റ്റി ക­ബ­നി­യു­ടെ സൗ­ന്ദ­ര്യ­വും ആ­സ്വ­ദി­ച്ചു­ള്ള അ­ല­സ സ­ഞ്ചാ­ര­മാ­ണ് കു­റു­വ­യു­ടെ അ­സ്വാ­ദ്യ­ത. അ­പൂര്‍­വ്വ­ങ്ങ­ളാ­യ ഔ­ഷ­ധ സ­സ്യ­ങ്ങ­ളും വം­ശ­നാ­ശ ഭീ­ഷ­ണി നേ­രി­ടു­ന്ന അ­ത്യ­പൂര്‍­വ്വ ചെ­ടി­ക­ളും ഇ­വി­ടെ­യു­ണ്ട്. നി­ശ­ബ്ദ­മാ­യ മ­ഴ­ക്കാ­ടാ­ണ് കൂ­ടി­യാ­ണി­ത്. ഉ­യ­ര­ങ്ങ­ളില്‍ നി­ന്ന് ഇ­ട­യ്­ക്കി­ടെ വി­ധ­യി­നം പ­ക്ഷി­ക­ളു­ടെ, നി­ശ്ചി­ത താ­ള­ത്തി­ലു­ള്ള കൂ­ക­ലും കു­റു­ക­ലും കേള്‍­ക്കാം. സു­ഖ­മു­ള്ള ഒ­രു ത­രം അ­ലോ­സ­ര­മാ­ണ് ഈ പ­ക്ഷി നാ­ദ­ങ്ങള്‍. ആ­കാ­ശ­ത്തോ­ളം ത­ല­യു­ര­ത്തി നില്‍­ക്കു­ന്ന ഭീ­മന്‍ മ­ര­ങ്ങ­ളാല്‍ നി­ബി­ഡ­മാ­ണ് ദ്വീ­പ്. ഇ­ട­യ്­ക്കി­ട­യ്­ക്ക് കൂ­റ്റന്‍ മു­ള­ങ്കാ­ടു­കള്‍ കാ­ണാം. സ­ഞ്ചാ­രി­കള്‍­ക്ക് ന­ട­ന്ന് ക്ഷീ­ണി­ക്കു­മ്പോള്‍ വി­ശ്ര­മി­ക്കാ­നാ­യി വി­ല്ല­ക­ളും വി­ശ്ര­മ കേ­ന്ദ്ര­ങ്ങ­ളും മു­ള­കള്‍ കൊ­ണ്ട് നിര്‍­മ്മി­ച്ചി­ട്ടു­ണ്ട്. മ­ഴ­ക്കാ­ല­ത്ത് രൂ­പ­പ്പെ­ടു­ന്ന അ­രു­വി­കള്‍­ക്ക് മു­ക­ളി­ലൂ­ടെ ന­ട­ക്കാന്‍ മു­ള­കള്‍ കൊ­ണ്ടു­ള്ള മേല്‍­പ്പാ­ല­ങ്ങ­ളു­മു­ണ്ട്. മ­ഴ­ക്കാ­ല­ത്താ­ണ് കു­റു­വ­യു­ടെ സൗ­ന്ദ­ര്യം വര്‍­ദ്ധി­ക്കു­ന്ന­ത്. നാ­ണം കു­ണു­ങ്ങി­യാ­യ ക­ബ­നി രൗ­ദ്ര­ഭാ­വം പൂ­കും. ഇ­ളം ഓ­ള­ങ്ങ­ളു­ടെ ബാ­ല്യ­ങ്ങള്‍ തീ­ക്ഷ്­ണ യൗ­വ­ന­ങ്ങള്‍­ക്ക് വ­ഴി­മാ­റും. ക­രി­ങ്ക­ല്ലു­കള്‍­ക്ക് ഇ­ട­യി­ലൂ­ടെ വൈ­കാ­രി­ക­ത­യു­ടെ വേ­ലി­യേ­റ്റ­ങ്ങള്‍ സ്യ­ഷ്ടി­ക്കു­ന്ന ക­ബ­നി അ­പ്പോള്‍ കൂ­ടു­തല്‍ സു­ന്ദ­രി­യാ­കും. ആ സൗ­ന്ദ­ര്യം നു­ക­രാ­നാ­ണ് കു­റു­വ­യും കാ­ത്തി­രി­ക്കു­ന്ന­ത്. കാ­ലവര്‍­ഷ­ത്തെ കു­ത്തൊ­ഴു­ക്കില്‍ സ­ഞ്ചാ­രി­കള്‍­ക്ക് കു­റു­വ­യി­ലേ­യ്­ക്ക് പ്ര­വേ­ശ­ന­മി­ല്ല. അ­പ്പോള്‍ ക­ബ­നി­യു­ടെ സൗ­ന്ദ­ര്യം കു­റു­വ­യ്­ക്ക് മാ­ത്രം സ്വ­ന്തം.

ഒ­ന്നാം ദ്വീ­പില്‍ ശ­ക്ത­മാ­യ ഒ­ഴു­ക്ക­നു­ഭ­വ­പ്പെ­ട്ടു. എ­ങ്കി­ലും അ­തൊ­രു ര­സ­ക­ര­മാ­യ അ­നു­ഭ­വ­മാ­യി­രു­ന്നു. വെ­ള്ള­ത്തില്‍ നി­ന്നു ക­യ­റി ന­ട­ന്നു് ഞ­ങ്ങള്‍ ചെ­ന്ന­ത് ഒ­രു വ­ലി­യ കാ­ട്ടി­ലേ­ക്കാ­ണ്. കു­ര­ങ്ങന്‍­മാ­രു­ടെ ഒ­രു പ­റു­ദീ­സ എ­ന്നു വേ­ണ­മെ­ങ്കില്‍ പ­റ­യാം. ക്യാ­മ­റ പു­റ­ത്തെ­ടു­ക്ക­ണ്ട എ­ന്നു ഒ­പ്പ­മു­ണ്ടാ­യി­രു­ന്ന ഫോ­റ­സ്­റ്റ് ഗാര്‍­ഡ് നിര്‍­ദ്ദേ­ശം നല്‍­കി. ക്യാ­മ­റ ക­ണ്ടാല്‍ പി­ന്നെ കു­ര­ങ്ങന്മാര്‍ പി­ന്നില്‍ നി­ന്നും മാ­റി­ല്ല­ത്രേ. ഇ­വി­ടെ ഉ­ദ്യോ­ഗ­സ്ഥര്‍ താ­മ­സി­ക്കു­ന്ന­ത് പ്ര­കൃ­തി­യു­ടെ കൂ­ര­യി­ലാ­ണ്. മു­ള കൊ­ണ്ട് ഭം­ഗി­യാ­യി നിര്‍­മ്മി­ച്ചി­ട്ടു­ള്ള ഒ­രു കു­ടില്‍. കൂ­ടാ­തെ മു­ള­കൊ­ണ്ടു­ള്ള ധാ­രാ­ളം ഇ­രി­പ്പി­ട­ങ്ങ­ളും ഇ­വി­ടെ­യു­ണ്ട്. പ­ടി, പ­ടി­യാ­യി മു­ക­ളി­ലേ­ക്കു­യ­രു­ന്ന പി­ര­മി­ഡി രൂ­പ­ത്തി­ലു­ള്ള മു­ള­യു­ടെ ഇ­രി­പ്പി­ടം കൗ­തു­ക കാ­ഴ്­ച്ച­യാ­ണ്.

ഒ­ന്നാ­മ­ത്തെ ദ്വീ­പില്‍ നി­ന്നും തി­ക­ച്ചും വ്യ­ത്യ­സ്­ത­മാ­യി­രു­ന്നു ര­ണ്ടാ­മ­ത്തെ ദ്വീ­പ്. കാ­ര­ണം ഒ­ന്നാ­മ­ത്തെ ദ്വീ­പി­ന്റെ ചെ­റി­യ ഭാ­ഗം ജ­ന­വാ­സ­മു­ള്ള­തും ര­ണ്ടാ­മ­ത്തെ ഭാ­ഗം കാ­ടു­മാ­യി­രു­ന്നു. എ­ന്നാല്‍ ര­ണ്ടാ­മ­ത്തെ ദ്വീ­പ­ന്റെ ഇ­രു­വ­ശ­വും കാ­ടാല്‍ ക­റു­ത്ത­താ­യി­രു­ന്നു. ഈ ദ്വീ­പി­ലും ഒ­ഴു­ക്കി­ന്റെ അ­വ­സ്ഥ തു­ല്യ­മാ­യി­രു­ന്നു. പാ­റ­യി­ലൂ­ടെ ച­വി­ട്ടി ഒ­ന്നാ­മ­ത്തെ ദ്വീ­പ് ക­ട­ന്ന എ­ല്ലാ മു­ഹൂര്‍­ത്ത­ങ്ങ­ളും ര­ണ്ടാ­മ­ത്തെ ദ്വീ­പി­ലും നിറ­ഞ്ഞ­ു നിന്നു.

മൂ­ന്നാ­മ­ത്തെ ദ്വീ­പ് ഒ­രു സു­ഹൃ­ത്തി­നെ­പ്പോ­ലെ കൈ­കോര്‍­ത്ത് യാ­ത്ര സു­ഗ­മ­മാ­ക്കി. ഓ­രോ­ന്നും ഓ­രോ അ­നു­ഭ­വ­ങ്ങള്‍. എ­ന്നാല്‍ ഇ­വി­ടെ­ പ്ര­കൃ­തി­ഭം­ഗി ഒ­ന്നു ത­ന്നെ. വ­ള്ളി­ക­ളും ചെ­റു­തും വ­ലു­തു­മാ­യ പാ­റ­ക­ളും എ­ല്ലാം കൊ­ണ്ടും സ­ഞ്ചാ­രി­ക­ളെ ആ­കര്‍­ഷി­ക്കു­ന്നി­ടം. അ­തു­കൊ­ണ്ടാ­വാം ധാ­രാ­ളം വി­ദേ­ശി­ക­ളും സ്വ­ദേ­ശി­ക­ളും ഇ­വി­ടം കാ­ണാന്‍ വ­രു­ന്ന­ത്. എ­ന്നാല്‍ ഇ­വ­യില്‍ നി­ന്നും വ്യ­ത്യ­സ്­ത­മാ­യി­രു­ന്നു ആ­റാ­മ­ത്തെ ദ്വീ­പ്. ഇ­വി­ടെ പാ­റ­കള്‍ കു­റ­വാ­യി­രു­ന്നു. മാ­ത്ര­മ­ല്ല പൂ­ഴി­യാ­യി­രു­ന്നു. ഒ­രു സ്വി­മ്മി­ങ് പൂ­ളില്‍ കു­ളി­ക്കു­ന്ന അ­നു­ഭൂ­തി. ഓ­രോ വെ­ള്ള­ച്ചാ­ട്ട­വും പാ­റ­യില്‍ വ­ന്നി­ടി­ക്കു­ന്ന ശ­ബ്ദ­ത്തി­നും ഒ­രു പ്ര­ത്യേ­ക ഈ­ണ­ം. മാ­ത്ര­മ­ല്ല കാ­റ്റ­ടി­ക്കു­മ്പോള്‍ മ­ര­ങ്ങള്‍ പ­ര­സ്പ­രം ചും­ബി­ക്കു­ന്ന ശ­ബ്ദ­ം.

വാച്ചി­ലേ­ക്ക് നോക്കി. സമ­യം ര­ണ്ടു മണി­യോ­ട് അ­ടു­ക്കുന്നു. നേ­രം പോ­യ­ത­റി­ഞ്ഞില്ല. സ­ഞ്ചാ­രി­ക­ളു­ടെ തി­ര­ക്കേ­റി­യി­ട്ടു­ണ്ട്. ഞാന്‍ മ­ട­ക്ക യാ­ത്ര­യ്­ക്ക് ഒ­രു­ങ്ങി­യ­പ്പോ­ഴേ­യ്ക്കും ഏതോ സ്­കൂള്‍ കു­ട്ടി­ക­ളു­ടെ നീ­ണ്ട നി­ര. അ­വര്‍ എ­ന്നെ മ­റി കട­ന്ന് ക­ലപി­ല ശ­ബ്ദ­മു­ണ്ടാ­ക്കി കൊ­ണ്ട് കട­ന്നു പോയി. അ­തി­ന് പ­ശ്ചാ­ത്ത­ല സം­ഗീ­ത­മൊ­രു­ക്കി ഒ­രു വേ­ഴാ­മ്പല്‍ കു­റു­കുന്ന­ത് കേട്ടു. ദൂ­രെ തി­രു­നെല്ലി­ക്കാ­ടി­ന്റെ മ­ല അ­വ്യ­ക്ത­മാ­യി തെ­ളി­ഞ്ഞു നില്‍­ക്കുന്നു. വിശ­പ്പ് അ­നു­ഭ­വ­പ്പെ­ട്ടു തു­ടങ്ങി. തിരി­ച്ച് വ­ണ്ടി­യില്‍ കയ­റി ആദ്യം കാ­ണുന്ന ഹോ­ട്ട­ലി­ലേ­ക്ക് വി­ട്ടോ­ളാന്‍ ഡ്രൈ­വര്‍­ക്ക് നിര്‍­ദ്ദേ­ശം നല്‍കി. സ്‌­നേ­ഹം സൗ­ഹൃ­ദവും നിറ­ഞ്ഞു നില്‍­ക്കു­ന്ന പ്ര­കൃതി. തി­രി­കെ വ­രാന്‍ മാ­ടി വി­ളി­ക്കുന്ന­തു പോ­ലെ, മ­ര­ത്ത­ല­പ്പു­കള്‍ യാ­ത്രാ­മം­ഗ­ള­ങ്ങള്‍ നേ­രുന്ന­തു പോ­ലെ തോന്നി. കു­റു­വാ ദ്വീപ്, ഒ­രു അ­ത്ഭു­ത ലോ­ക­മാ­ണ്. ഇ­ത് കാ­ണേ­ണ്ടു ത­ന്നെ­യാണ്. ക­ബ­നി­യുടെ ഓരോ ഭാ­വ­വും അ­നു­ഭ­വിച്ച­ത് വല്ലാ­ത്ത ഒ­രു വൈ­കാ­രി­ക­ത സൃ­ഷ്ടിച്ചു. ഞാന്‍ വ­യ­നാടി­നോ­ടു വി­ട പ­റ­യു­ക­യാ­ണ്... വ­യ­നാ­ടി­റ­ങ്ങു­മ്പോള്‍ സ­ന്ധ്യ­മൂ­ടി­യി­രു­ന്നു. വ­യ­നാ­ട് ചു­ര­ത്തി­ന്റെ മു­ക­ളില്‍ നി­ന്നും താ­ഴേ­ക്ക് നോ­ക്കു­മ്പോള്‍ താ­ഴെ ഒ­ഴു­കു­ന്ന വാ­ഹ­ന­ങ്ങ­ളു­ടെ വെ­ളി­ച്ചം ആ­കാ­ശ­ത്ത് ന­ക്ഷ­ത്ര­ങ്ങള്‍ മി­ന്നു­ന്ന പോ­ലെ തോ­ന്നി. ചുര­ത്തി­നു താ­ഴെ മ­റ്റൊ­രു സ­ഞ്ചാ­ര­പ­ഥ­ത്തി­ലേ­ക്കു­ള്ള പ്ര­യാ­ണ­ത്തി­ന് കാ­ലം ത­യ്യാ­റെ­ടു­ത്തി­രി­ക്കുന്നു. പുറ­ത്ത് ശീ­ത­ളി­മ­യു­ടെ പ്ര­ഭാ­വ­ത്തോ­ടെ കാ­റ്റ് ഇ­ട­മു­റി­യാ­തെ പെ­യ്­തി­റ­ങ്ങി..

ഇ­വി­ടെ എ­ത്തി­ച്ചേ­രു­വാന്‍

ഏ­റ്റ­വും അ­ടു­ത്ത പ­ട്ട­ണ­മാ­യ മാ­ന­ന്ത­വാ­ടി കു­റു­വ­ദ്വീ­പില്‍ നി­ന്ന് 17 കി­ലോ­മീ­റ്റര്‍ അ­ക­ലെ­യാ­ണ്.

കോ­ഴി­ക്കോ­ട് പ­ട്ട­ണം ഇ­വി­ടെ നി­ന്നും 115 കി­ലോ­മീ­റ്റര്‍ അ­ക­ലെ­യാ­ണ്.

സുല്‍­ത്താന്‍ ബ­ത്തേ­രി­യില്‍ നി­ന്ന് 58 കി­ലോ­മീ­റ്റ­റാ­ണ് ദൂ­രം.

മാ­ന­ന്ത­വാ­ടി­യില്‍ നി­ന്ന് മൈ­സൂ­രി­ലേ­ക്കു­ള്ള പാ­ത­യില്‍ കാ­ട്ടി­ക്കു­ളം ക­ഴി­ഞ്ഞ് ഒ­രു കി­ലോ­മീ­റ്റര്‍ പോ­കു­മ്പോള്‍ കു­റു­വ ദ്വീ­പി­നു­ള്ള വ­ഴി­പ്പ­ല­ക കാ­ണാം. ഇ­വി­ടെ നി­ന്ന് വ­ല­ത്തോ­ട്ട് തി­രി­ഞ്ഞ് 5 കി­ലോ­മീ­റ്റര്‍ അ­ക­ലെ­യാ­ണ് കു­റു­വ­ദ്വീ­പ്.

(തു­ട­രും)
പ്ര­കൃ­തി­യുടെ മനസ്സ­റി­ഞ്ഞ കു­റു­വാ ദ്വീ­പ് (പ്ര­കൃ­തി­യു­ടെ നിഴ­ലുകള്‍ തേ­ടി­­-98: ജോര്‍ജ് തുമ്പ­യില്‍)
Join WhatsApp News
Sudhir Panikkaveetil 2016-01-16 15:07:34
ഐതിഹ്യമാല രചിച്ച കൊട്ടാരത്തിൽ ശങ്കുണ്ണിയെപോലെ നാട്ടിലെ പല സ്ഥലങ്ങളും
സന്ദർശിച്ച് അവയെക്കുരിച്ചുള്ള വിവരങ്ങൾ
ഹൃദ്യമായ ഭാഷയിൽ നിങ്ങൾ അവതരിപ്പിക്കുന്ന ലേഖനങ്ങൾ ഈ തലമുറ ക്കും വരും തലമുറക്കും പ്രയോജനപ്രദമാണ്~.  മലയാള ഭാഷ മരിക്കുന്നു
പ്രവാസിയുടെ മക്കൾ സംസാരിക്കുന്നതിൽ
ശുദ്ധി പോരാ എന്നൊക്കെ പറഞ്ഞു പ്രസംഗിച്ച് നടക്കുന്നവർ അതിനായി ഒന്നും ചെയ്യുന്നില്ല. നിങ്ങളെപോലെയുള്ള എഴുത്തുകാരാണ്
ഭാഷയെ വളർത്തുന്നത്. ഓരോ ദേശത്തിനു
പ്രാധാന്യം കാണുന്നത്.
ഇ മലയാളി നിങ്ങൾക്ക് നല്കുന്ന അവാർഡിനെപ്പറ്റി വായിച്ചു.  നിങ്ങൾ അതിനും അതിനേക്കാൾ വലിയ ബഹുമതിക്ക്യും അർഹതയുള്ള അനുഗ്രഹീത എഴുത്തുകാരനാണ്‌.  അഭിനനന്ദനങ്ങൾ. സ്നേഹപുരസ്സരം സുധീർ
George V 2016-01-16 19:02:59
നല്ല വിവരണം, ഫോട്ടോയും കൊള്ളാം. ശ്രീ സുധീർനോട് പൂർണമായും യോജിക്കുന്നു. ശ്രീ കൊട്ടാരത്തിൽ ശങ്കുണ്ണി, വെളിവ് നിറഞ്ഞോരീശോ തുടങ്ങി ഒട്ടേറെ സുറിയാനി ക്രിസ്തിയാനികളുടെ ആരാധന ഗാനങ്ങൾ അദ്ധേഹത്തിന്റെ സംഭാവന ആണെന്ന് പല വൈദികർകു പോലും അറിയില്ല. 
Ninan Mathullah 2016-01-16 20:42:42
Whole world bow their head before Herodotus for traveling to difficult to reach parts of the world and wrote what he saw and heard. He is the father of history. Thanks for writing this  as we can't go to all these places.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക